Tuesday, October 31, 2006

പത്രാധിപരുടെ അവസ്ഥകള്‍


എളിമയോടെ, ബൂലോകരുടെ അനുമതിയോടെയുള്ള തുടക്കം!


2 ലക്കങ്ങള്‍ കൊണ്ട്‌ ബൂലോകത്തില്‍ നിന്നു ലഭിച്ച പ്രതികരണങ്ങളില്‍ സന്തോഷിച്ച്‌ തല ഉയത്തി നില്‍ക്കുന്നു!


ബന്ധങ്ങളും ബന്ധനങ്ങളും നോക്കാതെ അല്‍പം വിമര്‍ശ്ശനവുമാകം, ബൂലോകര്‍ സ്വീകരിക്കുമായിരിക്കും!


വിമര്‍ശ്ശനങ്ങളുമായി മൂന്നാം ലക്കം വിശേഷാല്‍പ്രതി ഇറക്കിയതിനുശേഷം ലഭിച്ച പ്രതികരണങ്ങള്‍ കണ്ടിട്ട്‌..!

ഇനി അങ്ങോട്ട്‌ ബ്ലോഗഭിമാനി ലക്കങ്ങള്‍ ഉണ്ടാകുമോ എന്നറിയില്ല/തീരുമാനിച്ചിട്ടില്ല :(


അതെല്ലാം നോക്കിയിട്ട്‌ ഇവിടെയും പത്രാധിപരുടെ അവസ്ഥകള്‍ തുടരും.


പിന്‍കുറിപ്പുകള്‍ :
1. മുന്‍ ലക്കത്തില്‍ ലേഖകന്മാരെ ആവശ്യമുണ്ട്‌ എന്നൊരു പരസ്യമുണ്ടായിരുന്നു, ഇനിയിപ്പോ അടുത്ത ലക്കത്തില്‍ ബ്ലോഗഭിമാനി വില്‍ക്കാനുണ്ട്‌ എന്നാകുമോ?

2. ബ്ലോഗഭിമാനി പത്രാധിപരെ പട്ടി എന്നു വിളിച്ചു എന്നു കരുതരുതേ! :)

3. എല്ലാവര്‍ക്കും കേരളപ്പിറവിദിനാശംസകള്‍!

Thursday, October 26, 2006

വെള്ളാരംകല്ലുകള്‍

അമേരിക്കക്കാര്‍ ഫാള്‍സ്‌ കളര്‍ കാണിച്ചു കൊതിപ്പിക്കുന്നതു കണ്ട്‌ സഹിക്കന്‍ വയ്യാത്തതു കൊണ്ട്‌ അവരെ എറിഞ്ഞ്‌ വീഴിക്കാന്‍ കുറച്ച്‌ ഉരുളന്‍ വെള്ളാരംകല്ലുകള്‍!

അല്ല കേട്ടോ, ഇതു സൂവില്‍ പല ഭാഗങ്ങളിലായി കിടന്നിരുന്ന വെള്ളാരങ്കല്ലുകളുടെ അവസ്ഥകള്‍ ഒപ്പിയെടുത്തത്‌.


വെള്ളമില്ലാതെ, ഉണങ്ങി വരണ്ട്‌!


ഉള്ളം കുളിര്‍ന്ന ഉരുളന്‍ കല്ലുകള്‍!






കൂടുതല്‍ തണുപ്പിക്കുവാന്‍, ഒരു മന്ദമാരുതന്‍ ആ വഴി വന്നപ്പോള്‍!

Thursday, October 19, 2006

വര്‍ണ്ണപ്പക്ഷികള്‍!

സിംഗപ്പൂരിലെ ചൈനീസുകാരുടെ ദീപങ്ങളുടെ/വിളക്കുകളുടെ ഉത്സവത്തിന്റെ (lantern festival) മറ്റു ചില ദൃശ്യങ്ങള്‍, താമരവിളക്കുകള്‍ക്ക്‌ ശേഷം ഇതാ വര്‍ണ്ണപ്പക്ഷികള്‍!




എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍!

Tuesday, October 10, 2006

താമര വിളക്കുകള്‍!

സിംഗപ്പൂരിലെ ചൈനീസുകാരുടെ വിളക്കുകളുടെ ഉത്സവത്തിന്റെ (lantern festival) ചില ദൃശ്യങ്ങള്‍! ചൈനീസുകാരുടെ‍ Mid Autumn Festival നെ സിംഗപ്പൂരിലെ ചൈനീസുകാര്‍ lantern festival എന്നും പറയുന്നു. ലൂണാര്‍ കലണ്ടറിലെ 8മത്‌ മാസത്തിലെ 15 -ത്‌ ദിവസമാണ്‌ ഈ ആഘോഷം നടത്തുന്നത്‌. നമ്മുടെ ദീപാവലി ആഘോഷങ്ങള്‍ക്ക്‌ സമാനം!
താമര വിളക്കുകള്‍ തെളിച്ചു‌ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ നടക്കും എന്നു ചൈനീസ്സുകാരുടെ വിശ്വാസം. വെറുതെ നടക്കില്ല, 2 ഡോളര്‍ കൊടുത്തു താമരവിളക്കു വാങ്ങണം!



താമരവിളക്കുകള്‍ കൊണ്ട്‌ നിറഞ്ഞ ഒരു കുഞ്ഞ്‌ താമരക്കുളം!

കുളത്തിന്‌ കാവലിരിക്കുന്ന മയിലുകള്‍!


പ്രാര്‍ത്ഥനയോടെ താമര നീറ്റിലിറക്കുന്ന ഒരു ജോഡി!
‘ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലയ്ക്കുമോ?‘ എന്ന ചോദ്യം പോലെ മന്ഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അന്ത്യമുണ്ടോ?
ആഗ്രഹങ്ങള്‍ കുളത്തില്‍ തിങ്ങിനിറയുമ്പോള്‍ താമരവിളക്കുകളെ എടുത്തു മാറ്റാന്‍ നില്‍ക്കുന്ന സ്ത്രീയേയും കാണാം.

ഫ്ലാഷിട്ട് എടുത്ത ഒരു ചിത്രം

താമരവിളക്കുകള്‍ പിക്കാസ്സയില്‍!


ഞങ്ങളുടെ അടുത്തുള്ള ആശ്രമത്തിലെ ദീപങ്ങളുടെ തീം ‘പക്ഷികള്‍’ ആയിരുന്നു. ആ ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍, ഇപ്പോള്‍ ആ ഗ്രഹങ്ങള്‍ നിറയുന്ന താമരവിളക്കുകളുടെ കുളം!

Thursday, October 05, 2006

വെള്ളക്കടുവകള്‍






ബംഗാള്‍/ആമുര്‍ വംശത്തില്‍പ്പെട്ട, പിങ്ക്‌ നിറമുള്ള മൂക്കും, വെള്ള നിറമുള്ള രോമക്കൂടും, അതില്‍ ചോക്കലേറ്റ്‌ അല്ലെങ്കില്‍ ചാര നിറമുള്ള വരകളോടും കൂടിയ കടുവകളാണ്‌ വെള്ളക്കടുവകളായി അറിയപ്പെടുന്നത്‌. അവറ്റകളുടെ കണ്ണുകള്‍ക്ക്‌ പൊതുവേ നീല നിറമായിരിക്കും. ലോകമെമ്പാടുമുള്ള പല മൃഗശാലകളിലുമായി ഇന്നു നൂറുകണക്കിനു വെള്ള കടുവകളുണ്ട്‌. ഈ ബ്ലോഗിലെ ചിത്രങ്ങള്‍ സിംഗപ്പൂര്‍ മൃഗശാലയിലെ 2 വെള്ളകടുവകളില്‍ ഒന്നിന്റേതാണ്‌. എല്ലാ വെള്ളകടുവകളുടേയും മുതുമുത്തശ്ശന്‍ 'മോഹന്‍' എന്ന ബംഗാളി കടുവയാണ്‌.1951-ല്‍ മഹാരാജാ മാര്‍ത്താണ്ട്‌ സിങ്ങ്‌ വേട്ടയാടി പിടിച്ച്‌ വളര്‍ത്തിയ ഒരു വെള്ള കടുവായാണ്‌ ‘മോഹന്‍‘. അവസാനമായി വനത്തില്‍ നിന്നു പിടിച്ച വെള്ള കടുവയും ഇവന്‍ തന്നെ!വെള്ള കടുവകളുടെ നിറത്തിനു കാരണം recessive ജീനുകളാണ്‌. കൂടുതല്‍ വായനക്കായി വീക്കിയിലെ‍ ലിങ്ക്!


വെള്ളക്കടുവ പിക്കാസയില്‍

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP