വെള്ളക്കടുവകള്‍
ബംഗാള്‍/ആമുര്‍ വംശത്തില്‍പ്പെട്ട, പിങ്ക് നിറമുള്ള മൂക്കും, വെള്ള നിറമുള്ള രോമക്കൂടും, അതില്‍ ചോക്കലേറ്റ് അല്ലെങ്കില്‍ ചാര നിറമുള്ള വരകളോടും കൂടിയ കടുവകളാണ് വെള്ളക്കടുവകളായി അറിയപ്പെടുന്നത്. അവറ്റകളുടെ കണ്ണുകള്‍ക്ക് പൊതുവേ നീല നിറമായിരിക്കും. ലോകമെമ്പാടുമുള്ള പല മൃഗശാലകളിലുമായി ഇന്നു നൂറുകണക്കിനു വെള്ള കടുവകളുണ്ട്. ഈ ബ്ലോഗിലെ ചിത്രങ്ങള്‍ സിംഗപ്പൂര്‍ മൃഗശാലയിലെ 2 വെള്ളകടുവകളില്‍ ഒന്നിന്റേതാണ്. എല്ലാ വെള്ളകടുവകളുടേയും മുതുമുത്തശ്ശന്‍ 'മോഹന്‍' എന്ന ബംഗാളി കടുവയാണ്.1951-ല്‍ മഹാരാജാ മാര്‍ത്താണ്ട് സിങ്ങ് വേട്ടയാടി പിടിച്ച് വളര്‍ത്തിയ ഒരു വെള്ള കടുവായാണ് ‘മോഹന്‍‘. അവസാനമായി വനത്തില്‍ നിന്നു പിടിച്ച വെള്ള കടുവയും ഇവന്‍ തന്നെ!വെള്ള കടുവകളുടെ നിറത്തിനു കാരണം recessive ജീനുകളാണ്. കൂടുതല്‍ വായനക്കായി വീക്കിയിലെ ലിങ്ക്!
വെള്ളക്കടുവ പിക്കാസയില്‍
14 comments:
സപ്തവര്‍ണ്ണങ്ങള്‍ ഭായ്,
ഇത് ആരും കണ്ടില്ലെന്നു തോന്നുന്നു.
സപ്തം ഭായിയ്ക്ക് പുലി എന്ന പേരു തീരെ പോരാതെ വരുന്നു. 'കടുവ' ആയിരിക്കും കൂറ്റുതല്‍ ചേരുക.
ഓ ഇപ്പം മറന്നേനേ, വെള്ളക്കടുവകള്‍ കിടിലന്‍ കേട്ടോ.
ചിത്രങ്ങളൊക്കെയും നന്നായി. പലരും പോപ്പുലര്‍ ബ്ലൊഗിന്‍റെ പിന്നലെ പോകുന്നതു കൊണ്ടാവണം താങ്കളുടെ ശ്രമങ്ങള്‍ക്ക് കമന്‍റ് കാണാതതത്. അഭിനന്ദനങ്ങള്‍. ഇനിയും മനോഹരമായ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
രാജു.
സപ്തനപുലീ,
‘പുലി’പ്പടങ്ങള്‍!! എന്താണ് ബ്ലോഗില്‍ ഇപ്പോ മൃഗശാലവാരം ആഘോഷിക്കുവാണോ എല്ലാരും കൂടെ :))
മുകളില്‍ കമന്റിട്ട ചേട്ടന്‍ ഉദ്ദേശിച്ച പോപ്പുലര്‍ ബ്ലോഗ് എന്താണെന്നു മനസിലായില്ല. ‘നേര്‍ കാഴ്ചകള്‍’ ഇവിടുത്തെ വളരെ പോപ്പുലര്‍ ആയ ഒരു ബ്ലോഗ് ആണ്. സുഹൃത്തേ ഈ ബുദ്ധിജീവിക്കുപ്പായം അഴിച്ചുവെച്ചിട്ട് അഭിപ്രായങ്ങള്‍ പച്ചയ്ക്ക് പറഞ്ഞൂടെ?
സപ്താ.. കൊട് കൈ !
എങ്ങനെയെടുക്കുന്നു മാഷേ, സമയം കുറേ മിനക്കെട്ടുകാണും ലവനുറങ്ങുന്ന ചിത്രമെടുക്കാന്‍.. അല്ലേ?
1,2,3 ഉഗ്രന്‍ പടങ്ങള്‍ !
Word Veri: KAAAYI ഹ ഹ
കായി കൊടുത്താലും മൊതലാവുന്ന ചിത്രങ്ങള്‍ !
ഏഴുവര്‍ണ്ണങ്ങളേ... മനോഹരം... ആ മൂന്നാമത്തെ ചിത്രം കലക്കി... പുള്ളി കാടും കാട്ടാറും കിളുന്തുമാനുകളുടെ ചൂടുള്ള മാംസവും സ്വപ്നകണ്ട് ഉറങ്ങുകയാണെന്ന് തോന്നുന്നു.
സപ്തമേ... ഹടിഫൊളി ഫോട്ടോസ് :)
എനിക്കേറ്റവും ഇഷ്ടമായത് ആ മൂന്നാമത്തെ ഫോട്ടോ...
അതില്‍ പിടിച്ചെനിക്ക് ഊഞ്ഞാലാടിക്കളിക്കാന്‍ തോന്നുന്നു...! എന്താ അറിയില്ല... ഈയിടെയായി പലതും തോന്നുന്നു :)
ഹ ഹ ഹ
ഇടിവാളേ... ആ വേര്‍ഡ് വെരി, മരിച്ചു പോയ സീതിഹാജിയെ കുറേ വെള്ളം കുടിപ്പിച്ച സാധനമാണേയ്... :))
ഹ ഹ ഹ എനിക്ക് കിട്ടിയ വെരി 'ഫരമു'
ഇത്ര മനോഹര ചിത്രങ്ങള്‍ എവിടെപ്പോയി എടുക്കുന്നു മാഷേ!!! രൗദ്രതയേക്കാളേറെ സൗമ്യതയാണുകെട്ടോ വെള്ളക്കടുവകളുടെ മുഖത്തിന്. മനോഹരം.
നല്ല പടങ്ങള്‍
ഇത് നമ്മടെ ഗാംഗുലിയല്ലേ...
ടീമീന്നു പുറത്തായതിന്റെ നിരാശ കാണാനൊണ്ട് മുഖത്ത്.
കൊള്ളാം സപ്താ.
സപ്തനണ്ണാ,
അടിപൊളി പടങ്ങള്‍! വെള്ളയാണെങ്കിലും പുലി പുലി തന്നെ. അടുത്ത് ചെന്നാല്‍ ചെലപ്പൊ നക്കും.
കടുവകള്‍ക്കൊരു വിഷാദം ഇല്ലേന്നൊരു സംശ്യം.:)നല്ല വൃത്തിയുണ്ട് ഏതായാലും.
ദിവാ,
കടുവക്കൂട്ടില്‍ ആളെത്താന്‍ വൈകിയില്ലായിരുന്നു, കടുവയെ കമന്റാന്‍ പേടിച്ചിട്ടാണോ, കമന്റുകള്‍ ഒന്നും വന്നില്ല. എന്തായാലും ദിവായുടെ പുറകേ കമന്റാന്‍ പലരും വന്നു.
ഞാന്‍ ഇരിങ്ങല്‍ ,
ബ്ലോഗുകളിലെ പോസ്റ്റിനു എപ്പോഴും കമന്റുകള്‍ ഉണ്ടാകണം എന്നില്ല. കമന്റ് ഇല്ലാത്തതു കൊണ്ട് ആരും ബ്ലോഗ് കാണുന്നില്ല, വായിക്കുന്നില്ല എന്നും അര്‍ത്ഥമില്ല.
ആദി,
ഒരു തവണ പോയപ്പോള്‍ 1 ജി ബി കാര്‍ഡില്‍ കൊള്ളാവുന്ന അത്രെയും തട്ടി, അതില്ലാം പലപ്പോഴായി ഇവിടെ വരും, സഹിക്കണം! :)
എന്തായാലും മൃഗ ചിത്രങ്ങള്‍ക്ക് ഇനി ഒരു ബ്രെയ്ക്ക്!
ഇടിവാള്‍ ഗഡീ,
ഹ ഹ, ചെന്നപ്പോള്‍ ലവന്മാര്‍ പുട്ടടിച്ച് മയങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.:)
ഉള്ളതു കൊണ്ട് ഓണം പോലെ!
ഇത്തിരിവെട്ടം
ചൂടുള്ള മാംസം അടിച്ച് കയറ്റി ഏമ്പക്കവും വിട്ട് കിടക്കുവാ, അപ്പോള്‍ സ്വപ്നം എന്തായിരിക്കും? :)
അഗ്രജന്‍,
നായര് പിടിച്ച പുലിവാല്‍ എന്നു കേട്ടിട്ടില്ലേ?:)
മുരളി,
മുഖം മാത്രമേ ഒള്ളൂ കേട്ടോ! :)
വല്യമ്മായി,
നന്ദി! :)
യാത്രാമൊഴി
മെനു മോശമായതിന്റെ നിരാശയാണോ? :)
ദില്‍ബാ,
അടുത്തു ചെല്ലണ്ട, നക്കും, ചിലപ്പോ ദില്‍ബന്റ് എല്ലിന്റെയും അവന്റെ പല്ലിന്റെയും ബലം പരീക്ഷിക്കും! അല്ലെങ്കില്‍ തന്നെ ബൂലോകത്തില്‍ ദില്‍ബനു അത്ര നല്ല കാലമല്ല! ;)
ബിന്ദു,
യാത്രാമൊഴിയോട് പറഞ്ഞ പോലെ മെനു മോശമായതിന്റെ വിഷാദമാണോ? :)
നന്നായിരിക്കുന്നു ... സപ്തസ്വരങ്ങള്‍ .. ഞാനും ഒരുബ്ലൊാഗ് പോസ്റ്റ് ചെയ്തു . പക്ഷെ ആരും കേറുന്നില്ല .. നോക്കുമൊ ?
www.maankutty.blogspot.com
Post a Comment