Wednesday, February 13, 2008
Wednesday, November 28, 2007
Sunday, November 11, 2007
പാനിങ്ങ്
പാനിങ്ങ് : ഒരു ചലിക്കുന്ന വസ്തുവിന്റെ ചലനം പിടിച്ചെടുക്കുവാന്‍ ഛായാഗ്രഹകര്‍ ഉപയോഗിക്കുന്ന വിദ്യയാണ് പാനിങ്ങ് (panning) . ചലിക്കുന്ന വസ്തുവിനു ആപേക്ഷികമായി ക്യാമറയും ചലിപ്പിക്കുക, അതൊടൊപ്പം കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ഫോട്ടോ എടുക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശ്ശിക്കുന്നത്. ബാക്ക്ഗ്രൌണ്ട് ബ്ലര്‍ ആയതു ശ്രദ്ധിക്കുക.
Posted by Unknown at 11/11/2007 05:25:00 PM 11 comments
Labels: അമേരിക്ക, പലവക, വാഹനങ്ങള്‍
Thursday, June 28, 2007
ആലപ്പുഴ
Posted by Unknown at 6/28/2007 09:55:00 PM 8 comments
Labels: കേരളം, പ്രകൃതിദൃശ്യം, വാഹനങ്ങള്‍
Thursday, January 04, 2007
ഒരു പാനിംഗ് പരീക്ഷണം

കൈപ്പള്ളിയുടെ റാലി ചിത്രങ്ങള്‍ കണ്ട് നമ്മള്‍ വണ്ടറടിച്ചപ്പോള്‍ കൈപ്പള്ളി പറഞ്ഞ ഇതു പാനിംഗ് ചെയ്ത് എടുത്ത ചിത്രമാണ് എന്ന്.
ഒരു ചലിക്കുന്ന വസ്തുവിന്റെ ചലനം പിടിച്ചെടുക്കുവാന്‍ ഛായാഗ്രഹകര്‍ ഉപയോഗിക്കുന്ന വിദ്യയാണ് പാനിംഗ്. ചലിക്കുന്ന വസ്തുവിനു ആപേക്ഷികമായി ക്യാമറയും ചലിപ്പിക്കുക, അതൊടൊപ്പം കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ (1/15) ഫോട്ടോ എടുക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശ്ശിക്കുന്നത്. ബാക്ക്ഗ്രൌണ്ട് ബ്ലര്‍ ആയതു ശ്രദ്ധിക്കുക. പരാജയ സാധ്യത കൂടുതലുള്ള ഒരു technique.
Posted by Unknown at 1/04/2007 01:56:00 AM 25 comments
Labels: പലവക, വാഹനങ്ങള്‍
Tuesday, September 12, 2006
എഫ് 16 യുദ്ധവിമാനങ്ങള്‍
റണ്‍വേയില്‍ ടേക്ക് ഓഫിനു തയ്യാറായിരിക്കുന്നു..
റണ്‍ വേയില്‍ വളരെ കുറച്ച് ദൂരം മാത്രം ഓടി,ആകാശത്തിലേക്ക് പറന്നുയരുന്ന ഒരു F 16 വിമാനം!



ആകാശത്തില്‍ ചില പ്രകടനങ്ങള്‍!
തിരിച്ചിറങ്ങുന്ന ഒരു F 16
നിലത്തിരിക്കുന്നവന്‍.
മുന്‍പിലെ കൂര്‍ത്ത കമ്പി പൊതിഞ്ഞു വെച്ചിരിക്കുന്നു.
വെളിച്ചം കുറവായിരുന്നു, മൂടലും ഉണ്ടായിരുന്നു.ഫോട്ടോഷോപ്പില്‍ കയറ്റി എന്തെക്കെയൊ ചെയ്തു, അതാണ് ചില ചിത്രങ്ങള്‍ക്കു ഒരു തെളിച്ചം!
ടിപ്സ്:വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ക്യാമറയുടെ ഫോക്കസ്സിങ്ങ് മോഡ് AF-C ആയിരിക്കണം. ക്യാമറയിലുള്ള സ്പോര്‍ട്സ് മോഡ് തിരഞ്ഞെടുക്കുമ്പോള്‍ ക്യാമറ തന്നെ സ്വയം ഈ ഫോക്കസ്സ് മോഡിലേക്കു മാറുന്നു.പിന്നെ സബ്ജെക്റ്റിനെ പിന്‍തുടരാം!
Posted by Unknown at 9/12/2006 05:32:00 AM 7 comments
Labels: വാഹനങ്ങള്‍
Saturday, September 09, 2006
ഹെലികോപ്റ്ററുകള്‍



ഇവന്‍ സൂപ്പര്‍ പ്യൂമ (Super Puma ) . സിംഗപ്പൂര്‍ സേന ഈ ഹെലികോപ്റ്ററിന്റെ AS 332 എന്ന മോഡലാണ് ഉപയോഗിക്കുന്നത്. 2, 3 ചിത്രങ്ങള്‍ നിലത്ത് അടങ്ങിയിരിക്കുന്ന ഒരു സൂപ്പര്‍ പ്യൂമയുടേതാകുന്നു.
ഇവനെ കുറിച്ചുള്ള വീക്കി ലേഖനം

അപ്പാച്ചിയാണ് താരം. യുദ്ധരംഗത്തില്‍, ലവന്‍ ഒരു പുലിയാണ് കേട്ടോ! അമേരിക്കയുടെ പ്രധാന ഹെലികോപ്റ്റര്‍ , ഗള്‍ഫിലും അഫ്ഗാനിലും ഒക്കെ ഇവന്‍ നല്ല പ്രകടനം കാഴ്ച്ച വെച്ചു. കൂടുതല്‍ അറിയാന്‍ വീക്കീയിലെ ലേഖനം നോക്കുക. Apache എന്നു ഇംഗ്ലീഷില്‍(?) . ഞാന്‍ അപ്പാച്ചി എന്നു വിളിക്കും, നിങ്ങള്‍ക്ക് വേണമെങ്കില്‍ അപ്പാച്ചേ, അപ്പാഷേ എന്നൊക്കെ വിളിക്കാം. അപ്പാച്ചി-വീക്കിയില്‍


ചിനൂക്ക് ബോയിംഗ് കമ്പനിയുടെ സൃഷ്ടിയാണ്. പ്രധാനമായും സാധനങ്ങളും സൈനികരേയും കൊണ്ടുപോകാനാണ് ഈ 2 ഫാനുള്ള ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. ചീനൂക്കിന്റെ CH-47SD മോഡലാണ് സിംഗപ്പൂര്‍ വായു സേന ഉപയോഗിക്കുന്നത്. വീക്കിയില്‍ - ചിനൂക്ക്
Posted by Unknown at 9/09/2006 05:04:00 PM 12 comments
Labels: വാഹനങ്ങള്‍





