Monday, March 31, 2008

ത്രീ ചിയേഴ്സ്!!!

കാലാവസ്ഥകള്‍ നാല്‌ വിധം!

വസന്തം - spring
ഗ്രീഷമം - summer
ശരത് - autumn
ഹേമന്തം/ശിശിരം - winter
ശരിയല്ലേ???

മഴക്കാലവും വേനലും മാത്രം കണ്ടിട്ടുള്ള ഞാന്‍ 2007 - ലെ വേനല്‍ അവസാനത്തിലാണ്‌ അമേരിക്കായിലെത്തുന്നത്‌. വേനല്‍ അവസാനിക്കുന്നതില്‍ ബാക്കിയുള്ളവര്‍ ദു:ഖിച്ചപ്പോള്‍ ഞാന്‍ വരാന്‍ പോകുന്ന ശിശിരത്തിലെ മരങ്ങളൊരുക്കുന്ന വര്‍ണ്ണക്കാഴ്ചകളും ഹേമന്തത്തിലെ മഞ്ഞിന്റെ വെണ്മയും നേരില്‍ കാണുവാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.


കാലം മാറി, കഥ മാറി, കാലാവസ്ഥ എങ്ങും മാറി..

അങ്ങനെ ശരത്കാലത്തിലെ വര്ണ്ണകാഴ്ചകള്‍ എത്തി!

വാഷിങ്ങ്ടണ്‍ ഡി സി യിലെ കാപിറ്റല്‍ കെട്ടിടത്തിന്റെ മുന്‍പില്‍ നിന്നും. ഇലകള്‍ പൊഴിക്കും മുന്‍പ് മഞ്ഞ പട്ടുടുത്ത് നില്‍ക്കുന്നു. കാപിറ്റല്‍ കെട്ടിടം കണ്ടിട്ടില്ലേ? പിന്നെ സ്റ്റോക്ക് തീരുമ്പോള്‍ തപ്പിയെടുത്ത് ഇവിടെയിടാം!



ഹാരിസ്സ്‌ബര്‍ഗ്ഗില്‍ സമീപത്തുള്ള ഒരു പാര്‍ക്കില്‍ നിന്നും!


പെന്‍സില്‍‌വാനിയായിലെ ഹാരിസ്സ്‌ബര്‍ഗ്ഗില്‍ ഇത്തവണ അധികം മഞ്ഞുകാഴ്ചകളൊന്നും പ്രകൃതിയൊരുക്കിയില്ല. മഞ്ഞ് കാണാന്‍ മാത്രമേ കൊള്ളാവൂ എന്നും ഇതില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ചെറു മഞ്ഞുവീഴ്ചകള്‍ എന്നെ പഠിപ്പിച്ചു. രാവിലെ എഴുന്നേല്‍ക്കുവാന്‍ മടി, വൈകുന്നേരങ്ങളില്‍ നേരത്തെ യാത്രയാകുന്ന സൂര്യന്‍ (ഓഫീസ്സില്‍ നിന്നു അഞ്ചരയ്ക്ക് ഇറങ്ങുമ്പോള്‍ തന്നെ കൂരിരുട്ടായിരിക്കും) , നല്ല കിടുകിടാ തണുപ്പ്, പിന്നെ പനി, ചുമ - ഇവയൊക്കെ നിമിത്തം മഞ്ഞു കാഴ്ച്ചകള്‍ ക്യാമറയിലാക്കുന്ന ആഗ്രഹത്തിന്‌ അവധി കൊടുത്തു. എങ്കിലും ജാലകത്തിനപ്പുറത്തെ ചില കാഴ്ചകള്‍!



പൂജ്യം ഡിഗ്രി എത്തിയാല്‍ പിന്നെ മഞ്ഞ് എന്നായിരുന്നു വിശ്വാസം. സ്ലീറ്റ്, സ്നോ എന്നീ വകഭേദങ്ങളൊക്കെ പുതിയ അറിവായിരുന്നു.

