Wednesday, May 30, 2007

അസ്തമയം


തൊടുപുഴ - മൂലമറ്റം റൂട്ടില്‍ കാഞ്ഞാര്‍ എന്ന സ്ഥലത്ത് നിന്നും ഒരു അസ്തമയ കാഴ്ച!! പുഴ ഇവിടെ കാഞ്ഞാര്‍ എന്ന പേരില്‍ , കുറച്ച് താഴേയ്ക്ക് ഒഴുകി കഴിഞ്ഞാല്‍ തൊടുപുഴയാര്‍, പിന്നെ കുറച്ചു ദൂരത്തിനു ശേഷം മറ്റു രണ്ട് പുഴകളോട് ചേര്‍ന്ന് മുവാറ്റുപുഴയാര്‍ എന്ന പേരില്‍ ഒഴുകി വേമ്പനാട്ട് കായലില്‍ അവസാനിക്കുന്നു!

16 comments:

saptavarnangal Wednesday, May 30, 2007 7:17:00 AM  

തൊടുപുഴ - മൂലമറ്റം റൂട്ടില്‍ കാഞ്ഞാര്‍ എന്ന സ്ഥലത്ത് നിന്നും ഒരു അസ്തമയ കാഴ്ച!! പുഴ ഇവിടെ കാഞ്ഞാര്‍ എന്ന പേരില്‍ , കുറച്ച് താഴേയ്ക്ക് ഒഴുകി കഴിഞ്ഞാല്‍ തൊടുപുഴയാര്‍, പിന്നെ കുറച്ചു ദൂരത്തിനു ശേഷം മറ്റു രണ്ട് പുഴകളോട് ചേര്‍ന്ന് മുവാറ്റുപുഴയാര്‍ എന്ന പേരില്‍ ഒഴുകി വേമ്പനാട്ട് കായലില്‍ അവസാനിക്കുന്നു!

SAJAN | സാജന്‍ Wednesday, May 30, 2007 7:22:00 AM  

ഠേ!!!
കിടക്കട്ടേ ഒരു തേങ്ങ സപ്തന്‍ ചേട്ടന്റെ പോസ്റ്റില്‍..
ഒരു വഴിക്ക് പോണതല്ലേ?
(എന്തായി പോക്ക്?)
പടം കലക്കന്‍:)

ശ്രീ Wednesday, May 30, 2007 7:54:00 AM  

കൊള്ളാം, നല്ല ഫോട്ടോ!

സതീശ് മാക്കോത്ത് | sathees makkoth Wednesday, May 30, 2007 7:57:00 AM  

പടം നന്നായിട്ടുണ്ട്.

സാരംഗി Wednesday, May 30, 2007 2:00:00 PM  

മനോഹരമായ ചിത്രം. ഞങ്ങളുടെ സ്വന്തം പുഴ, നന്ദി പറയാന്‍ വാക്കുകളില്ല, അത്രയ്ക്ക് സന്തോഷം..

അപ്പു Wednesday, May 30, 2007 8:09:00 PM  

സപ്തേട്ടാ...കലക്കന്‍ ഫോട്ടോ
ഫ്രെയിം ഉണ്ടാക്കുന്ന വിദ്യ പഠിപ്പിച്ചതിനും നന്ദി.

കുട്ടിച്ചാത്തന്‍ Thursday, May 31, 2007 12:12:00 AM  

ചാത്താനേറ്:

പരാതിയുണ്ട്.. അടിയില്‍ കുറച്ച് ഇരുണ്ട ഭാഗം കൂടിപ്പോയില്ലേന്നൊരു ചെറിയ സംശയം..

സു | Su Thursday, May 31, 2007 12:16:00 AM  

ഹായ്. നല്ല ചിത്രം.

ഞങ്ങളുടെ സ്വന്തം പുഴ എന്ന് സാരംഗി. എന്തൊരു ധൈര്യം. കയ്യേറിയതാണോ? ;)

മഴത്തുള്ളി Thursday, May 31, 2007 1:03:00 AM  

സപ്തവര്‍ണ്ണങ്ങളേ,

നല്ല അടിപൊളി ചിത്രം. ഞങ്ങളുടെ സ്വന്തം തൊടുപുഴ പുഴ :) (സൂ, കയ്യേറിയതല്ല കേട്ടോ, മുഖ്യമന്ത്രി കേട്ടാ സംഗതി കുഴപ്പമാ).

തൊടുപുഴ, കാഞ്ഞാര്‍, മൂവാറ്റുപുഴ എല്ലാം ഓര്‍മ്മയിലേക്കോടിയെത്തി ഈ ചിത്രത്തിലൂടെ, വളരെ നന്ദി.

അഗ്രജന്‍ Thursday, May 31, 2007 1:26:00 AM  

അതിമനോഹരം!

അപ്പൂസ് Thursday, May 31, 2007 2:38:00 AM  

സപ്തേട്ടാ,
ഈ അസ്തമയക്കാഴ്ച ഇഷ്ടമായി

ആഷ | Asha Thursday, May 31, 2007 2:44:00 AM  

മനോഹരം

Sul | സുല്‍ Thursday, May 31, 2007 2:52:00 AM  

കൊള്ളാം.
പടം തിരശ്ചീനമായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ. താഴെ കാണുന്ന കരയുടെ കറുപ്പുനിറം ആവശ്യമില്ലാത്തതല്ലേ.

(മത്സര പടങ്ങള്‍ കണ്ടാലുള്ള ഒരോ പൊല്ലാപ്പേ :))
-സുല്‍

സാരംഗി Thursday, May 31, 2007 8:54:00 AM  

ഹ ഹ കയ്യേറിയതല്ല സൂ...പുഴയോട് ചോദിച്ചു നോക്കു , അതും അങ്ങനെതന്നെ പറയും, എന്തൊരു തണുപ്പാണെന്നോ ഈ പുഴയ്ക്ക്, പക്ഷേ.ഭയങ്കരെ അടിയൊഴുക്കുകളും ചുഴികളുമുണ്ട്...ഇറങ്ങുമ്പോള്‍ വളരെ സൂക്ഷിക്കണം..പിന്നെ വേറൊരു കാര്യമുള്ളത് ഇത് കാളിയാര്‍ ഭാഗങ്ങളിലൂടെ ഒഴുകിവരുമ്പോള്‍ അതി വിശിഷ്ടമായ ഒറ്റമൂലികളുള്ള സ്ഥലത്തുകൂടിയൊക്കെ ഒഴുകുമത്രെ, അതുകൊണ്ട് ചില രോഗങ്ങള്‍ക്കുള്ള ചികിത്സതന്നെ ഈ പുഴയില്‍ കുളിക്കുക എന്നതായിരുന്നു പണ്ട്. എന്റെ മുത്തച്ഛന്‍ പറഞ്ഞുതന്ന കാര്യങ്ങളാണു..

ഫ്രാന്‍‍സിയര്‍ Thursday, May 31, 2007 10:12:00 AM  

തൊടുപുഴയില്‍ വചു ചാഴിക്കാടന്‍ ആശുപത്രി മാലിന്യവും കലര്‍ന്നു ......എന്തൊരു തണുപ്പു എന്റെ
ഈശ്വരാ!!!!!!!!!!!!!!പടം ഗംഭീരം

saptavarnangal Friday, June 01, 2007 7:10:00 PM  

സാജന്‍,
:)
പോക്ക് ഉടനെ തന്നെയുണ്ടേ!

ശ്രീ ,
:) നന്ദി!

സതീശ് മാക്കോത്ത്
:) നന്ദി!


സാരംഗി,
എനിക്കും സന്തോഷം! ഈ പുഴ എന്റേയും പുഴ!

അപ്പു,
:)


കുട്ടിച്ചാത്തന്‍,
അടിഭാഗം കൂടുതലായി ഇരുണ്ട് ഇരിക്കുന്നു എന്നത് ശരിയാണ്. ഞാന്‍ ഈ ഫോട്ടോയ്ക്ക് വേണ്ടി പ്രകാശം അളന്നത് സൂര്യനോട് ചേര്‍ന്നുള്ള ഭാഗമായിരുന്നു.അതു കൊണ്ട് ആ ചെടിയുടെ ഭാഗമൊക്കെ ഇരുണ്ട് തന്നെയിരിക്കും!
ഒരു നല്ല silhouette ആയിരുന്നു ലക്ഷ്യം!


സു ,
പുഴ എല്ലാവരുടേയും സ്വന്തം! :)

മഴത്തുള്ളി,
സന്തോഷം, നന്ദി :)


അഗ്രജന്‍ ,
നന്ദി :)

അപ്പൂസ്,
നന്ദി :)

ആഷ | Asha said...
നന്ദി :)


സുല്‍,
അഭിപ്രായത്തിനു നന്ദി :)
ചാത്തനു മറുപടി എഴുതിയതുപോലെ ഒരു സില്‍ഹൌട്ട് ആയിരുന്നു ലക്ഷ്യം. അടി ഭാഗത്ത് ആ ചെടികള്‍ ഇട്ടിരിക്കുന്നത് നമ്മള്‍ എവിടെനിന്നാണ് ഈ ദൃശ്യം കാണുന്നതു എന്ന ഒരു ഫീല്‍ ഉണ്ടാക്കാനായിട്ടാണ്. അതു പോലെ ആ ജലം എത്രമാത്രം ഉണ്ടെന്നൊരു ഫീലും കിട്ടും!


പടം തിരശ്ചീനമായിരുന്നെങ്കില്‍ കൂടുതല്‍ സ്ഥലം ഫ്രെയ്മില്‍ വരും, അപ്പോള്‍ 2 ലൈന്‍ കമ്പികള്‍ ഒഴിവാക്കാന്‍ പറ്റാതെ വരും! അതു കൊണ്ടാണ് vertical view ശ്രമിച്ചത്! ഈ ഫോട്ടോയില്‍ തന്നെ ശ്രദ്ധിച്ചാല്‍ മുകള്‍ ഭാഗത്ത് ലൈന്‍ കമ്പിയുടെ അവശിഷ്ടം കാണാം ( ക്ലോള്‍ ടൂള്‍ - ഫോട്ടോഷാപ്പ് പ്രയോഗത്തിന്റെ ബാക്കി പത്രം ) ലൈന്‍ കമ്പിയുടെ പോസ്റ്റ്കൂടീ ഉള്‍പെടുത്താന്‍ സാധിക്കതെ വരുമ്പോള്‍ ഒരു 2 കമ്പി തൂങ്ങി കിടക്കുന്നതിന്റെ വൃത്തികേടോഴിവാക്കാന്‍ ശ്രമിച്ചതാണ്!
:)സാരംഗി,
ഈ ഭാ‍ഗത്ത് ഒത്തിരി തണുപ്പാണ് ഈ പുഴയ്ക്ക്, കറണ്ട്ടെടുത്തിട്ട് മൂലമറ്റത്ത് നിന്ന് വരുന്ന വെള്ളമല്ലേ!
(സൂര്യപ്രകാശം കാണാന്‍ സാ‍ഹചര്യം വളരെ കുറവ്)

ഫ്രാന്‍‍സിയര്‍,
ആശുപത്രി മാത്രമല്ല, ഹോട്ടലുകളില്‍ നിന്നും മാലിന്യം പുഴയിലേയ്ക്ക് തന്നെ! എങ്കിലും താരതമ്യേനെ നല്ല ജലമാണ് മുവാറ്റുപുഴയാറിലേത്!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP