തൊമ്മന്‍കുത്ത്
തൊടുപുഴയില്‍ നിന്നും 20 കി മി ദൂരത്തിലാണ് തൊമ്മന്‍കുത്ത്.
ആദ്യത്തെ കുത്ത് : തൊമ്മന്‍കുത്ത്. കനത്ത വേനല്‍ മൂലം പുഴയില്‍ ജലം തീരെ കുറവ്, വെള്ളച്ചാട്ടത്തിന് ഒരു ജീവനുമില്ല. ഈ വെള്ളച്ചാട്ടങ്ങളിലെ ( 7 വെള്ളച്ചാട്ടങ്ങളാണ് തൊമ്മന്‍കുത്തില്‍) ഏറ്റവും അപകടകരമായ കുത്താണ് തൊമ്മന്‍കുത്ത്. പാറക്കൂട്ടങ്ങളുടെ ഇടയിലേക്കാണ് വെള്ളച്ചാട്ടം പതിക്കുന്നത്.
വേനലില്‍ ശോഷിച്ച പുഴ. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയിലൂടെ നടക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. ചുറ്റും വന്‍മരങ്ങള്‍ ഉള്ളതുകൊണ്ട് നട്ടുച്ചയ്ക്കും നല്ല തണലാണ്, വെള്ളത്തിനു തണുപ്പും.
അടുത്ത കുത്ത് : ഏഴുനിലകുത്ത്. ഈ കുത്തിന്റെ നല്ല സമയങ്ങളില്‍ വെള്ളച്ചാട്ടത്തിന് 7 നിലകളുണ്ടാകും. സഞ്ചാരികള്‍ക്ക് ഈ കുത്തിന്റെ തൊട്ടു താഴെപോയി സ്വയം നനയാം.
ഏഴുനിലകുത്ത് പതിക്കുന്ന ജലാശയം. നല്ല ആഴമുള്ള ഇവിടം നീന്തലറിയാവുന്നവര്‍ക്ക് നീന്തല്‍കുളം. ഒരു ലോക്കല്‍ ചേട്ടന്‍ ഒന്നു മുങ്ങാന്‍ പോയിരിക്കുകയാണ്!
17 comments:
തൊടുപുഴക്കാരനായിട്ട് തൊമ്മന്‍കുത്തിന്റെ പടമിട്ടില്ലെങ്കില്‍ മോശമല്ലേ? 4-5 വേനല്‍ മഴ പെയ്തപ്പോള്‍ കുത്തില്‍ കുറച്ച് വെള്ളമുണ്ടായിക്കാണും എന്ന വിശ്വാസത്തില്‍ ഒന്ന് പോയതാ, വേനല്‍ മഴയിലെ വെള്ളം മുഴുവനും ഒഴുകി പോയി!
ഫന്റാസ്റ്റിക്ക മാര്‍വല്ലല്ലേഷിക്ക്യാ, യാഷിക്ക്യാ, സക്കൂറാ, ഐക്കൂറാ, കോണിക്കാ...
നല്ല സുന്ദരന്‍ പടങ്ങള്‍.
അവിടവും കൈയ്യേറിയിരിക്കുകയാണെന്ന് കേട്ടല്ലോ. അവിടൊക്കെ സ്ഥലം മേടിക്കുന്നതിനെ കൈയ്യേറുക എന്നാണോ പറയുന്നതിനി? :)
ഒരു ലോക്കല്‍ ചേട്ടന്‍ ഒന്നു മുങ്ങാന്‍ പോയിരിക്കുകയാണ്!
എന്നിട്ടങ്ങേരു പൊങ്ങിയോ സപ്താ? ☺
ശെഡ്ഡാ, തൊമ്മന്‍കുത്തിനു ഇത്രയും ഭംഗിയുണ്ടായിരുന്നോ? എന്റെ കണ്ണിനു ഒരു കാള്‍ സേയിസ്സിന്റെയോ ലൈക്കയുടെയോ ലെന്‍സ് വയ്ക്കണം!
ഇഞ്ചീടെ പോസ്റ്റില്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ കണ്ടു. എല്ലാ വെള്ളച്ചാട്ടങ്ങളിലും വേനലില്‍ തന്നെ പൊക്കോളാം എന്ന്് വല്ല നേര്‍ച്ചയുമുണ്ടോ?
ദേവേട്ടന്‍ കണ്ണിന്റെ ലെന്‍സ്മാറ്റിവെച്ച് വിജയിച്ചാല്‍ പറയണേ, നല്ല ഒരു 75-200 സൂം ലെന്‍സ് വാങ്ങി വെക്കാനാ:)
സപ്തേട്ടാ...ഇഷ്ടപ്പെട്ടു.
സപ്താ, നല്ല പടങ്ങള്‍! തൊമ്മന്‍കുത്ത് എന്ന പേരിന്റെ പിന്നിലെ കഥ എന്താണ്?
തൊടുപുഴ എവിടെയാണ് എന്ന് ആലോചിച്ചിട്ട് ഒരു പിടീം കിട്ടണില്ല.
നല്ല പടങ്ങള്‍:)
നല്ല ചിത്രങ്ങള്‍
പത്തു വര്‍ഷം മുമ്പ് എന്റെ ഒരു സുഹൃത്തിന്റെ ജീവന്‍ പൊലിഞ്ഞതിവിടെ വെച്ചാണ്. ക്ലാസ്സ് കട്ട് ചെയ്തു കൂട്ടുകാരുടെ കൂടെ ആഘോഷിക്കാന്‍ പോയതായിരുന്നു. ഒഴുക്കില്‍ പെട്ട മറ്റൊരു സുഹൃത്തിനെ സഹായിക്കാനുള്ള ശ്രമത്തില്‍..
ഉഗ്രന്‍ ചിത്രങ്ങള്‍..തൊമ്മങ്കുത്ത് കലക്കി..!
ചാത്തനേറ്: ഇനി വറ്റിവരണ്ട് കിടക്കുന്ന വെള്ളച്ചാട്ടത്തില്‍ പോകുമ്പോള്‍ സാധാരണഗതി വെള്ളത്തിനടിയിലായിരിക്കേണ്ട കല്ലുകളൊക്കെ ഒന്ന് ശ്രദ്ധിച്ചേക്കണേ.. വെള്ളം അതിലൊക്കെ നല്ല ‘നുര’വിരുത് കാണിച്ചിട്ടുണ്ടാവും...
കിടിലം പടങ്ങള്‍.
അഹാ നല്ലകുത്ത്, തൊമ്മന്‍ കുത്ത്. വെള്ളം അല്പം കൂടെ ഉണ്ടായിരുന്നുണ്ടെങ്കില്‍, പടം ഇതിലും ഗംഭീരമായിരുന്നേനെ. ജൂലൈല്‍ പോയി വെള്ളം നിറഞ്ഞു നില്‍ക്കുന്ന സമയത്ത് അവ്യക്തമായി പടമെടുത്ത് ഞാന്‍ വരാം (അല്ല പടം പിടുത്തം അറിയാത്തതിനാല്‍ മാത്രം)
വക്കാരി,
എവിടേയും കയ്യേറ്റങ്ങളല്ലേ! ഇവിടുത്തെ കൂപ്പുകളില്‍ നിന്ന് കള്ളതടി വെട്ടാറുണ്ടായിരുന്ന ചിലരെ അറിയാമായിരുന്നു.
ഏവൂരാനെ,
പൊങ്ങി, പക്ഷേ കുറച്ച് ദൂരെ! ആശാന്‍ ഒരു മുങ്ങാംകുഴി വിദഗ്ദനാണ്. അവിടെ വെള്ളച്ചാട്ടം സംരക്ഷിക്കാന്‍ സമിതിയുണ്ട്, അതിലെ ഒരു പ്രവര്‍ത്തകന്‍ (വഴികാട്ടി / രക്ഷാപ്രവര്‍ത്തകന്‍) ഉച്ചക്ക് ഒരു സ്വയം തണുപ്പിച്ചതാ!
ദേവാ,
തൊമ്മന്‍കുത്തിലെ വെള്ളച്ചാട്ടങ്ങള്‍ക്ക് ഈ സമയത്ത് ലേശം ഭംഗി കുറവാ. ആ പ്രകൃതിക്കാണ് മാര്‍ക്ക്.
ശരിക്കും ഇക്കോടൂറിസം വകുപ്പില്‍ ട്രെക്കിങ്ങിനു പറ്റിയ സ്ഥലം. ഒരു നല്ല കുത്ത് കുറച്ച് ദൂരെ (5-6 കി മി) മുകളിലുണ്ടെന്നു പറയുന്നു. അത് കാണണമെങ്കില്‍ രാവിലെ മല കയറണം. ഞാന്‍ ഇതുവരെ 2 കുത്തുകള്‍ മാത്രമേ കണ്ടിട്ടൊള്ളൂ!
ഇതിനടുത്ത് ഉടുമ്പനൂരില്‍ വേറൊരു കുത്തുണ്ട്-- കീഴാര്‍കുത്ത് - അവ്നെ കാണണമെങ്കില്‍ ജീപ്പില്‍ ഒരു കുന്ന് കയറിയിറങ്ങി പിന്നെ 2-3 കി മി നടക്കണം. പണ്ട് 7-8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മഴയത്ത് പോയതാ.
പുള്ളി,
വേനലിലാ എനിക്ക് അവധി കിട്ടുന്നത്, ഇനി മുതല്‍ ഓണക്കാലത്ത് നാട്ടില്‍ വരാന്‍ ശ്രമിക്കണം. ചാലക്കുടി പുഴയുടെ കുറച്ച് സാദാ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. വള്ളമുള്ള കടവില്‍ പോകാന്‍ അവസരം കിട്ടിയിട്ടില്ല ഇതുവരെ, വഴിയേ പോസ്റ്റാം.
അപ്പൂ,
സന്തോഷം ,:)
റിനി,
ശരിക്കും ആ പേര് വന്നതെങ്ങനെ എന്ന് അറീയില്ല. തൊമ്മന്‍ എന്നൊരാള്‍ കണ്ടു പിടിച്ച്/ തൊമ്മന്‍ എന്നൊരാള്‍ അവിടെ ആ കുത്തില്‍ പെട്ട് മരിച്ചു - ഇങ്ങനെ കേട്ടിടുണ്ട്.
തൊടുപുഴ എവിടാണെന്നോ, അതോ തൊമ്മന്‍ കുത്ത് തൊടുപുഴയില്‍ എവിടെയാണെന്നോ, അതോ ഞാന്‍ തൊടുപുഴ എവിടെയാണെന്നോ?
പൊതുവാള്‍,
സന്തോഷം, നന്ദി!
സിജു,
അവിടെ മരിക്കുന്ന പലരും ആഘോഷിക്കുന്നവരാണ് , ഇപ്പോള്‍ അവിടെ സംരക്ഷണസമിതിക്കാര്‍ സഞ്ചാരികളെ നിരീക്ഷിക്കാറുണ്ട്. എന്റെ ഒരു സഹപാഠിയുടെ ജീവനും അവിടെ പൊലിഞ്ഞിട്ടുണ്ട്.
കിരണ്‍സ്,
:) നന്ദി!
കുട്ടിചാത്താ,
ശരിയാ, ഉരുളന്‍ കല്ലുകള്‍ , ചിലതിലൊക്കെ പായലും കാണും , പിന്നെ അകത്തെ വെള്ളം കൂടുതല്‍ സാഹസികനാകാനുള്ള ധൈര്യമാകുമ്പോള്‍ അപകട സാധ്യത കൂടുന്നു.
കുറുമാനേ,
ജൂലായ് മാസത്തില്‍ കുത്തില്‍ നിറച്ചും വെള്ളമായിരിക്കും, നല്ല രസമുണ്ടാകും കാണാന്‍! ശൊ ജൂലയ് മാസത്തിന്‍ ഇവിടുണ്ടായിരുന്നെങ്കില്‍ കുറുമാനെ കുത്ത് കാണിക്കാന്‍ ഞാനും കൂടെ വന്നേനേ!
നന്ദി സപ്താ. :) ഞാന്‍ പോയ സമയത്ത് അവിടെയൊക്കെ ചുവന്ന ഇലകളോടു കൂടിയ മരങ്ങളും ഒക്കെ ആയിട്ടു ഇതിലും ഭംഗി തോന്നിച്ചു. മുകളില്‍ വരെ നടന്നു പോയാല്‍ നല്ല രസമാണ്.
പടങ്ങള്‍ എല്ലാം കൊള്ളാം
ബിന്ദു,
ശരിയാണ്, തൊമ്മന്‍കുത്തില്‍ ആ വനത്തിന് നല്ല ഭംഗിയാ!
ഷാ,
നന്ദി! :)
നല്ല ചിത്രങ്ങള്‍. മനോഹരം.:)
Post a Comment