ഹെലികോപ്റ്ററുകള്‍
റിപ്പബ്ലിക്ക് ഓഫ് സിംഗപ്പൂര്‍ ഐയര്‍ ഫോഴ്സ്(RSAF) ഇന്റെ 38-മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഹൌസില്‍ പ്രദര്‍ശിപ്പിച്ച ഹെലികോപ്റ്ററുകള്‍. Towards the 3rd Generation RSAF എന്നതായിരുന്നു ഓപ്പണ്‍ ഹൌസിന്റെ തീം. യുദ്ധരംഗത്ത് ഉപയോഗിക്കുന്ന വിമാനങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു, അതു പിന്നിട് മറ്റൊരു പോസ്റ്റില്‍ !
ഇവന്‍ സൂപ്പര്‍ പ്യൂമ (Super Puma ) . സിംഗപ്പൂര്‍ സേന ഈ ഹെലികോപ്റ്ററിന്റെ AS 332 എന്ന മോഡലാണ് ഉപയോഗിക്കുന്നത്. 2, 3 ചിത്രങ്ങള്‍ നിലത്ത് അടങ്ങിയിരിക്കുന്ന ഒരു സൂപ്പര്‍ പ്യൂമയുടേതാകുന്നു.
ഇവനെ കുറിച്ചുള്ള വീക്കി ലേഖനം
അപ്പാച്ചിയാണ് താരം. യുദ്ധരംഗത്തില്‍, ലവന്‍ ഒരു പുലിയാണ് കേട്ടോ! അമേരിക്കയുടെ പ്രധാന ഹെലികോപ്റ്റര്‍ , ഗള്‍ഫിലും അഫ്ഗാനിലും ഒക്കെ ഇവന്‍ നല്ല പ്രകടനം കാഴ്ച്ച വെച്ചു. കൂടുതല്‍ അറിയാന്‍ വീക്കീയിലെ ലേഖനം നോക്കുക. Apache എന്നു ഇംഗ്ലീഷില്‍(?) . ഞാന്‍ അപ്പാച്ചി എന്നു വിളിക്കും, നിങ്ങള്‍ക്ക് വേണമെങ്കില്‍ അപ്പാച്ചേ, അപ്പാഷേ എന്നൊക്കെ വിളിക്കാം. അപ്പാച്ചി-വീക്കിയില്‍
ചിനൂക്ക് ബോയിംഗ് കമ്പനിയുടെ സൃഷ്ടിയാണ്. പ്രധാനമായും സാധനങ്ങളും സൈനികരേയും കൊണ്ടുപോകാനാണ് ഈ 2 ഫാനുള്ള ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. ചീനൂക്കിന്റെ CH-47SD മോഡലാണ് സിംഗപ്പൂര്‍ വായു സേന ഉപയോഗിക്കുന്നത്. വീക്കിയില്‍ - ചിനൂക്ക്
12 comments:
റിപ്പബ്ലിക്ക് ഓഫ് സിംഗപ്പൂര്‍ ഐയര്‍ ഫോഴ്സ്(RSAF) ഇന്റെ 38-മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഹൌസില്‍ പ്രദര്‍ശിപ്പിച്ച ഹെലികോപ്റ്ററുകള്‍. Towards the 3rd Generation RSAF എന്നതായിരുന്നു ഓപ്പണ്‍ ഹൌസിന്റെ തീം.
ഫോട്ടോകള്‍ പതിവുപോലെ അടിപൊളി...
:)
രണ്ടും മൂന്നും ചിത്രങ്ങള്‍ എവിടെ നിന്നുകൊണ്ട് എടുത്തതാണ് ?
അപ്പാച്ചെയാണ് താരം, അപ്പാച്ചെ മാത്രമാണ് താരം, അതിന്റെ ആ തലയെടുപ്പും, ശബ്ദ ഗാംഭീര്യവും. ചിനൂക്കില്‍ എന്നെ ആകര്‍ഷിച്ചത് അതിന്റെ രണ്ട് റോട്ടാര്‍ (ഫാനുകള്‍) ആണ്, ഒന്ന് ക്ലോക്‌ക്‍വൈസും, ഒന്ന് ആന്റി ക്ലോക്‌ക്‍വൈസും കറങ്ങുന്നു.
ഹായ് അപ്പാച്ചെ!
നല്ല പടങ്ങള്‍.
ഹെലികോപ്റ്റര്‍ എന്നു കേള്‍ക്കുമ്പോ എനിക്ക് ജയനെ ഓര്‍മ്മ വരും. ഈയിടെ കോളിളക്കം വീണ്ടും കണ്ടതേയുള്ളൂ.
ഈ അപ്പാച്ചി അണ്ണാച്ചി നരിയാണ് കേട്ടോ. അവന്റെ സൈഡിലുള്ള മെഷീല്‍ ഗണ്ണിന്റെ ഫയറിങ് സ്പീഡ് കേട്ട് തള്ളിപ്പോയ കണ്ണ് വളരെ കഷ്ടപ്പെട്ടാ ഉള്ളിലേക്കിട്ടത്. നമ്മ ഇസ്രയേലണ്ണന്‍മാരുടെ അരുമ കളിക്കോപ്പാണിത്. ലവന്റെ നൈറ്റ് വിഷനും,ശബ്ദക്കുറവും, താഴ്ന്ന് പറക്കാനുള്ള കഴിവും കൂടി ചേര്‍ത്ത് നോക്കുമ്പോള്‍ (വെച്ച് പിടിപ്പിക്കാവുന്ന മിസൈലുകള്‍ ചേര്‍ക്കാതെ) ഒരു ബറ്റാലിയന്‍ ടാങ്കുകളേക്കാള്‍ ശക്തന്‍. ഡിസ്കവറിയില്‍ ‘വാര്‍ ബേഡ്സ്’ എന്നോ മറ്റോ ഒരു പരിപാടി കണ്ട ഓര്‍മ്മയില്‍ നിന്ന്.
സൂപ്പര്‍ പടങ്ങള്‍ സപ്തന്‍ചേട്ടാ.
ഒറ്റ സംശയം മാത്രം ഇതൊക്കെ എങ്ങനെ പിടിക്കുന്നു? നായിക കുളത്തിലേക്കു ചാടിയ കൂട്ടത്തില്‍ ക്യാമറ കൂടി ചാടി പിടിച്ചതാണോ? :)
വൌ, വൌ, വൌൗൗൗൗൗൗൗവൂൂൂൂൂൂ (പട്ട് ഓലി അഥവാ ഓരിയിടുന്ന ടോണില്‍),
അടിപൊളിപ്പടങ്ങള്‍ സപ്തമേ.
സപ്തന്റെ കൂടെനടന്നു പടമെടുക്കാന്‍ കൊതിയാവുന്നു
ഉച്ചിയില്‍ രണ്ടു പമ്പരം വച്ച നീചന്‍! ഈ സീരീസിലെ ബാക്കീം ഇട് സപ്താ.. ലോഹക്കിളികളെ എത്ര കണ്ടാലും ബോറടിക്കില്ല..
ആരൊക്കെയോ അപ്പച്ചി അമ്മായി എന്നൊക്കെ പറയുന്നത് കേട്ടല്ലോ. ഒരു
വെടിവണ്ടി ദേണ്ട്
ദിവാ,
2,3 ചിത്രങ്ങള്‍ ലവന്റെ വാലിന്റെ ചുവട്ടില്‍ പോയി നിന്നു എടുത്തതാ,നിലത്തിരുന്ന ഒരു പ്യൂമയുടേതാ..
പ്രാപ്രാ, ദില്‍ബാ,
ആള്‍ക്കാരെല്ലാം അപ്പാച്ചെയുടെ പുറകേയായിരുന്നു. ലവന്‍ കാണാനും സൂപ്പറാ, നല്ല സ്ലിം & സ്ലീക്ക് ലുക്ക്!
യാത്രാമൊഴി,
:)നന്ദി!
ആദി,
:) അതെ അതെ, വേണമെങ്കില്‍ ക്യാമറയും കൂടെ ചാടട്ടെ!
വക്കാരി,
:) നന്ദി!
ഇക്കാസ്,
എനിക്കു തുളസിയുടെ കൂടെ നടക്കാന്‍ ആഗ്രഹം!
ദേവാ,
നീചാ എന്നു വിളിക്കണോ? 2 പമ്പരം വെച്ചവനെ സുനാമി ദുരിതാശ്വാസത്തിനു ഉപയോഗിച്ചതാ.., ലവനെ പ്രധാനമായും സാധനസാമഗ്രികള്‍ കൊണ്ടുവരാനൊക്കെയാ ഉപയോഗിക്കുന്നതു.
അപ്പാച്ചെ ആളു തനി യുദ്ധ ഹെലികോപ്റ്റര്‍ തന്നെ, നീചന്‍ എന്നു വിളിക്കാം.
അപ്പാച്ചിയുടെ ക്ലോസപ്പ് എടുത്തില്ല, ചുറ്റും നിന്ന ജനം മാറിയിട്ടു വേണ്ടേ, പോരാത്തതിനു അതിന്റെ arming demo സമയം ആയിരുന്നു.
ഉഗ്രന്‍ ഷോട്ടുകള്‍ സപ്തമേ, പ്രത്യേകിച്ചും അവസാനത്തെത് വളരെ ഇഷ്ടമായി.
Post a Comment