Monday, March 31, 2008

ത്രീ ചിയേഴ്സ്!!!

കാലാവസ്ഥകള്‍ നാല്‌ വിധം!

വസന്തം - spring
ഗ്രീഷമം - summer
ശരത് - autumn
ഹേമന്തം/ശിശിരം - winter
ശരിയല്ലേ???

മഴക്കാലവും വേനലും മാത്രം കണ്ടിട്ടുള്ള ഞാന്‍ 2007 - ലെ വേനല്‍ അവസാനത്തിലാണ്‌ അമേരിക്കായിലെത്തുന്നത്‌. വേനല്‍ അവസാനിക്കുന്നതില്‍ ബാക്കിയുള്ളവര്‍ ദു:ഖിച്ചപ്പോള്‍ ഞാന്‍ വരാന്‍ പോകുന്ന ശിശിരത്തിലെ മരങ്ങളൊരുക്കുന്ന വര്‍ണ്ണക്കാഴ്ചകളും ഹേമന്തത്തിലെ മഞ്ഞിന്റെ വെണ്മയും നേരില്‍ കാണുവാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.


കാലം മാറി, കഥ മാറി, കാലാവസ്ഥ എങ്ങും മാറി..

അങ്ങനെ ശരത്കാലത്തിലെ വര്ണ്ണകാഴ്ചകള്‍ എത്തി!

വാഷിങ്ങ്ടണ്‍ ഡി സി യിലെ കാപിറ്റല്‍ കെട്ടിടത്തിന്റെ മുന്‍പില്‍ നിന്നും. ഇലകള്‍ പൊഴിക്കും മുന്‍പ് മഞ്ഞ പട്ടുടുത്ത് നില്‍ക്കുന്നു. കാപിറ്റല്‍ കെട്ടിടം കണ്ടിട്ടില്ലേ? പിന്നെ സ്റ്റോക്ക് തീരുമ്പോള്‍ തപ്പിയെടുത്ത് ഇവിടെയിടാം!ഹാരിസ്സ്‌ബര്‍ഗ്ഗില്‍ സമീപത്തുള്ള ഒരു പാര്‍ക്കില്‍ നിന്നും!


പെന്‍സില്‍‌വാനിയായിലെ ഹാരിസ്സ്‌ബര്‍ഗ്ഗില്‍ ഇത്തവണ അധികം മഞ്ഞുകാഴ്ചകളൊന്നും പ്രകൃതിയൊരുക്കിയില്ല. മഞ്ഞ് കാണാന്‍ മാത്രമേ കൊള്ളാവൂ എന്നും ഇതില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ചെറു മഞ്ഞുവീഴ്ചകള്‍ എന്നെ പഠിപ്പിച്ചു. രാവിലെ എഴുന്നേല്‍ക്കുവാന്‍ മടി, വൈകുന്നേരങ്ങളില്‍ നേരത്തെ യാത്രയാകുന്ന സൂര്യന്‍ (ഓഫീസ്സില്‍ നിന്നു അഞ്ചരയ്ക്ക് ഇറങ്ങുമ്പോള്‍ തന്നെ കൂരിരുട്ടായിരിക്കും) , നല്ല കിടുകിടാ തണുപ്പ്, പിന്നെ പനി, ചുമ - ഇവയൊക്കെ നിമിത്തം മഞ്ഞു കാഴ്ച്ചകള്‍ ക്യാമറയിലാക്കുന്ന ആഗ്രഹത്തിന്‌ അവധി കൊടുത്തു. എങ്കിലും ജാലകത്തിനപ്പുറത്തെ ചില കാഴ്ചകള്‍!പൂജ്യം ഡിഗ്രി എത്തിയാല്‍ പിന്നെ മഞ്ഞ് എന്നായിരുന്നു വിശ്വാസം. സ്ലീറ്റ്, സ്നോ എന്നീ വകഭേദങ്ങളൊക്കെ പുതിയ അറിവായിരുന്നു.

ഹേമന്തത്തിന്‌ മൊത്തത്തില്‍ ഒരു ചാരനിറമായിരുന്നു ഇവിടെ.. ഇലകള്‍ കൊഴിഞ്ഞ് ജീവനില്ലാതെ നിന്നുറങ്ങുന്ന മരങ്ങള്‍, മിക്കപ്പോഴും മേഘപുതപ്പുകള്‍ക്കടിയില്‍ മടി പിടിച്ചുറങ്ങുന്ന സൂര്യന്‍, മൊത്തം തണുപ്പും ഏറ്റെടുത്ത് ചീറ്റിയടിക്കുന്ന കാറ്റ്.. ഹോ.. മൊത്തത്തില്‍ ഒരു അലസത..

ഹേമന്തത്തിന്‌ ഞാന്‍ കണ്ട നിറം - ചാരനിറം - നരച്ച ഒരു ഉന്മേഷവും നല്‍കാത്ത ചാര നിറം.


വസന്തത്തിനെ വരവോടെ സൂര്യന്‍ മടിയുപേക്ഷിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ചെടികള്‍ തളിര്‍ത്തു തുടങ്ങി, പൂക്കള്‍ പൂക്കുന്നു, കിളികള്‍ പാടുന്നു.ത്രീ ചിയേഴ്സ്, വസന്തം വന്നിരിക്കുന്നു.

Monday, March 24, 2008

വാത്തകള്‍ - ഒരു കുന്നോളം!മഞ്ഞ് വാത്ത (സ്നോ ഗൂസ്) : ജലത്തില്‍ ജീവിക്കുന്ന പക്ഷികളില്‍ അംഗസംഖ്യകൊണ്ട് മുന്‍പില്‍ നില്‍ക്കുന്ന വര്‍ഗ്ഗങ്ങളില്‍ ഒന്ന്. വടക്കേ അമേരിക്കയുടെ ആര്‍ട്ടിക്ക്, സബ് ആര്‍ട്ടിക്ക് പ്രദേശത്ത് വസന്ത, വേനല്‍ കാലങ്ങളില്‍ പ്രജനനം. ശിശിരകാലത്ത് തെക്കേ അമേരിക്കയുടെ കടലോരപ്രദേശങ്ങളിലേയ്ക്കും ഉള്‍ ജലാശയങ്ങളിലേയ്ക്കും കുടിയേറി പാര്‍ക്കുന്നു. പെറ്റു പെരുകി എണ്ണത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നതു കൊണ്ട് ഭക്ഷണം, താമസം ഇവയൊക്കെ ലവന്മാര്‍ക്ക് ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. പെന്‍സില്‍‌വാനിയായിലെ മിഡില്‍ ക്രീക്ക് വന്യജീവീ സങ്കേതത്തില്‍ ശിശിരകാലത്തിന്റെ അവസാനം തെക്കോട്ടുള്ള യാത്രയ്ക്കിടയില്‍ കുറച്ചു കാലം ചിലവൊഴിക്കും. ശരത് കാലത്തിന്റെ അവസാനത്തില്‍ തടാകത്തിലെ മഞ്ഞുരുകി ജലം കണ്ടു തുടങ്ങുമ്പോള്‍ ഇവ വന്നു തുടങ്ങും. അതു പോലെ സമീപത്തുള്ള കൃഷി സ്ഥലങ്ങളിലെ മഞ്ഞുരുകി മാറുന്നത്‌ ഇവയെ പെന്‍സില്‍‌വാനിയായിലെ മിഡില്‍ ക്രീക്ക് വന്യജീവീ സങ്കേതത്തില്‍ കൂടുതല്‍ കാലം ചിലവൊഴിക്കാന്‍ പ്രേരിപ്പിക്കും. വസന്തത്തിന്റെ വരവോടെ ഈ പക്ഷികള്‍ ഈ ഇടത്താവളത്തോട്‌ യാത്രപറയുന്നു. അങ്ങനെ ഈ വര്‍ഷം ഇവിടെ വന്നെത്തിയ കുറച്ച് വാത്തകളുടെ ചിത്രങ്ങളാണീ പോസ്റ്റില്‍.കുറച്ച് വാത്തകള്‍ എന്ന് പറഞ്ഞാല്‍ എന്തോരം? ഒരു കുന്നോളം! ഏകദേശം ഒരു ലക്ഷത്തോളം വാത്തകളാണ് ഇത്തവണ ഇവിടം ഇടത്താവളമാക്കിയത്.വൈകുന്നേരമാകുമ്പോള്‍ എവിടെ നിന്നോ ഈ പുല്‍‌തകിടി - കുന്നില്‍ പറന്നിറങ്ങും. കുറച്ചു നേരം ഇവിടെ അങ്ങനെ വിശേഷങ്ങള്‍ പങ്കു വെച്ച്! കൂട്ടത്തിലാര്‍ക്കെങ്കിലും അപായം മണത്താല്‍‍ അവിടെ നിന്ന് പറന്ന് പൊങ്ങി തുടങ്ങും ഈ കൂട്ടം, പിന്നെ പരിസരമെല്ലാം നിരീക്ഷിച്ച് പറന്നിറങ്ങും.ഇരുട്ടാറാകുമ്പോള്‍ ഇവിടെ നിന്ന് എല്ലാം അടുത്തുള്ള തടാകത്തില്‍ പറന്നിറങ്ങും. അവിടെ വെള്ളത്തില്‍ കിടന്നുറങ്ങും. പുലരുമ്പോള്‍ സൂര്യന്‍ വരുമ്പോഴേക്കും ഇവയെല്ലാം ഉണര്‍ന്ന് പറന്നു പോകും.


മഞ്ഞ് വാത്തകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക!


കഴിഞ്ഞ രണ്ടാഴ്‌ചളിലായി മൂന്ന് തവണ മിഡില്‍ ക്രീക്ക് വന്യജീവീ സങ്കേതത്തില്‍ പോയി. പോയ മൂന്ന് സന്ദര്‍ഭങ്ങളിലും പ്രകാശം വളരെ വളരെ കുറവായിരുന്നു. ഒരു തവണ സൂര്യോദയത്തിന് അവിടെയെത്തി, അന്ന് നല്ല മഴയുമുണ്ടായിരുന്നു. ഈ യാത്രകളൊക്കെ കഴിഞ്ഞപ്പോള്‍ പക്ഷി നിരീക്ഷണം നടത്തുന്നവരോട്, അവയുടെ പടം പിടിക്കുന്നവരോട് ബഹുമാനം കൂടിയിട്ടുണ്ട്.

Friday, March 21, 2008

മഴയ്ക്ക് ശേഷം!Tuesday, March 18, 2008

നീല കിളി!

Monday, March 03, 2008

ഗോള്‍ഡന്‍ ഷവര്‍ഗോള്‍ഡന്‍ ഷവര്‍ - പേരുപോലെ തന്നെ!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP