Wednesday, May 30, 2007

അസ്തമയം


തൊടുപുഴ - മൂലമറ്റം റൂട്ടില്‍ കാഞ്ഞാര്‍ എന്ന സ്ഥലത്ത് നിന്നും ഒരു അസ്തമയ കാഴ്ച!! പുഴ ഇവിടെ കാഞ്ഞാര്‍ എന്ന പേരില്‍ , കുറച്ച് താഴേയ്ക്ക് ഒഴുകി കഴിഞ്ഞാല്‍ തൊടുപുഴയാര്‍, പിന്നെ കുറച്ചു ദൂരത്തിനു ശേഷം മറ്റു രണ്ട് പുഴകളോട് ചേര്‍ന്ന് മുവാറ്റുപുഴയാര്‍ എന്ന പേരില്‍ ഒഴുകി വേമ്പനാട്ട് കായലില്‍ അവസാനിക്കുന്നു!

Saturday, May 26, 2007

ചാലക്കുടി പുഴ





ചാലക്കുടി പുഴ
സമര്‍പ്പണം : ഈ പുഴയില്‍ നീന്തി കളിച്ച് വളര്‍ന്നവര്‍ക്ക്!

Tuesday, May 22, 2007

ആഞ്ഞിലിച്ചക്ക


താഴോട്ട് പോന്ന ആഞ്ഞിലിച്ചക്ക അഥവാ ആനിക്ക ഇടത്താവളത്തില്‍!

Thursday, May 17, 2007

മഴപെയ്തൊഴിഞ്ഞ നേരം!


മഴ പെയ്തൊഴിഞ്ഞ സമയത്തെ കാഴ്ച്ച!

Sunday, May 13, 2007

തൊമ്മന്‍‌കുത്ത്

തൊടുപുഴയില്‍ നിന്നും 20 കി മി ദൂരത്തിലാണ് തൊമ്മന്‍‌കുത്ത്.

ആദ്യത്തെ കുത്ത് : തൊമ്മന്‍‌കുത്ത്. കനത്ത വേനല്‍ മൂലം പുഴയില്‍ ജലം തീരെ കുറവ്, വെള്ളച്ചാട്ടത്തിന് ഒരു ജീവനുമില്ല. ഈ വെള്ളച്ചാട്ടങ്ങളിലെ ( 7 വെള്ളച്ചാട്ടങ്ങളാണ് തൊമ്മന്‍‌കുത്തില്‍) ഏറ്റവും അപകടകരമായ കുത്താണ് തൊമ്മന്‍‌കുത്ത്. പാറക്കൂട്ടങ്ങളുടെ ഇടയിലേക്കാണ് വെള്ളച്ചാട്ടം പതിക്കുന്നത്.




വേനലില്‍ ശോഷിച്ച പുഴ. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയിലൂടെ നടക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. ചുറ്റും വന്‍‌മരങ്ങള്‍ ഉള്ളതുകൊണ്ട് നട്ടുച്ചയ്ക്കും നല്ല തണലാണ്, വെള്ളത്തിനു തണുപ്പും.

അടുത്ത കുത്ത് : ഏഴുനിലകുത്ത്. ഈ കുത്തിന്റെ നല്ല സമയങ്ങളില്‍ വെള്ളച്ചാട്ടത്തിന് 7 നിലകളുണ്ടാകും. സഞ്ചാരികള്‍ക്ക് ഈ കുത്തിന്റെ തൊട്ടു താഴെപോയി സ്വയം നനയാം.
ഏഴുനിലകുത്ത് പതിക്കുന്ന ജലാശയം. നല്ല ആഴമുള്ള ഇവിടം നീന്തലറിയാവുന്നവര്‍ക്ക് നീന്തല്‍കുളം. ഒരു ലോ‍ക്കല്‍ ചേട്ടന്‍ ഒന്നു മുങ്ങാന്‍ പോയിരിക്കുകയാണ്!

Monday, May 07, 2007

അതിരപ്പിള്ളി


വേനലില്‍ മെലിഞ്ഞുണങ്ങിയ അതിരപ്പിള്ളി. ഗാര്‍ഡുകള്‍ കാണാതെ ഉരുളന്‍ കല്ലുകളില്‍ ചവുട്ടി കുത്തിന്റെ തൊട്ടു താഴെവരെ പോകാം.


ഗാര്‍ഡുകളുടെ കണ്ണുവെട്ടിച്ച് ഒരു മറുനാടന്‍ സാഹസികന്‍ കുത്തിനരികിലേയ്ക്ക്, പിന്നെ സ്വല്പം വിശ്രമം.

വഴിയോരത്ത്




ആതിരപ്പള്ളിയില്‍ നിന്ന് തിരികെ വരുന്നതിനിടയില്‍ വഴിയരികുകളില്‍ കണ്ടത്. മിക്ക വളവുകളിലും മഞ്ഞ ചിത്രശലഭങ്ങള്‍ കൂട്ടമായി നൃത്തം വെയ്ക്കുന്നുണ്ടായിരുന്നു. ഒരു വാഹനം പോകുമ്പോള്‍ അവരില്‍ ചിലര്‍ ചിറകു തകര്‍ന്ന് താഴെ, വഴിയരികില്‍! കുറേയധികം വളവുകളില്‍ ഇതേ കാഴ്ച കണ്ടപ്പോള്‍ ജോസഫ് ആന്റണിയുടെ കുറിഞ്ഞി ഓണ്‍ലൈന്‍ ബ്ലോഗിലെ ചിത്രശലഭങ്ങള്‍ക്ക്‌ ശുഭയാത്ര; ഹൈവെ അടച്ചിടുന്നു എന്ന ലേഖനം പണ്ട് വായിച്ചതോര്‍ത്തു.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP