Saturday, May 26, 2007

ചാലക്കുടി പുഴ





ചാലക്കുടി പുഴ
സമര്‍പ്പണം : ഈ പുഴയില്‍ നീന്തി കളിച്ച് വളര്‍ന്നവര്‍ക്ക്!

24 comments:

Unknown Saturday, May 26, 2007 8:09:00 PM  

ചാലക്കുടി പുഴ
സമര്‍പ്പണം : ഈ പുഴയില്‍ നീന്തി കളിച്ച് വളര്‍ന്നവര്‍ക്ക്!

സാജന്‍| SAJAN Saturday, May 26, 2007 8:40:00 PM  

ഠേ!
ഇന്ന് സപ്തഞ്ചേട്ടന്റെ, പോസ്റ്റില്‍ തേങ്ങ ഞാന്‍ അടിക്കട്ടേ!!
ഇത്രയും വെള്ളം ഈ വേനലിലും ആ പുഴയിലിണ്ടോ?
നല്ല പടങ്ങള്‍:)

Kiranz..!! Saturday, May 26, 2007 8:49:00 PM  

മ്മടെ മണി,ഓണമായാലും ക്രിസ്ത്മസും ആയാലും ഒക്കെക്കിടന്നു ടീവീലര്‍മ്മാദിക്കുന്ന പുഴയല്ലേയീപ്പുഴ..!സപ്തഞ്ചേട്ടന്‍ നാട്ടില്‍ പടമെടുത്തുമര്‍മ്മാദിക്കുന്നു..

വാളമീനുക്ക വെളുക്കമീനുക്കുമര്‍മ്മാദം..
അര്‍മ്മാദമാ അര്‍മ്മാദം..അര്‍മ്മാദമാ അര്‍മ്മാദം :)

സാരംഗി Saturday, May 26, 2007 11:01:00 PM  

എന്തൊരു ഭംഗിയുള്ള പുഴ...നല്ല ചിത്രങ്ങള്‍..

(മുവാറ്റുപുഴയുടെയത്ര ഭംഗി തോന്നുന്നില്ല, എന്നാലും ഓകെ.):)

Rasheed Chalil Saturday, May 26, 2007 11:11:00 PM  

മനോഹരം...

Unknown Saturday, May 26, 2007 11:17:00 PM  

ഈ പുഴയൊക്കെ ഇനിയെത്ര കാലം...?

പിന്നെയും ജീവിക്കേണ്ടി വരുന്ന യന്ത്രത്തലമുറകള്‍ക്കായി ബ്ലോഗറീ ചിത്രങ്ങളൊക്കെ സൂക്ഷിച്ചുവെക്കുമായിരിക്കും അല്ലേ?

സപ്തന്‍ ചേട്ടാ ; നല്ല പോട്ടംസ്:)

താങ്കളുടെ ഫോട്ടോഗ്രാഫി പരിചയപ്പെടുത്തിയ പോസ്റ്റുകളില്‍ നിന്നും ബാലപാഠങ്ങളിലെ ഹരിശ്രീ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നന്ദി.....

സു | Su Saturday, May 26, 2007 11:42:00 PM  

നല്ല ചിത്രങ്ങള്‍. അവസാനത്തെ ചിത്രം കണ്ടിട്ട്, പുഴയിലേക്കിറങ്ങാന്‍ തോന്നുന്നു.

കുട്ടിച്ചാത്തന്‍ Saturday, May 26, 2007 11:55:00 PM  

ചാത്തനേറ്:

ആ വലത്തേ സൈഡിലു ഒരു അരയേക്കര്‍ പുഴയോരം ബുക്ക് ചെയ്തിരിക്കുന്നു... വയസ്സാവുന്‍പോ വടീം കുത്തി കറങ്ങി നടക്കാനാ..

ഓടോ: പടം ഇട്ടതിനു കേസ് വരും ട്ടാ.. പലര്‍ക്കും ആത്മഹത്യാ പ്രവണതയുണ്ടാവുന്നു പോലും!!!
സൂ ചേച്ചീ നീന്താനറിയുമോ?

സു | Su Sunday, May 27, 2007 12:05:00 AM  

അയ്യടാ...അങ്ങനെ വല്ലതും ഞാന്‍ ചെയ്യുമെന്ന് സന്തോഷിച്ച്, കരയാന്‍, ചാത്തന്‍, ഉള്ളി എടുക്കേണ്ട. എനിക്ക് നന്നായി നീന്താനറിയാം. പണ്ട് ഞാന്‍ ഫുള്‍ ടൈം വെള്ളത്തിലല്ലായിരുന്നോ? ;) പുഴയിലും നീന്തിയിട്ടുണ്ട്. ആ ചിത്രം കണ്ടപ്പോള്‍, അത് ഓര്‍മ്മ വന്നു. പുഴ നിറഞ്ഞൊഴുകുമ്പോഴല്ല കേട്ടോ. അധികം വെള്ളമൊന്നുമില്ലാത്തപ്പോള്‍.

സപ്തന്‍ :) ഓഫ്- മാഫ്.

sandoz Sunday, May 27, 2007 12:15:00 AM  

ഉം..കൊള്ളാം....
സപ്തന്‍ നാട്ടിലെത്തിട്ട്‌ ഫുള്‍ ടൈം കറക്കം ആയിരുന്നല്ലേ..
ഓഫ്‌;സു പണ്ട്‌ ഫുള്‍ ടൈം വെള്ളത്തില്‍ ആയിരുന്നു എന്ന് എനിക്ക്‌ ഉറപ്പായിരുന്നു.
മധുശാല പോസ്റ്റ്‌ കണ്ടപ്പഴേ ഞാനത്‌ കണക്ക്‌ കൂട്ടീതാ.....
[ചാലക്കുടിപ്പുഴയില്‍ തന്നെ ചാടിയേക്കം]

പുള്ളി Sunday, May 27, 2007 12:19:00 AM  

എന്റെ പുഴ! ഈ പുഴയിലണ് ഞാന്‍ നീന്തി പഠിച്ചത്, വൈകീട്ട് കളികഴിഞ്ഞ് ഇതിന്റെ കരയിലിരുന്നാണ് കൂട്ടുകാരൊത്ത് നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്നത്, ഒരു കാലത്തും ഇത് വറ്റി ഞാന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ മണലെടുത്ത് ആഴം പലയിടത്തും കൂടിയിരിക്കുന്നു. ജലനിരപ്പിന്റെ താഴ്ച കാരണം ചുറ്റുവട്ടങ്ങളിലുള്ള കിണറുകളിലെ ജലനിരപ്പും താഴ്ന്നിരിയ്ക്കുന്നു വേറെ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.
സപ്തന്‍ ഇത് ഏത് സ്ഥലത്തുനിന്ന് എടുത്തു? ചാലക്കുടിക്ക് പടിഞ്ഞാറ് നിന്നോ കിഴക്കുനിന്നോ?

പ്രിയംവദ-priyamvada Sunday, May 27, 2007 12:58:00 AM  

ഇതെന്താ സപ്തം ,സിംഹപുരിയില്‍ നിന്നും രക്ഷപെടുത്തി,കാലിപുരിയിലെത്തിച്ചാല്‍ കേരളത്തിലെ സകല നദിയുടേയും വെള്ളച്ചാട്ടത്തിന്റേയും പടമെടുത്തിടാം ബ്ലോഗുമാതവെ എന്നായിരുന്നോ നേര്‍ച്ച? :-).. ദെ സപ്തന്‍ പോയ ഒഴിവില്‍ "പുള്ളി" ഇവിടെ singapore twister ഇന്റെ എക്സ്‌ക്ലുസിവ്‌ പടമൊക്കെ ഇട്ടു വലിയ പുള്ളി യായി..

qw_er_ty

Mr. K# Sunday, May 27, 2007 1:38:00 AM  

സമര്‍പ്പണം സ്വീകരിച്ചിരിക്കുന്നു...
ഇതും പിന്നെ ഇതും ചാലക്കുടിപ്പുഴയാണ്.

ശ്രീ Sunday, May 27, 2007 4:35:00 AM  

ഒരു ചാലക്കുടിക്കാരന്‍‌ എന്ന നിലയില്‍‌ ഞാനും ഈ ചിത്രങ്ങള്‍‌ വളരെയധികം ആസ്വദിക്കുന്നു...
:)

അജി Sunday, May 27, 2007 4:40:00 AM  

കണ്ണിന് കുളിരേകും സുന്ദരമാം പുഴയുടെ ചിത്രം, എന്തും ഭംഗി
അഭിനന്ദനങ്ങള്‍

മുസ്തഫ|musthapha Sunday, May 27, 2007 4:47:00 AM  

അതുമനോഹരം...
ഈ പുഴയും, ഈ പുഴയുടെ നാട്ടുകാരനല്ലാതിരുന്നിട്ടും എനിക്കൊരുപാടോര്‍മ്മകള്‍ തന്നിരിക്കുന്നു!

ഏറനാടന്‍ Sunday, May 27, 2007 4:47:00 AM  

ചാലക്കുടി പുഴയില്‍ മുങ്ങുമ്പം
ചന്ദനചോപ്പുള്ള....?
ചന്ദനചോപ്പുള്ള....?

മീന്‍-കൂട്ടം പോണതു കണ്ടൂ ഞാന്‍...

(മണീ മ്യാപ്പ്‌. ഈ ഈരടികള്‍ സപ്‌തവര്‍ണേട്ടന്‌ ഡിഡിക്കീറ്റുന്നു)

അപ്പു ആദ്യാക്ഷരി Sunday, May 27, 2007 4:55:00 AM  

സപ്തേട്ടാ... എന്തൊരു കുളിര്‍മ്മ ഈ പടങ്ങള്‍ക്ക്.

രണ്ടു സംശയങ്ങള്‍ ചോദിച്ചോട്ടേ:
1. ഈ ബോഡറുകള്‍ ഏതു പ്രോഗ്രാമില്‍ ഇടുന്നതാണ്?
2. ഈ ഫോട്ടോകള്‍ മനഃപൂര്‍വ്വം, മൈനസ് എക്സ്പോഷര്‍ കോമ്പന്‍സേഷനില്‍ എടുത്തതാണോ?

സൂര്യോദയം Sunday, May 27, 2007 9:59:00 PM  

നല്ല ചിത്രങ്ങള്‍.... ഡെഡിക്കേഷന്‍ എനിയ്ക്കും ബാധകം... :-)
പണ്ട്‌ സ്ഥിരമായി ഈ പുഴയില്‍ കിടന്ന് (മണിയടക്കമുള്ള) സുഹൃത്തുക്കളോടൊപ്പം ആര്‍മ്മാദിച്ചിരുന്നു ... അതിന്റെ തീരത്ത്‌ വേനല്‍ക്കാലത്ത്‌ ക്രിക്കറ്റും ഫുഡ്ബോളും കളിച്ചിരുന്നു... കഴിഞ്ഞ മാസം ഒന്ന് ചെന്നുനോക്കി... കുളിയ്കാനുള്ള സൗകര്യം വളരെ കുറവ്‌... മണലെടുത്ത്‌ കുഴിയായതിനാലും കുളിയ്ക്കാനിറങ്ങുന്ന കടവുകളില്‍ ചെളിയായതിനാലും ബുദ്ധിമുട്ടാണ്‌... എന്നിട്ടും, അതൊന്നും ഗൗനിയ്ക്കാതെ ഒന്നിറങ്ങി നീന്തി... വെറുതേ ഒരു അഹങ്കാരത്തിന്‌... :-)

:: niKk | നിക്ക് :: Monday, May 28, 2007 12:59:00 AM  

സപ്തൂസ്‌, അപ്പു പറഞ്ഞതുപോലെ ചിത്രങ്ങള്‍ മനസ്സിനു നല്ല കുളിര്‍മയേകുന്നു. അപ്പൂന്റെ സംശയങ്ങള്‍ എനിക്കും ബാധകം :)

അനു Monday, May 28, 2007 2:24:00 AM  

സപ്തേട്ടാ,

ഞാന്‍ അനു. വളരെ വൈകിയാണ്‌, ഈ അടുത്തയിടെ ബൂലോഗത്ത് എത്തിപ്പെട്ടത്. ഇവിടെ, എഴുത്തിന്‍റെ ലോകത്തിലെ കിടുക്കളെ കണ്ട് ശരിക്കും അത്ഭുതപ്പെട്ടു നില്‍ക്കുകയാണിപ്പോള്‍. അപ്പോഴാണ്‌ സപ്തവര്‍ണ്ണങ്ങള്‍ കാണുന്നത്. എല്ലാ ഫോട്ടോകളും ഒറ്റയിരുപ്പിന്‌ കണ്ടുതീര്‍ത്തു.

വളരെ വളരെ മനോഹരം, എന്നേ പറയാനുള്ളു. പല ഫോട്ടോകളും പലപ്രാവശ്യം കണ്ടു. ഫോട്ടൊഗ്രാഫി പഠിക്കാന്‍ എനിക്കൊത്തിരി ആഗ്രഹമുണ്ട്. ബൂലോഗത്തു വന്നിട്ട് കുറെ അന്വേഷിച്ചു, ഫോട്ടോ ബ്ലോഗുകളെപ്പറ്റി. ഇന്നലെ മാത്രമാണ്‌ ഞാന്‍ സപ്തവര്‍ണ്ണങ്ങള്‍ കണ്ടത്.

ഫോട്ടോഗ്രാഫി പഠിക്കാന്‍ ഒത്തിരി ആഗ്രഹം ഉണ്ടെന്നല്ലാതെ എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ല. സപ്തവര്‍ണ്ണങ്ങള്‍ കണ്ടുകഴിഞ്ഞപ്പോഴാണ്‌, 'ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍ ' കണ്ടത്. സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് എനിക്ക് തോന്നി.

ആദ്യം തന്നെ അങ്ങനെ ഒരു സംരഭം തുടങ്ങിയതിന്‌ എന്‍റെ വക ഒരു നൂറു താങ്ക്സ്!!!

ഫോട്ടോഗ്രാഫിയെക്കുറിച്ചറിയാന്‍ കുറെ സെര്‍ച്ച് ചെയ്തെങ്കിലും ഇത്ര ബേസിക് കാര്യങ്ങള്‍ - എനിക്കു ശരിക്കും വേണ്ടത് - ഇവിടെ മാത്രമെ കണ്ടുള്ളു.

അതിലെ എല്ലാ പോസ്റ്റുകളും വായിച്ചു. ചിലത് പലവട്ടം വായിച്ചു. കുറേയൊക്കെ മനസ്സിലായി, കുറേയേറെ മനസ്സിലാക്കനുണ്ടെന്നും മനസ്സിലായി. എന്നാലും ഫ്രണ്ട്സിന്‍റെ മുന്നില്‍ ജാഡ കാണിക്കാനുള്ള വകയും, പിന്നെ ഫോട്ടോഗ്രാഫിയെക്കുറിച്ച് എന്തെങ്കിലും കേട്ടാല്‍ ശ്രദ്ധിക്കാനുള്ള മനസ്സും കിട്ടി. താങ്ക്സ്...

എന്‍റെ കുറെ സംശങ്ങള്‍ ഞാന്‍ ചോദിച്ചോട്ടെ..? മെയില്‍ ചെയ്യാനാണ്‌ തുടങ്ങിയത്, പക്ഷെ അഡ്രസ്സ് പ്രൊഫൈലില്‍ കണ്ടില്ല. സംശങ്ങള്‍ കൂടുതലും മണ്ടത്തരങ്ങളാകും, ക്ഷമിക്കണെ.. എന്‍റെ സംശയങ്ങള്‍ ഏത് ഓര്‍ഡറില്‍ ചോദിക്കണമെന്നു പോലും അറിഞ്ഞുടാ.

നിര്‍ഭാഗ്യവശാല്‍ ബൂലോഗത്ത് എത്തുന്നതിന്‌ മുന്‍പ് ഞാനൊരു ഡിജിറ്റല്‍ ക്യാമറ വാങ്ങി. 'ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍!' എന്ന പോസ്റ്റിലെ കോംപാക്റ്റ് കണ്‍സ്യൂമര്‍ ക്യാമറകളുടെ ലിസ്റ്റില്‍ പോലും അതില്ലെന്ന് അറിഞ്ഞപ്പോള്‍ ഡെസ്പായി :(.

എന്‍റേത് സോണി സൈബര്‍ഷോട്ട് DSC-W35(3x optical zoom, 7.2 megapixel, 1000 ISO)ആണ്‌. ഈ ക്യാമറ എത്രത്തോളം നല്ലതാണ്‌, ഫോട്ടോഗ്രാഫി പഠിച്ചുതുടങ്ങാനും, നല്ല ചിത്രങ്ങളെടുക്കാനും?

ഞാന്‍ കുറെ ഫോട്ടോസ് ഒക്കെ എടുത്തിട്ടുണ്ട്. ചിലതൊക്കെ നല്ല ക്ലാരിറ്റി ( ക്യാമറയുടെ ഗുണം) ഉണ്ടെന്നല്ലാതെ എനിക്കുപോലും ഇഷ്ടപ്പെട്ടില്ല. വിവിധതരം മോഡുകളെക്കുറിച്ചുള്ള പോസ്റ്റ് ഉടനെ ഉണ്ടാകുമോ?

സപ്തട്ടന്‍ മെഴുകിതിരി നാളം എടുത്തിരിക്കുന്നത് കണ്ടു. അതിന്‍റെ ബാക്ക്ഗ്രൌണ്ട് എങ്ങനെയാണ്‌ ബ്ലാക്കായി നല്ല ഭംഗിയില്‍ ഇരിക്കുന്നത്. എല്ലാ ഫോട്ടൊ എടുത്തതിനു ശേഷവും ഫോട്ടോഷോപ്പില്‍ പണിയണമൊ? പിന്നെ ആ കാറിന്‍റെ പടം എങ്ങനെയാണിടുത്തത്, ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പെ എന്നു പറയുംപോലെ ക്യാമറ കുറെ മുനിപില്‍ പിടിക്കണൊ?

എന്‍റെ ക്യാമറയുടെ 1000 ഐ എസ് ഒ ആണ്. ഇത് സ്പതേട്ടന്‍ പറഞ്ഞതിനേക്കാളും കൂടുതല്‍ ആണല്ലൊ ( ഞാന്‍ വീണ്ടും ഡെസ്പ് ), ഇത് പ്രശ്നമാണൊ?

ഷട്ടര്‍ സ്പീഡിനെക്കുറിച്ചു വായിച്ചു. ക്യാമറ സെറ്റ് ചെയ്യുമെങ്കിലും എങ്ങനെയാണിത് എത്രയാണെന്നറിയുക? അതുപോലെ എഫ് വാല്യു എങ്ങനെയാണ്‌ ഓരൊ അളവില്‍ സെറ്റ് ചെയ്യുക? ഒരു സബ്ജെക്റ്റ് ഫോക്കസ് ചെയ്ത്, ബാക്ക്ഗ്രൌണ്ട് എങ്ങനെയാണ്‌ ബ്ലേര്‍ഡ് ആക്കി കാണിക്കുക? ( ഒരാള്‍ കമന്‍റില്‍ ഇതു ചോദിച്ചിട്ടുണ്ട്, പക്ഷെ അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചോദ്യത്തിനെ സപ്തട്ടന്‍റെ മറുപടി കണ്ടുള്ളു).

ഞാന്‍ പഠിച്ചു തുടങ്ങുമ്പോള്‍ ഏതു തരം ഫോട്ടോകള്‍ എടുത്തു പഠിക്കുന്നതാണുചിതം? മത്സരം ആറിലെപ്പോലെ പൂക്കളാണൊ നല്ല വിഷയം? പൂക്കളെപ്പോഴും മാക്രൊ മോഡിലാണൊ എടുക്കേണ്ടത്? ആളുകളുടെ ചിത്രം എടുക്കുമ്പോള്‍ എന്താണ്‌ ശ്രദ്ധിക്കേണ്ടത്? ഫോക്കസ് ചെയ്തിടുക്കുമ്പോള്‍ ചതുരത്തിന്‍റെ ( റൂള്‍ 3 ) ഒരു കോണില്‍ എങ്ങനെ വയ്ക്കും? അതു സക്രീനില്‍ നിറഞ്ഞല്ലെ നില്‍ക്കുക?

സപ്തേട്ടാ, കുറെ ആയല്ലെ. സമയം ഉള്ളതുപോലെ ഇതൊക്കെ ഒന്നു പറഞ്ഞു തരാമോ? അതുകഴിഞ്ഞ് ബാക്കി ചോദിക്കാം, ബുദ്ധിമുട്ടാകുമൊ? കമന്‍റിനു മറുപടി ഇടുമ്പോള്‍ ഒരു കോപ്പി എനിക്ക് മെയില്‍ ചെയ്യാമോ? anu.n24@gmail.com

Unknown Tuesday, May 29, 2007 4:05:00 AM  

സാജന്‍,
വെള്ളം കുറവാണ്, ഈ കടവിന്റെ തൊട്ട് താഴെ ഒരു പുതിയ തടയണയുണ്ട്, അതു കൊണ്ട് കെട്ടി കിടക്കുന്ന വെള്ളമാണിത്.

കിരണ്‍സ്,
മണിയുടെ പുഴ തന്നെ, ചാലക്കുടി മൊത്തമായും മണി പോക്കറ്റിലാക്കിക്കൊണ്ടിരിക്കുവാ!


സാരംഗി,
ശരിയാ, മുവാറ്റുപുഴയാറിന്റെ ഭംഗിയില്ല :)
ഞാന്‍ നീന്തി പഠിച്ചത് മുവാറ്റുപുഴയാറിലാണേ!

ഇത്തിരി,
:) നന്ദി!

പൊതുവാള്‍,
ശരിയാ, പുഴയുടെ ആയുസ്സിന്റെ കണക്കെടുപ്പ് നടക്കുന്നു. ആതിരപ്പിള്ളി പദ്ധതി ഈ പുഴയെ ഒരു നിലയിലാക്കും. അല്ലെങ്കില്‍ തന്നെ മണല്‍ വാരി പുഴ മുഴുവന്‍ മരണക്കുഴികളാണ്.


സൂ,
സൂക്ഷിക്കണം, പുഴയില്‍ കുഴികള്‍ എവിടെയൊക്കെ എന്ന് സ്ഥിരമായി കുളിക്കുന്നവര്‍ക്ക് പോലും നിശ്ചയമില്ല.

ചാത്താ,
കൈയേറാനാണോ?

സാന്‍ഡോസേ,
ഇതൊന്നും ഒരു കറക്കമല്ല, ഒരു ഈവനിങ്ങ് വാക്ക്!
(ഭാര്യ വീട് ചാലക്കുടിയിലാണേ)

പുള്ളി,
ഇതു കൂടപ്പുഴ കടവ്! പുഴയില്‍ മുഴുവന്‍ കുഴികളാണെന്നും പറഞ്ഞതു കൊണ്ട് വെള്ളത്തില്‍ ഇറങ്ങിയില്ല.


പ്രിയംവദ,
പുള്ളിയിട്ട ചുഴലി പടങ്ങള്‍ കണ്ടു! ഇതെല്ലാം അടുത്തുള്ള സ്ഥലങ്ങളല്ലേ, അതുകൊണ്ട് ക്യാമറയുമായി ഒരു ചെറു കറക്കം!

കുതിരവട്ടന്‍ ,
ചിത്രങ്ങള്‍ കണ്ടു, നന്നായിട്ടുണ്ട്!

ശ്രീ ,
:) സന്തോഷം!

അജി ,
:) നന്ദി!

അഗ്രജന്‍,
:) പുഴയെ ചുറ്റിപറ്റി കുറേ ഓര്‍മ്മകളുണ്ടല്ലേ! ബ്ലോഗിലെഴുതാവുന്നതാണോ? ഈ ചിത്രങ്ങള്‍ ഒരു പ്രചോദനമാകുന്നില്ലേ?


ഏറനാടന്‍,
:)


അപ്പു,
1.ഈ ബോഡറുകള്‍ ഏതു പ്രോഗ്രാമില്‍ ഇടുന്നതാണ്?
ഫോട്ടോഷാപ്പില്‍!
http://www.clubsnap.org/display.php?file=articles/border/borders.htm

2.ഈ ഫോട്ടോകള്‍ മനഃപൂര്‍വ്വം, മൈനസ് എക്സ്പോഷര്‍ കോമ്പന്‍സേഷനില്‍ എടുത്തതാണോ?
എടുത്തപ്പോള്‍ 0 കോമ്പന്‍സേഷനില്‍ RAW Mode എടുത്തു, പിന്നെ കമ്പ്യൂട്ടറില്‍ നെഗറ്റീവ് കോമ്പന്‍സേഷന്‍ കൊടുത്തു. (അതിന് കാരണമുണ്ട്, പച്ച നിറങ്ങള്‍ കുറച്ചുകൂടി വ്യക്തമാകാനാണ്)

സൂര്യോദയം ,
അതിന്റെ തീരത്ത്‌ ക്രിക്കറ്റ് കളിച്ചിരുന്നു കുറച്ചു പേരുടെ പടംസ് എടുത്തിട്ടുണ്ട്, ,വഴിയേ പോസ്റ്റാം, ചിലപ്പോള്‍ കൂട്ടുകാരായിരിക്കും!

നിക്ക് ,
:) മറുപടി ഓടിച്ച് പറഞ്ഞിട്ടുണ്ട്!


അനു,
ബൂലോകത്തേയ്ക്ക് സ്വാഗതം!
ക്യാമറയെ കുറിച്ച് വേവലാതിപെടേണ്ട,ഫോട്ടോഗ്രാഫര്‍ എങ്ങനെ കാര്യങ്ങളെ നോക്കി കാണുന്നു എന്നതിലാണ് കാര്യം! DSC-W35 നല്ല ക്യാമറയാണെല്ലോ,1000 ഐ എസ് ഓ അതിന്റെ പരമാവധി ഐ എസ് ഓ വിലയാണ്!
ISO rating for your camera: Auto, 100, 200, 400, 800, 1000

എന്തിന്റേയും ഫോട്ടോയെടുക്കാം(തല്ലു കിട്ടുന്ന കേസുകള്‍ ഒഴികെ) ഫോട്ടോയെടുത്ത് പോസ്റ്റുക, അഭിപ്രായങ്ങളും ഉപദേശങ്ങളും തരാന്‍ ബൂലോകത്തില്‍ ഇഷ്ടം പോലെ ഫോട്ടം പിടുത്തക്കാരുണ്ട്, അങ്ങനെ നമുക്ക് പടം പിടിച്ച് വളരാം! സധൈര്യം പോസ്റ്റിക്കോ!

കുറേ ചോദ്യങ്ങളുണ്ടെല്ലോ, സമയം പോലെ മറുപടി തരാം!

എന്റെ മെയില്‍ saptavarnangal at gmail dot com

ആഷ | Asha Tuesday, May 29, 2007 4:15:00 AM  

ഇതിപ്പോഴാ കണ്ടത്
എനിക്കാ അവസാനത്തെ പച്ചപ്പ് ഒത്തിരിയിഷ്ടായി :)

സപ്തവര്‍ണ്ണങ്ങള്‍ മറുപടി ഇട്ടു എന്നതിനര്‍ത്ഥം അല്പ നിമിഷങ്ങള്‍ക്കുള്ളില്‍ അടുത്ത പോസ്റ്റുണ്ടാവും എന്നല്ലേ
പോരട്ടെ അടുത്തത്.

സുല്‍ |Sul Tuesday, May 29, 2007 4:47:00 AM  

ഭംഗീണ്ട് :)
-സുല്‍

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP