സപ്താ, നല്ല ചിത്രം. ചില ചിത്രങ്ങള്‍ അങ്ങിനെയാണ്‍ കാര്യമൊന്നുമില്ലെങ്കിലും ബഹു ഗംഭീരം.. അത്തരമൊന്നു. എന്തായിതില്‍ പുതുമ എന്നു ചോദിച്ചാല്‍ ഒന്നുമില്ല തൊടിയില്‍ നാം നിത്യേന കാണുന്ന പതിവു “സീസണ്‍” കാഴ്ച. പക്ഷെ അവിടെ നിഴലും വെളിച്ചവും ചേര്‍ന്നു നല്‍കിയ ദൃശ്യചാരുത അതൊപ്പിയെടുക്കാന്‍ തോന്നിയ സപ്തയുടെ മനസ്സ്... നല്ല കാഴ്ക.
പുതു തലമുറയ്ക്ക് ഒരു പക്ഷെ ഈ ആഞ്ഞിലി/ആനി/അയണി/ ചക്കയെ (ഞങ്ങളുടെ നാട്ടില്‍ അയണിച്ചക്ക എന്നാണ്‍ പറയുക) അറിയില്ലായിരിക്കാം. നല്ല നല്ല ആഞ്ഞിലി മരമെല്ലാം വെട്ടി നാം വീടും വീട്ടുപകരണങ്ങളുമുണ്ടാക്കി. നാട്ടില്‍ പിന്നെങ്ങിനെ കാണാനാ ആഞ്ഞിലിച്ചക്ക?. അതിനാല്‍ അരീക്കോടന് ആഞ്ഞിലിച്ചക്കയേയും തെങ്ങോലയേയും തിരിച്ചറിയാന്‍ കഴിയാഞ്ഞതില്‍ അല്‍ഭുതം തോന്നുന്നില്ല!!.
9 comments:
താഴോട്ട് പോന്ന ആഞ്ഞിലിച്ചക്ക അഥവാ ആനിക്ക ഇടത്താവളത്തില്‍!
നിഴലും വെളിച്ചവും കൂടി തെങ്ങോലയില്‍ വരയ്ക്കുന്ന പടം ഇഷ്ടപ്പെട്ടു.. ആഞ്ഞിലിച്ചക്ക താഴെ വീഴുന്നെങ്കില്‍ അപ്പൂസിനും തരണേ..
ഒ.ടോ:
വെളിച്ചം മാത്രമാ പടം വരച്ചത് നിഴലില്ലാതെ വെളിച്ചമില്ല.. എന്നൊക്കെ ഒരു ചര്‍ച്ചയ്ക്ക് സ്കോപ്പുണ്ടോ?? :)
I can see "chakkayude oala" only
ഈ അരീക്കോടനെവിടുന്നാ വരണേ. പടം നന്നായിട്ടുണ്ടു്ട്ടാ വര്‍ണ്ണങ്ങളെ.
ചക്കയില്ലേലും നല്ലപടം.
ആനിചേചി എന്നു കേട്ടിട്ടുണ്ട്. ഈ ആനിക്ക ആരാ. സപ്തന്റെ കൂട്ടുകാരനാണൊ?
-സുല്‍
സപ്താ, നല്ല ചിത്രം. ചില ചിത്രങ്ങള്‍ അങ്ങിനെയാണ്‍
കാര്യമൊന്നുമില്ലെങ്കിലും ബഹു ഗംഭീരം.. അത്തരമൊന്നു. എന്തായിതില്‍ പുതുമ എന്നു ചോദിച്ചാല്‍ ഒന്നുമില്ല തൊടിയില്‍ നാം നിത്യേന കാണുന്ന പതിവു “സീസണ്‍” കാഴ്ച. പക്ഷെ അവിടെ നിഴലും വെളിച്ചവും ചേര്‍ന്നു നല്‍കിയ ദൃശ്യചാരുത അതൊപ്പിയെടുക്കാന്‍ തോന്നിയ സപ്തയുടെ മനസ്സ്... നല്ല കാഴ്ക.
പുതു തലമുറയ്ക്ക് ഒരു പക്ഷെ ഈ ആഞ്ഞിലി/ആനി/അയണി/ ചക്കയെ (ഞങ്ങളുടെ നാട്ടില്‍ അയണിച്ചക്ക എന്നാണ്‍ പറയുക) അറിയില്ലായിരിക്കാം. നല്ല നല്ല ആഞ്ഞിലി മരമെല്ലാം വെട്ടി നാം വീടും വീട്ടുപകരണങ്ങളുമുണ്ടാക്കി. നാട്ടില്‍ പിന്നെങ്ങിനെ കാണാനാ ആഞ്ഞിലിച്ചക്ക?. അതിനാല്‍ അരീക്കോടന് ആഞ്ഞിലിച്ചക്കയേയും തെങ്ങോലയേയും തിരിച്ചറിയാന്‍ കഴിയാഞ്ഞതില്‍ അല്‍ഭുതം തോന്നുന്നില്ല!!.
ആനിക്കാപ്പടം സൂപ്പര്‍ തന്നെ വര്‍ണ്ണങ്ങളേ :)
ചാത്തനേറ്:
തെങ്ങിലു കേറാന്‍ അറീലെങ്കില്‍ അതു പറ.. മറ്റേ സൈഡീന്നുള്ള ഫോട്ടോ യെവിടെ? :)
എല്ലാവര്‍ക്കും നന്ദി!
നിഴലും വെളിച്ചവും ചേര്‍ന്നു നല്‍കുന്ന ഭംഗി തന്നെയാണ് ചിത്രത്തിന്റെ മുഖമുദ്ര! ഓലകളില്‍ തങ്ങി നില്‍ക്കുന്ന ആഞ്ഞിലിച്ചക്കയുടെ അവശിഷ്ടങ്ങള്‍ പെട്ടന്ന് മനസ്സിലാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
ഇതൊക്കെ തൊടിയിലെ സ്ഥിരം കാഴ്ച്ചകളല്ലേ!
Post a Comment