താമര വിളക്കുകള്‍!
സിംഗപ്പൂരിലെ ചൈനീസുകാരുടെ വിളക്കുകളുടെ ഉത്സവത്തിന്റെ (lantern festival) ചില ദൃശ്യങ്ങള്‍! ചൈനീസുകാരുടെ Mid Autumn Festival നെ സിംഗപ്പൂരിലെ ചൈനീസുകാര്‍ lantern festival എന്നും പറയുന്നു. ലൂണാര്‍ കലണ്ടറിലെ 8മത് മാസത്തിലെ 15 -ത് ദിവസമാണ് ഈ ആഘോഷം നടത്തുന്നത്. നമ്മുടെ ദീപാവലി ആഘോഷങ്ങള്‍ക്ക് സമാനം!
താമര വിളക്കുകള്‍ തെളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ നടക്കും എന്നു ചൈനീസ്സുകാരുടെ വിശ്വാസം. വെറുതെ നടക്കില്ല, 2 ഡോളര്‍ കൊടുത്തു താമരവിളക്കു വാങ്ങണം!
താമര വിളക്കുകള്‍ തെളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ നടക്കും എന്നു ചൈനീസ്സുകാരുടെ വിശ്വാസം. വെറുതെ നടക്കില്ല, 2 ഡോളര്‍ കൊടുത്തു താമരവിളക്കു വാങ്ങണം!
താമരവിളക്കുകള്‍ കൊണ്ട് നിറഞ്ഞ ഒരു കുഞ്ഞ് താമരക്കുളം!
കുളത്തിന് കാവലിരിക്കുന്ന മയിലുകള്‍!
പ്രാര്‍ത്ഥനയോടെ താമര നീറ്റിലിറക്കുന്ന ഒരു ജോഡി!
‘ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലയ്ക്കുമോ?‘ എന്ന ചോദ്യം പോലെ മന്ഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അന്ത്യമുണ്ടോ?
ആഗ്രഹങ്ങള്‍ കുളത്തില്‍ തിങ്ങിനിറയുമ്പോള്‍ താമരവിളക്കുകളെ എടുത്തു മാറ്റാന്‍ നില്‍ക്കുന്ന സ്ത്രീയേയും കാണാം.
ഫ്ലാഷിട്ട് എടുത്ത ഒരു ചിത്രം
താമരവിളക്കുകള്‍ പിക്കാസ്സയില്‍!
ഞങ്ങളുടെ അടുത്തുള്ള ആശ്രമത്തിലെ ദീപങ്ങളുടെ തീം ‘പക്ഷികള്‍’ ആയിരുന്നു. ആ ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍, ഇപ്പോള്‍ ആ ഗ്രഹങ്ങള്‍ നിറയുന്ന താമരവിളക്കുകളുടെ കുളം!
14 comments:
പ്രാര്‍ത്ഥനയുടെ ലിസ്റ്റ് ഞാന്‍ അയച്ചു തരാം.അടുത്ത പ്രാവശ്യം എനിക്കും വിളക്കു വെയ്ക്കണം ( 2 ഡോളര്‍ കടം)
നല്ല ഫോട്ടോസ്
താമരപ്പൂക്കളില്‍ വാഴും ദേവിമാരല്ലോ നിങ്ങള്‍ :)
നല്ല പടങ്ങള്‍!
പടം നന്നായിരിക്കുന്നു. ചൈനീസ് ഗാാര്‍ഡന്‍ ആണോ?
തുളസി,
ലിസ്റ്റ് പോരട്ടെ, നമ്മക്കു കത്തിക്കാം!
ആദി,
ഒറ്റക്ക് റോസ്സാ പൂവും പിടിച്ചു നടന്നാല്‍ മതിയോ?
പടത്തിലെ പോലെ താമരവിളക്കു ഒഴുക്കി കളിക്കണ്ടേ?
കല,
ചൈനീസ് ഗാര്‍ഡന്‍സ് അല്ല,ഇതു ഞാന്‍ താമസിക്കുന്നതിനടുത്തുള്ള ഒരു monastery, മൊട്ടയടിച്ച ബുദ്ധ മങ്കുകളുടെ വിഹാരം!
ഞാന്‍ എപ്പൊഴേ റെഡി ;)
ഞാന്‍ മാത്രം റെഡിയായാപ്പോരല്ലോ, അതല്ലേ പ്രശ്നം :(
ചിത്രത്തിന്റെ ഭംഗിയും പ്രാര്‍ത്ഥന യുടെ ശക്തിയും.
ആദ്യത്തെ പടം സൂപ്പര്‍.
അതു ആദിക്കുവേണ്ടീ കൊടുത്തേരെ സപ്താ...
ഹലോ...ഒരു താമര വിളക്ക് പ്ലീസ്...
ഡോളര്‍ പിന്നെ...അയച്ച്.....
കടയിലെ രാജകുമാരിയും ദേവകുമാരനുമൊന്നാകാന്‍ ...
റാഫി മെക്കാര്‍ട്ടിനൊക്കെ ഈ പാട്ട് ജപ്പാന്‍കാരെ കോപ്പിയടിച്ചുണ്ടാക്കിയതാണോ?
നല്ല പടങ്ങള്‍!!
നനായിരിക്കുന്നു 7 വര്‍ണ്ണമേ,ശരിക്കുള്ള താമരയാണോ ?
നല്ല ഫോട്ടോസ്..നല്ല വിശ്വാസവും,ഇതിവിടെ എത്തിച്ച് തന്ന സപ്തവര്‍ണ്ണത്തിന് വേണ്ടിയും ഒരു വിളക്ക് എന്റെ ചിലവില്‍ കൊളുത്തിയേര്..
-പാര്‍വതി.
ഫ്ലാഷില്ലാതെയുള്ള ഫോട്ടോസാണെനിക്ക് കൂടുതല്‍ ഇഷ്ടമായത്.:)ഓരോ സ്ഥലത്തും ഓരോരോ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടല്ലെ. :)
ആദി,
വിഷമിക്കെണ്ടാ, സമയം ആയിട്ടില്ല! :)
മുല്ലപ്പൂ,
ആദിക്കു വേണ്ടി ഒരെണ്ണം കത്തിച്ചേയ്ക്കാം.
പീലിക്കുട്ടീ,
ഇനി അടുത്ത വിളക്കു വരട്ടേ, അപ്പോള്‍ നമ്മക്ക് വിളക്ക് കൊളുത്താം.
വാവക്കാടാ,
അതു റാഫി മെക്കാര്‍ട്ടിനോട് ചോദിക്കണം! :)ഇതു ജപ്പാന്‍ അല്ല, മേഡ് ഇന്‍ സിംഗപ്പൂരാ! പിന്നെ, പ്രൊഫയിലില്‍ ആരുടെ പടമാ??
മുസാഫിര്‍,
ശരിക്കുള്ള താമരയല്ല. ഒരു തരം തുണിയാണെന്ന് തോന്നുന്നു, അതിന്റെ നടുവില്‍ ഒരു മെഴുകുതിരി, അതാണ് താമര വിളക്ക്!
പാര്‍വതി,
പറഞ്ഞതല്ലേ, ഇനി അടുത്ത ലാന്റ്റേണ്‍ ഫെസ്റ്റിവലിനാകട്ടെ!
ബിന്ദു,
ഫ്ലാഷിട്ട് എടുത്ത ചിത്രം ഈ മൂഡിന് ചേരുന്നില്ല എന്നു തോന്നുയത് കൊണ്ടാണ് ഒരു ലിങ്കായി ഇട്ടത്.
താമര വിളക്കുകള്‍ കൊള്ളാമല്ലോ സപ്താ...
വെരി നൈസ്.
ഹായ്... ബ്യൂട്ടിഫുള്‍...
Post a Comment