ഉപ്പുകുന്ന്
കോട ഒഴിഞ്ഞു തുടങ്ങിയ സായാഹ്നം, ഉപ്പുകുന്നിലെ ഒരു മനോഹര ദൃശ്യം! പുറം ലോകം കണ്ടു തുടങ്ങിയിട്ടില്ലാത്ത ചില സുന്ദരകാഴ്ചകള്‍ പ്രകൃതി നമുക്കായി ഉപ്പുകുന്നില്‍ ഒരുക്കിയിട്ടുണ്ട്. കോട കാണാന്‍ കൊഡൈക്കനാലിന് പോകേണ്ട, തൊടുപുഴയില്‍ നിന്ന് 20 കി മി അകലത്തില്‍ ചീനിക്കുഴി, അവിടെ നിന്ന് ഒരു 13 കി മി ദൂരത്തില്‍ ചീനിക്കുഴി - പാറമട വഴിയിലാണ് ഉപ്പുകുന്ന്. കണ്ട ദൃശ്യങ്ങള്‍ അതിന്റെ പകുതി സൌന്ദര്യത്തോടെപോലും ഒപ്പിയെടുക്കാന്‍ സാധിച്ചില്ല. തൊട്ടു താഴെ (5 കി മി) തൊടുപുഴ വെന്തുരുകുമ്പോഴും ഉപ്പുകുന്നില്‍ നല്ല കുളിര്‍ കാലാവസ്ഥ!
15 comments:

അവധിക്കാലം അവസാനിക്കുന്നു, അടുത്ത യാത്രയ്ക്കുള്ള തിടുക്കത്തിലേയ്ക്ക് പ്രവേശിക്കുന്നു!
ഹായ്...എനിക്കും പോണം ഇവിടേക്ക്! ഇത് ഫോട്റ്റോഷോപ്പില്‍ എന്തെങ്കിലും ചെയ്തൊ? അതൊ ഇങ്ങിനെ തന്ന്യാണൊ സ്ഥലം ഇരിക്കുന്നത്? ശരിക്കും? അണ്‍ബിലീവബിള്‍!
വളരെ നന്നായീരിക്കുന്നു കേട്ടോ..........
നന്നായിട്ടുണ്ട് സപ്തന്‍.
എനിക്ക് വീടും പരിസരവുമൊക്കെ ഓര്‍മ്മ വരുന്നു!
നന്നായിരിയ്ക്കുന്നു ചിത്രങ്ങള്‍...ആദ്യത്തെ പടം കൂടുതല്‍ ഇഷ്ടമായി...
ആദ്യ ചിത്രം കൂടുതല്‍ നല്ലത്...തൊട്ടു താഴെ(5 കി മി) എന്നു പറഞ്ഞത് ഒന്നു വ്യക്തമാക്കാമോ?
മനോഹരമായ ചിത്രങ്ങ്ങള്‍
അടിപൊളി..
വഴി പറഞ്ഞു തന്നത് നന്നായി..
പറ്റിയാലെപ്പോഴെങ്കിലും ഒന്നു പോകാലോ..
qw_er_ty
അസ്സലായിട്ടുണ്ട് സപ്താ,നാടുചുറ്റിനടക്കാണല്ലേ?
പനോരമ ചിത്രാ കൂടുതല്‍ ഇഷ്ടായത്.
ഉപ്പുകുന്ന് അധികമാരും കാണാതെ ഈ മനോഹാരിതയോടെ എന്നും ഇരിക്കട്ടെ!
ഫോട്ടോസ് രണ്ടും ഇഷ്ടപ്പെട്ടു.
നല്ല പടംസ് :)
നല്ല പടങ്ങള്‍. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഒന്നു പോയി നോക്കണം
ശരിക്കും അവിശ്വസനീയം തന്നെയായിരുന്നു അവിടുത്തെ കാഴ്ച! ആദ്യതവണ ഞാന്‍ പോയപ്പോള്‍ കണ്ട കാഴ്ചകള്‍ വളരെയധികം സുന്ദരവും അതു പോലെ പേടിപ്പിക്കുന്നതുമായിരുന്നു.
രണ്ട് വലിയ മലകള്‍ക്കിടയില്‍ കിടക്കുന്ന ഒരു മലയാണ് ഉപ്പുകുന്നു. മഴയ്ക്കു മുന്‍പുള്ള കാറ്റില്‍ കാറ് മേഘം താഴ്വാരം നിറച്ചുകൊണ്ട് പാഞ്ഞ് വരും, നമ്മുടെ മുന്‍പിലൂടെ അപ്പുറത്തെ മലയിലേയ്യ്ക് പോകും, അതില്‍ തട്ടി താഴവാരങ്ങളിലേയ്ക്ക് കോടയായി ഇറങ്ങും, മഴയായി പെയ്യും!
ആദ്യതവണ പോയപ്പോള്‍ മഴയില്ലതെ കോട മാത്രമായിരുന്നു, അപ്പോള്‍ കൈയില്‍ ക്യാമറയില്ലായിരുന്നു, പിന്നെ രണ്ടാം തവണ ക്യാമറയുമായി പോയപ്പോള്‍ കോടയ്ക്കൊപ്പം മഴയും വന്നു:(
പണ്ട് കടുത്ത വേനലില്‍ പച്ചപ്പെല്ലാം പോകുമ്പോള്‍ ആ മലയിലെ വെള്ളാരംകല്ലുകള്‍ വെയിലില്‍ തിളങ്ങും! അങ്ങനെ നാട്ടുകാര്‍ ഈ കുന്നിനെ ഉപ്പുകുന്ന് എന്ന് പേരു വിളിക്കാന്‍ തുടങ്ങി.
ഇഞ്ചി,
ഫോട്ടോഷോപ്പില്‍ ബോഡര്‍ പണികള്‍ മാത്രം!
സിജൂ,
റൂട്ട് തീരുമാനിക്കുമ്പോള്‍ ഇടുക്കി ഉണ്ടെങ്കില്‍ തൊടുപുഴ - തൊമ്മന്‍കുത്ത്- ഉപ്പുകുന്ന് വഴി ഇടുക്കി. ഉപ്പുകുന്നില്‍ ആ വഴി പോകുമ്പോള്‍ കാണനുള്ള കാഴ്ചകള്‍ മാത്രമേയൊള്ളൂ! കോട നിറഞ്ഞ കാണുവാന്‍ സാധിക്കുന്നത് നമ്മുടെ ഭാഗ്യം, കാലാവസ്ഥ അനുസരിച്ച്! സൂര്യപ്രകാശത്തില്‍ താഴെ തൊടുപുഴ , മൂലമറ്റം പരിസരം, മലങ്കര ഡാമിലെ വെള്ളം, കുളമാവ് ഡാമിലെ വെള്ളം ഇവയൊക്കെ കാണാം!
മൂര്‍ത്തി,
ഈ കുന്നിന്റെ 4-5 കിലോമീറ്റര്‍ താഴെ തൊടുപുഴയോടെ ചേര്‍ന്ന് കിടക്കുന്ന വെള്ളിയാമറ്റം എന്ന സ്ഥലമാണ്, അവിടെ തൊടുപുഴയുടെ അതേ കാലാവസ്ഥ തന്നെയാണ്.കുന്നിന്റെ മുകളില്‍ അപ്പോഴും നല്ല സുഖകരമായ കാലാവസ്ഥയായിരിക്കും!
എല്ലാവര്‍ക്കും നന്ദി!
:)
ഇവിടെ മിക്കപ്പോഴും കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്ന സ്ഥലമാണ്.
ഓര്‍മ്മയിരിക്കട്ടെ !
Post a Comment