എഫ് 16 യുദ്ധവിമാനങ്ങള്‍
റിപ്പബ്ലിക്ക് ഓഫ് സിംഗപ്പൂര്‍ ഐയര്‍ ഫോഴ്സ്(RSAF) ഇന്റെ 38-മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഹൌസില്‍ നിന്നും എഫ് 16 യുദ്ധവിമാനങ്ങളുടെ പ്രകടനങ്ങള്‍!

റണ്‍വേയില്‍ ടേക്ക് ഓഫിനു തയ്യാറായിരിക്കുന്നു..

റണ്‍ വേയില്‍ വളരെ കുറച്ച് ദൂരം മാത്രം ഓടി,
ആകാശത്തിലേക്ക് പറന്നുയരുന്ന ഒരു F 16 വിമാനം!




ആകാശത്തില്‍ ചില പ്രകടനങ്ങള്‍!

നിലത്തിരിക്കുന്നവന്‍.
മുന്‍പിലെ കൂര്‍ത്ത കമ്പി പൊതിഞ്ഞു വെച്ചിരിക്കുന്നു.
വെളിച്ചം കുറവായിരുന്നു, മൂടലും ഉണ്ടായിരുന്നു.ഫോട്ടോഷോപ്പില്‍ കയറ്റി എന്തെക്കെയൊ ചെയ്തു, അതാണ് ചില ചിത്രങ്ങള്‍ക്കു ഒരു തെളിച്ചം!
ടിപ്സ്:വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ക്യാമറയുടെ ഫോക്കസ്സിങ്ങ് മോഡ് AF-C ആയിരിക്കണം. ക്യാമറയിലുള്ള സ്പോര്‍ട്സ് മോഡ് തിരഞ്ഞെടുക്കുമ്പോള്‍ ക്യാമറ തന്നെ സ്വയം ഈ ഫോക്കസ്സ് മോഡിലേക്കു മാറുന്നു.പിന്നെ സബ്ജെക്റ്റിനെ പിന്‍തുടരാം!
7 comments:
സപ്തേട്ടാ കലക്കി!
ലോഹപക്ഷി എഫ് പതിനാറാമന്‍ കേമന്‍ തന്നെ.ഇവന് വേണ്ടിയാണ് ഇന്ത്യയും പാകിസ്താനും ഒച്ചയും വിളിയും ഉണ്ടാക്കുന്നത്. ലോകോത്തര സ്ട്രൈക്ക് ഫൈറ്റര്‍ അഥവാ മുന്തിയ ഇനം അങ്കക്കോഴി.
എനിക്കിഷ്ടം പക്ഷെ സുഖോയ്-30 ആണ്. നമ്മുടെ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഓമന. ലിങ്ക് ഇവിടെ കാണാം.ഇതിന്റെ വികസനം ഏതാണ്ട് പൂര്‍ത്തിയായ പുതിയ വേര്‍ഷനില്‍ അത്യന്താധുനിക വെക്ടര്‍ റ്റെക്നോളജി ഉപയോഗിച്ച് സൂപ്പര്‍ സോണിക്ക് സ്പീഡില്‍ പറക്കുമ്പോള്‍ പെട്ടെന്ന് കാറിനെ പോലെ ഹാന്‍ഡ് ബ്രേക്കിട്ട് നിര്‍ത്തി യൂ ടേണ്‍ അടിക്കാം.ഇതില്‍ കൂടുതല്‍ ഫൈറ്റിങ് എഡ്ജ് എയര്‍ വാര്‍ ഫേറില്‍ കിട്ടുമോ?
പതിനാറാമന്റെ എതിരാളി സു-30 തന്നെ.
ഇവനും കലക്കി.
ഇപ്പോ ജുദ്ദവിമാനങ്ങളുടെ പുറകെയാണല്ലോ :)
സപ്തം ഭായീ
ചുള്ളന്മാര്‍ നിലത്തിറങ്ങുന്ന സീനുകളാണെനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്.
ഇതുങ്ങടെ പൊറകേ ക്യാമറായും വച്ച് കിടുകിടുകിടുകിടുകിടാാാന്ന് അടിക്കുന്നത് വല്യ പാട് തന്നെ.
അപ്പോള്‍ അങ്ങനെയാവട്ടെ... ഇനീമുണ്ടോ ഈ സൈസ്... പോരട്ടെ പോരട്ടെ...
ഐവാ. അങ്ങനെ പോരട്ട് സപ്താ. യെവന്മാരു വരുന്നതും പോകുന്നതും എനിക്കിഷ്ടമാ ദിവാ. പക്ഷേ നമുക്കു നേരേ മൂടു തിരിച്ചു പിടിക്കുന്നത് മാത്രം ഇഷ്ടമല്ല, നെഞ്ചു കലങ്ങി പോകും :)
ഒന്നെനിക്കും കിട്ടിയിരുന്നെങ്കില്‍ :)
(എന്തെല്ലാം എന്തെല്ലാം മോഹങ്ങള്‍ ആണെന്നൊ...)
ആകാശത്തിലെ പറവകള്‍ ,
വിതക്കുന്നില്ല ,
കൊയ്യുന്നില്ല
ഇതാണൊ ആ പറവകള്‍ ...?
ആണെങ്കില്‍ ഈ പറവകള്‍ അല്ലെ ബോമ്പൊക്കെ വിതക്കുന്നതു?
ഓ ആയിരിക്കില്ല ..അതു ഓടിക്കുന്നവരാ വിതക്കുന്നതു അല്ലെ?...
ദില്‍ബാ,
ലിങ്കിനു നന്ദി! തേജസ്സ്, HAL ഇവയെ കുറിച്ചു കൂടുതല്‍ അറിയാന്‍ സാധിച്ചു.
ആദി,
ഓപ്പണ്‍ ഹൌസില്‍ ഒരു തവണ പോയതാ, ഒരു മാതിരി സ്റ്റോക്ക് തീര്‍ന്നു :) ഇനി ആകാശത്തു വെച്ചു ഇന്ധനം അടിക്കുന്ന 2-3 പടംസ് ഉണ്ട്, സമയം പോലെ ഇടാം.
ദിവാ,
അതെ അതെ, ഇത്തിരി ബുദ്ധിമുട്ട് തന്നെ. നല്ല ഫാസ്റ്റ് ലെന്‍സ് വേണം ഇവന്മാരെ ട്രാക്ക് ചെയാന്‍. ഞാന്‍ പട പടേന്ന് കുറെ അടിച്ചു, അതില്‍ കുറച്ചു മാത്രം നല്ല ഷോട്ട് കിട്ടി. പിന്നെ എവന്മാരു എവിടെ വെച്ചു മലക്കം മറിയും എന്നൊക്കെ ഒരു മുന്‍ധാരണ ഉണ്ടെങ്കില്‍ കുറച്ചു കൂടി എളുപ്പം.
ദേവാ,
മൂടിന്റെ പടം ഉണ്ട്, അവന്‍ എത്രാമാത്രം ചൂട് താങ്ങുന്നു അല്ലെ, പറകുമ്പോള്‍ അവിടെ മഞ്ഞ നിറമാകും! ശബ്ദവും അസഹനീയം !
കുസൃതി,
അമേരിക്കയില്‍ നിന്നു നമ്മക്കു മേടിക്കാം ഒരെണ്ണം.
Quote
___________
ദേവാ,
മൂടിന്റെ പടം ഉണ്ട്,
_____________
എന്നാല്‍ ആ "മൂടുപടം" ഇടു സപ്താ!
Post a Comment