Thursday, July 17, 2008

എണ്ണി പഠിക്കാം!

1 - ഒന്ന്

2 - രണ്ട്

3 - മൂന്ന്‌

4 - നാല്

5 - അഞ്ച്

6 - ആറ് (അര ഡസന്‍)

12 - പന്ത്രണ്ട് ( ഒരു ഡസന്‍)


അപ്പോള്‍ അത്യാവശ്യം എണ്ണാന്‍ പഠിച്ചില്ലേ? ഇനി ഒരു ചെറിയ പ്രശ്നം, തനിയെ പരിഹരിക്കൂ!

താഴെ കാണുന്ന ചിത്രത്തില്‍ എത്ര വാത്തകളുണ്ട്?
ഈ വാത്തകളുടെ കൂട്ടത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍, ഇവിടെ ഞെക്കുക!

16 comments:

Sekhar Thursday, July 17, 2008 6:19:00 PM  

Ente kaattumuthappa, ini soothrane konde pattu, ee prashanthinte utharam.
Nalla quiz program ketto sapta :)

മൂര്‍ത്തി Thursday, July 17, 2008 8:48:00 PM  

വാത്തത്തോള്ളായിരം വാത്തകള്‍ ഉണ്ട്..:)

ശ്രീ Thursday, July 17, 2008 10:50:00 PM  

ചിത്രങ്ങള്‍ കൊള്ളാം..

ആകെ ആയിരത്തി ഇരുന്നൂറ്റി പതിനേഴ് വാത്തകള്‍ ഉണ്ട്. സംശയമുണ്ടെങ്കില്‍ ഒന്ന് എണ്ണി നോക്ക്.
;)

നാടന്‍ Thursday, July 17, 2008 11:19:00 PM  

സപ്തന്‍ ജി,
പടങ്ങള്‍ മനോഹരം. പിന്നെ എണ്ണാനും പഠിച്ചു

തമനു Thursday, July 17, 2008 11:31:00 PM  

എളുപ്പമുള്ളതിന്റെയെല്ലാം ഉത്തരം സാറ് പറഞ്ഞിട്ട് ബുദ്ധിമുട്ടുള്ളതു് ഞങ്ങളോടു ചൊദിക്കുന്നൊ ? (കട് : യേതോ വൊരു മിമിക്രി)

ഫോട്ടോകള്‍ എല്ലാം കിടിലംസ്..

ശ്രീലാല്‍ Thursday, July 17, 2008 11:48:00 PM  

ശ്രീക്ക് തെറ്റി. ആയിരത്തി ഇരുന്നൂറ്റി പതിനേഴല്ല. ആയിരത്തി ഇരുന്നൂറ്റി മുപ്പത്തൊന്ന് എണ്ണം. :)

Anonymous Thursday, July 17, 2008 11:57:00 PM  

athey nammalu ennan panthrandu vareyalle padichulloo ? sariyutharam kure panthrandu

ബഹുവ്രീഹി Friday, July 18, 2008 12:26:00 AM  

Nalla potams sapthan mashe..

avasanatthe photoyil muzhuvan pashkikalul pettitillallo.. iniyum kaananamallo aayirathi ezhunooti muppathezhennam.

off topic

sukhalle mashe?
simhapuriye maranno?

കുഞ്ഞന്‍ Friday, July 18, 2008 1:18:00 AM  

എന്റെ മാഷെ.

തമനു പറഞ്ഞപോലെ..എളുപ്പമുള്ളെതെല്ലാം മാഷ് പറഞ്ഞിട്ട് ബുദ്ധിമുട്ടുള്ളത് ഞങ്ങളോട് ചോദിക്കുന്നോ.. ഇത് വളരെ കഷ്ടമാണു സാര്‍..!

എന്നാലും ആകെ പക്ഷികള്‍ 402 എണ്ണം, അതില്‍ പുരുഷപ്രജകള്‍ 108, സ്ത്രീപ്രജകള്‍ 230, ബാക്കി 64 എണ്ണം കുട്ടികളാണ്. അതില്‍ വയസ്സായ ആണ്‍പക്ഷികള്‍ 32 എണ്ണം, വയസ്സായ നാരിപ്പക്ഷികള്‍ 11 എണ്ണം ( കൂടുതല്‍ വയസ്സായ നാരിപ്പക്ഷികള്‍ ഉണ്ട് പക്ഷെ മേക്കപ്പിട്ടെക്കണതുകൊണ്ട് പ്രായം തിട്ടപ്പെടുത്താന്‍ പറ്റുന്നില്ല) വികലാംഗന്മാരയ ആണ്‍കിളികള്‍ 7 എണ്ണം, പെണ്‍കിളികള്‍ 35 എണ്ണം ( ആണ്‍കിളികള്‍ കൊത്തിയൊടിച്ചതായിരിക്കും അല്ലാതെ ജന്മനാലുള്ള വൈകല്യമല്ല ) അതില്‍ പെന്‍ഷന്‍ കിട്ടുന്ന വികലാംഗന്മാരായ പുരുഷകിളികള്‍ 3 എണ്ണം, പെണ്‍കിളികള്‍ 1 എണ്ണം. വിദ്യഭ്യാസമുള്ള ആണ്‍കിളികള്‍ 92 എണ്ണം വിദ്യഭ്യാസമുള്ള പെണ്‍‌വാത്തകള്‍ 9 എണ്ണം. പഠിക്കുന്ന കുട്ടി വാത്തകള്‍ 40 എണ്ണം ബാക്കി 24 ല്‍ 14 എണ്ണം മുലകുടുക്കുന്ന പ്രായത്തിലുള്ളവര്‍. രാഷ്ടീയക്കാരായ വാത്തക്കിളികള്‍ ആ കൂട്ടത്തിലില്ല..ഉണ്ടായിരുന്നെങ്കില്‍ ഇങ്ങിനെ കൂട്ടമായി പറക്കാന്‍ പറ്റൂമൊ....?

ശ്രീ Friday, July 18, 2008 1:46:00 AM  

ശ്രീലാലേ...
ഞാന്‍ എണ്ണി പോയപ്പോഴേയ്ക്ക് പതിനാലെണ്ണം കൂടെ തിരിച്ചു വന്നോ? അതാണ് ആയിരത്തി ഇരുന്നൂറ്റി മുപ്പത്തൊന്ന് ആയത്.

അതും കഴിഞ്ഞ് കുഞ്ഞന്‍ ചേട്ടന്‍ വരാന്‍ കുറേ വൈകി. ആ സമയം കൊണ്ട് കുറേയെണ്ണം തീറ്റ അന്വേഷിച്ച് പോയിക്കാണും. അതാണ് അപ്പോഴേയ്ക്കും തീരെ കുറഞ്ഞു പോയത്.
;)

അഭിലാഷങ്ങള്‍ Friday, July 18, 2008 1:55:00 AM  

പടങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ.

ഈ പോസ്റ്റിലിട്ട പടങ്ങൾ ഞാനെടുത്തതായിരുന്നു എങ്കിൽ 8 പോസ്റ്റുള്ള ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങിയേനേ.. :)അത്രയും മനോഹരം.

ഓഫ്: അമ്പടാ, ആ തമനു എന്താ ഒന്നും പറയാതെ പോയ്‌ക്കളഞ്ഞത്? ‘വാത്ത’ യുടെ അനാട്ടമിയും, ഗുണഗണങ്ങളും മറ്റ് ‘ടെക്കനിക്കൽ’ വശങ്ങളും അങ്ങേർക്കാണ് കൂടുതൽ അറിയുക എന്ന കാര്യം പറയാതെ പോയ്ക്കളഞ്ഞല്ലോ.. :-)

അനിയന്‍കുട്ടി | aniyankutti Friday, July 18, 2008 2:24:00 AM  

മൂര്‍ത്തിസാറാണല്ലേ അപ്പോ പ്രിയദര്‍ശന്‍റെ പാട്ടുകള്‍ക്കു വേണ്ടി വാത്ത സപ്ളൈ നടത്തണേ? ഗള്ളാ.... ഗോച്ചാ.... :)

ദിലീപ് വിശ്വനാഥ് Friday, July 18, 2008 6:16:00 AM  

നല്ല കലക്കന്‍ പടങ്ങള്‍.

മുസ്തഫ|musthapha Friday, July 18, 2008 11:37:00 PM  

ഹഹഹ

അവസാനത്തെ ആ ചതി തീരെ പ്രതീക്ഷിച്ചില്ല :)

smitha adharsh Saturday, July 19, 2008 4:34:00 AM  

എണ്ണം ശരിക്കും പഠിച്ചു നല്ല പോസ്റ്റ്..

Unknown Monday, July 21, 2008 6:41:00 PM  

എണ്ണിപഠിച്ച എല്ലാവര്‍ക്കും നന്ദി!
‘വാത്ത’(തമന്നുവിന്റെ) പരാമര്‍ശമുണ്ടെന്നും പറഞ്ഞ് പാഠം പിന്വലിക്കുവാന്‍ ആരും ആവശ്യപ്പെട്ടില്ലല്ലോ, സമാധാനം!


ബഹു,
സിംഹപുരിയെ മറക്കാനോ? :)

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP