വാത്തകള്‍ - ഒരു കുന്നോളം!
മഞ്ഞ് വാത്ത (സ്നോ ഗൂസ്) : ജലത്തില്‍ ജീവിക്കുന്ന പക്ഷികളില്‍ അംഗസംഖ്യകൊണ്ട് മുന്‍പില്‍ നില്‍ക്കുന്ന വര്‍ഗ്ഗങ്ങളില്‍ ഒന്ന്. വടക്കേ അമേരിക്കയുടെ ആര്‍ട്ടിക്ക്, സബ് ആര്‍ട്ടിക്ക് പ്രദേശത്ത് വസന്ത, വേനല്‍ കാലങ്ങളില്‍ പ്രജനനം. ശിശിരകാലത്ത് തെക്കേ അമേരിക്കയുടെ കടലോരപ്രദേശങ്ങളിലേയ്ക്കും ഉള്‍ ജലാശയങ്ങളിലേയ്ക്കും കുടിയേറി പാര്‍ക്കുന്നു. പെറ്റു പെരുകി എണ്ണത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നതു കൊണ്ട് ഭക്ഷണം, താമസം ഇവയൊക്കെ ലവന്മാര്‍ക്ക് ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. പെന്‍സില്‍വാനിയായിലെ മിഡില്‍ ക്രീക്ക് വന്യജീവീ സങ്കേതത്തില്‍ ശിശിരകാലത്തിന്റെ അവസാനം തെക്കോട്ടുള്ള യാത്രയ്ക്കിടയില്‍ കുറച്ചു കാലം ചിലവൊഴിക്കും. ശരത് കാലത്തിന്റെ അവസാനത്തില്‍ തടാകത്തിലെ മഞ്ഞുരുകി ജലം കണ്ടു തുടങ്ങുമ്പോള്‍ ഇവ വന്നു തുടങ്ങും. അതു പോലെ സമീപത്തുള്ള കൃഷി സ്ഥലങ്ങളിലെ മഞ്ഞുരുകി മാറുന്നത് ഇവയെ പെന്‍സില്‍വാനിയായിലെ മിഡില്‍ ക്രീക്ക് വന്യജീവീ സങ്കേതത്തില്‍ കൂടുതല്‍ കാലം ചിലവൊഴിക്കാന്‍ പ്രേരിപ്പിക്കും. വസന്തത്തിന്റെ വരവോടെ ഈ പക്ഷികള്‍ ഈ ഇടത്താവളത്തോട് യാത്രപറയുന്നു. അങ്ങനെ ഈ വര്‍ഷം ഇവിടെ വന്നെത്തിയ കുറച്ച് വാത്തകളുടെ ചിത്രങ്ങളാണീ പോസ്റ്റില്‍.
കുറച്ച് വാത്തകള്‍ എന്ന് പറഞ്ഞാല്‍ എന്തോരം? ഒരു കുന്നോളം! ഏകദേശം ഒരു ലക്ഷത്തോളം വാത്തകളാണ് ഇത്തവണ ഇവിടം ഇടത്താവളമാക്കിയത്.
വൈകുന്നേരമാകുമ്പോള്‍ എവിടെ നിന്നോ ഈ പുല്‍തകിടി - കുന്നില്‍ പറന്നിറങ്ങും. കുറച്ചു നേരം ഇവിടെ അങ്ങനെ വിശേഷങ്ങള്‍ പങ്കു വെച്ച്! കൂട്ടത്തിലാര്‍ക്കെങ്കിലും അപായം മണത്താല്‍ അവിടെ നിന്ന് പറന്ന് പൊങ്ങി തുടങ്ങും ഈ കൂട്ടം, പിന്നെ പരിസരമെല്ലാം നിരീക്ഷിച്ച് പറന്നിറങ്ങും.
ഇരുട്ടാറാകുമ്പോള്‍ ഇവിടെ നിന്ന് എല്ലാം അടുത്തുള്ള തടാകത്തില്‍ പറന്നിറങ്ങും. അവിടെ വെള്ളത്തില്‍ കിടന്നുറങ്ങും. പുലരുമ്പോള്‍ സൂര്യന്‍ വരുമ്പോഴേക്കും ഇവയെല്ലാം ഉണര്‍ന്ന് പറന്നു പോകും.
മഞ്ഞ് വാത്തകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക!
കഴിഞ്ഞ രണ്ടാഴ്‌ചളിലായി മൂന്ന് തവണ മിഡില്‍ ക്രീക്ക് വന്യജീവീ സങ്കേതത്തില്‍ പോയി. പോയ മൂന്ന് സന്ദര്‍ഭങ്ങളിലും പ്രകാശം വളരെ വളരെ കുറവായിരുന്നു. ഒരു തവണ സൂര്യോദയത്തിന് അവിടെയെത്തി, അന്ന് നല്ല മഴയുമുണ്ടായിരുന്നു. ഈ യാത്രകളൊക്കെ കഴിഞ്ഞപ്പോള്‍ പക്ഷി നിരീക്ഷണം നടത്തുന്നവരോട്, അവയുടെ പടം പിടിക്കുന്നവരോട് ബഹുമാനം കൂടിയിട്ടുണ്ട്.
12 comments:
കുറച്ച് വാത്തകള്‍ എന്ന് പറഞ്ഞാല്‍ എന്തോരം? ഒരു കുന്നോളം! ഏകദേശം ഒരു ലക്ഷത്തോളം വാത്തകളാണ് ഇത്തവണ ഇവിടം ഇടത്താവളമാക്കിയത്.
ഉഗ്രന്‍സ്
ചിത്രങ്ങളും വിവരണവും നന്നയി മാഷേ.
:)
ഇത്തവണ ഫോട്ടോയെക്കാള്‍ എനിക്കിഷ്ടപ്പെട്ടത് വിവരണം ആണ്. മഞ്ഞു ഗൂസിനെപ്പറ്റി പുതിയ അറിവാണ്. ന്യൂ യോര്‍ക്ക്, ന്യൂ ജെര്സി പ്രദേശങ്ങളില്‍ കാനഡ ഗൂസിന്ടെ ശല്യം അധികമായിട്ടു ചില കൌണ്ടികളില്‍ അവയെ വേട്ടയാടാന്‍ അനുവാദം കൊടുത്തെന്നു കേട്ടിരുന്നു.
സപ്തന് ഈ ഫോട്ടോകള്‍ ഇതിലും നന്നായി എടുക്കാമായിരുന്നു എന്ന് എന്റെ മനസ്സു പറയുന്നു. വെളിച്ചക്കുറവും മഴയും പ്രശ്നമയിരുന്നിരിക്കണം എന്നോര്‍ത്ത് സമാധാനിച്ചു.(ഫോട്ടോഗ്രഫിയില്‍ ഒരു സീറോ ആണെന്കിലും കുറ്റം പറയന്‍ നൂറു നാവാ...സോറി...)
സത്യമായിട്ടും ‘വാര്‍ത്തകള്‍ - ഒരു കുന്നോളം‘ എന്നായിരുന്നു ആദ്യം അഗ്രഗേറ്ററില്‍ ഞാന്‍ വായിച്ച തലക്കെട്ട്. സപ്തനിതെന്തു പറ്റി, വല്ല വാര്‍ത്താ - ആനുകാലിക പോസ്റ്റ് ഇട്ടു തുടങ്ങിയോ എന്നു വിചാരിച്ചു ടെന്‍ഷനായി അപ്പൊത്തന്നെ. :) കൈവിട്ടു പോയോ എന്നായിരുന്നു പേടി. പിന്നെ വിചാരിച്ചു എന്തോ പത്രക്കെട്ടിന്റെ ചിത്രമായിരിക്കും എന്ന്.. പേജ് ലോഡായപ്പൊഴല്ലേ കണ്ടത്.. ഇത് മ്മളെ ‘ബത്ത്’ ല്ലേ ?
വളരെ നല്ല ചിത്രങ്ങള്‍!
ഒരു കുന്നോളം വാര്‍ത്തകള്‍ എന്നാണ് ആദ്യം വായിച്ചത്. കമന്റുകള്‍ കണ്ടപ്പോള്‍ ഞാന്‍ മാത്രമല്ല അങ്ങനെ വായിച്ചത് എന്നു മനസ്സിലായി.
സപ്താ, ചിത്രങ്ങളേക്കാള്‍ നന്നായത് വിവരണങ്ങളാണ്. ചിത്രം മോശമൊന്നുമില്ല കേട്ടൊ.
വാത്തകളെ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി!
പാഞ്ചാലി,
കുറച്ചുകൂടി നന്നായി എടുക്കാമായിരുന്നു എന്നത് സത്യം, എനിക്കും തോന്നി. 2 ജി ബി കാര്‍ഡില്‍ ഏകദേശം 500 ചിത്രങ്ങള്‍ എടുത്തിരുന്നു. അതില്‍ നിന്ന് ധൃതി പിടിച്ച് എടുത്തു പോസ്റ്റിയ ചില ചിത്രങ്ങളാണിത്.
എന്റമ്മോ അന്യായം...
എനിക്ക് ഫോട്ടോഗ്രഫി പഠിച്ചാല്‍ കൊള്ളാം എന്നുണ്ടായിരുന്നു
ക്യാമറയ്ക്ക് പണമില്ല, ആകെ ഉള്ളതോ ഒരു n73...
ഇതു കോണ്ട് വല്ലതും നടക്കുമോ ചേട്ടാ? എന്തൊക്കെയാ ബാലപാഠങ്ങള്‍?
പക്ഷേ ഇതന്യായമായിപ്പോയി കേട്ടോ...
ആകാശത്തില്‍ വട്ടമിട്ട് പറക്കുന്ന വാത്തകള്‍ ആണെനിക്കിഷ്ടപ്പെട്ട ചിത്രം
ഓടോ:
വാര്‍ത്തകള്‍ എന്ന് വായിച്ചാണ് വന്നത്...:)
വാത്തകളും,വാർത്തകളും എനിക്കിഷ്ടമായി
Post a Comment