Showing posts with label പ്രതിഫലനം. Show all posts
Showing posts with label പ്രതിഫലനം. Show all posts
Tuesday, August 28, 2012
Saturday, March 17, 2012
സെൽഫ് പോട്രേറ്റ്!
Posted by Unknown at 3/17/2012 05:22:00 AM 0 comments
Labels: പ്രകൃതിദൃശ്യം, പ്രതിഫലനം
Monday, November 28, 2011
::
Posted by Unknown at 11/28/2011 04:48:00 AM 2 comments
Labels: അമേരിക്ക, പ്രകൃതിദൃശ്യം, പ്രതിഫലനം, സസ്യജാലം
Monday, October 17, 2011
കണ്ണാടിയിൽ കാണുമ്പോൾ!
Posted by Unknown at 10/17/2011 06:37:00 PM 1 comments
Labels: അമേരിക്ക, പ്രകൃതിദൃശ്യം, പ്രതിഫലനം
Friday, June 03, 2011
Sunday, May 01, 2011
Friday, October 30, 2009
Monday, March 31, 2008
ത്രീ ചിയേഴ്സ്!!!
കാലാവസ്ഥകള്‍ നാല് വിധം!
വസന്തം - spring
ഗ്രീഷമം - summer
ശരത് - autumn
ഹേമന്തം/ശിശിരം - winter
വസന്തം - spring
ഗ്രീഷമം - summer
ശരത് - autumn
ഹേമന്തം/ശിശിരം - winter
ശരിയല്ലേ???
മഴക്കാലവും വേനലും മാത്രം കണ്ടിട്ടുള്ള ഞാന്‍ 2007 - ലെ വേനല്‍ അവസാനത്തിലാണ് അമേരിക്കായിലെത്തുന്നത്. വേനല്‍ അവസാനിക്കുന്നതില്‍ ബാക്കിയുള്ളവര്‍ ദു:ഖിച്ചപ്പോള്‍ ഞാന്‍ വരാന്‍ പോകുന്ന ശിശിരത്തിലെ മരങ്ങളൊരുക്കുന്ന വര്‍ണ്ണക്കാഴ്ചകളും ഹേമന്തത്തിലെ മഞ്ഞിന്റെ വെണ്മയും നേരില്‍ കാണുവാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.
കാലം മാറി, കഥ മാറി, കാലാവസ്ഥ എങ്ങും മാറി..
അങ്ങനെ ശരത്കാലത്തിലെ വര്ണ്ണകാഴ്ചകള്‍ എത്തി!
മഴക്കാലവും വേനലും മാത്രം കണ്ടിട്ടുള്ള ഞാന്‍ 2007 - ലെ വേനല്‍ അവസാനത്തിലാണ് അമേരിക്കായിലെത്തുന്നത്. വേനല്‍ അവസാനിക്കുന്നതില്‍ ബാക്കിയുള്ളവര്‍ ദു:ഖിച്ചപ്പോള്‍ ഞാന്‍ വരാന്‍ പോകുന്ന ശിശിരത്തിലെ മരങ്ങളൊരുക്കുന്ന വര്‍ണ്ണക്കാഴ്ചകളും ഹേമന്തത്തിലെ മഞ്ഞിന്റെ വെണ്മയും നേരില്‍ കാണുവാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.
കാലം മാറി, കഥ മാറി, കാലാവസ്ഥ എങ്ങും മാറി..
അങ്ങനെ ശരത്കാലത്തിലെ വര്ണ്ണകാഴ്ചകള്‍ എത്തി!
വാഷിങ്ങ്ടണ്‍ ഡി സി യിലെ കാപിറ്റല്‍ കെട്ടിടത്തിന്റെ മുന്‍പില്‍ നിന്നും. ഇലകള്‍ പൊഴിക്കും മുന്‍പ് മഞ്ഞ പട്ടുടുത്ത് നില്‍ക്കുന്നു. കാപിറ്റല്‍ കെട്ടിടം കണ്ടിട്ടില്ലേ? പിന്നെ സ്റ്റോക്ക് തീരുമ്പോള്‍ തപ്പിയെടുത്ത് ഇവിടെയിടാം!
ഹാരിസ്സ്‌ബര്‍ഗ്ഗില്‍ സമീപത്തുള്ള ഒരു പാര്‍ക്കില്‍ നിന്നും!
പെന്‍സില്‍വാനിയായിലെ ഹാരിസ്സ്‌ബര്‍ഗ്ഗില്‍ ഇത്തവണ അധികം മഞ്ഞുകാഴ്ചകളൊന്നും പ്രകൃതിയൊരുക്കിയില്ല. മഞ്ഞ് കാണാന്‍ മാത്രമേ കൊള്ളാവൂ എന്നും ഇതില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ചെറു മഞ്ഞുവീഴ്ചകള്‍ എന്നെ പഠിപ്പിച്ചു. രാവിലെ എഴുന്നേല്‍ക്കുവാന്‍ മടി, വൈകുന്നേരങ്ങളില്‍ നേരത്തെ യാത്രയാകുന്ന സൂര്യന്‍ (ഓഫീസ്സില്‍ നിന്നു അഞ്ചരയ്ക്ക് ഇറങ്ങുമ്പോള്‍ തന്നെ കൂരിരുട്ടായിരിക്കും) , നല്ല കിടുകിടാ തണുപ്പ്, പിന്നെ പനി, ചുമ - ഇവയൊക്കെ നിമിത്തം മഞ്ഞു കാഴ്ച്ചകള്‍ ക്യാമറയിലാക്കുന്ന ആഗ്രഹത്തിന് അവധി കൊടുത്തു. എങ്കിലും ജാലകത്തിനപ്പുറത്തെ ചില കാഴ്ചകള്‍!

പൂജ്യം ഡിഗ്രി എത്തിയാല്‍ പിന്നെ മഞ്ഞ് എന്നായിരുന്നു വിശ്വാസം. സ്ലീറ്റ്, സ്നോ എന്നീ വകഭേദങ്ങളൊക്കെ പുതിയ അറിവായിരുന്നു.
ഹേമന്തത്തിന് മൊത്തത്തില്‍ ഒരു ചാരനിറമായിരുന്നു ഇവിടെ.. ഇലകള്‍ കൊഴിഞ്ഞ് ജീവനില്ലാതെ നിന്നുറങ്ങുന്ന മരങ്ങള്‍, മിക്കപ്പോഴും മേഘപുതപ്പുകള്‍ക്കടിയില്‍ മടി പിടിച്ചുറങ്ങുന്ന സൂര്യന്‍, മൊത്തം തണുപ്പും ഏറ്റെടുത്ത് ചീറ്റിയടിക്കുന്ന കാറ്റ്.. ഹോ.. മൊത്തത്തില്‍ ഒരു അലസത..
ഹേമന്തത്തിന് ഞാന്‍ കണ്ട നിറം - ചാരനിറം - നരച്ച ഒരു ഉന്മേഷവും നല്‍കാത്ത ചാര നിറം.വസന്തത്തിനെ വരവോടെ സൂര്യന്‍ മടിയുപേക്ഷിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ചെടികള്‍ തളിര്‍ത്തു തുടങ്ങി, പൂക്കള്‍ പൂക്കുന്നു, കിളികള്‍ പാടുന്നു.

ത്രീ ചിയേഴ്സ്, വസന്തം വന്നിരിക്കുന്നു.
Posted by Unknown at 3/31/2008 05:09:00 PM 22 comments
Labels: അമേരിക്ക, ജലം, തൊടിയിലെ കാഴ്ചകള്‍, പ്രകൃതിദൃശ്യം, പ്രതിഫലനം, സസ്യജാലം
Friday, June 22, 2007
മേഘം മുഖം നോക്കുമ്പോള്‍!
Posted by Unknown at 6/22/2007 09:43:00 PM 10 comments
Labels: കേരളം, പ്രകൃതിദൃശ്യം, പ്രതിഫലനം
Thursday, May 17, 2007
Wednesday, March 07, 2007
Subscribe to:
Posts (Atom)










