Tuesday, November 07, 2006

ഡൂറിയന്‍

പത്ത്‌ മലയാളികളോട്‌ അവര്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട പഴം ഏതാണെന്ന് ചോദിച്ചാല്‍ പല ഉത്തരങ്ങളായിരിക്കും! വരിക്ക ചക്ക, കൂഴച്ചക്ക, അല്ലെങ്കില്‍ നാട്ടുമാമ്പഴം, മൂവാണ്ടന്‍ മാമ്പഴം, അങ്ങനെ ഒരു 4-5 പഴങ്ങളുടെ പേരെങ്കിലും ആ ലിസ്റ്റില്‍ ഉണ്ടാകും. എന്നാല്‍ 10 സിംഗപ്പൂര്‍ നിവാസികളോട്‌ (ചൈനീസ്‌) ഈ ചോദ്യം ഉന്നയിക്കൂ, പത്തു പേരും ഒരു ഉത്തരം തന്നെ പറയും : 'ഡൂറിയന്‍'. സിംഗപ്പൂരിലെ 10 പ്രവാസിമലയാളികളോട്‌ ഏറ്റവും വെറുക്കുന്ന പഴം ഏതാണെന്ന് ചോദിച്ചാല്‍, പത്തു പേരും ഒരു ഉത്തരം തന്നെ പറയും: 'ഡൂറിയന്‍'. കഴിക്കുമ്പോള്‍ ഭക്ഷണത്തിന്റെ ഗന്ധം 1% ശതമാനം എങ്കിലും നിങ്ങളെ സ്വാധീനിക്കുമെങ്കില്‍, വിട്ടു പിടി,ഡൂറിയനെ വിട്ടു പിടി!




ഡൂറിയന്‍ ഗന്ധത്തെകുറിച്ച്‌ ഇത്രയുമൊക്കെ പറഞ്ഞിട്ട്‌ ഞാന്‍ തന്നെ പോയി ഡൂറിയന്റെ പടമെടുക്കുകയോ? നല്ല കാര്യം! ഇതു സിംഗപ്പൂര്‍ സൂവില്‍ നല്ല കോണ്‍ക്രീറ്റില്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സാമ്പിള്‍ ഡൂറിയന്‍.

സിംഗപ്പൂര്‍ നിവാസികള്‍ അവരുടെ അപ്രഖ്യാപിത ദേശീയ ഫലമായിട്ടാണ്‌ ഡൂറിയനെ കരുത്തുന്നത്‌. ഡൂറിയന്‍ തിന്നുന്നവര്‍ക്കേ സിംഗപ്പൂര്‍കാരനാകാന്‍ കഴിയൂ എന്ന് പലരും കളിയാക്കി പറയാറുണ്ട്‌. ഇതൊക്കെയാണെങ്കിലും ബസ്സിലും ട്രയിനിലും ഡൂറിയന്‍ മേടിച്ചു കൊണ്ട്‌ കയറുവാന്‍ അനുവാദമില്ല, അത്രയ്ക്കു നല്ല നാറ്റം! മിക്ക ഹോട്ടലുകളിലും ഡൂറീയന്‍ അതേപടി നല്‍കാറില്ല.നമ്മുടെ ചക്കയുടെ ഒരു അകന്ന ബന്ധുവായി വരും ഇവന്‍. ഒരു കടച്ചക്കയേക്കാള്‍ കുറച്ചുകൂടി വലിപ്പം, കുറച്ചു വലിയ മുള്ളുകള്‍.ഇവന്‍ ഒരു aphrodisiac ആണ്‌ കേട്ടോ!ഡൂറിയന്റെ മണത്തെ കുറിച്ചു വീക്കീയില്‍ നിന്ന് എടുത്തിരിക്കുന്ന ഭാഗം വായിക്കൂ:
Writing in 1856, the British naturalist Alfred Russel Wallace provides a much-quoted description of the flavour of the durian: "A rich custard highly flavoured with almonds gives the best general idea of it, but there are occasional wafts of flavour that call to mind cream-cheese, onion-sauce, sherry-wine, and other incongruous dishes. Then there is a rich glutinous smoothness in the pulp which nothing else possesses, but which adds to its delicacy."[13] Wallace cautions that "the smell of the ripe fruit is certainly at first disagreeable"; more recent descriptions by westerners can be more graphic. The English novelist Anthony Burgess famously said that dining on durian is like eating vanilla custard in a latrine. Travel and food writer Richard Sterling says: "... its odor is best described as pig-shit, turpentine and onions, garnished with a gym sock. It can be smelled from yards away. Despite its great local popularity, the raw fruit is forbidden from some establishments such as hotels, subways and airports, including public transportation in Southeast Asia."

ഡൂറിയനെ കുറിച്ചു കൂടുതല്‍ വായിക്കാന്‍

ഡൂറിയന്റെ ആകൃതിയില്‍ ആട്ടത്തിനും പാട്ടിനും കൂത്തിനുമായി ഒരു തിയറ്റര്‍ പണിത്തിട്ടിടുണ്ട്‌ സിംഗപ്പൂരില്‍. മെര്‍ലയണ്‍ (Merlion) പോലെ സിംഗപ്പൂരിന്റെ ഒരു Icon ആണ്‌ ഈ തിയറ്റര്‍ : പേര്‌ - Esplanade - Theatre on the bay. ഇവന്‍ ഒരു അടിപൊളി സംഭവമാണ്‌. നാട്ടുകാര്‍ ഇവനേയും സ്നേഹത്തോടെ ഡൂറിയന്‍ എന്നു വിളിക്കുന്നു.





സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിക്കണം. സിഡ്നിയ്ക്ക്‌ ഒപ്പേറ ഹൌസ്‌ പോലെയാണ്‌ സിംഗപ്പൂരിനു എസ്പ്ലനേഡ്‌! ലവനെ കുറിച്ചു വായിക്കാന്‍:

4 comments:

സു | Su Tuesday, November 07, 2006 9:40:00 AM  

:)

പട്ടേരി l Patteri Tuesday, November 07, 2006 11:56:00 AM  

Informative :)
പടങ്ങള്‍ ഇടാന്‍ എന്തിനാ ഒരു പിശുക്ക്...

Vssun Tuesday, November 07, 2006 1:29:00 PM  

ഡൂറിയന്‍ ഇഷ്ടപ്പെട്ടു

.. Sunday, August 12, 2012 5:35:00 AM  

ഡൂറിയന്‍ ഇഷ്ടമില്ലാത്താവര്‍????

മണ്ടന്മാര്


http://www.nutrition-and-you.com/durian-fruit.html


വന്ധ്യത, കേന്‍സര്‍ തുടങ്ങിയ അവസ്ഥകളെ ചെറുക്കാന്‍ ഡൂറിയന് സാധിക്കും എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് എന്ന് സൌത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലൊന്നിലെ ചങ്ങാതി ഈയിടെ പറഞ്ഞത്.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP