നല്ല ആംഗിളുകള്‍ സപ്താ.. ഇപ്പോ കാണണപോലെയൊന്നുമല്ല കാലവര്‍ഷം തുടങ്ങിയാലാണ് ഇതിന്റെ രൌദ്രഭംഗി മുഴുവനാകുന്നത്. ഓ.ടോ: ഈ ചാലക്കുടിപ്പുഴയില്‍ നീന്തിപഠിച്ചതാ ഞാന്‍!
അതിരപ്പിള്ളി - ഇതാണ് ശരി. ഇങ്ങനെയാണ് അവിടെ നിന്നു തന്ന 2-3 ടിക്കറ്റുകളില്‍ അച്ചടിച്ചിരിക്കുന്നത്. തെറ്റു വന്നതില്‍ ഖേദിക്കുന്നു.
അതിരപ്പിള്ളി യാത്രയില്‍ അത്രയ്ക്ക് തൃപ്തിയുണ്ടായില്ല. വെയില്‍ കനക്കുന്നതിനു മുന്‍പ് വെള്ളച്ചാട്ടത്തിന്റെ അടിയിലെത്തണം എന്ന് വിചാരിച്ച് ഏഴു മണിക്ക് ചാലക്കുടിയില്‍ നിന്ന് ബൈക്കില്‍ വിട്ടതാ, പക്ഷേ എട്ടു മണിയാകാതെ ടിക്കറ്റ് കൊടുക്കില്ല, അങ്ങോട്ട് ഇറക്കിയും വിടില്ല. ഡാമിലെന്തോ പണി കാരണം വെള്ളവും കുറവാണെന്ന് അവിടുത്തെ ഒരു ഗാര്‍ഡ് ചേട്ടന്‍ പറഞ്ഞു. എങ്കിലും കുത്തിന്റെ രൌദ്രതയ്ക്ക് ഒരു കുറവുമില്ല.
19 comments:
വേനലില്‍ മെലിഞ്ഞുണങ്ങിയ ആതിരപ്പള്ളി. ഗാര്‍ഡുകള്‍ കാണാതെ ഉരുളന്‍ കല്ലുകളില്‍ ചവുട്ടി കുത്തിന്റെ തൊട്ടു താഴെവരെ പോകാം.
ഹായ്.. ഇതാണ് ഫോട്ടോസ്... !!
സപ്തന്‍ ചേട്ടാ ആ ആദ്യ ചിത്രം സുപ്പര്‍ ഡ്യൂപ്പര്‍ !!
സുന്ദരന്‍ പടങ്ങള്‍.
ആതിരപ്പള്ളിയൊ അതിരപ്പള്ളിയൊ?
-സുല്‍
ഇഷ്ടമായി,ചിത്രങ്ങളെല്ലാം
അവിടെയൊക്കെ പോയി വന്നു അല്ലേ? എല്ലാ പടങ്ങളും നന്നായിട്ടുണ്ട്. അവസാനത്തേത് കൂടുതല്‍ ഇഷ്ടമായി.
മഴ വരുന്നതിനു മുമ്പ് ഞാനും ഒന്നു പോയി നോക്കട്ടെ.. പക്ഷേ, ഈ ടൈപ്പ് പടം ഞാനെടുത്താ കിട്ടില്ലല്ലോ..
സപ്താ.. ആ വെള്ളച്ചാട്ടത്തിന്റെ മുഴക്കം എനിക്ക് കേള്‍ക്കാനാവുന്നുണ്ട്.
ജീവനുള്ളചിത്രം കാണുമ്പോള്‍ ഇതുപോലെ ആമ്പിയന്റ് സൌണ്ട് കേള്‍ക്കുക സ്വാഭാവീകം.
ചീയേര്‍സ്!
എല്ലാ ചിത്രൊം സുപ്പര്‍ ഡ്യൂപ്പര്‍
ചാത്തനേറ്:
ആരാണാ സാഹസികന്‍?
ഇതാണോ ഇനി “സാഹസികന്റെ ലോകം”
ആദ്യ ചിത്രം മനോഹരം!
സൂപ്പര്‍ ഫോട്ടോസ്...!
സുല്ലിന്റെ ചോദ്യത്തിന് വീണ്ടുമൊരു തിരുത്ത് ‘അതിരപ്പള്ളിയാണോ?, അതിരപ്പിള്ളിയല്ലേ?’
സപ്തവര്‍ണ്ണങ്ങളുടെ പോസ്റ്റില്‍ വന്ന് പടങ്ങള്‍ അടിപൊളി എന്ന് ഞാന്‍ പറയുന്നില്ല - വല്ല കവിതയുമായിരുന്നെങ്കില്‍ ഒരു അഭിപ്രായം പറയാമായിരുന്നു :)
നേരിട്ട് കണ്ട അതിരപ്പള്ളിക്കിത്രയും ഭംഗി പോരായിരുന്നു
അഗ്രജന്‍ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളത് - നേരിട്ട് കണ്ട ആതിരപ്പള്ളിക്ക് ഇത്ര ഭംഗിയുണ്ടായിരുന്നില്ല.. ആ ആദ്യത്തെ ഫോട്ടോയുടെ ബല്യ സൈസ് തരാമോ?
നല്ല ആംഗിളുകള്‍ സപ്താ.. ഇപ്പോ കാണണപോലെയൊന്നുമല്ല കാലവര്‍ഷം തുടങ്ങിയാലാണ് ഇതിന്റെ രൌദ്രഭംഗി മുഴുവനാകുന്നത്.
ഓ.ടോ: ഈ ചാലക്കുടിപ്പുഴയില്‍ നീന്തിപഠിച്ചതാ ഞാന്‍!
കൂട്ടരേ,
ഫോട്ടോകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് നന്ദി!:)
അതിരപ്പിള്ളി - ഇതാണ് ശരി. ഇങ്ങനെയാണ് അവിടെ നിന്നു തന്ന 2-3 ടിക്കറ്റുകളില്‍ അച്ചടിച്ചിരിക്കുന്നത്. തെറ്റു വന്നതില്‍ ഖേദിക്കുന്നു.
അതിരപ്പിള്ളി യാത്രയില്‍ അത്രയ്ക്ക് തൃപ്തിയുണ്ടായില്ല. വെയില്‍ കനക്കുന്നതിനു മുന്‍പ് വെള്ളച്ചാട്ടത്തിന്റെ അടിയിലെത്തണം എന്ന് വിചാരിച്ച് ഏഴു മണിക്ക് ചാലക്കുടിയില്‍ നിന്ന് ബൈക്കില്‍ വിട്ടതാ, പക്ഷേ എട്ടു മണിയാകാതെ ടിക്കറ്റ് കൊടുക്കില്ല, അങ്ങോട്ട് ഇറക്കിയും വിടില്ല. ഡാമിലെന്തോ പണി കാരണം വെള്ളവും കുറവാണെന്ന് അവിടുത്തെ ഒരു ഗാര്‍ഡ് ചേട്ടന്‍ പറഞ്ഞു. എങ്കിലും കുത്തിന്റെ രൌദ്രതയ്ക്ക് ഒരു കുറവുമില്ല.
നല്ല ചിത്രങ്ങള്‍!!
അഗ്രജന്‍ പറഞ്ഞതു തന്നെ..വിടെ വന്നിട്ട് ചിത്രം നന്നായെന്ന് പറയാനൊക്കില്ലല്ലോ:)
അഹാ ഈ അതിരപ്പള്ളി ഇത്രയും സുന്ദരമാണോ..
എങ്കില്‍ ഒന്നുപോയി കണ്ടിട്ടു തന്നേ!!
താങ്ക്യൂ സപ്തന്‍ ചേട്ടാ:)
ഹായ്‌തിരപ്പിള്ളി.
സ്യൂപ്പര്‍ ഫ്യോട്ടോംസ്.
ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...
Post a Comment