ഹേമന്തത്തിന്‌ മൊത്തത്തില്‍ ഒരു ചാരനിറമായിരുന്നു ഇവിടെ.. ഇലകള്‍ കൊഴിഞ്ഞ് ജീവനില്ലാതെ നിന്നുറങ്ങുന്ന മരങ്ങള്‍, മിക്കപ്പോഴും മേഘപുതപ്പുകള്‍ക്കടിയില്‍ മടി പിടിച്ചുറങ്ങുന്ന സൂര്യന്‍, മൊത്തം തണുപ്പും ഏറ്റെടുത്ത് ചീറ്റിയടിക്കുന്ന കാറ്റ്.. ഹോ.. മൊത്തത്തില്‍ ഒരു അലസത..

ഹേമന്തത്തിന്‌ ഞാന്‍ കണ്ട നിറം - ചാരനിറം - നരച്ച ഒരു ഉന്മേഷവും നല്‍കാത്ത ചാര നിറം.


വസന്തത്തിനെ വരവോടെ സൂര്യന്‍ മടിയുപേക്ഷിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ചെടികള്‍ തളിര്‍ത്തു തുടങ്ങി, പൂക്കള്‍ പൂക്കുന്നു, കിളികള്‍ പാടുന്നു.



ത്രീ ചിയേഴ്സ്, വസന്തം വന്നിരിക്കുന്നു.

22 comments:

Unknown Monday, March 31, 2008 5:31:00 PM  

ത്രീ ചിയേഴ്സ്, വസന്തം വന്നിരിക്കുന്നു!!!!

പ്രിയ ഉണ്ണികൃഷ്ണന്‍ Monday, March 31, 2008 9:43:00 PM  

ഇവിടേയും പൂക്കള്‍ ചിരിക്കാന്‍ തുടങ്ങി, മരങ്ങളും!!!

ലാസ്റ്റ് 2 ഫോടോ കലക്കി

ശ്രീലാല്‍ Monday, March 31, 2008 10:07:00 PM  

ആ തടാകത്തിന്റെ ഫോട്ടോ ബണ്ടര്‍ഫുള്‍ ഗുരോ.. :)

ആറുമാസത്തെ മഞ്ഞ്‌ മുഴുവന്‍ കണ്ട്‌ വസന്തം കാണാന്‍ നില്‍ക്കാതെ ഈയുള്ളവന്‍ മടങ്ങി.

മുടങ്ങാതെ ഇതുപോലത്തെ കിണ്ണം കാച്ചി ഫോട്ടോ എടുത്ത്‌ പോസ്റ്റിക്കോണം. ട്ടാ..

rathisukam Tuesday, April 01, 2008 3:23:00 AM  

gkgമഴക്കാലവും വേനലും മാത്രം കണ്ടിട്ടുള്ള ഞാന്‍ 2007 - ലെ വേനല്‍ അവസാനത്തിലാണ്‌ അമേരിക്കായിലെത്തുന്നത്‌. വേനല്‍ അവസാനിക്കുന്നതില്‍ ബാക്കിയുള്ളവര്‍ ദു:ഖിച്ചപ്പോള്‍ ഞാന്‍ വരാന്‍ പോകുന്ന ശിശിരത്തിലെ മരങ്ങളൊരുക്കുന്ന വര്‍ണ്ണക്കാഴ്ചകളും ഹേമന്തത്തിലെ മഞ്ഞിന്റെ വെണ്മയും നേരില്‍ കാണുവാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.


കാലം മാറി, കഥ മാറി, കാലാവസ്ഥ എങ്ങും മാറി..

അങ്ങനെ ശരത്കാലത്തിലെ വര്ണ്ണകാഴ്ചകള്‍ എത്തി!

അപ്പു ആദ്യാക്ഷരി Tuesday, April 01, 2008 7:34:00 PM  

സപ്താ.. (!!)

നല്ല വിവരണം. ഈയിടെയായി വിവരണങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കികാണുന്നതില്‍ സന്തോഷം. അവസാനത്തെതിനു തൊട്ടുമുമ്പുള്ള രണ്ടു ഫോട്ടോകളും വള്‍രെ ഇഷ്ടമായി.

കണ്ണൂരാന്‍ - KANNURAN Tuesday, April 01, 2008 9:57:00 PM  

നല്ല കാഴ്ചകള്‍

നാടന്‍ Wednesday, April 02, 2008 12:18:00 AM  

അഞ്ചാമത്തെ ഫോട്ടോ .... അതിമനോഹരം എന്നൊന്നും പറഞ്ഞാല്‍ പോര. അങ്ങനെയൊരു കാഴ്ച നേരില്‍ കാണാന്‍ കഴിഞ്ഞത്‌ തന്നെ ഭാഗ്യം. ഒരു പെയിന്റിംഗ്‌ പോലെ ...

nandakumar Wednesday, April 02, 2008 2:41:00 AM  

സപ്തവര്‍ണ്ണം, ചിത്രങ്ങളെല്ലാം കലക്കി. ഒന്നും മോശമായിട്ടില്ല. ആദ്യചിത്രത്തിന്റെ കമ്പോസിങ്ങ് പറയേണ്ടതു തന്നെ..സ്പെഷ്യലി ആ കുതിര പ്രതിമയെ ഒരരുകില്‍ നിര്‍ത്തിയത്. ചാരനിറം കലര്‍ന്ന ആ പ്രകൃതിദൃശ്യം ഫോട്ടോസ്റ്റോക്കുകളില്‍ മാത്രം കാണാറുള്ള ചിത്രം പോലെ. അവസാന ചിയേര്‍സും മതിമനോഹരം.....

http://nandaparvam.blogspot.com/

കുട്ടിച്ചാത്തന്‍ Wednesday, April 02, 2008 3:16:00 AM  

ചാത്തനേറ്: 5ആം പടമാണു പടം!!!!!!

പൈങ്ങോടന്‍ Wednesday, April 02, 2008 3:42:00 AM  

മനോഹരമായിട്ടുണ്ട് എല്ലാ ചിത്രങ്ങളും...

മുസാഫിര്‍ Wednesday, April 02, 2008 6:46:00 AM  

7വര്‍ണ്ണങ്ങള്‍ , പടങ്ങള്‍ നന്നായി,പ്രത്യേകിച്ച് ജാലക ദൃശ്യവും ത്രീ ചിയേഴ്സും .

ദിലീപ് വിശ്വനാഥ് Wednesday, April 02, 2008 9:12:00 AM  

മനോഹരമായ പടങ്ങള്‍.
വിവരണവും കൊള്ളാം.

നാടന്‍ Wednesday, April 02, 2008 9:44:00 AM  

സപ്തന്‍ ജി, background, blurr ആയിട്ടുള്ള ഒരു പടം പിടിക്കാന്‍ കുറേ കാലമായി ശ്രമിക്കുന്നു. ഒന്നും അങ്ങോട്ട്‌ ശരിയാവുന്നില്ല. ഇതിനായി ഞാന്‍ ക്യാമറയില്‍ അപ്‌റേചര്‍ സെറ്റിംഗ്‌ 2.8 ല്‍ വച്ചു (കടപ്പാട്‌:സപ്തന്‍ ജി യുടെ ഫോട്ടോഗ്രാഫി പഠന ബ്ലോഗുകള്‍), പിന്നെ ഒബ്ജെക്റ്റിന്റെ (ഒരു പൂവ്‌. പൂവ്‌ ഫോര്‍ ഗ്രൗണ്ടിലും, ഇലകളും, മറ്റ്‌ പൂക്കളും background ല്‍ blurr ആയും വരുത്താനാണ്‌ ശ്രമം) സാമാന്യം അടുത്ത്‌ തന്നെ ഫോക്കസ്‌ ചെയ്ത്‌ ക്ലിക്കി. പക്ഷേ വിചാരിക്കുന്ന ഒരു ഒരു "ഇത്‌" കിട്ടുന്നില്ല. എന്തായിരിക്കും കാരണം ? അതോ ഇനി, ക്യാമറ അത്ര പുരോഗമിച്ചതല്ലാത്തതിനാലാണോ (Sony DSC p-93. 5.2 mega pixel. ISO, manual, auto modes and presets available.)

പിന്നെ, ഈ blurring effect നമ്മള്‍ LCD യില്‍ object കാണുമ്പോള്‍ തന്നെ മനസ്സിലാക്കാന്‍ പറ്റുമോ, അതോ പടം എടുത്തുകഴിഞ്ഞാല്‍ മാത്രമേ അറിയാന്‍ പറ്റുകയുള്ളോ ?

ഒന്ന് സഹായിക്കണം

Unknown Wednesday, April 02, 2008 2:44:00 PM  

നാടന്‍,
എങ്ങനെ പശ്ചാത്തലം ബ്ലറ് ആകുന്നു എന്ന് നോക്കാം.
-------------<--DOF---->-------
<)-----------|----*----|-------
Camera N S F

N = Near Point
S = Subject
F = Far Point
DOF = Depth of field = Distance of acceptable sharpness

ക്യാമറയിലൂടെ ഒരു വസ്തുവിനെ(subject) ഫോക്കസ് ചെയ്യുമ്പോള്‍ ആ വസ്തുവും അതിന്റെ കുറച്ച് മുന്‍പിലോട്ടുള്ള പ്രദേശവും പുറകിലുള്ള പ്രദേശവും നല്ല വ്യക്തമായി ഫോട്ടോയില്‍ കിട്ടും. ഈ പ്രദേശത്തെയാണ് 'ഡെപ്ത് ഓഫ് തി ഫീല്‍ഡ്' എന്ന് പറയുന്നത്. മുകളില്‍ കൊടുത്തിരിക്കുന്ന ലളിതമായ രേഖാചിത്രത്തില്‍ നിന്നും അത് വ്യക്തമാകും. 'ഡെപ്ത് ഓഫ് തി ഫീല്‍ഡ്' പ്രധാനമായും അപ്പേറ്‌ച്ചര്‍, ലെന്‍സ് ഉപയോഗിക്കുന്ന ഫോക്കല്‍ ലെങ്ത്, സബ്ജെക്‍റ്റ് - ക്യാമറ ദൂരം, സെന്‍സര്‍ ക്രോപ്പ് ഫാക്ടര്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 'ഡെപ്ത് ഓഫ് തി ഫീല്‍ഡ്' കണ്ടു പിടിക്കാന്‍ സമവാക്യങ്ങളുണ്ട്.

ഇവിടെ ഒരു 'ഡെപ്ത് ഓഫ് തി ഫീല്‍ഡ്' കാല്‍ക്കുലേറ്റര്‍ കാണാം.

അപ്പോള്‍ ബ്ലര്‍ ആയി പോകേണ്ട ഘടകങ്ങള്‍ ഈ DOF ന്‌ വെളിയിലാണെന്ന് ഉറപ്പു വരുത്തുകയാണ്‌ ചെയ്യേണ്ടത്. ഇങ്ങെനെ ചെയ്യാനായി പല പല വീക്ഷണകോണുകളില്‍ നിന്ന് നോക്കുക, അപ്പോള്‍ ബാക്‌ഗ്രൗണ്ടിലും ഒന്നു ശ്രദ്ധ വെയ്ക്കുക.


അപ്പേറ്‌ച്ചര്‍ - എഫ് നമ്പര്‍ 2.8, അല്ലെങ്കില്‍ അതില്‍ താഴേയ്ക്ക്. ( എഫ് നമ്പര്‍ 2.8 ഒരു നിശ്ചിത പരിധിയല്ല, പശ്ചാത്തലം ബ്ലറ് ആകുന്നത് മുകളില്‍ വിവരിച്ചിക്കുന്ന വേറേ കുറച്ച് ഘടകങ്ങള്‍ കൂടി കാരണമാണ്. എഫ് നമ്പര്‍ 5.6 ലും പശ്ചാത്തലം ബ്ലറ് ആക്കിയെടുക്കാം.

നാടന്റെ ക്യാമറയില്‍ ഫോട്ടൊ എടുത്ത് കഴിഞ്ഞേ DOF അറിയാന്‍ സാധിക്കൂ. പക്ഷേ മിക്ക എസ്സ് എല്‍ ആറ് ക്യാമറകളിലും ഒരു DOF Preview ബട്ടണ്‍ ഉണ്ടാകും. അതില്‍ ഞെക്കി വ്യൂ ഫൈണ്ടറില്‍ കൂടി നോക്കിയാല്‍ സെറ്റിങ്ങ്സ് അനുസരിച്ച് ബ്ലറ് ആയി കാണാം.

ഗുപ്തന്‍ Wednesday, April 02, 2008 3:08:00 PM  

ആ ഹേമന്ത ചിത്രം വല്ലാതെ ഇഷ്ടപ്പെട്ടു. നിര്‍മലേടത്തിയുടെ കമണ്ഡലുക്കാലം എന്ന കുറിപ്പ് ഓര്‍ത്തു.

മറ്റുചിത്രങ്ങളും മനോഹരം. വിവരണവും നന്ന് :)

Unknown Wednesday, April 02, 2008 4:58:00 PM  

ഉഗ്രന്‍ പടങ്ങള്‍.
ഇത്തവണ തണുപ്പ് തീരെയില്ലായിരുന്നു സപ്താ. വസന്തമെത്തിക്കഴിഞ്ഞല്ലോ. ഇനി പൂപ്പടങ്ങള്‍‍ പോരട്ടെ!

പാഞ്ചാലി Wednesday, April 02, 2008 5:29:00 PM  

സപ്താ, പടങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. മുകളിലെ കമ്മന്റില് വളരെ സിമ്പിളായി DOF വരച്ച രീതിയും ഇഷ്ടമായി.

ഓ.ടോ.
പിന്നെ, കഴിഞ്ഞ ദിവസം ഗ്രേ ഗൂസിന്റെ (ഫ്രഞ്ച്‌ വോദ്കയുടെ) കുപ്പി കണ്ടപ്പോള്‍ സപ്തന്‍ ഇതിന് മുമ്പ് പോസ്റ്റിയ "സ്നൊ ഗൂസിനെ" ഓര്‍ത്തു. "സപ്തന്റെ പോട്ടങ്ങള്‍ പോലെ അതി ഗംഭീരമാണ് ഗ്രേ ഗൂസും" എന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്

നാടന്‍ Thursday, April 03, 2008 12:48:00 AM  

നന്ദി സപ്തന്‍ ജി, ഒന്ന് ശ്രമിച്ച്‌ നോക്കട്ടെ...

Sekhar Thursday, April 03, 2008 6:16:00 AM  

nice pics, especially the "Three Cheers" one.

Nishedhi Thursday, April 10, 2008 4:05:00 AM  

പ്രിയ സുഹൃത്തേ, നേര്‍ക്കാഴ്ചകളും ഫോട്ടോഗ്രഫി പരിചയപ്പെടലും ഇന്നാണു ശ്രദ്ധിച്ചത്‌. എല്ലാ പോസ്റ്റുകളും വായിച്ചു. വളരെ നന്നായിട്ടുണ്ട്‌. തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്‌, ആശംസകളോടെ....

Stultus Thursday, June 26, 2008 9:25:00 PM  

ചിത്രങ്ങള്‍ ഒക്കെ മനോഹരമായിട്ടുണ്ട് ...
ഇത്തരത്തിലുള്ള ഒരു ബ്ലോഗ് ആദ്യമായിട്ടാണ് കാണുന്നത്
ഇഷ്ട്ടമായി.. ഒരുപാടൊരുപാടിഷ്ട്ടമായി.. എല്ലാവിധ ഭാവികങ്ങളും നേരുന്നു ...

ശ്രീ Thursday, June 26, 2008 11:05:00 PM  

സൂപ്പര്‍ മാഷേ... സൂപ്പര്‍
:)

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP