Tuesday, October 31, 2006

പത്രാധിപരുടെ അവസ്ഥകള്‍


എളിമയോടെ, ബൂലോകരുടെ അനുമതിയോടെയുള്ള തുടക്കം!


2 ലക്കങ്ങള്‍ കൊണ്ട്‌ ബൂലോകത്തില്‍ നിന്നു ലഭിച്ച പ്രതികരണങ്ങളില്‍ സന്തോഷിച്ച്‌ തല ഉയത്തി നില്‍ക്കുന്നു!


ബന്ധങ്ങളും ബന്ധനങ്ങളും നോക്കാതെ അല്‍പം വിമര്‍ശ്ശനവുമാകം, ബൂലോകര്‍ സ്വീകരിക്കുമായിരിക്കും!


വിമര്‍ശ്ശനങ്ങളുമായി മൂന്നാം ലക്കം വിശേഷാല്‍പ്രതി ഇറക്കിയതിനുശേഷം ലഭിച്ച പ്രതികരണങ്ങള്‍ കണ്ടിട്ട്‌..!

ഇനി അങ്ങോട്ട്‌ ബ്ലോഗഭിമാനി ലക്കങ്ങള്‍ ഉണ്ടാകുമോ എന്നറിയില്ല/തീരുമാനിച്ചിട്ടില്ല :(


അതെല്ലാം നോക്കിയിട്ട്‌ ഇവിടെയും പത്രാധിപരുടെ അവസ്ഥകള്‍ തുടരും.


പിന്‍കുറിപ്പുകള്‍ :
1. മുന്‍ ലക്കത്തില്‍ ലേഖകന്മാരെ ആവശ്യമുണ്ട്‌ എന്നൊരു പരസ്യമുണ്ടായിരുന്നു, ഇനിയിപ്പോ അടുത്ത ലക്കത്തില്‍ ബ്ലോഗഭിമാനി വില്‍ക്കാനുണ്ട്‌ എന്നാകുമോ?

2. ബ്ലോഗഭിമാനി പത്രാധിപരെ പട്ടി എന്നു വിളിച്ചു എന്നു കരുതരുതേ! :)

3. എല്ലാവര്‍ക്കും കേരളപ്പിറവിദിനാശംസകള്‍!

22 comments:

Adithyan Tuesday, October 31, 2006 6:15:00 PM  

ഹ്ഹഹാ
സപ്തന്‍പുലീ,
നല്ല ഫോട്ടോജെനിക് ആയ പട്ടി :)
മോഡലിങ്ങ് വശമുള്ളവനാണല്ലെ? :)

Rasheed Chalil Tuesday, October 31, 2006 7:38:00 PM  

ഹ ഹ ഹ ഇത് കൊള്ളാല്ലോ സപ്തന്‍ജീ

Mubarak Merchant Tuesday, October 31, 2006 7:42:00 PM  

സപ്തഗുരുവിന് അഭിവാദ്യങ്ങള്‍.

സുല്‍ |Sul Tuesday, October 31, 2006 8:24:00 PM  

അപ്പൊ ബ്ലോഗാഭിമാനിക്കിട്ടു താങ്ങാനും ആളുണ്ടല്ലെ.
കടുവയെപിടിച്ച കിടുവ എന്ന് കേട്ടിട്ടേയുള്ളൂ.

-സുല്‍

sreeni sreedharan Tuesday, October 31, 2006 8:36:00 PM  

നാലാം ഭാവം കലക്കീ :)

Unknown Tuesday, October 31, 2006 9:30:00 PM  

സപ്തന്‍ ചേട്ടാ,
ഇത് സൂപ്പറായി! അടിപൊളി. :-D

Anonymous Tuesday, October 31, 2006 10:30:00 PM  

ഇപ്പോള്‍ ഉറപ്പായി, പത്രാധിപര്‍ ആദിയാണെന്ന് :)
(ആദി, നിന്റെ കമന്റ് കണ്ടിട്ട് പറഞ്ഞതാണേയ് )

Unknown Wednesday, November 01, 2006 9:39:00 PM  

ആദി,
ഇപ്പോള്‍ എനിക്കും സംശയമായി, ഇനി ആദിയാണൊ പത്രാധിപര്‍? ആണെങ്കില്‍ പറയണ്ട കേട്ടോ,
ശത്രുക്കളെ സൂക്ഷിക്കണം. :)

മുസ്തഫ|musthapha Wednesday, November 01, 2006 9:50:00 PM  

സപ്തൂ... ഗമഗണ്ടന്‍!

:))

വിമര്‍ശനം ചിത്രങ്ങളിലൂടെ... ന്നാലും സമയത്തിനെങ്ങിനെ ഒത്തുകിട്ടി അതിനെ :)

Sreejith K. Wednesday, November 01, 2006 10:01:00 PM  

കലക്കന്‍. വിമര്‍ശകനും വിമര്‍ശിക്കപ്പെടുന്നവരും തമ്മിലുള്ള ഈ യുദ്ധം ഞാന്‍ അസ്സലായി ആസ്വദിക്കുന്നു. സപ്താ, കലക്കന്‍ പോസ്റ്റ്.

:: niKk | നിക്ക് :: Wednesday, November 01, 2006 10:44:00 PM  

ഹഹഹ സപ്തൂ ഗ്രേറ്റ് ഫോട്ടോഗ്രഫി & മോഡലിംഗ്. യേതാ ആ മോഡല്‍???

ബ്ലോഗധിപര്‍ക്കിട്ട് ഇങ്ങനെയൊരു അമിട്ട് / കതിന ആരും പ്രതീക്ഷിച്ച് കാണില്ല. ഹഹ. സൂപ്പര്‍!

പട്ടേരി l Patteri Wednesday, November 01, 2006 11:07:00 PM  

ക്യൂട്ട് പട്ടി
ഗുരോ...എന്നാ ക്ലാരിറ്റി.......ഞാന്‍ പണ്ടേ ശിഷ്യപെട്ടതാ......
ഓ ടോ: ഇത്രയും ക്യൂട്ടായവരെ എങ്ങിനെ വിമര്‍ശിക്കാന്‍ തോന്നുന്നു...

Siju | സിജു Thursday, November 02, 2006 3:47:00 AM  

ഇതു കലക്കി.
പട്ടിയുടെ ഭാവങ്ങളും കാപ്ഷന്‍സും നല്ല ചേര്‍ച്ച.

Unknown Thursday, November 02, 2006 9:30:00 PM  

ഇത് ആരെയും താങ്ങുന്നതോ വിമര്‍ശ്ശിക്കുന്നതോ അല്ല കേട്ടോ! വ്യകതിപരമാ‍ായി പറഞ്ഞാല്‍ പത്രാധിപര്‍ക്ക് എന്റെ മുഴുവന്‍ പിന്തുണയുമുണ്ട്! (ഗൂഗിള്‍ അങ്ങ് പിടിച്ചില്ല,എന്നാലും അതു വലിയ ഒരു പ്രശ്നമായി തോന്നുന്നുല്ല)


ചിലപ്പോള്‍ ബ്ലോഗഭിമാനി പത്രാധിപര്‍ വിമര്‍ശ്ശനങ്ങളില്‍ നിന്നു കരുത്തുള്‍ക്കൊണ്ട് ഒരു പുലിയായി മാറീ കൊണ്ടിരിക്കുവായിരിക്കും.

Unknown Thursday, November 02, 2006 9:33:00 PM  

മോഡലിനെ കുറിച്ചു പറയാന്‍ വിട്ടൂ..
ഇവന്‍ അപ്പൂ, നാട്ടിലെ വീട്ടില്‍ അപ്പനും അമ്മയ്ക്കും കൂട്ട് ഇപ്പോള്‍ ഇവനാണ്. കഴിഞ്ഞ തവണ ഏപ്രിലില്‍ നാട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. ഇപ്പോള്‍ ലവന്‍റെ ഓമനത്വം പോയിട്ടുണ്ടാകും!

Adithyan Thursday, November 02, 2006 9:35:00 PM  

സപ്തന്‍ പുലീ
:)

എന്നെ ഒന്ന് വിശ്വസിക്കൂ... ഞാനല്ല :D

Siju | സിജു Thursday, November 02, 2006 9:57:00 PM  

ആദിത്യനെന്തിനാ തലയില്‍ പൂട തപ്പിനോക്കുന്നത്..
ആരും ഒന്നും പറഞ്ഞില്ലല്ലോ

Adithyan Thursday, November 02, 2006 9:59:00 PM  

സിജുവേ
ഒന്ന് സ്‌ക്രോള്‍ അപ്പ് ചെയ്ത് തുളസീടെയും സപ്തന്‍ പുലീടേം കമന്റുകള്‍ നോക്കിയേ :)

Siju | സിജു Thursday, November 02, 2006 10:17:00 PM  

അതു ഞാന്‍ കണ്ടില്ലായിരുന്നു. ഞാന്‍ തൊട്ടുമുമ്പുള്ള കമന്റാണു ശ്രദ്ധിച്ചത്.
എന്നാലും... :-)

nalan::നളന്‍ Friday, November 03, 2006 8:56:00 PM  

സപ്താ,
ആ ഭാവങ്ങള്‍ പറഞ്ഞുവച്ചത് രസിച്ചു. പടങ്ങളും

K M F Saturday, November 04, 2006 12:19:00 AM  

നന്നായിരിക്കുന്നു.

ഡാലി Wednesday, November 15, 2006 5:25:00 AM  

സപ്തമേ, ഫോട്ടോ കഥ കലക്കാനായി. കാണാന്‍ താമസിച്ചു. നല്ല ഓമനത്തമുള്ള പട്ടികുട്ടി.
പത്രാധിപര്‍ കണ്ടില്ലാന്ന് തോന്നണു. അല്ലെങ്കില്‍ അഭിമാനി ഐഡിന്ന് ഒരു കമന്റെങ്കിലും വന്നേനെ

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP