Thursday, December 06, 2012
Sunday, January 24, 2010
ശിശിരത്തിലെ കാഴ്ച്ചകൾ!
Posted by Unknown at 1/24/2010 09:41:00 AM 13 comments
Labels: അമേരിക്ക, ജന്തുലോകം, പരീക്ഷണങ്ങള്‍
Sunday, October 18, 2009
Wednesday, June 10, 2009
Monday, September 22, 2008
മഞ്ഞ കോസ്മോസ്!
Posted by Unknown at 9/22/2008 07:20:00 PM 7 comments
Labels: അമേരിക്ക, ജന്തുലോകം, തൊടിയിലെ കാഴ്ചകള്‍, പൂവ്, സസ്യജാലം
Thursday, July 17, 2008
എണ്ണി പഠിക്കാം!







അപ്പോള്‍ അത്യാവശ്യം എണ്ണാന്‍ പഠിച്ചില്ലേ? ഇനി ഒരു ചെറിയ പ്രശ്നം, തനിയെ പരിഹരിക്കൂ!
താഴെ കാണുന്ന ചിത്രത്തില്‍ എത്ര വാത്തകളുണ്ട്?

Posted by Unknown at 7/17/2008 04:47:00 PM 16 comments
Monday, March 24, 2008
വാത്തകള്‍ - ഒരു കുന്നോളം!
മഞ്ഞ് വാത്ത (സ്നോ ഗൂസ്) : ജലത്തില്‍ ജീവിക്കുന്ന പക്ഷികളില്‍ അംഗസംഖ്യകൊണ്ട് മുന്‍പില്‍ നില്‍ക്കുന്ന വര്‍ഗ്ഗങ്ങളില്‍ ഒന്ന്. വടക്കേ അമേരിക്കയുടെ ആര്‍ട്ടിക്ക്, സബ് ആര്‍ട്ടിക്ക് പ്രദേശത്ത് വസന്ത, വേനല്‍ കാലങ്ങളില്‍ പ്രജനനം. ശിശിരകാലത്ത് തെക്കേ അമേരിക്കയുടെ കടലോരപ്രദേശങ്ങളിലേയ്ക്കും ഉള്‍ ജലാശയങ്ങളിലേയ്ക്കും കുടിയേറി പാര്‍ക്കുന്നു. പെറ്റു പെരുകി എണ്ണത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നതു കൊണ്ട് ഭക്ഷണം, താമസം ഇവയൊക്കെ ലവന്മാര്‍ക്ക് ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. പെന്‍സില്‍വാനിയായിലെ മിഡില്‍ ക്രീക്ക് വന്യജീവീ സങ്കേതത്തില്‍ ശിശിരകാലത്തിന്റെ അവസാനം തെക്കോട്ടുള്ള യാത്രയ്ക്കിടയില്‍ കുറച്ചു കാലം ചിലവൊഴിക്കും. ശരത് കാലത്തിന്റെ അവസാനത്തില്‍ തടാകത്തിലെ മഞ്ഞുരുകി ജലം കണ്ടു തുടങ്ങുമ്പോള്‍ ഇവ വന്നു തുടങ്ങും. അതു പോലെ സമീപത്തുള്ള കൃഷി സ്ഥലങ്ങളിലെ മഞ്ഞുരുകി മാറുന്നത് ഇവയെ പെന്‍സില്‍വാനിയായിലെ മിഡില്‍ ക്രീക്ക് വന്യജീവീ സങ്കേതത്തില്‍ കൂടുതല്‍ കാലം ചിലവൊഴിക്കാന്‍ പ്രേരിപ്പിക്കും. വസന്തത്തിന്റെ വരവോടെ ഈ പക്ഷികള്‍ ഈ ഇടത്താവളത്തോട് യാത്രപറയുന്നു. അങ്ങനെ ഈ വര്‍ഷം ഇവിടെ വന്നെത്തിയ കുറച്ച് വാത്തകളുടെ ചിത്രങ്ങളാണീ പോസ്റ്റില്‍.
കുറച്ച് വാത്തകള്‍ എന്ന് പറഞ്ഞാല്‍ എന്തോരം? ഒരു കുന്നോളം! ഏകദേശം ഒരു ലക്ഷത്തോളം വാത്തകളാണ് ഇത്തവണ ഇവിടം ഇടത്താവളമാക്കിയത്.
വൈകുന്നേരമാകുമ്പോള്‍ എവിടെ നിന്നോ ഈ പുല്‍തകിടി - കുന്നില്‍ പറന്നിറങ്ങും. കുറച്ചു നേരം ഇവിടെ അങ്ങനെ വിശേഷങ്ങള്‍ പങ്കു വെച്ച്! കൂട്ടത്തിലാര്‍ക്കെങ്കിലും അപായം മണത്താല്‍ അവിടെ നിന്ന് പറന്ന് പൊങ്ങി തുടങ്ങും ഈ കൂട്ടം, പിന്നെ പരിസരമെല്ലാം നിരീക്ഷിച്ച് പറന്നിറങ്ങും.

ഇരുട്ടാറാകുമ്പോള്‍ ഇവിടെ നിന്ന് എല്ലാം അടുത്തുള്ള തടാകത്തില്‍ പറന്നിറങ്ങും. അവിടെ വെള്ളത്തില്‍ കിടന്നുറങ്ങും. പുലരുമ്പോള്‍ സൂര്യന്‍ വരുമ്പോഴേക്കും ഇവയെല്ലാം ഉണര്‍ന്ന് പറന്നു പോകും.
മഞ്ഞ് വാത്തകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക!
കഴിഞ്ഞ രണ്ടാഴ്‌ചളിലായി മൂന്ന് തവണ മിഡില്‍ ക്രീക്ക് വന്യജീവീ സങ്കേതത്തില്‍ പോയി. പോയ മൂന്ന് സന്ദര്‍ഭങ്ങളിലും പ്രകാശം വളരെ വളരെ കുറവായിരുന്നു. ഒരു തവണ സൂര്യോദയത്തിന് അവിടെയെത്തി, അന്ന് നല്ല മഴയുമുണ്ടായിരുന്നു. ഈ യാത്രകളൊക്കെ കഴിഞ്ഞപ്പോള്‍ പക്ഷി നിരീക്ഷണം നടത്തുന്നവരോട്, അവയുടെ പടം പിടിക്കുന്നവരോട് ബഹുമാനം കൂടിയിട്ടുണ്ട്.
Posted by Unknown at 3/24/2008 04:36:00 PM 12 comments
Tuesday, March 18, 2008
Monday, July 23, 2007
ഉപേക്ഷിക്കപ്പെട്ടവന്‍
Posted by Unknown at 7/23/2007 12:39:00 PM 10 comments
Labels: കേരളം, ജന്തുലോകം, തൊടിയിലെ കാഴ്ചകള്‍
Monday, May 07, 2007
വഴിയോരത്ത്
Posted by Unknown at 5/07/2007 02:12:00 AM 4 comments
Sunday, March 25, 2007
വീട്പണി
വീട് പണിയുടെ തിരക്കിലാണിവന്‍!




കൊഞ്ചുന്നതിനൊപ്പം വീടു പണിയും നടക്കുന്നു!
ഞായറാഴ്ച്ച ഓവര്‍ടൈം, പിന്നെ തിങ്കളാഴ്ച്ച പതിവു പോലെ!
Posted by Unknown at 3/25/2007 09:10:00 PM 11 comments
Labels: ജന്തുലോകം
Wednesday, March 21, 2007
Friday, March 16, 2007
Wednesday, March 07, 2007
Thursday, March 01, 2007
Thursday, December 14, 2006
പത്രാധിപരുടെ അവസ്ഥകള്‍ - 2

എന്നു പറഞ്ഞ് ഒരു തുടലിട്ടു.
എഴുതാന്‍ വിഷയമില്ലാത്തതാവില്ല, ആ ബൂലോകഗ്ലബിലേക്ക് ഒന്നു എത്തി നോക്കിയാല്‍ പോരേ?
എന്തായാലും 8 ന് ഇറങ്ങുമെന്നു പറഞ്ഞ ബ്ലോഗഭിമാനി ഇഷ്ടിക ഇതു വരെ വെളിയില്‍ വന്നിട്ടില്ല!
Posted by Unknown at 12/14/2006 09:35:00 PM 7 comments
Wednesday, November 29, 2006
Tuesday, October 31, 2006
പത്രാധിപരുടെ അവസ്ഥകള്‍


2 ലക്കങ്ങള്‍ കൊണ്ട് ബൂലോകത്തില്‍ നിന്നു ലഭിച്ച പ്രതികരണങ്ങളില്‍ സന്തോഷിച്ച് തല ഉയത്തി നില്‍ക്കുന്നു!


വിമര്‍ശ്ശനങ്ങളുമായി മൂന്നാം ലക്കം വിശേഷാല്‍പ്രതി ഇറക്കിയതിനുശേഷം ലഭിച്ച പ്രതികരണങ്ങള്‍ കണ്ടിട്ട്..!
ഇനി അങ്ങോട്ട് ബ്ലോഗഭിമാനി ലക്കങ്ങള്‍ ഉണ്ടാകുമോ എന്നറിയില്ല/തീരുമാനിച്ചിട്ടില്ല :(
അതെല്ലാം നോക്കിയിട്ട് ഇവിടെയും പത്രാധിപരുടെ അവസ്ഥകള്‍ തുടരും.
പിന്‍കുറിപ്പുകള്‍ :
1. മുന്‍ ലക്കത്തില്‍ ലേഖകന്മാരെ ആവശ്യമുണ്ട് എന്നൊരു പരസ്യമുണ്ടായിരുന്നു, ഇനിയിപ്പോ അടുത്ത ലക്കത്തില്‍ ബ്ലോഗഭിമാനി വില്‍ക്കാനുണ്ട് എന്നാകുമോ?
2. ബ്ലോഗഭിമാനി പത്രാധിപരെ പട്ടി എന്നു വിളിച്ചു എന്നു കരുതരുതേ! :)
3. എല്ലാവര്‍ക്കും കേരളപ്പിറവിദിനാശംസകള്‍!
Posted by Unknown at 10/31/2006 05:47:00 PM 22 comments
Thursday, October 05, 2006
വെള്ളക്കടുവകള്‍
ബംഗാള്‍/ആമുര്‍ വംശത്തില്‍പ്പെട്ട, പിങ്ക് നിറമുള്ള മൂക്കും, വെള്ള നിറമുള്ള രോമക്കൂടും, അതില്‍ ചോക്കലേറ്റ് അല്ലെങ്കില്‍ ചാര നിറമുള്ള വരകളോടും കൂടിയ കടുവകളാണ് വെള്ളക്കടുവകളായി അറിയപ്പെടുന്നത്. അവറ്റകളുടെ കണ്ണുകള്‍ക്ക് പൊതുവേ നീല നിറമായിരിക്കും. ലോകമെമ്പാടുമുള്ള പല മൃഗശാലകളിലുമായി ഇന്നു നൂറുകണക്കിനു വെള്ള കടുവകളുണ്ട്. ഈ ബ്ലോഗിലെ ചിത്രങ്ങള്‍ സിംഗപ്പൂര്‍ മൃഗശാലയിലെ 2 വെള്ളകടുവകളില്‍ ഒന്നിന്റേതാണ്. എല്ലാ വെള്ളകടുവകളുടേയും മുതുമുത്തശ്ശന്‍ 'മോഹന്‍' എന്ന ബംഗാളി കടുവയാണ്.1951-ല്‍ മഹാരാജാ മാര്‍ത്താണ്ട് സിങ്ങ് വേട്ടയാടി പിടിച്ച് വളര്‍ത്തിയ ഒരു വെള്ള കടുവായാണ് ‘മോഹന്‍‘. അവസാനമായി വനത്തില്‍ നിന്നു പിടിച്ച വെള്ള കടുവയും ഇവന്‍ തന്നെ!വെള്ള കടുവകളുടെ നിറത്തിനു കാരണം recessive ജീനുകളാണ്. കൂടുതല്‍ വായനക്കായി വീക്കിയിലെ ലിങ്ക്!
വെള്ളക്കടുവ പിക്കാസയില്‍
Posted by Unknown at 10/05/2006 05:57:00 AM 14 comments
Labels: ജന്തുലോകം, സിംഗപ്പൂര്‍
Friday, September 29, 2006
ജാഗ്വാര്‍ (ജഗ്വാര്‍ എന്നും പറയും!)
ജാഗ്വാറിന്റെ പുട്ടടിക്കലില്‍ നിന്നും ചില ദൃശ്യങ്ങള്‍!







ബ്ലോഗ്ഗറിലെ ചിത്രം കാണാന്‍ സാധിക്കാത്തവര്‍
ഗൂഗിള്‍ പേജസ്സില് കാണാന്‍ ഇവിടെ ഞെക്കൂ!
ചില്ല് ഭിത്തിക്കു പുറകില്‍ നിന്നാണ് ഇതെല്ലാം പകര്‍ത്തിയത്, അതു കൊണ്ട് ചില ചിത്രങ്ങളില്‍ ഗ്ലാസിലെ പ്രതിഫലനം കാണാന്‍ സാധിക്കും, ഇതു ഒഴിവാക്കാനായി പോളറയിസര്‍ ഫില്‍റ്റര്‍ ഉപയോഗിക്കണം. ഈ പറഞ്ഞ ഫില്‍റ്റര്‍ എന്റെ കൈവശം ഇല്ലായിരുന്നു.അതു പോലെ തെറിച്ചു വീണ വെള്ളത്തുള്ളികള്‍ ചിത്രത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു പാരയായി മാറി. ചില ചിത്രങ്ങളെ ഫോട്ടൊഷോപ്പില്‍ കയറ്റി പണിതിട്ടുണ്ട്.
Posted by Unknown at 9/29/2006 10:48:00 PM 31 comments
Labels: ജന്തുലോകം, സിംഗപ്പൂര്‍