Wednesday, March 07, 2007

കാണാത്തത്!


എല്ലായിടത്തും അപകടങ്ങള്‍/വിവാദങ്ങള്‍ പതിയിരിക്കുന്നു,
ബ്ലോഗുകളും അതിനൊരു അപവാദമല്ല.
എന്തിനധികം പറഞ്ഞ് ബോറടിപ്പിക്കണം?

13 comments:

saptavarnangal Wednesday, March 07, 2007 6:13:00 PM  

എല്ലായിടത്തും അപകടങ്ങള്‍/അപവാദങ്ങള്‍ പതിയിരിക്കുന്നു,
ബ്ലോഗുകളും അതിനൊരു അപവാദമല്ല.
എന്തിനധികം പറഞ്ഞ് ബോറടിപ്പിക്കണം?

അപ്പു Wednesday, March 07, 2007 6:47:00 PM  

സപ്തവര്‍ണ്ണം ചേട്ടാ... ഫോട്ടൊ എനിക്ക് ഇഷ്ടായി. ഒരു സംശയം ചോദിച്ചോട്ടേ.. കൊക്കിന്റെ പിന്‍ഭാഗത്ത് (ഫോട്ടോയുടെ വലത് സൈഡ്) കൂടുതല്‍ സ്ഥലം വിട്ടതെന്തിനാണ്? ഇടതുവശത്താണ് അത്രയും സ്ഥലം ഇട്ടതെങ്കില്‍ ഈ ഫോട്ടോ കൂടുതല്‍ ഭംഗിയാവുമായിരുന്നില്ലേ?

അന്‍‌വര്‍ സാദത്ത് | anwer sadath Wednesday, March 07, 2007 7:01:00 PM  

നേര്‍ക്കാഴ്ചകളിലെ മറ്റുള്ള ഫോട്ടോകളുടെ അത്ര വന്നില്ലങ്കിലും, ഐഡിയ കണ്‍‌വേ ചെയ്യുന്നുണ്ട്... :)

--
അപ്പൂ...ഫോട്ടോയുടെ വലതുഭാഗത്ത് ഒരു മുതല കിടക്കുന്നതു കണ്ടോ ? സൂക്ഷിച്ചു നോക്കിയാലേ കാണൂ...ഞാന്‍ ലേബല്‍ നോക്കി കണ്ടു പിടിച്ചതാണ്...ഇതാണ് ഈ ഫോട്ടോയിലെ പതിയിരിക്കുന്ന അപകടം എന്നു ഉദ്ദേശിച്ചത് എന്നു തോന്നുന്നു...ശരിയാണോ സ്പ്‌തന്‍ ജീ ?
--

പ്രിയംവദ Wednesday, March 07, 2007 9:07:00 PM  

സപ്തന്‍ ജി യും post modern ശൈലി സ്വീകരിച്ചോ? ബ്ലോഗ്‌ കവിതകള്‍ വായിച്ചു തുടങ്ങി അല്ലെ?

OT എന്തേയ്‌ ഇപ്പോ പെട്ടെന്നിങ്ങനെ തോന്നാന്‍? spice jn വെളിപാടുകള്‍ വല്ലതും?

qw_er_ty

saptavarnangal Wednesday, March 07, 2007 9:47:00 PM  

അപ്പൂ,
താഴെ അന്‍‌വര്‍ പറഞ്ഞില്ലേ, ഒരു മുതല പതുങ്ങി കിടപ്പുണ്ട് വെള്ളത്തില്‍ ആ വലതു ഭാഗത്തില്‍!

അന്‍‌വര്‍,
ശരിയാണ്, ഒരു വലിയ കട്ടി കണ്ണാടിചില്ലിന് പുറകില്‍ നിന്നെടുത്ത ഫോട്ടോയാണ്, ISO ഒത്തിരി കൂട്ടിയിരുന്നു, സൂക്ഷിച്ച് നോക്കിയാല്‍ ആ ചില്ലില്‍ പല പ്രതിഫലനവും കാണാം!

ലേബലിന് ഇങ്ങനെയും ഗുണം ഉണ്ടല്ലേ :)

പ്രിയംവദ,
സ്പൈസ്സ് ജംഗ്ഷനില്‍ പോകാന്‍ സാധിച്ചില്ല. ബ്ലോഗുകളില്‍ നമ്മള്‍ നടത്തുന്ന പല കമന്റുകളും ഇടപെടലുകളും നമ്മള്‍ അറിയാതെ തന്നെ ശത്രുക്കളെ സമ്മാനിക്കുന്നു എന്ന തിരിച്ചറിവാണ് ഈ പോസ്റ്റിന്‌ കാരണം. :)

sandoz Wednesday, March 07, 2007 9:59:00 PM  

ദേ....എല്ലാരും ഒന്ന് കേട്ടേ......സപ്തന്‍...... ബ്ലോഗേഴ്സിനെ മുതലകള്‍ എന്നു വിളിച്ചു.......

ഇത്‌ പ്രശ്നമാകും..അല്ലെങ്കില്‍ ആക്കും......

ഹും......[കൈപ്പിള്ളി സ്റ്റയില്‍]

പൊതുവാള് Wednesday, March 07, 2007 10:01:00 PM  

കാണാത്തതിനെ കണ്ടില്ലെന്നു വെച്ച് ആരും അങ്ങനെ സമാധാനപ്പെടണ്ട അതെവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടാകും നമ്മളെ മാത്രം ലക്ഷ്യം വെച്ച് !?:)

നല്ല ചിത്രം ,അതിലുപരി വീക്ഷണം.

ഇത്തിരിവെട്ടം|Ithiri Wednesday, March 07, 2007 10:23:00 PM  

സപ്തന്‍‌ജീ... അസ്സലായിരിക്കുന്നു

കൃഷ്‌ | krish Wednesday, March 07, 2007 10:28:00 PM  

ആ മുതലയെ യാഹൂക്കാര്‍ അയച്ചതല്ലേ സപ്താ.. കണ്ടന്റ്‌ പൊക്കാനായ്‌.

നന്ദു Wednesday, March 07, 2007 10:42:00 PM  

സപ്താ : ഗുഡ്. നല്ല നിരീക്ഷണം.

അപ്പു Thursday, March 08, 2007 12:08:00 AM  

സപ്തേട്ടാ...അന്‍വര്‍.. വിവരണങ്ങള്‍ക്ക്‌ നന്ദി. മുതലയെ ആദ്യം കണ്ടില്ല കേട്ടോ. ഞാന്‍ വിചാരിച്ചത്‌ വെള്ളത്തില്‍ കിടക്കുന്ന മീനുകള്‍ക്ക്‌ കൊക്ക്‌ ഒരു അപകടമായി പതുങ്ങിയിരിക്കുന്നു എന്നാണ്‌. ഇപ്പോഴിതാ ഫോട്ടോയുടെ അര്‍ഥവും വീക്ഷണകോണും മാറിയിരിക്കുനു. very good!

സപ്തേട്ടാ..സമയമുള്ളപ്പോള്‍ ബ്ലോഗില്‍ ഫോട്ടോ പോസ്റ്റ്ചെയ്യുന്ന എന്നെപ്പോലെയുള്ള എല്ലാ തുടക്കക്കാര്‍ക്കും, അവരെടുക്കുന്ന ഫോട്ടോകള്‍ എങ്ങനെ മെച്ചപ്പെടുത്താം (especially composing) എന്നതില്‍ ചില്ലറ ഉപദേശങ്ങള്‍, അവിടെത്തന്നെ കമന്റിട്ട്‌ പറഞ്ഞുതന്നാല്‍ വലിയ ഉപകാരമായിരുന്നു.. എല്ലാവരും നല്ല നല്ല ഫോട്ടോകള്‍ എടുക്കട്ടെ.

എം.അഷ്റഫ്. Thursday, March 08, 2007 3:32:00 AM  

ആ മുതലയെ കണ്ടുപിടിച്ച അന്‍വര്‍ സാദത്തിന്‍റെ ഒരു കണ്ണ്. തൊപ്പി വെച്ചതുകൊണ്ടാണോ ഈ കാഴ്ച.

saptavarnangal Thursday, March 15, 2007 7:46:00 PM  

അപ്പൂ,
ഓഫീസ്സില്‍ നിന്നുള്ള ബ്ലൊഗിങ്ങും കമന്റടികളും ഗണ്യമായ രീതിയില്‍ വെട്ടിചുരുക്കി. തീര്‍ച്ചയായും സമയം കിട്ടുമ്പോള്‍ കമന്റാം!


യാഹൂ പ്രശ്നം മനസ്സില്‍ വിചാരിച്ചാണ്‌ ഈ പോസ്റ്റിട്ടത്‌, ഇതിപ്പോള്‍ ഇതിനെ പല സംഭവങ്ങളുമായി കൂട്ടിവായിക്കാമെല്ലോ :(

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP