Sunday, September 17, 2006

താറാവുകള്‍





പടം പിടിത്തക്കാരെക്കൊണ്ട്‌ തോറ്റു.
ഒരിടത്തും സമാധാനമായി നില്‍ക്കാന്‍ സമ്മതിക്കുന്നില്ല :(
ഒന്നുകില്‍ ചട്ടിയില്‍, അല്ലെങ്കില്‍ ചിത്രത്തില്‍!
ഇതാണോ ദൈവമേ ഞങ്ങളുടെ വിധി..?

9 comments:

Shiju Sunday, September 17, 2006 9:27:00 PM  

"പടം പിടിത്തക്കാരെക്കൊണ്ട്‌ തോറ്റു."

ശരിയാ എല്ലാ ബ്ലോഗ്ഗര്‍ന്മാരും ഇപ്പോള്‍ പടം പിടുത്തക്കാരാവുന്നുണ്ട്‌. ‌:). മിക്കവാറും പേരുടെ പ്രൊഫൈല്‍ ഫോട്ടോ ക്യാമറയുടെ മറവു കാരണം കാണുന്നുമില്ല.:)

പക്ഷെ ഈ ബ്ലൊഗ്ഗറുടെ പടങ്ങളും അതിന്റെ അടിക്കുറിപ്പുകളും അത്രുഗ്രനാ കേട്ടോ.

Rasheed Chalil Sunday, September 17, 2006 9:31:00 PM  

സൂപ്പര്‍... മനോഹരം.

Adithyan Sunday, September 17, 2006 9:32:00 PM  

ഹ ഹഹാ...

താറാവിനെ ഒന്നും വെറുതെ നില്‍ക്കാന്‍ സമ്മതിക്കില്ല അല്ലെ? :))

പടങ്ങള്‍ കൊള്ളാം

റീനി Sunday, September 17, 2006 10:03:00 PM  

ഈശ്വരാ, ബൂലോഗത്തില്‍ മൊത്തം ഇപ്പോള്‍ താറാവുപിടുത്തക്കാര്‍ ആണല്ലോ!
ഒരുനിമിഷം, ഞാനെന്റെ താറാവുംകൂടിന്റെ burglar alarm ഒന്ന്‌ ഓണാക്കിക്കോട്ടെ.

myexperimentsandme Monday, September 18, 2006 1:18:00 AM  

മൊഴിയണ്ണന്‍, മന്‍‌ജിത്ത്, ഇപ്പോള്‍ സപ്തവും.

പാവം താറാവ്. ഈ കഴുകക്കണ്ണുകളില്‍ നിന്നും അവര്‍ക്കൊരു മോചനമില്ലേ? :)

“ഒന്നുകില്‍ ചട്ടിയില്‍, അല്ലെങ്കില്‍ ചിത്രത്തില്‍” അത് കലക്കി.

നല്‍‌ പട്.

myexperimentsandme Monday, September 18, 2006 1:51:00 AM  

താറാവരയന്നയരയരയോപ്പടങ്ങളിട്ട എന്തൊരോ മഹാനുഭാവലു ഗുലു ഗുലു പ്രതിഭകളുടെ കൂട്ടത്തില്‍ ഫുജൈറപ്രതിഭ അനില്‍‌ജിയുടെ നാമം വിട്ട് പോയതില്‍ നിര്‍വ്യാജമദ്യം ഖേദിച്ചുകൊണ്ടുള്ള വ്യാജരേഖ.

അദ്ദേഹത്തിന്റെ കലകള്‍ ഇവിടെയുണ്ടെങ്കിലും എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇത് തന്നെ. എന്തൊക്കെയോ ഓര്‍മ്മകള്‍ സമ്മാനിക്കുന്നു.

പുള്ളി Monday, September 18, 2006 11:12:00 PM  

സപ്തന്‍, കൊള്ളാം! ഇതു നാട്ടില്‍നിന്നെടുത്ത പടമാണോ? ഞാന്‍ തനിക്കൊരു മെയില്‍ അയച്ചിരുന്നു അതു വിലാസക്കരനെ കിട്ടിയില്ലാ എന്നുപറഞ്ഞു തിരിച്ചെത്തി. എന്റെ വിലസം pullikkaranഅറ്റ്‌ ജിമെയില്‍.കോം ഒരുവരിയെഴുതിയിടൂ..

മുസാഫിര്‍ Tuesday, September 19, 2006 6:25:00 AM  

നന്നയിരിക്കുന്നു 7 വര്‍ണമേ !ശ്രദ്ധിച്ചു നോക്കിയാല്‍ താറാവിന്റെ ക്വാക്,ക്വാക് ശബ്ദവും കേള്‍ക്കാം എന്നു തോന്നുന്നു.

Unknown Tuesday, September 19, 2006 9:26:00 PM  

താറാവുകളെ കണ്ട് കമന്റടിച്ച ഷിജു, ഇത്തിരിവെട്ടം, ആദി, റീനി, വക്കാരി, പുള്ളീ, മുസാഫിര്‍ എന്നിവര്‍ക്കും താറാവുകളെ കണ്ട് കമന്റാത്തവര്‍ക്കും ക്വാക്ക് ക്വാക്ക്! (താറാവ് ഭാഷയില്‍ നന്ദി)

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP