Friday, September 29, 2006

ജാഗ്വാര്‍ (ജഗ്വാര്‍ എന്നും പറയും!)

ബൂലോകത്തിലെ പല പുലികളും മൃഗശാലകളില്‍ കറങ്ങി നടന്നു പടം പിടിക്കുന്നതു കണ്ട്‌ ഈയുള്ളവനും പോയി! ചെന്ന് ചാടിയതു ഒരു ജാഗ്വാറിന്റെ മുന്‍പില്‍! ഫോട്ടോ പിടിക്കണം എന്ന ആവശ്യം ഉണര്‍ത്തിച്ചപ്പോള്‍ ഭക്ഷണം കഴിക്കുന്നതു പകര്‍ത്തിക്കോള്ളൂ എന്നും പറഞ്ഞ്‌ ആശാന്‍ തേരാ പാരാ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി!
ജാഗ്വാറിന്റെ പുട്ടടിക്കലില്‍ നിന്നും ചില ദൃശ്യങ്ങള്‍!












ചില്ല് ഭിത്തിക്കു പുറകില്‍ നിന്നാണ്‌ ഇതെല്ലാം പകര്‍ത്തിയത്‌, അതു കൊണ്ട്‌ ചില ചിത്രങ്ങളില്‍ ഗ്ലാസിലെ പ്രതിഫലനം കാണാന്‍ സാധിക്കും, ഇതു ഒഴിവാക്കാനായി പോളറയിസര്‍ ഫില്‍റ്റര്‍ ഉപയോഗിക്കണം. ‍ ഈ പറഞ്ഞ ഫില്‍റ്റര്‍ എന്റെ കൈവശം ഇല്ലായിരുന്നു.അതു പോലെ തെറിച്ചു വീണ വെള്ളത്തുള്ളികള്‍ ചിത്രത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു പാരയായി മാറി. ചില ചിത്രങ്ങളെ ഫോട്ടൊഷോപ്പില്‍ കയറ്റി പണിതിട്ടുണ്ട്‌.

Saturday, September 23, 2006

താമര - വക്കാരിക്ക്!

അടുത്തുള്ള ഷ്വാലിന്‍ മൊണാസ്റ്റിറിയുടെ മുന്‍പിലുള്ള ഒരു ചെറിയ ടാങ്കില്‍ വളര്‍ന്ന് നില്‍ക്കുന്ന താമരകളും ആമ്പലും, പ്രിയ വക്കാരിക്കായി കുറച്ച് മുന്‍പ് ഞാന്‍ പോയി ക്യാമറയ്ക്കുള്ളിലാക്കി, ഒട്ടും ചൂട് പോകാതെ ഇവിടേയ്ക്ക്..!
വക്കാരിയുടെ ഒരു താ‍മരകുളം മാറി ആമ്പല്‍ കുളമായി, പിന്നെ ആകെ അലമ്പായി! ആകെ അലമ്പലായല്ലോ അപ്പാ
സംശയങ്ങളൊക്കെ തീരട്ടെ വക്കാരി, ഇന്നാ ചൈനീസ്സ് താമര!

താമര ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നൊരു മൊട്ട്!
2 ദിവസ്സത്തിനകം ഇവന്‍ വിടരുമായിരിക്കും!


വട്ടത്തിലുള്ളൊരു താമരയില!



ദളങ്ങള്‍ ഉണ്ടായിരുന്ന ആ സുന്ദര ഭൂതകാല കുളിരില്‍
ശേഷകാലം തള്ളി നീക്കുന്ന ഒരു വയസ്സന്‍ താമരപ്പൂവ് !
സുവര്‍ണ്ണനിറമാര്‍ന്നൊരു തങ്കമേനിയാണ് ഇപ്പോള്‍ പച്ചയായി നില്‍ക്കുന്നതു!



യൌവനകാലം, സുവര്‍ണ്ണകാലം!



ദാ, ഈ പിങ്ക് നിറമുള്ള ദളത്തിലൊന്നു തൊട്ടു നോക്കൂ..




ജീവിത ചക്രത്തിലെ വിവിധ അവസ്ഥാന്തരങ്ങള്‍!
തലയറ്റു പോയ ഒരു താമര തണ്ടിനേയും കാണാം!


ഇതു ഒരു ആമ്പല്‍ പുവ്!

ഒരു തളിര്‍ താമരയിലയും രണ്ട് ആമ്പലിലകളും!


Sunday, September 17, 2006

താറാവുകള്‍





പടം പിടിത്തക്കാരെക്കൊണ്ട്‌ തോറ്റു.
ഒരിടത്തും സമാധാനമായി നില്‍ക്കാന്‍ സമ്മതിക്കുന്നില്ല :(
ഒന്നുകില്‍ ചട്ടിയില്‍, അല്ലെങ്കില്‍ ചിത്രത്തില്‍!
ഇതാണോ ദൈവമേ ഞങ്ങളുടെ വിധി..?

Tuesday, September 12, 2006

എഫ്‌ 16 യുദ്ധവിമാനങ്ങള്‍

റിപ്പബ്ലിക്ക് ഓഫ് സിംഗപ്പൂര്‍ ഐയര്‍ ഫോഴ്സ്(RSAF) ഇന്റെ 38-മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഹൌസില്‍ നിന്നും എഫ് 16 യുദ്ധവിമാനങ്ങളുടെ പ്രകടനങ്ങള്‍!


റണ്‍വേയില്‍ ടേക്ക്‌ ഓഫിനു തയ്യാറായിരിക്കുന്നു..

റണ്‍ വേയില്‍ വളരെ കുറച്ച്‌ ദൂരം മാത്രം ഓടി,
ആകാശത്തിലേക്ക്‌ പറന്നുയരുന്ന ഒരു F 16 വിമാനം!






ആകാശത്തില്‍ ചില പ്രകടനങ്ങള്‍!


തിരിച്ചിറങ്ങുന്ന ഒരു F 16


നിലത്തിരിക്കുന്നവന്‍.
മുന്‍പിലെ കൂര്‍ത്ത കമ്പി പൊതിഞ്ഞു വെച്ചിരിക്കുന്നു.



വെളിച്ചം കുറവായിരുന്നു, മൂടലും ഉണ്ടായിരുന്നു.ഫോട്ടോഷോപ്പില്‍ കയറ്റി എന്തെക്കെയൊ ചെയ്തു, അതാണ്‌ ചില ചിത്രങ്ങള്‍‍ക്കു ഒരു തെളിച്ചം!

ടിപ്സ്‌:വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ക്യാമറയുടെ ഫോക്കസ്സിങ്ങ്‌ മോഡ്‌ AF-C ആയിരിക്കണം. ക്യാമറയിലുള്ള സ്പോര്‍ട്സ്‌ മോഡ്‌ തിരഞ്ഞെടുക്കുമ്പോള്‍ ക്യാമറ തന്നെ സ്വയം ഈ ഫോക്കസ്സ്‌ മോഡിലേക്കു മാറുന്നു.പിന്നെ സബ്ജെക്റ്റിനെ പിന്‍തുടരാം!

Saturday, September 09, 2006

ഹെലികോപ്റ്ററുകള്‍

റിപ്പബ്ലിക്ക് ഓഫ് സിംഗപ്പൂര്‍ ഐയര്‍ ഫോഴ്സ്(RSAF) ഇന്റെ 38-മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഹൌസില്‍ പ്രദര്‍ശിപ്പിച്ച ഹെലികോപ്റ്ററുകള്‍. Towards the 3rd Generation RSAF എന്നതായിരുന്നു ഓപ്പണ്‍ ഹൌസിന്റെ തീം. യുദ്ധരംഗത്ത്‌ ഉപയോഗിക്കുന്ന വിമാനങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു, അതു പിന്നിട്‌ മറ്റൊരു പോസ്റ്റില്‍ !





ഇവന്‍ സൂപ്പര്‍ പ്യൂമ (Super Puma ) . സിംഗപ്പൂര്‍ സേന ഈ ഹെലികോപ്റ്ററിന്റെ AS 332 എന്ന മോഡലാണ് ഉപയോഗിക്കുന്നത്. 2, 3 ചിത്രങ്ങള്‍ നിലത്ത് അടങ്ങിയിരിക്കുന്ന ഒരു സൂപ്പര്‍ പ്യൂമയുടേതാകുന്നു.
ഇവനെ കുറിച്ചുള്ള വീക്കി ലേഖനം






അപ്പാച്ചിയാണ്‌ താരം. യുദ്ധരംഗത്തില്‍, ലവന്‍ ഒരു പുലിയാണ് കേട്ടോ! അമേരിക്കയുടെ പ്രധാന ഹെലികോപ്റ്റര്‍‍ , ഗള്‍ഫിലും അഫ്ഗാനിലും ഒക്കെ ഇവന്‍ നല്ല പ്രകടനം കാഴ്ച്ച വെച്ചു. കൂടുതല്‍ അറിയാന്‍ വീക്കീയിലെ ലേഖനം നോക്കുക. Apache എന്നു ഇംഗ്ലീഷില്‍(?) . ഞാന്‍ അപ്പാച്ചി എന്നു വിളിക്കും, നിങ്ങള്‍ക്ക് വേണമെങ്കില്‍ അപ്പാച്ചേ, അപ്പാഷേ എന്നൊക്കെ വിളിക്കാം. അപ്പാച്ചി-വീക്കിയില്‍





ചിനൂക്ക് ബോയിംഗ് കമ്പനിയുടെ സൃഷ്ടിയാണ്. പ്രധാനമായും സാധനങ്ങളും സൈനികരേയും കൊണ്ടുപോകാനാണ് ഈ 2 ഫാനുള്ള ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. ചീനൂക്കിന്റെ CH-47SD മോഡലാണ് സിംഗപ്പൂര്‍ വായു സേന ഉപയോഗിക്കുന്നത്. വീക്കിയില്‍ - ചിനൂക്ക്

Monday, September 04, 2006

ഓണവര്‍ണ്ണം!




മഞ്ഞ - ഓണവര്‍ണ്ണം,സ്വര്‍ണ്ണവര്‍ണ്ണം !

ബൂലോകര്‍ക്കെല്ലാവര്‍ക്കും ഓണാശംസകള്‍!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP