ജാഗ്വാര്‍ (ജഗ്വാര്‍ എന്നും പറയും!)
ബൂലോകത്തിലെ പല പുലികളും മൃഗശാലകളില്‍ കറങ്ങി നടന്നു പടം പിടിക്കുന്നതു കണ്ട് ഈയുള്ളവനും പോയി! ചെന്ന് ചാടിയതു ഒരു ജാഗ്വാറിന്റെ മുന്‍പില്‍! ഫോട്ടോ പിടിക്കണം എന്ന ആവശ്യം ഉണര്‍ത്തിച്ചപ്പോള്‍ ഭക്ഷണം കഴിക്കുന്നതു പകര്‍ത്തിക്കോള്ളൂ എന്നും പറഞ്ഞ് ആശാന്‍ തേരാ പാരാ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി!
ജാഗ്വാറിന്റെ പുട്ടടിക്കലില്‍ നിന്നും ചില ദൃശ്യങ്ങള്‍!
ജാഗ്വാറിന്റെ പുട്ടടിക്കലില്‍ നിന്നും ചില ദൃശ്യങ്ങള്‍!
ബൂലോകര്‍ക്കായി ഒരു ക്ലോസപ്പ് ചിത്രം!
ബ്ലോഗ്ഗറിലെ ചിത്രം കാണാന്‍ സാധിക്കാത്തവര്‍
ഗൂഗിള്‍ പേജസ്സില് കാണാന്‍ ഇവിടെ ഞെക്കൂ!
ബ്ലോഗ്ഗറിലെ ചിത്രം കാണാന്‍ സാധിക്കാത്തവര്‍
ഗൂഗിള്‍ പേജസ്സില് കാണാന്‍ ഇവിടെ ഞെക്കൂ!
ചില്ല് ഭിത്തിക്കു പുറകില്‍ നിന്നാണ് ഇതെല്ലാം പകര്‍ത്തിയത്, അതു കൊണ്ട് ചില ചിത്രങ്ങളില്‍ ഗ്ലാസിലെ പ്രതിഫലനം കാണാന്‍ സാധിക്കും, ഇതു ഒഴിവാക്കാനായി പോളറയിസര്‍ ഫില്‍റ്റര്‍ ഉപയോഗിക്കണം. ഈ പറഞ്ഞ ഫില്‍റ്റര്‍ എന്റെ കൈവശം ഇല്ലായിരുന്നു.അതു പോലെ തെറിച്ചു വീണ വെള്ളത്തുള്ളികള്‍ ചിത്രത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു പാരയായി മാറി. ചില ചിത്രങ്ങളെ ഫോട്ടൊഷോപ്പില്‍ കയറ്റി പണിതിട്ടുണ്ട്.
31 comments:
മനോഹരം.
യ്യോ... പേടിയാവുന്നു. ഗംഭീരം. ഇത് മടയില്‍ പോയി എടുത്തതാണോ. ബ്രൈറ്റ്‌നസ് കുറവുപോലെ തോന്നുന്നത് എന്റെ സ്ക്രീനിന്റെയാവും ചിലപ്പോള്‍. ഉഗ്രോ ഭവ...
സപ്തഗുരു,
അടിപൊളിയായി. പിന്നെ, നമ്മടെ ക്യാമറ ക്ലാസുപോലെ ഒരു ഫോട്ടോഷോപ് ക്ലാസും തുടങ്ങുമോ?
ഹായ് ദേ ഞാന്‍!
ഇതെപ്പൊ എടുത്തു?
അഡ്വാന്‍സ് കമന്‍റ് താഴെ;
എന്നെ ചീത്ത പറയാതെ ഫോട്ടോയെ പറ്റി അഭിപ്രായം പറയൂ... നാട്ടുകാരെ
(സപ്തവര്‍ണ്ണങ്ങള്‍ ചേട്ടാ, മാപ്പ്. ഫോട്ടങ്ങള്‍ കൊള്ളാട്ടോ)
പേടിയായി.
അതുപോലെ മികവുള്ള ചിത്രങ്ങള്‍.
ഉഗ്രന്‍ പടങ്ങള്‍ സപ്തവര്‍ണ്ണഗുരോ!
സപ്തവര്‍ണ്ണം, പടം ഗംഭീരം. ഈ പടവും ആദിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
സാര്‍, കിടിലം ഫോട്ടോസ്...
ഞാനൊക്കെ ഈ മാതിരി ഫോട്ടോ എടുത്താല്‍ അടിക്കുറിപ്പ് വഴി അറിയിക്കണം എന്തിനെയാണ് എടുത്തതെന്ന്...
ഇതെല്ലാം ഉഗ്രന്‍... ഇതിലൊരെണ്ണം ആ ട്യൂട്ടോറിയലില്‍ ഉണ്ടല്ലേ...
ഓടോ: അനംഗാരിച്ചേട്ടന്‍ എന്നെ ഒരു പുലി എന്നു വിളിച്ചതിനു കൃത് കൃത് ;))
ഇത്തിരിവെട്ടം,
നന്ദി :)
മുരളി,
4,5 ചിത്രങ്ങള്‍ക്ക് പൊതുവേ ഒരു ബ്രൈറ്റ്നെസ്സ് കുറവുണ്ട്! അഭിപ്രായങ്ങള്‍ക്ക് നന്ദി! :)
ഇക്കാസ്,
ഫോട്ടോഷോപ്പില്‍ ഫോട്ടോ റീസൈസ്സ് ചെയ്യുവാനും അവിടെയും ഇവിടെയും ഒക്കെ പിടിച്ച് ഞെക്കി ചിത്രം ഒരു രീതിയിലാക്കിയെടുക്കവാനുമേ എനിക്കു അറിയൂ!
പ്രൊഫഷണലി അറിയാവുന്നവര്‍ കുറച്ച് പേരുണ്ട് ഈ ബൂലോകത്തില്‍, അവരൊക്കെ ഉള്ളപ്പോള്‍ ഞാന്‍ ആ സാഹസത്തിനു മുതിരുന്നില്ല ! :)
പാച്ചാളം,
:)
മുല്ലപ്പൂ,
:)
കലേഷ്,
എന്നെ ഗുരു എന്ന് വിളിച്ച് ബൂലോകത്തിലെ ഒറിജിനല്‍ ഗുരുക്കന്മാരെ അപമാനിക്കല്ലേ ! :)
അനംഗാരി,
വീഥിയുടെ വലത്തേ അറ്റത്തുകൂടി സ്പീഡ് ലിമിറ്റുകള്‍ കാറ്റില്‍ പറത്തി വന്നിരുന്ന ഒരു ചുവപ്പ് ജാഗ്വാര്‍ ഒരു ഷാര്‍പ്പ് ടേണ്‍ എടുത്ത് പഥയാത്രികര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള സ്ഥലത്തുകൂടി തെന്നിനീങ്ങി അവസാനം റോഡിനടുത്തു നില്‍ക്കുന്ന സിഗ്നല്‍ പോസ്റ്റില്‍ക്കൂടി മുകളില്‍ കയറി അതിന്റെ മുകളില്‍ നിന്ന് അനായാസേന അടുത്തുള്ള കണ്ണാടിമണിമന്ദിരത്തിന്റെ ഭിത്തിലേയ്ക്ക് ചാടി വീണു.
ഈ കഥയിലെ ജാഗ്വാര്‍ പരാമര്‍ശമാണോ ഉദ്ദേശിച്ചത്?
ആദി,
തെറ്റിദ്ധരിച്ചുവെന്നു തോന്നുന്നു, http://ashwameedham.blogspot.com/2006/09/blog-post_30.html ലെ ജാഗ്വാര്‍ പരാമര്‍ശമാണ് അനംഗാരി ഉദ്ദേശിച്ചതു എന്നു തോന്നുന്നു!
ഒരു ചിത്രം ടൂട്ടോറിയലില്‍ ഉണ്ടെല്ലോ!
ഞാന്‍ തെറ്റിദ്ധരിച്ചതല്ല :) അതൊന്ന് ഡയറക്‌ഷന്‍ മാറ്റി എടുക്കാന്‍ നോക്കിയതല്ലേ? ;))
നന്നായിരിക്കുന്നു.ഇവനെ ഇതിലും നന്നായി ഏടുക്കാന്‍ ബുദ്ധിമുട്ടാണു.പഹയന്‍ ഒരു സ്ഥലത്ത് നിന്നു തരില്ലല്ലോ അല്ലെ ?
എന്താ ഗമ....!!, എന്നാലും കടുവയ്ക്കല്ലേ ഇവന്മാരെ എല്ലാം കൂടുതല്‍ ഒരു ഗുമ്ം ലുക്ക്, പ്ലീസ് ഇത് പോലെ ഒരു കടുവ പോസ്റ്റ് കൂടി ഇടന്നേ..
എന്റെ “മേശപുറത്ത്“ ഇട്ട് വയ്ക്കാനാ..
-പാര്‍വതി
ഈ ജഗ്വാറ് ആളൊരു പുലിയാണല്ലോല്ലേ!
നല്ല പടങ്ങള്‍.
ഹായ് ഗംഭീരന്‍ ചിത്രങ്ങള്‍....ആളു പുലിയാണേ.....
യെവന്‍ പുലിയാണ് കെട്ടാ.... :-)
താങ്കളുടെ ഈ ചിത്രങ്ങള് ഞാനിപ്പോഴാണ്‍ കാണുന്നതു. സ്തിരമായി fashion shows കവര്‍ ചെയ്യാറുണ്ടൊ?
നല്ല പടങ്ങള്‍.
ഹഹഹ... ആ ഫാഷന്‍ ഷോന്റെ ലിങ്കില്‍ ഇനി എന്തായിരിക്കും ഇവിടെ ഒരു തിക്കും തിരക്കും? ബാച്ചില്ലേര്‍സിനെയൊക്കെ ചവിട്ടി മെതിച്ചോണ്ട് വിവാഹിതര്‍ ആയിരിക്കും :-) ഹിഹിഹി
എനിക്ക് വിശാലേട്ടന്റെ കമന്റ് അങ്ങട് ഇഷ്ടപ്പെട്ടു... ജാഗ്വാര്‍ പുലിയാണല്ലേ?
ഹഹഹഹ...
ഇതെന്നാ എനിക്ക് എപ്പോഴും ഈ മാഷിന്റെ പടത്തിന് ലൈറ്റ് പോരാന്ന് തോന്നണെ? വയസ്സായിട്ടാണൊ? :)
സപ്താ കൊള്ളാം പടങ്ങള്‍.
ഗ്ലാസ്സിലെ പ്രതിഫലനം ഒഴിവാക്കാന്‍, ലെന്‍സ് ഗ്ലാസിനോട് ചേര്‍ത്ത് വെച്ച് പടം പിടിച്ചാല്‍ മതി. ഒരു പോളാര്‍ ബീരാന്റെ പടമെടുക്കാന്‍ നേരം ഞാനിത് ട്രൈ ചെയ്തു നോക്കിയാരുന്നു. കുഴപ്പമില്ല.
നാലാമത്ത ഷോട്ടൊരൊന്നൊന്നര ഷോട്ടാണു്. ടൈമിംഗും സ്പീടുമൊക്കെ പെര്‍ഫെക്ട്. വെളിച്ചവും തെളിച്ചവും മൃഗശാലയില്‍ പാടാണ്. ഇത്രയും സാധിച്ചതിനുതന്നെ അഭിനന്ദനങ്ങള്‍.
ആദി,
അപ്പോ ആദി തെറ്റിദ്ധരിച്ചെന്നു ഞാന്‍ തെറ്റിദ്ധരിച്ചു. :)
മുസാഫിര്‍ ,
ലവന്മാര്‍ ഓടി നടക്കണം,ഫോട്ടോ പിടിക്കാന്‍ ബുദ്ധിമുട്ടു കൂടും,എന്നാലേ നല്ല പോസ്, പടംസ് ഒക്കെ കിട്ടൂ! :)
പാര്‍വതി,
ഇവിടെ മഞ്ഞ കടുവ ഇല്ല, വെള്ള കടുവയേ ഒള്ളൂ! അവന്റെ പടം എനിക്കു പിടിച്ചില്ല. ഒരു ഉച്ചമയക്കത്തിന്റെ മൂഢിലായിരുന്നു ആശാന്‍, ഞാന്‍ അധികം ശല്യപ്പെടുത്തിയില്ല. എങ്കിലും ഞാന്‍ അവന്റെയും പടം ഇടാം!
വിശാല മനസ്കന്‍,
വീക്കി പ്രകാരം ലവന്‍ വലിയ പൂച്ചകളിലെ നാലെണ്ണങ്ങളില്‍ ഒരുവന്‍! മറ്റുള്ളവര്‍ സിംഹം, കടുവ,പുള്ളീപുലി എന്നിവര്‍! ലവന്മാരുടെ പുള്ളിക്കകത്തു പുള്ളി ഉണ്ടാകും,പിന്നെ നല്ല മെഴുത്തിരിക്കും. ഇതാണ് ഇവന്മാരും പുള്ളീപുലിയും തമ്മിലുള്ള വ്യത്യാസം.
അരവിശിവ,
:) നന്ദി!
ദില്‍ബാ,
:) നന്ദി!
കൈപ്പള്ളി,
ഇല്ല, കഴിഞ്ഞ വര്‍ഷം ക്യാമറ ടെസ്റ്റ് ചെയ്യാന്‍ 2-3 തവണ പോയതാ.
ഇഞ്ചി,
എന്റ്റെ എല്ലാ പടങ്ങള്‍ക്കും മങ്ങല്‍ ഉണ്ടോ? ഉദാഹരണത്തിനു താമര? മകന്‍ ഒരുത്തനും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടേ, എതൊക്കെ സെറ്റിങ്ങ്സ് മാറ്റും എന്നു പറയാന്‍ പറ്റില്ല. പുലി പടത്തിനു പൊതുവേ ഒരു ലൈറ്റ് കുറവുണ്ട്!
യാത്രാമൊഴി,
ലവന്മാറ് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുവാരുന്നു, അതു കൊണ്ട് ചില്ലില്‍ അമര്‍ത്തി വെക്കല്‍ നടന്നില്ല. അതുമല്ല, ഒരു ഇറച്ചികഷ്ണം പിടിക്കന്‍ ചാടിയപ്പോള്‍ ഞാന്‍ നിന്ന ഭാഗത്തെ ചില്ലില്‍ മുഴുവന്‍ വെള്ളം തെറിച്ചു.:(
നളന്‍,
നന്ദി, എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട് അതു തന്നെ, അതു കൊണ്ടാണ് ഒരിത്തിരി മൂടല്‍ ഉണ്ടായിട്ടും അവനേയും പോസ്റ്റിയത്!
യമ്മ !
1-2-3-7 നല്ല നയന്‍താര ക്ലാസ് പടങ്ങള്‍ !
( എന്താന്നറീല്ല്യ, ഓളെ ഇന്‍ക്ക് ഭയങ്കര ഇഷ്ടാ,,. )
നയനതാരയെന്ന ഡയാനാ കുരിയന്റെ ആങ്ങള ദുബായില്‍ ഉണ്ടേ ഇടി ഗഡീ, വിശാലനു പറ്റിയ പറ്റ് പറ്റല്ലേ :)
ഇടിവാളേ...കൊതിപ്പിച്ചു
ഡയാന കുര്യന്‍ എന്ന് കേള്‍ക്കാന്‍ സുഖം പോരാ.
ഡയാന അസുരന്‍... ആഹാ എന്താ ഒരു സുഖം... :-))
Offologies, Saptha.
ഡയാനാസുരനോ? അയ്യേ. ഡയനാസറസ് (ഡയാന + അപ്സരസ്സ്) എന്നാക്കാമായിരൂന്നില്ലേ
അതിലും നല്ലത് ഡിനോസര്‍ എന്നല്ലേ ദേവ്വേട്ടോ !
അവസാനം ബിന്‍ലാഡന്‍ഗെഡി ചെയ്തപോലെ, ഈ അസുരന്റെ തലയില്‍ ആരേലും കൊണ്ട് "ഫ്ലൈറ്റ്" ഇടിച്ചെറക്കുമോന്നാ എന്റെ പേടി !
Off appo.
എല്ലാരും ഫ്ലൈറ്റിന്റെ കാര്യം പറയുന്നത് എന്താ? ദില്‍ബന്‍ ഇത്തിഹാദില്‍ ആണോ ജോലി ചെയ്യുന്നത്?
ദേവേട്ടാ..
അതാ എനിക്കും മനസ്സിലാവാത്തത്. എന്താ ഈ ഫ്ലൈറ്റ്? ;-)
ദില്ലന്റെ വിമാന സര്‍വീസിനെക്കുറിച്ചറിയാന്‍ വിക്കി തപ്പുക.. അല്ലെങ്കില്‍,
ഈ ലിങ്കില്‍ പോയി കമന്റുകള്‍ വായിക്കുക.. !!
**************************
അതാ.. അങ്ങോട്ടു നോക്കൂ.. എനിക്കു കാണാന്‍ സാധിക്കുന്നുണ്ട്..
ദില്‍ബാസുരന്‍ അതാ ഒരു മുണ്ടെടുക്കുന്നു.. ചുറ്റും നോക്കുന്നു...
മെല്ലെ അതെടുത്ത് തല മറക്കുന്നു...
രക്ഷപ്പെടാണ്‍ ഒരു വാതില്‍ തെരയുന്നു !!
അതാ വാതില്‍....
ശട പെടേ ശട പെടേ..
മാനം രക്ഷിക്കാന്‍ വാതില്‍ തുറന്നു ദില്‍ബന്‍ ചാടി ഓടിയ ശബ്ദമാണു സുഹൃത്തുക്കളേ നിങ്ങളിപ്പ്പോള്‍ കേട്ടാത്..
( ഇനി ഒരു കമേഴ്സ്യല്‍ ബ്രേക്ക്..)
Post a Comment