Thursday, December 20, 2007

മഞ്ഞ് - 3


മിന്നിതിളങ്ങുന്ന ജലഭാവങ്ങള്‍!

Sunday, December 16, 2007

മഞ്ഞ് - 2







Thursday, December 06, 2007

മഞ്ഞ്

ഇന്നലത്തെ മഞ്ഞുപെയ്ത്തില്‍ ഹാരിസ്സ്ബര്‍ഗ്ഗിന് 2 ഇഞ്ച് ഘനത്തില്‍ ഒരു ചെറിയ മഞ്ഞുപുതപ്പ്!

Wednesday, November 28, 2007

ബീമാ‍നം


ഫോട്ടോയില്‍ ക്ലിക്കി വലുതായി കാണുക
best viewed in large size

Sunday, November 11, 2007

പാനിങ്ങ്




ഫാള്‍ നിറങ്ങളെ പശ്ചാത്തലമാക്കി പാനിങ്ങിന് ശ്രമിച്ചപ്പോള്‍!

പാനിങ്ങ് : ഒരു ചലിക്കുന്ന വസ്തുവിന്റെ ചലനം പിടിച്ചെടുക്കുവാന്‍ ഛായാഗ്രഹകര്‍ ഉപയോഗിക്കുന്ന വിദ്യയാണ്‌ പാനിങ്ങ് (panning) . ചലിക്കുന്ന വസ്തുവിനു ആപേക്ഷികമായി ക്യാമറയും ചലിപ്പിക്കുക, അതൊടൊപ്പം കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ഫോട്ടോ എടുക്കുക എന്നതാണ്‌ ഇതു കൊണ്ട്‌ ഉദ്ദേശ്ശിക്കുന്നത്‌. ബാക്ക്ഗ്രൌണ്ട്‌ ബ്ലര്‍ ആയതു ശ്രദ്ധിക്കുക.

Monday, November 05, 2007

‘ഫാള്‍‌’‍‍ കഴിഞ്ഞ് ‘ഫ്ലോട്ട്‘ !

‘ഫാള്‍‌’‍‍ കഴിഞ്ഞ് ‘ഫ്ലോട്ട്‘ !

Wednesday, October 24, 2007

നിറങ്ങള്‍ തന്‍ നൃത്തം!



ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ എന്ന് പാടിപഠിച്ചതൊക്കെ ഈ ‘ഫാള്‍’ കാലത്തില്‍ മാറ്റിയെഴുതണം! പെന്‍സില്‍‌വാനിയായിലെ ഹാരിസ്സ്‌ബര്‍ഗ്ഗില്‍ ‘ഫാള്‍’ അതിന്റെ പൂര്‍ണ്ണതയിലെത്തി വരുന്നതേയൊള്ളൂ! സമീപത്തുള്ള ഒരു പാര്‍ക്കില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച എടുത്ത ചിത്രങ്ങള്‍.
ഒരു ഇടവേളയ്ക്ക് ശേഷം പിന്നെയും ബൂലോകത്തിലേയ്ക്ക് :)

Friday, August 03, 2007

പച്ചപ്പ്

Monday, July 23, 2007

ഉപേക്ഷിക്കപ്പെട്ടവന്‍


അതെ, ശരിക്കും ഉപേക്ഷിക്കപ്പെട്ടവന്‍ തന്നെ! ഒരു പൂച്ചക്കുട്ടിയുടെ എല്ലാ ഓമനത്തവും അവനിലുണ്ട്, എങ്കിലും...

Monday, July 16, 2007

കണ്ണെഴുത്ത്





ഓര്‍മ്മകളെ പുറകിലേയ്ക്ക് പായിച്ചാല്‍ ഈ പുല്‍തണ്ടിറുത്ത് കണ്ണെഴുതിയ ഒരു കാലത്തിലെത്താം. അവിടെ വെളുത്ത തടി ഫ്രെയ്മുള്ള കല്ലുസ്ലേറ്റും, കല്ലു പെന്‍സിലുകളും, മുത്തു കൊണ്ട് 1,2,3 തീര്‍ക്കുന്ന പ്ലാസ്റ്റിക് ഫ്രെയ്മിനുള്ളിലെ പാട്ട സ്ലേറ്റും, ചെറു ചോക്കു കഷ്ണങ്ങളും! പിന്നെ മഷിത്തണ്ടും , പോക്കറ്റില്‍ തീപ്പെട്ടി പടങ്ങളും ഗോലികളും!

കൂടെ കാണുവാന്‍ പള്ളിക്കൂടത്തിലേയ്ക്ക് !

Tuesday, July 10, 2007

മുത്തുകള്‍


മുത്തുമണികള്‍ മഴത്തുള്ളികള്‍!

Friday, July 06, 2007

ഓര്‍ക്കിഡ് പുഷ്പങ്ങള്‍


ഒരു ഫോട്ടോഷോപ്പ് പരീക്ഷണം, വക്കാരിക്കും സിയക്കും നന്ദി!

Tuesday, July 03, 2007

ഉപ്പുകുന്ന് - 2


മഞ്ഞുമൂടിയ വഴികള്‍!
(ഉപ്പുകുന്ന് - ഒരു മഴയ്ക്ക് ശേഷം)

ഉപ്പുകുന്ന് ദൃശ്യങ്ങളുടെ തുടര്‍ച്ച.

Thursday, June 28, 2007

ആലപ്പുഴ

ആലപ്പുഴ

ഫോട്ടോയില്‍ ക്ലിക്കി വലുതായി കാണുക
best viewed in large size

Wednesday, June 27, 2007

റബറുവെട്ട്


റബറുവെട്ട്!

ഫോട്ടോയില്‍ ക്ലിക്കി വലുതായി കാണുക
best viewed in large size

Monday, June 25, 2007

വീണ പൂക്കള്‍


മഴയ്ക്ക് ശേഷം വെയില്‍ തെളിഞ്ഞപ്പോള്‍!

ഫോട്ടോയില്‍ ക്ലിക്കി വലുതായി കാണുക
best viewed in large size

Friday, June 22, 2007

മേഘം മുഖം നോക്കുമ്പോള്‍!

Posted by Picasa
മുഖം മിനുക്കുന്ന മേഘം!
ആലപ്പുഴ പുന്നമട കായലിലെ ഫിനിഷിങ് പോയിന്റില്‍ നിന്ന് ഒരു ദൃശ്യം.

Friday, June 15, 2007

പള്ളിക്കൂടത്തിലേയ്ക്ക്

‘ ചേട്ടാ, നിന്നേ, ഞാനും വരട്ടെ..’
വഴിയരികില്‍ പൂവിനോട് കിന്നാരം പറഞ്ഞ് പട്ടുപാവടക്കാരി നിന്നപ്പോള്‍ ചേട്ടനൊരല്പം മുന്‍പിലായിപ്പോയി!


പൂവ് പറഞ്ഞ വിശേഷങ്ങള്‍ ചേട്ടനോട് പങ്കുവെച്ച് പള്ളിക്കൂടത്തിലേയ്ക്ക്..



Friday, June 08, 2007

ഉപ്പുകുന്ന്

കോട ഒഴിഞ്ഞു തുടങ്ങിയ സായാഹ്നം, ഉപ്പുകുന്നിലെ ഒരു മനോഹര ദൃശ്യം! പുറം ലോകം കണ്ടു തുടങ്ങിയിട്ടില്ലാത്ത ചില സുന്ദരകാഴ്ചകള്‍ പ്രകൃതി നമുക്കായി ഉപ്പുകുന്നില്‍ ഒരുക്കിയിട്ടുണ്ട്. കോട കാണാന്‍ കൊഡൈക്കനാലിന് പോകേണ്ട, തൊടുപുഴയില്‍ നിന്ന് 20 കി മി അകലത്തില്‍ ചീനിക്കുഴി, അവിടെ നിന്ന് ഒരു 13 കി മി ദൂരത്തില്‍ ചീനിക്കുഴി - പാറമട വഴിയിലാണ് ഉപ്പുകുന്ന്. കണ്ട ദൃശ്യങ്ങള്‍ അതിന്റെ പകുതി സൌന്ദര്യ‌ത്തോടെപോലും ഒപ്പിയെടുക്കാന്‍ സാധിച്ചില്ല. തൊട്ടു താഴെ (5 കി മി) തൊടുപുഴ വെന്തുരുകുമ്പോഴും ഉപ്പുകുന്നില്‍ നല്ല കുളിര്‍ കാലാവസ്ഥ!

സോണി 850 ഐ വാക്ക്മാന്‍ ഫോണ്‍ ഉപയോഗിച്ച് ഒരു പനോരമ പരീക്ഷണം!

Wednesday, May 30, 2007

അസ്തമയം


തൊടുപുഴ - മൂലമറ്റം റൂട്ടില്‍ കാഞ്ഞാര്‍ എന്ന സ്ഥലത്ത് നിന്നും ഒരു അസ്തമയ കാഴ്ച!! പുഴ ഇവിടെ കാഞ്ഞാര്‍ എന്ന പേരില്‍ , കുറച്ച് താഴേയ്ക്ക് ഒഴുകി കഴിഞ്ഞാല്‍ തൊടുപുഴയാര്‍, പിന്നെ കുറച്ചു ദൂരത്തിനു ശേഷം മറ്റു രണ്ട് പുഴകളോട് ചേര്‍ന്ന് മുവാറ്റുപുഴയാര്‍ എന്ന പേരില്‍ ഒഴുകി വേമ്പനാട്ട് കായലില്‍ അവസാനിക്കുന്നു!

Saturday, May 26, 2007

ചാലക്കുടി പുഴ





ചാലക്കുടി പുഴ
സമര്‍പ്പണം : ഈ പുഴയില്‍ നീന്തി കളിച്ച് വളര്‍ന്നവര്‍ക്ക്!

Tuesday, May 22, 2007

ആഞ്ഞിലിച്ചക്ക


താഴോട്ട് പോന്ന ആഞ്ഞിലിച്ചക്ക അഥവാ ആനിക്ക ഇടത്താവളത്തില്‍!

Thursday, May 17, 2007

മഴപെയ്തൊഴിഞ്ഞ നേരം!


മഴ പെയ്തൊഴിഞ്ഞ സമയത്തെ കാഴ്ച്ച!

Sunday, May 13, 2007

തൊമ്മന്‍‌കുത്ത്

തൊടുപുഴയില്‍ നിന്നും 20 കി മി ദൂരത്തിലാണ് തൊമ്മന്‍‌കുത്ത്.

ആദ്യത്തെ കുത്ത് : തൊമ്മന്‍‌കുത്ത്. കനത്ത വേനല്‍ മൂലം പുഴയില്‍ ജലം തീരെ കുറവ്, വെള്ളച്ചാട്ടത്തിന് ഒരു ജീവനുമില്ല. ഈ വെള്ളച്ചാട്ടങ്ങളിലെ ( 7 വെള്ളച്ചാട്ടങ്ങളാണ് തൊമ്മന്‍‌കുത്തില്‍) ഏറ്റവും അപകടകരമായ കുത്താണ് തൊമ്മന്‍‌കുത്ത്. പാറക്കൂട്ടങ്ങളുടെ ഇടയിലേക്കാണ് വെള്ളച്ചാട്ടം പതിക്കുന്നത്.




വേനലില്‍ ശോഷിച്ച പുഴ. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയിലൂടെ നടക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. ചുറ്റും വന്‍‌മരങ്ങള്‍ ഉള്ളതുകൊണ്ട് നട്ടുച്ചയ്ക്കും നല്ല തണലാണ്, വെള്ളത്തിനു തണുപ്പും.

അടുത്ത കുത്ത് : ഏഴുനിലകുത്ത്. ഈ കുത്തിന്റെ നല്ല സമയങ്ങളില്‍ വെള്ളച്ചാട്ടത്തിന് 7 നിലകളുണ്ടാകും. സഞ്ചാരികള്‍ക്ക് ഈ കുത്തിന്റെ തൊട്ടു താഴെപോയി സ്വയം നനയാം.
ഏഴുനിലകുത്ത് പതിക്കുന്ന ജലാശയം. നല്ല ആഴമുള്ള ഇവിടം നീന്തലറിയാവുന്നവര്‍ക്ക് നീന്തല്‍കുളം. ഒരു ലോ‍ക്കല്‍ ചേട്ടന്‍ ഒന്നു മുങ്ങാന്‍ പോയിരിക്കുകയാണ്!

Monday, May 07, 2007

അതിരപ്പിള്ളി


വേനലില്‍ മെലിഞ്ഞുണങ്ങിയ അതിരപ്പിള്ളി. ഗാര്‍ഡുകള്‍ കാണാതെ ഉരുളന്‍ കല്ലുകളില്‍ ചവുട്ടി കുത്തിന്റെ തൊട്ടു താഴെവരെ പോകാം.


ഗാര്‍ഡുകളുടെ കണ്ണുവെട്ടിച്ച് ഒരു മറുനാടന്‍ സാഹസികന്‍ കുത്തിനരികിലേയ്ക്ക്, പിന്നെ സ്വല്പം വിശ്രമം.

വഴിയോരത്ത്




ആതിരപ്പള്ളിയില്‍ നിന്ന് തിരികെ വരുന്നതിനിടയില്‍ വഴിയരികുകളില്‍ കണ്ടത്. മിക്ക വളവുകളിലും മഞ്ഞ ചിത്രശലഭങ്ങള്‍ കൂട്ടമായി നൃത്തം വെയ്ക്കുന്നുണ്ടായിരുന്നു. ഒരു വാഹനം പോകുമ്പോള്‍ അവരില്‍ ചിലര്‍ ചിറകു തകര്‍ന്ന് താഴെ, വഴിയരികില്‍! കുറേയധികം വളവുകളില്‍ ഇതേ കാഴ്ച കണ്ടപ്പോള്‍ ജോസഫ് ആന്റണിയുടെ കുറിഞ്ഞി ഓണ്‍ലൈന്‍ ബ്ലോഗിലെ ചിത്രശലഭങ്ങള്‍ക്ക്‌ ശുഭയാത്ര; ഹൈവെ അടച്ചിടുന്നു എന്ന ലേഖനം പണ്ട് വായിച്ചതോര്‍ത്തു.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP