താമര - വക്കാരിക്ക്!
അടുത്തുള്ള ഷ്വാലിന്‍ മൊണാസ്റ്റിറിയുടെ മുന്‍പിലുള്ള ഒരു ചെറിയ ടാങ്കില്‍ വളര്‍ന്ന് നില്‍ക്കുന്ന താമരകളും ആമ്പലും, പ്രിയ വക്കാരിക്കായി കുറച്ച് മുന്‍പ് ഞാന്‍ പോയി ക്യാമറയ്ക്കുള്ളിലാക്കി, ഒട്ടും ചൂട് പോകാതെ ഇവിടേയ്ക്ക്..!
വക്കാരിയുടെ ഒരു താമരകുളം മാറി ആമ്പല്‍ കുളമായി, പിന്നെ ആകെ അലമ്പായി! ആകെ അലമ്പലായല്ലോ അപ്പാ
സംശയങ്ങളൊക്കെ തീരട്ടെ വക്കാരി, ഇന്നാ ചൈനീസ്സ് താമര!
വക്കാരിയുടെ ഒരു താമരകുളം മാറി ആമ്പല്‍ കുളമായി, പിന്നെ ആകെ അലമ്പായി! ആകെ അലമ്പലായല്ലോ അപ്പാ
സംശയങ്ങളൊക്കെ തീരട്ടെ വക്കാരി, ഇന്നാ ചൈനീസ്സ് താമര!

താമര ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നൊരു മൊട്ട്!
2 ദിവസ്സത്തിനകം ഇവന്‍ വിടരുമായിരിക്കും!


ദളങ്ങള്‍ ഉണ്ടായിരുന്ന ആ സുന്ദര ഭൂതകാല കുളിരില്‍
ശേഷകാലം തള്ളി നീക്കുന്ന ഒരു വയസ്സന്‍ താമരപ്പൂവ് !
സുവര്‍ണ്ണനിറമാര്‍ന്നൊരു തങ്കമേനിയാണ് ഇപ്പോള്‍ പച്ചയായി നില്‍ക്കുന്നതു!


ദാ, ഈ പിങ്ക് നിറമുള്ള ദളത്തിലൊന്നു തൊട്ടു നോക്കൂ..

ജീവിത ചക്രത്തിലെ വിവിധ അവസ്ഥാന്തരങ്ങള്‍!
തലയറ്റു പോയ ഒരു താമര തണ്ടിനേയും കാണാം!


24 comments:
സപ്തന്‍പുലീ, ഒരു സ്കോപ്പുമില്ലാത്ത പടങ്ങള്‍...
സ്റ്റെബറ, സ്റ്റിമ്പി, സ്റ്റുന.
ഹോ, യെന്നാപടങ്ങള്‍!!
വൌ ! ആ അവസാനത്ത പടം.. എന്തോ, എനിക്കു ക്ഷ പിടിച്ചു കേട്ടോ സപ്തന്‍ !
ഐവ!
സംഭവം പടങ്ങള്‍.
താമരയും, ആമ്പലും, ഇലകളും ഒക്കെ അടിപൊളി ആയിട്ടുണ്ടല്ലോ.
ഉഗ്രന്‍ പടങ്ങള്‍ !!!
മൂന്നാമത്തെ പടം ആഫ്രിക്കന്‍ വനാന്തരങ്ങളിലെ അത്ഭുത ജീവി എന്നു പറഞ്ഞാല്‍ പോലും ഞാന്‍ വിശ്വസിക്കും :)
ആമ്പലും താമരയും ഒരുമിച്ചു വളരുമോ? അതൊ ഏതെങ്കിലും ഒന്നിന്റെ ഇല പറിച്ചെടുത്തു മറ്റേതിന്റെ കൂടെ ഇട്ട് ഫോട്ടൊ എടുത്തതോ ;;)
സപതവര്‍ണ്ണമേ... മനോഹരം
കൊള്ളാം സൂപ്പര്‍...
ഇല മാത്രമായതുകൊണ്ടാണോ വെയിലില്ലാതിരുന്നതുകൊണ്ടാണോ അതോ എനിക്ക് തോന്നുന്നതാണോ, ആദ്യത്തെ മൂന്നു പടങ്ങളും ഇത്തിരി ഡള്‍ ആയിരിക്കുന്നത്
ബാക്കിയെല്ലാം ഇഷ്ടപ്പെട്ടു
ആ താറാവുകളുടെ പടം സപ്തന്റെ കപ്പാസിറ്റിക്ക് യോജിച്ചതല്ലായിരുന്നു. ഏതായാലും അതിന്റെ കേട് ഈ പടങ്ങള്‍ തീര്‍ത്തു.
ഉഗ്രനായിട്ടുണ്ട്.
പ്രത്യേകിച്ചും ഇതളുകളുടെ ക്ലോസ് അപ്.
“ദാ, ഈ പിങ്ക് നിറമുള്ള ദളത്തിലൊന്നു തൊട്ടു നോക്കൂ..”
ഈ പടമാണ് ഈ അടിപൊളി പടങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടേ! ഒരു കുഞ്ഞു വാവേനെ പൊതിഞ്ഞ് വെച്ചേക്കണ പോലെ...ഹൌ....!
ഉഗ്രനായിട്ടുണ്ട്! ഒരെണ്ണം ഞാനടിച്ചുമാറ്റി. :)
നിനക്കൊക്കെ വേറെ പണിയൊന്ന്നുമില്ലെ ഇങനെ എവിടുന്ന്നൊ കിട്ടുന്ന അളിഞ്ഞ ഫോട്ടോ
എടുത്ത് ബ്ലോഗുണ്ടാക്കന്‍?
എടാ എന്റെ ബ്ലൊഗ് കണ്ട് പഡിക്കെടാ വിവരം കെട്ടവനെ....
http:\\kotakapuranam.blogspot.com
മനസിലായോ ചെറ്റേ....
ആദി,
ഡാംങ്ക്സ്! :)
ഇടിവാള്‍,
നന്ദി, :)!
വിശാലാ,
സൂക്ഷിച്ചോ, ബ്ലോഗില്‍ ശത്രുക്കള്‍ കൂടി വരുന്നു, കണ്ടില്ലേ ഇതിനു മുന്‍പുള്ള 2 കമന്റുകള്‍! അവസാന കമന്റ് ഇട്ട ബ്ലോഗില്‍ വിശലാന്റെ ‘ഡ്രില്‍ മാഷിന്റെ‘ പോസ്റ്റും കോപ്പി ചെയ്തിട്ടിട്ടുണ്ട്! (ഒറിജിനാലിറ്റിക്കു വേണ്ടി!)
സൂ,
ആ കുളത്തില്‍ ഒരു താമരപൂവും കൂറെ ആമ്പലുകള്‍ ഉണ്ടായിരുന്നു, സമയം പോലെ അമ്പലുകള്‍ ഇടാം! നന്ദി!
കുസൃതി,
എന്തായലും 2ഉം ഒരേ ടാങ്കില്‍ വളരുന്നു! അല്ലെങ്കില്‍ വളര്‍ത്തുന്നു! എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുണ്ടോ എന്നു നോക്കാന്‍ കുറെ പൊടി മീനുകള്‍ കാവലുണ്ട്!
ഇത്തിരി,
നന്ദി! കരീം മാഷ് തന്ന ഷോക്കു പോയോ?? :)
അഹമീദ്,
നന്ദി, ഇവിടേക്കു സ്വാഗതം!
ദീവാ,
ആദ്യത്തെ 3 ചിത്രത്തിലും content അത്രയ്ക്കും ഒന്നുമില്ല! ഇനി ടെക്കന്നിക്കല്‍ ആയിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ??
അഭിപ്രായത്തിനു നന്ദി!
യാത്രാമൊഴി,
അഭിപ്രായത്തിനു നന്ദി! താറാവുകള്‍ എനിക്കും വലിയ പിടിത്തം ഇല്ലായിരുന്നു. എങ്കിലും ആഴ്ചയില്‍ ഒരു പോസ്റ്റ് എന്ന ആഗ്രഹം നില നിര്‍ത്തല്‍ വേണ്ടി പെട്ടന്നു എടുത്തു പോസ്റ്റിയതാ!!
അതു പോലെ കുറച്ചു മീനും ഡ്രാഫ്റ്റ് ആയി കിടപ്പുണ്ട്, പോസ്റ്റാക്കാന്‍ ഒരു മടി!
ഇഞ്ചി,
നന്ദി,അതു തന്നെയാണ് എന്റെ മനസ്സിലുണ്ടായിരുന്നതു, ഇലകള്‍ പൊന്നു പോലെ നോക്കുന്ന മൃദുല ദളങ്ങള്‍!
ആര്‍പ്പി,
നന്ദി! ബില്ല് അയിച്ചു തരാമേ! :)
ഡൂപ്ലിക്കേറ്റ് വിശാലാ??
എന്തുനുള്ള പുറപ്പാടാ??
7വര്‍ണ്ണങ്ങള്‍,
ചിത്രങ്ങള്‍ നന്നായിട്ടുണ്.
വിശാല്‍ജീ,
അപരന്‍ ഇറങ്ങിയിട്ടുണ്ടല്ലോ,പ്രശസ്തി കുടുന്നഅതിന്റെ ലക്ഷണങ്ങളാണു,പ്രതികരിക്കാതിരിക്കുകയാണു നല്ലത്.
നമ്പ്ര 7 കൂടുതലിഷ്ടപ്പെട്ടു സപ്താ, ആമ്പലാണല്ലോ.
ഒരുത്തന്‍ പിതൃത്വം തേടി അലയുന്നുണ്ടല്ലോ, അവിടെയുമിവിടെയും, ആരെങ്കിലുമൊന്നു ദത്തെടുത്തേ.
ആമ്പലും താമരയും തമ്മിലൊരു താരതമ്മ്യപഠനം. ഇത് വക്കാരിക്കുള്ള ഒന്നാം പാഠമോ?
സപ്തന്‍, പടങ്ങള്‍ ഇപ്പോളാണ് കണ്ടത്. നന്നായിരിക്കുന്നു :)
സപ്തഞ്ചേട്ടാ, saptavarnangal ലെക്കൊരു മെയില്‍ അയച്ചിട്ടുണ്ട്. ഒന്നു ചെക്ക് ചെയ്യുമോ?
മുസാഫിര്‍,
നല്ല വാക്കുകള്‍ക്ക് നന്ദി! :)
നളന്‍,
താമരയെ അപേക്ഷിച്ച് ആമ്പലിന്റെ ഫോട്ടോ എടുക്കുവാന്‍ കുറച്ചുകൂടി എളുപ്പമായിരുന്നു. ഒരു താമരയെ ഉണ്ടായിരുന്നൊള്ളൂ, അതും ഒരു ഷേപ്പ് ഒന്നുമില്ലാതെ! ആമ്പല്‍ പിന്നെ വെള്ളത്തില്‍ നിന്നു അധികം ഉയര്‍ന്നു നില്‍ക്കാത്തതു കൊണ്ട്, വെള്ളത്തിലെ മറ്റു കാഴ്ച്ചകള്‍ക്കും ഒരു സ്കോപ്പുണ്ട്!
റിനി,
പാഠം ഒന്ന് ക്ലാസ്സില്‍ വക്കാരി ഇതു വരെ ആബ്സെന്റ്! :(
പുള്ളീ,
നന്ദി!
ആദി,
ചെക്ക് ചെയ്തെല്ലോ! :)
സപ്താ എനിക്കാകപ്പാടെ പ്രാന്തായി. ഇതും പിന്നെ വക്കാരീടെ ബ്ലോഗും പിന്നെ കമന്റുകളും വായിച്ചാല്‍ അറിയുന്ന താമരയല്ല ഞാനറിയുന്ന താമര. ഇതില്‍ ആമ്പലെന്നുപറഞ്ഞ വെള്ളത്തിന്റെ പ്രതലത്തില്‍ ഇലപരത്തിയിടുമെന്നു പറഞ്ഞ സാധനം വീടിന്റെ അടുത്തുള്ള പുത്തന്‍ കുളത്തില്‍ ഇഷ്ടം പോലെയുണ്ടായിരുന്നു. അതു് താമരയാണു്. താമരയെന്നും വെള്ളത്തിനു മുകളിലേക്കു് ഇല പൊങ്ങിനില്‍ക്കുമെന്നും പറയപ്പെടുന്നതു് ആമ്പലാണു്.
ഇതെങ്ങനെ ഇവരെ പറഞ്ഞു വിശ്വസിപ്പിക്കും ദൈവമേ! ഒരു ലോജിക് പറയാം. ആമ്പല്‍ വിരിയുന്നതു് രാത്രിയിലല്ലേ. താമര പകലും. ഈ ഫോട്ടോ പകലെടുത്തതു്. ഉറങ്ങുന്ന കുഞ്ഞിനെപ്പോലെ എന്ന ഇഞ്ചിയുടെ കമന്റുള്ള പടം നോക്കുക. പിന്നെ എവിടെടാ സൂര്യന്‍ എന്നു ചോദിച്ചു നില്‍ക്കുന്ന കൊച്ചു പയ്യനേയും. ആരാണിതില്‍ ചന്ദ്രന്റെ പെണ്ണു്? ആരാണു് സൂര്യേട്ടന്റെ?
വക്കാരി ഇതു കേള്‍ക്കുന്നുണ്ടോ??
എന്റെ ഇവിടിട്ട ഒരു കമന്റാരെങ്കിലും എടുത്താരുന്നോ?
കിടിലന്‍ ചിത്രീകരണം, കലക്കി!
(യ്യോ, ദേ പരകായപ്രവേശം)
സിദ്ധാര്‍ത്ഥന്‍,
ഒരു സംശയവും വേണ്ട! താമര ഇതു തന്നെ!
ഈ ലിങ്ക് കണ്ടോളൂ! http://indiaimage.nic.in/nationalflower.htm
താമര ഫ്രം വീക്കി : http://en.wikipedia.org/wiki/Nelumbo_nucifera
Nelumbo nucifera is known by a number of common names, including Blue Lotus, Indian Lotus, and Bean of India, but not Sacred Water-lily, which is of the Nymphaea nucifera species.
ഞാന്‍ കേട്ടിടത്തോളം ആമ്പല്‍ രാത്രിയിലാണ് വിരിയുന്നതു, സൂര്യന്‍ ഉദിക്കന്‍ തുടങ്ങുമ്പോള്‍ കൂമ്പാന്‍ തുടങ്ങും, താമര തിരിച്ചും. ഇനി ഈ ആമ്പല്‍ അതു മറന്നു പോയതാരിക്കും, അല്ലെങ്കില്‍ ചൈനീസ് അല്ലേ, വേറെ രീതിയായിരിക്കും ! :)
പാച്ചാളം,
നന്ദി! , (യ്യോ, ദേ പരകായപ്രവേശം) ഇതു മനസ്സിലായില്ല!
‘പരകായപ്രവേശനം’
എന്നാല്‍ സിം കാര്‍ഡ് വേറെ ഫോണിലിടുന്നതുപോലെ, സ്വന്തം ആത്മവിനെ വേറൊരു ബോഡിയില്‍ കയറ്റുന്ന പരിപാടി,
(അനോണികോക്കാന്‍റെ ലേറ്റസ്റ്റ് കലാപരിപാടി, സശയമുണ്ടെങ്കില്‍ ഇതിലെ പന്ത്രണ്ടാമത്തെ കമന്‍റ് നോക്ക് ചേട്ടാ)
കൂടുതല്‍ വിവരങ്ങള്‍ വിശാലേട്ടനോട് ചോദിച്ചാലും മതി (ഞാനോടി:)
::ഇതിന് ഞാനിനി അനുഭവിക്കേണ്ടി വര്വോ??::
Post a Comment