ഒരു പാനിംഗ് പരീക്ഷണം
കൈപ്പള്ളിയുടെ റാലി ചിത്രങ്ങള്‍ കണ്ട് നമ്മള്‍ വണ്ടറടിച്ചപ്പോള്‍ കൈപ്പള്ളി പറഞ്ഞ ഇതു പാനിംഗ് ചെയ്ത് എടുത്ത ചിത്രമാണ് എന്ന്.
ഒരു ചലിക്കുന്ന വസ്തുവിന്റെ ചലനം പിടിച്ചെടുക്കുവാന്‍ ഛായാഗ്രഹകര്‍ ഉപയോഗിക്കുന്ന വിദ്യയാണ് പാനിംഗ്. ചലിക്കുന്ന വസ്തുവിനു ആപേക്ഷികമായി ക്യാമറയും ചലിപ്പിക്കുക, അതൊടൊപ്പം കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ (1/15) ഫോട്ടോ എടുക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശ്ശിക്കുന്നത്. ബാക്ക്ഗ്രൌണ്ട് ബ്ലര്‍ ആയതു ശ്രദ്ധിക്കുക. പരാജയ സാധ്യത കൂടുതലുള്ള ഒരു technique.
25 comments:
കൈപ്പള്ളിയുടെ റാലി ചിത്രങ്ങള്‍ കണ്ട് നമ്മള്‍ വണ്ടറടിച്ചപ്പോള്‍ കൈപ്പള്ളി പറഞ്ഞ ഇതു പാനിംഗ് ചെയ്ത് എടുത്ത ചിത്രമാണ് എന്ന്.
ഒരു ചലിക്കുന്ന വസ്തുവിന്റെ ചലനം പിടിച്ചെടുക്കുവാന്‍ ഛായാഗ്രഹകര്‍ ഉപയോഗിക്കുന്ന വിദ്യയാണ് പാനിംഗ്. ചലിക്കുന്ന വസ്തുവിനു ആപേക്ഷികമായി ക്യാമറയും ചലിപ്പിക്കുക, അതൊടൊപ്പം കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ (example : 1/15 of a sec) ഫോട്ടോ എടുക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശ്ശിക്കുന്നത്. ബാക്ക്ഗ്രൌണ്ട് ബ്ലര്‍ ആയതു ശ്രദ്ധിക്കുക. പരാജയ സാധ്യത കൂടുതലുള്ള ഒരു technique.
സപ്തന്‍ പാനിങ്ങ് പഠിച്ചു. ചിത്രം വ്യക്തം.
നന്നായിരിക്കുന്നു.
-സുല്‍
ഫോട്ടോഗ്രഫിയെ കുറിച്ചു ഒരു ചുക്കും അറിഞ്ഞൂട..അതിനാല്‍ ഒരു ഓ.ടോ
അപ്പൊ ഇതാനോ സപ്ത യുടെ പുതിയ കാര്‍?
സപ്തവര്‍ണ്ണങ്ങള്‍ , നല്ല ക്ലിയര്‍ പടം. ഫോട്ടോ ഗ്രാഫി വളരെ ആഴമുള്ള സബ്ജക്റ്റാണല്ലെ?
ഓ ടോ : ഞാനിന്നാളു പറന്നു പൊങ്ങുന്ന പ്ല്യിനിന്റെ പടം എടുത്തു (ഇതേ പാനിങ്ങ് മെത്തേഡ് ഉപയോഗിച്ച്), എന്താണന്നറിയില്ല, ഡൌന്‍ലോഡ് ചെയ്തപ്പോള്‍ വെറും ആകാശം മാത്രമേ കിട്ടിയുള്ളൂ, പ്ലെയിന്‍ എങ്ങോ പോയ് മറഞ്ഞു :(
ഹ ഹ,
കുറുമാന്‍ ചേട്ടാ,
അതല്ലേ ഞാനൊന്നും ഈ പണിക്ക് നിക്കാത്തെ
കുറുമാനേ എന്താ പറ്റിയതെന്നു വച്ചാല്‍ പാനിംഗ് പാനിക്കിംഗ് ആയിപ്പോയതിനാല്‍ കുറുമാന്റെ ക്യാമറ പ്ലെയിനിനെക്കാള്‍ വേഗത്തില്‍ തിരിഞ്ഞ് പ്ലെയിന്‍ പാനില്‍ നിന്നും ച്ഛെ ഫ്രെയിമില്‍ നിന്നും പിറകിലായിപ്പോയതാവും.
ആകാശത്തെ പ്ലെയിനിനു പാനിംഗ് ആവശ്യമില്ലല്ലോ? നമ്മള്‍ നോക്കുമ്പോള്‍ ബാക്ഗ്രൌണ്ട് ആകാശം വളരെ പതുക്കെയല്ലേ നീങ്ങുന്നത്? അപ്പോ വല്ല റ്റോക്കോഫോ ലാന്‍ഡിങ്ങോ ആകും എടുത്തത്.
പാനിംഗ് എന്നതിനു മലയാളത്തില്‍ "ഓടിച്ചിട്ടു പടം പിടിക്കല്‍" എന്നു പറയാമോ സപ്താ?
ദേവാ, ഒറ്റവാക്കില്‍ ‘ഓട്ടപ്പടം’ എന്നു വേണേല്‍ പറയാം. എന്തെന്നാല്‍ എന്തിനെ നോക്കി ക്ലിക്കിയോ, അത് പതിയാറില്ലല്ലൊ ഏറിയകൂറും.
-സുല്‍
നല്ല പടം, വെറുതെ നിക്കുന്നതിനെ പടം പിടിക്കല്‍ പോലും അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കലില്‍ നിന്ന് തുടങ്ങുന്നു എന്റെ പഠനം :(
-പാര്‍വതി.
ഉഗ്രനായിരിക്കുന്നു
ഒരു ഡൌട്ട്.. എത്രയെണ്ണമെടുത്തിട്ടാ ഇങ്ങനെ ഒരെണ്ണം കിട്ടിയത് :-)
ബെസ്റ്റ്.
ഒരിക്കല്‍ ഞാനും...:)
സുല്‍,
പഠിച്ചു വരുന്നതേയൊള്ളൂ. കിട്ടിയതില്‍ നല്ല ഒരെണ്ണം ഇട്ടു!
പ്രിയംവദേ,
ഞാന്‍ ഒരു പാവം, സ്വന്തമായി ഒരു കാറിനെ കുറിച്ചു ചിന്തിക്കുവാന്‍ പോലും ത്രാണിയില്ല! അല്ല സിംഗപ്പൂര്‍ എന്തിനാ കാര്‍? ആവശ്യത്തിനു എം ആര്‍ ടി, ബസ്സുകള്‍ മേടിച്ചിട്ടുണ്ടെല്ലോ!
കുറൂ,
കുറേയുണ്ട് കുറു പഠിക്കാന്‍! അതു പോലെ പഠിച്ചു വരുമ്പോള്‍ കാശും പോകും ഒോരോന്നു വാങ്ങിച്ചു കൂട്ടിയിട്ട്!
ഇടങ്ങള്‍,
:)
ദേവാ,
ദേവന്‍ പറഞ്ഞതിലും കാര്യമുണ്ട്! മുഴുവന്‍ വെള്ള ബാക്ക്ഗ്രൌണ്ടാണെങ്കില്‍ പാനിങ്ങിന് ഒരു ഇഫെക്റ്റ് ഉണ്ടാകില്ല. പിന്നെ നമ്മള്‍ ക്യാമറ ചലിപ്പിക്കുന്നതിനും ഒരു വേഗതയുണ്ട്, അതു സാഹചര്യം അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും, പതുക്കെ ചലിപ്പിച്ചാല്‍ freezed effect, വേഗത്തില്‍ ചലിപ്പിച്ചാല്‍ ഒരു വര!
ക്യാമറ Continous Focus or AF-C മോഡിലിടണം.അന്നിട്ട് ചലിക്കുന്ന വസ്തുവില്‍ ഫോക്കസ്സ് ചെയ്യണം, അപ്പോള്‍ ക്യാമറ അവനെ തന്നെ ഫോക്കസ്സിലാക്കിക്കോള്ളും, ബാക്കി blur ആകും. ഇനി ഈ മോഡില്‍ ഇട്ടില്ലെങ്കില്‍ കാര്‍ അടക്കം മൊത്തം blur ആയി പോകും!
പഠിച്ചു ഒരു ആത്മവിശ്വാസമാകുമ്പോള്‍ ഫോട്ടോ ബ്ലോഗില്‍ ഒരു ലേഖനമാക്കാം , എങ്ങനെ പാനാം!
ഈ വിദ്യയേ ഓടിച്ചിട്ട് പിടിക്കല്‍ എന്ന് പറയാം കേട്ടോ!
പാര്‍വതി,
ഏളുപ്പത്തില്‍ ക്രിയ ചെയ്യാനല്ലേ Auto Mode!
സിജൂ,
ഒരു 50 ഷോട്ട് ഏടുത്തു ബെന്‍സും സുബാരുവുമൊക്കെ ആയിട്ട്! ബൈക്കുകളും എടുത്തു നോക്കി. അതില്‍ ആകെ കിട്ടിയതു 2-3 എണ്ണം മാത്രം, അതും ഈ കുഞ്ഞി വണ്ടി!
തുളസി,
സംഗതി എളുപ്പമാണ്
1. ക്യാമറ AF-C മോഡില്‍ ഇടുക
2. വേഗം കുറഞ്ഞ ഒരു ഷട്ടര്‍ സ്പീഡ് എടുക്കുക (1/30, 1/15)
3. ചലിക്കുന്ന വസ്തു ഫോക്കസിലാക്കുക
4. ക്യാമറയും വസ്തുവിനു സമാന്തരമായി പതുക്കെ ചലിപ്പിക്കുക.
ഒരു 30-40 എണ്ണം എടുത്തു കഴിയുമ്പോള്‍ ടെക്കനിക്ക് പഠിക്കും.
അതായത് പടം പ്ലെയിന്‍ ആയി അല്ലേ കുറുമാനേ
അപ്പൊ ഓടുന്ന സാധനത്തിന്റെ പിന്നാലെ പാഞ്ഞ് വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്നും പറഞ്ഞ് വിശാലേട്ടന്‍ ക്യാമറ ഞെക്കിപ്പൊട്ടിച്ചത് പോലെ ഒരൊറ്റ ഞെക്കുകൊടുത്താല്‍ ഓക്കെയാവുംന്ന് സാരം. സപ്താ.. പടം സൂപ്പര്‍.
പാനിംഗ് ചിത്രം കൊള്ളാം സപ്താ.
ടെക്നിക് വിശദീകരിച്ചത് നന്നായി.
ഒന്നു ശ്രമിച്ചു നോക്കാമല്ലോ.
അതു കലക്കി ഗുരോ...ഇനി അക്വാറിയത്തിലെ മീനിന്റെ പടം പിടിക്കാന്‍ ഈ ടെക്നിക്ക് തന്നെ ഉപയോഗിക്കാവോ ? ഇന്നലെ കിലോ മീറ്റേഴ്സ്..ആന്റ് കിലോമീറ്റേഴ്സ് സഞ്ചരിച്ചാണു ഒരു അക്വാറിയത്തില്‍ പോയി കുറേ പടം പിടിച്ചതു മരുന്നിനു പോലും ഒരു നല്ല ഫോട്ടോ കിട്ടിയില്ല...
അപ്പര്‍ച്ചര്‍ വ്യാല്യു കുറച്ച് ഷട്ടര്‍ സ്പീഡ് അല്പം കൂട്ടിനോക്കി...നോ രക്ഷ...മീന്‍ പോസ് ചെയ്യുന്നില്ല..നല്ല ജാഡ കാണിക്കുന്നു...ആര്‍ക്കു പോയി ? ഫോട്ടോ വന്നപ്പോ ...മീന്‍ എല്ലാം ബ്ലര്‍ ആയി പോയി ...അല്ലങ്കില്‍ ഫോക്കസ് ഔട്ട്... ഒന്നു ഉപദേശിക്കൂ...ഇനിയും കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് സഞ്ചരിക്കാന്‍ തയ്യാര്‍....
ഒരു സംശയം കൂടി. ഈ ടെക്നിക്കില്‍ ക്യാമറ അനക്കാതെ വച്ചാല്‍ ബാക്ക് ഗ്രൌണ്ട് കൃത്യമായി കിട്ടില്ലേ?...AF-C തന്നെയാണോ AI-SERVO എന്നു പറയുന്നത് ?
great shot man
its very nice.
വണ്ടി ഒരു വേറെ നിറമായിരുന്നു എങ്കില്‍.....
അന്വര്‍
"ഈ ടെക്നിക്കില്‍ ക്യാമറ അനക്കാതെ വച്ചാല്‍ ബാക്ക് ഗ്രൌണ്ട് കൃത്യമായി കിട്ടില്ലേ?...AF-C തന്നെയാണോ AI-SERVO എന്നു പറയുന്നത് ?"
സപ്തന്‍ പറഞ്ഞ ടെക്നിക്‍ ഉപയോഗിച്ച് പടം എടുത്താല്‍ foregroundല്‍ linear motion ല്‍ ചലിച്ചുകോണ്ടിരിക്കുന്ന ഒരു വസ്തുവിനേ എടുക്കുംബോള്‍ background blurr അയി വരും.
താങ്കളുടെ ആവശ്യമതല്ല. backgroundഉം foregroundഉം subjectഉം എല്ലാം clear അകണമെങ്കില്‍ Shutter speed കൂട്ടണം. ഒരു secondന്റെ 1000 മുതല്‍ 8000 വരെ വേഗതയില്‍ (1/1000 to 1/8000th of a second) ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ള commercial കമറ body ഇന്ന് ലഭ്യമാണു.
sutter speed കൂട്ടിയാല്‍ അതിനനുസരിച്ച് apperture വലിതാക്കി (preferably F2.8 to F1.4) പ്രകാശം കട്ത്തിവിടാനുള്ള Lensഉം വേണം.
ISO കൂട്ടുന്നതും നല്ലതാണു. Grains കൂടാതെ ശ്രദ്ദിക്കുക.
so in short to get high speed imaging increase the Shutter speed.
എന്തെല്ലാം ടെക്നിക്കുകള്‍ അറിയണം അല്ലെ. ഞാന്‍ കരുതിയത് വെറുതെ ക്ലിക്കിയാല്‍ ഫോട്ടൊ ആവുമെന്നല്ലെ.:)
നന്ദി നിഷാദിക്ക. ഷട്ടര്‍ സ്പീഡ് 1/4000 ഉണ്ട് എന്റെ ക്യാമറയില്‍. പക്ഷേ, അപ്പര്‍ച്ചര്‍ 3.5 വരേ എന്റെ ലെന്‍സില്‍ കിട്ടൂ.
ISO കുട്ടിയാല്‍ നോയ്സ് വരുമല്ലോ എന്നോര്‍ത്താണ് അങ്ങിനെ ശ്രമിക്കാതിരുന്നത്. ISO 400 വരെ ആകാമല്ലേ ?
അക്വാറിയത്തില്‍ വളരെ കുറച്ചുമാത്രമേ വെളിച്ചം ഉള്ളൂ, അതും ടാങ്കിനകത്ത്. അതു കൊണ്ട് 1/4000 ഷട്ടര്‍ സ്പീഡ് ഉപയോഗിക്കാന്‍
പറ്റുമോ എന്നു സംശയം ആണ്. പിന്നെ സപ്തന്‍ ജി പറഞ്ഞ AF-C തന്നെയാണോ എന്റെ ക്യാമറയില്‍ കാണുന്ന AI-SERVO മോഡ് ?
ഇങ്ങനത്തെ ഫോട്ടോ എടുക്കാന്‍ മറ്റൊരു വിദ്യ കൂടിയുണ്ട്.
ആ കാറിന്റെ പുറകില്‍ നില്‍ക്കുന്ന ഏതെങ്കിലും സാധനമാണ് എടുക്കേണ്ടതെന്ന് വിചാരിക്കുക. എടുക്കേണ്ട കാറിനെ തൃണവല്‍ഗണിക്കുക, എന്നിട്ടു ക്ലിക്കുക. ഒറപ്പായിട്ടും നമ്മള്‍ എടുക്കാന്‍ ഉദ്ദേശിച്ച സാധനം ബ്ലര്‍ ആയിരിക്കും, ഈ വേണ്ടാത്ത സാധനം നല്ല ക്ലിയര്‍ ആയിരിക്കും..
ധൈര്യമായിട്ട് പരീക്ഷിച്ചോ ... എന്റെ ഇത്രയും കാലത്തെ ഫോട്ടോഗ്രാഫി ജീവിതത്തില്‍ നല്ല ഫോട്ടോകള്‍ എല്ലാം ജനിച്ചത് ഇങ്ങനെയാണ്.
സാന്‍ഡോസ്,
:)
ഇക്കാസ്,
ഒരൊറ്റ ഞെക്കില്‍ ശരിയാകണം എന്നില്ല, ഒരു 5-6 ഷോട്ടെങ്കിലും തുടരെ തുടരെ എടുക്കണം, Continious Mode ല്‍.
യാത്രാമൊഴി,
ഒരു കാര്യം വിട്ടു പോയിരുന്നു, ഷൂട്ടിങ് മോഡ് Continious Mode ലേക്ക് മാറ്റണം, അന്നിട്ടു ചലിക്കുന്ന വസ്തുവിനെ ഒരു 5-6 ഷോട്ട് കൊണ്ട് പിന്തുടരണം. അതില്‍ ഒരു 2 എണ്ണം കിട്ടും!
കൈപ്പള്ളീ,
ചുവപ്പ് കാറും ബൈക്കും ഒക്കെ നോക്കി, പാനിംഗ് ശരിയായില്ല. ഇവന്‍ മാത്രം ഒത്തു. ഇനിയും ശ്രമിക്കാം.
ബിന്ദൂ,
:) വെറുതെ ക്ലിക്കിയാലും ഫോട്ടോ, പക്ഷേ വേറിട്ട ഫോട്ടോകള്‍ വേണമെങ്കില്‍ ഇങ്ങനെ ചില നമ്പറുകള്‍ ഇറക്കണം.
അന്‍വറേ,
മീനുകളുടെ ചിത്രം എടുക്കുക ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്നാമത് അവന്മാര്‍ അടങ്ങി നില്‍ക്കുല്ലാ, ഫോക്കസ്സ് ചെയ്ത് ക്ലിക്കാന്‍ വരുമ്പോഴേയ്ക്കും ‘ആടു കിടന്നിടത്തു നോ പൂട’ അവസ്ഥ ആയിരിക്കും. പിന്നെ വെളിച്ചം തീരെ കുറവായിരിക്കും. ഫ്ലാഷ് ഉപയോഗിച്ചാല്‍ പ്രതിഫലനം ഉണ്ടായി മൊത്തം വെളുത്തു പോകും!
അന്‍വര്‍ കിറ്റ് ലെന്‍സ് ഉപയോഗിക്കുന്നതു കൊണ്ട് അപ്പര്‍ച്ചര്‍ 3.5 വരേ കിട്ടൂ. അതു കൊണ്ട് ഐ എസ് ഓ ഒരു 400-800 ലേക്ക് കൂട്ടിയിടണം.800 ല്‍ നോയിസ് അത്ര ഉണ്ടാകില്ല. ഫ്ലാഷ് ഉപയോഗിക്കുകയാണെങ്കില്‍ റിഫ്ലക്ഷന്‍ തിരിച്ചടിക്കാത്ത ആംഗിളുകള്‍ ശ്രമിക്കുക, അതു പോലെ പോളറൈസര്‍ ഫില്‍റ്റര്‍ ഉപയോഗിക്കാം.
കാനോനിലെ AI servo തന്നെയാണ് നിക്കോണിന്റെ AF-C.ചലിക്കുന്ന വസ്തുവിനെ ഫോക്കസ് ചെയ്യാനാണ് ഈ ഫോക്കസിങ് മോഡ് ഉപയോഗിക്കുന്നത്. ഈ മോഡില്‍ ഇട്ടാല്‍ ക്യാമറ ആദ്യം ഫോക്കസ്സിലാക്കുന്ന ഭാഗം ചലിക്കുകയാണെങ്കില്‍ അതിന്ദെ പുറകെ പോകും.
എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന മീനാണെങ്കില്‍ ഈ മോഡില്‍ ഇട്ടാല്‍ ഫോക്കസിങ് ഒരു പരിധി വരെ ശരിയാകും. പിന്നെ ഷൂട്ടിങ്ങ് മോഡ് എന്നൊരു കാര്യമുണ്ട്. ഒരു ഷട്ടര്‍ ക്ലിക്ക്- ഒരു ഫോട്ടോ , ഇതിനെ സിംഗള്‍ ക്ലിക്ക് എന്നു പറയും. Continious Mode ലാണെങ്കില്‍ ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ അതു വിടുന്നതു വരെ തുടരെ തുടരെ ഫോട്ടോ എടുത്തു കൊണ്ടിരിക്കും.അപ്പോല്‍ നീന്തി നടക്കുന്ന മീനാണെങ്കില്‍ ഫോക്കസ്സിങ്ങ് മോഡ് :AI servo , ഷൂട്ടിങ്ങ് മോഡ് :Continious Mode ലിടുക. Exposure Mode : Aperture Priority, ലെന്‍സിന്റെ പരിധി അനുസരിച്ച് ഏറ്റവും വലിയ അപ്പേര്‍ച്ചര്‍ എടുക്കുക(3.5 for your kit lens), ഐ എസ് ഓ ഒരു 400-800 ലേക്ക് കൂട്ടിയിടണം,വെളിച്ചം അനുസരിച്ചു അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റൂ. പിന്നെ മീന്‍ ഫോക്കസിലാക്കുക, ക്ലിക്കി അമര്‍ത്തി പിടിച്ചു കൊണ്ട് മീനിന്റെ പുറകേ പോകുക.
തമനു,
:)
Vibgyor ...ചിന്തിക്കുവാന്‍ പേടിക്കന്ണ്ട..തല്‍ക്കലം അതിനു COE ERP ഒന്നുമില്ലല്ലൊ.
തമനു- എന്റെ ആചാര്യന്‍..ഇഷ്റ്റായി..
അല്ല ,എന്നിക്കും ഒരു പാനിഗ് അറിയാം..ദോശ ,ച്പ്പാത്തി.
qw_er_y
Its realy good
പാനിങ്ങ് പരീക്ഷിച്ച് നോക്കണം.
Post a Comment