Thursday, May 01, 2008

ഡാന്‍ഡെലിയോണ്‍ ( Dandelion )


മഞ്ഞ പൂക്കള്‍ സായാഹ്നസൂര്യന്റെ പൊന്‍‌കിരണങ്ങളേറ്റ്!

Sunday, April 27, 2008

പിന്നേയും ടുലിപ്പുകള്‍!



Sunday, April 20, 2008

പോട്രേറ്റ് ഓഫ് ഫ്ലവേര്‍സ്!

വസന്തം വന്നാല്‍ പിന്നെ പൂപ്പട തന്നെ! ആദ്യം പൂത്തു തുടങ്ങുന്നത് ഡാഫോഡിലുകളും ടുലിപ്പുകളും!



ഒരു യുവ ടുലിപ്പ് മുകുളം.


2 ഡാഫോഡിലുകള്‍!



Thursday, April 10, 2008

കണിക്കൊന്ന



കഴിഞ്ഞ വര്‍ഷം നാട്ടില്‍ വിരിഞ്ഞൊരു കണിക്കൊന്നപൂവ്!
എല്ലാവര്‍ക്കും വിഷു ആശംസകള്‍!


കണിക്കൊന്ന ഒരു വര്‍ഷം മുന്‍പ് നേര്‍കാഴ്ചകളില്‍!

Monday, March 31, 2008

ത്രീ ചിയേഴ്സ്!!!

കാലാവസ്ഥകള്‍ നാല്‌ വിധം!

വസന്തം - spring
ഗ്രീഷമം - summer
ശരത് - autumn
ഹേമന്തം/ശിശിരം - winter
ശരിയല്ലേ???

മഴക്കാലവും വേനലും മാത്രം കണ്ടിട്ടുള്ള ഞാന്‍ 2007 - ലെ വേനല്‍ അവസാനത്തിലാണ്‌ അമേരിക്കായിലെത്തുന്നത്‌. വേനല്‍ അവസാനിക്കുന്നതില്‍ ബാക്കിയുള്ളവര്‍ ദു:ഖിച്ചപ്പോള്‍ ഞാന്‍ വരാന്‍ പോകുന്ന ശിശിരത്തിലെ മരങ്ങളൊരുക്കുന്ന വര്‍ണ്ണക്കാഴ്ചകളും ഹേമന്തത്തിലെ മഞ്ഞിന്റെ വെണ്മയും നേരില്‍ കാണുവാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.


കാലം മാറി, കഥ മാറി, കാലാവസ്ഥ എങ്ങും മാറി..

അങ്ങനെ ശരത്കാലത്തിലെ വര്ണ്ണകാഴ്ചകള്‍ എത്തി!

വാഷിങ്ങ്ടണ്‍ ഡി സി യിലെ കാപിറ്റല്‍ കെട്ടിടത്തിന്റെ മുന്‍പില്‍ നിന്നും. ഇലകള്‍ പൊഴിക്കും മുന്‍പ് മഞ്ഞ പട്ടുടുത്ത് നില്‍ക്കുന്നു. കാപിറ്റല്‍ കെട്ടിടം കണ്ടിട്ടില്ലേ? പിന്നെ സ്റ്റോക്ക് തീരുമ്പോള്‍ തപ്പിയെടുത്ത് ഇവിടെയിടാം!



ഹാരിസ്സ്‌ബര്‍ഗ്ഗില്‍ സമീപത്തുള്ള ഒരു പാര്‍ക്കില്‍ നിന്നും!


പെന്‍സില്‍‌വാനിയായിലെ ഹാരിസ്സ്‌ബര്‍ഗ്ഗില്‍ ഇത്തവണ അധികം മഞ്ഞുകാഴ്ചകളൊന്നും പ്രകൃതിയൊരുക്കിയില്ല. മഞ്ഞ് കാണാന്‍ മാത്രമേ കൊള്ളാവൂ എന്നും ഇതില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ചെറു മഞ്ഞുവീഴ്ചകള്‍ എന്നെ പഠിപ്പിച്ചു. രാവിലെ എഴുന്നേല്‍ക്കുവാന്‍ മടി, വൈകുന്നേരങ്ങളില്‍ നേരത്തെ യാത്രയാകുന്ന സൂര്യന്‍ (ഓഫീസ്സില്‍ നിന്നു അഞ്ചരയ്ക്ക് ഇറങ്ങുമ്പോള്‍ തന്നെ കൂരിരുട്ടായിരിക്കും) , നല്ല കിടുകിടാ തണുപ്പ്, പിന്നെ പനി, ചുമ - ഇവയൊക്കെ നിമിത്തം മഞ്ഞു കാഴ്ച്ചകള്‍ ക്യാമറയിലാക്കുന്ന ആഗ്രഹത്തിന്‌ അവധി കൊടുത്തു. എങ്കിലും ജാലകത്തിനപ്പുറത്തെ ചില കാഴ്ചകള്‍!



പൂജ്യം ഡിഗ്രി എത്തിയാല്‍ പിന്നെ മഞ്ഞ് എന്നായിരുന്നു വിശ്വാസം. സ്ലീറ്റ്, സ്നോ എന്നീ വകഭേദങ്ങളൊക്കെ പുതിയ അറിവായിരുന്നു.

ഹേമന്തത്തിന്‌ മൊത്തത്തില്‍ ഒരു ചാരനിറമായിരുന്നു ഇവിടെ.. ഇലകള്‍ കൊഴിഞ്ഞ് ജീവനില്ലാതെ നിന്നുറങ്ങുന്ന മരങ്ങള്‍, മിക്കപ്പോഴും മേഘപുതപ്പുകള്‍ക്കടിയില്‍ മടി പിടിച്ചുറങ്ങുന്ന സൂര്യന്‍, മൊത്തം തണുപ്പും ഏറ്റെടുത്ത് ചീറ്റിയടിക്കുന്ന കാറ്റ്.. ഹോ.. മൊത്തത്തില്‍ ഒരു അലസത..

ഹേമന്തത്തിന്‌ ഞാന്‍ കണ്ട നിറം - ചാരനിറം - നരച്ച ഒരു ഉന്മേഷവും നല്‍കാത്ത ചാര നിറം.


വസന്തത്തിനെ വരവോടെ സൂര്യന്‍ മടിയുപേക്ഷിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ചെടികള്‍ തളിര്‍ത്തു തുടങ്ങി, പൂക്കള്‍ പൂക്കുന്നു, കിളികള്‍ പാടുന്നു.



ത്രീ ചിയേഴ്സ്, വസന്തം വന്നിരിക്കുന്നു.

Monday, March 24, 2008

വാത്തകള്‍ - ഒരു കുന്നോളം!



മഞ്ഞ് വാത്ത (സ്നോ ഗൂസ്) : ജലത്തില്‍ ജീവിക്കുന്ന പക്ഷികളില്‍ അംഗസംഖ്യകൊണ്ട് മുന്‍പില്‍ നില്‍ക്കുന്ന വര്‍ഗ്ഗങ്ങളില്‍ ഒന്ന്. വടക്കേ അമേരിക്കയുടെ ആര്‍ട്ടിക്ക്, സബ് ആര്‍ട്ടിക്ക് പ്രദേശത്ത് വസന്ത, വേനല്‍ കാലങ്ങളില്‍ പ്രജനനം. ശിശിരകാലത്ത് തെക്കേ അമേരിക്കയുടെ കടലോരപ്രദേശങ്ങളിലേയ്ക്കും ഉള്‍ ജലാശയങ്ങളിലേയ്ക്കും കുടിയേറി പാര്‍ക്കുന്നു. പെറ്റു പെരുകി എണ്ണത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നതു കൊണ്ട് ഭക്ഷണം, താമസം ഇവയൊക്കെ ലവന്മാര്‍ക്ക് ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. പെന്‍സില്‍‌വാനിയായിലെ മിഡില്‍ ക്രീക്ക് വന്യജീവീ സങ്കേതത്തില്‍ ശിശിരകാലത്തിന്റെ അവസാനം തെക്കോട്ടുള്ള യാത്രയ്ക്കിടയില്‍ കുറച്ചു കാലം ചിലവൊഴിക്കും. ശരത് കാലത്തിന്റെ അവസാനത്തില്‍ തടാകത്തിലെ മഞ്ഞുരുകി ജലം കണ്ടു തുടങ്ങുമ്പോള്‍ ഇവ വന്നു തുടങ്ങും. അതു പോലെ സമീപത്തുള്ള കൃഷി സ്ഥലങ്ങളിലെ മഞ്ഞുരുകി മാറുന്നത്‌ ഇവയെ പെന്‍സില്‍‌വാനിയായിലെ മിഡില്‍ ക്രീക്ക് വന്യജീവീ സങ്കേതത്തില്‍ കൂടുതല്‍ കാലം ചിലവൊഴിക്കാന്‍ പ്രേരിപ്പിക്കും. വസന്തത്തിന്റെ വരവോടെ ഈ പക്ഷികള്‍ ഈ ഇടത്താവളത്തോട്‌ യാത്രപറയുന്നു. അങ്ങനെ ഈ വര്‍ഷം ഇവിടെ വന്നെത്തിയ കുറച്ച് വാത്തകളുടെ ചിത്രങ്ങളാണീ പോസ്റ്റില്‍.



കുറച്ച് വാത്തകള്‍ എന്ന് പറഞ്ഞാല്‍ എന്തോരം? ഒരു കുന്നോളം! ഏകദേശം ഒരു ലക്ഷത്തോളം വാത്തകളാണ് ഇത്തവണ ഇവിടം ഇടത്താവളമാക്കിയത്.







വൈകുന്നേരമാകുമ്പോള്‍ എവിടെ നിന്നോ ഈ പുല്‍‌തകിടി - കുന്നില്‍ പറന്നിറങ്ങും. കുറച്ചു നേരം ഇവിടെ അങ്ങനെ വിശേഷങ്ങള്‍ പങ്കു വെച്ച്! കൂട്ടത്തിലാര്‍ക്കെങ്കിലും അപായം മണത്താല്‍‍ അവിടെ നിന്ന് പറന്ന് പൊങ്ങി തുടങ്ങും ഈ കൂട്ടം, പിന്നെ പരിസരമെല്ലാം നിരീക്ഷിച്ച് പറന്നിറങ്ങും.



ഇരുട്ടാറാകുമ്പോള്‍ ഇവിടെ നിന്ന് എല്ലാം അടുത്തുള്ള തടാകത്തില്‍ പറന്നിറങ്ങും. അവിടെ വെള്ളത്തില്‍ കിടന്നുറങ്ങും. പുലരുമ്പോള്‍ സൂര്യന്‍ വരുമ്പോഴേക്കും ഇവയെല്ലാം ഉണര്‍ന്ന് പറന്നു പോകും.


മഞ്ഞ് വാത്തകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക!


കഴിഞ്ഞ രണ്ടാഴ്‌ചളിലായി മൂന്ന് തവണ മിഡില്‍ ക്രീക്ക് വന്യജീവീ സങ്കേതത്തില്‍ പോയി. പോയ മൂന്ന് സന്ദര്‍ഭങ്ങളിലും പ്രകാശം വളരെ വളരെ കുറവായിരുന്നു. ഒരു തവണ സൂര്യോദയത്തിന് അവിടെയെത്തി, അന്ന് നല്ല മഴയുമുണ്ടായിരുന്നു. ഈ യാത്രകളൊക്കെ കഴിഞ്ഞപ്പോള്‍ പക്ഷി നിരീക്ഷണം നടത്തുന്നവരോട്, അവയുടെ പടം പിടിക്കുന്നവരോട് ബഹുമാനം കൂടിയിട്ടുണ്ട്.

Friday, March 21, 2008

മഴയ്ക്ക് ശേഷം!



Tuesday, March 18, 2008

നീല കിളി!

Monday, March 03, 2008

ഗോള്‍ഡന്‍ ഷവര്‍



ഗോള്‍ഡന്‍ ഷവര്‍ - പേരുപോലെ തന്നെ!

Thursday, February 21, 2008

ഒരു പ്രഭാതകാഴ്ച





Wednesday, February 13, 2008

ജീപ്പ്


മഞ്ഞ് കാഴ്ചകള്‍ വീണ്ടും!

Wednesday, January 09, 2008

മരചില്ലകള്‍

അടര്‍ന്നുവീണ നിലാവിന്റെ ശകലങ്ങള്‍ എടുത്തണിഞ്ഞ് നിന്നപ്പോള്‍!
കുറച്ചുകാലം മുന്‍പ് കാറ്റുമൊത്ത് കളിച്ചപ്പോള്‍!

Thursday, December 20, 2007

മഞ്ഞ് - 3


മിന്നിതിളങ്ങുന്ന ജലഭാവങ്ങള്‍!

Sunday, December 16, 2007

മഞ്ഞ് - 2







Thursday, December 06, 2007

മഞ്ഞ്

ഇന്നലത്തെ മഞ്ഞുപെയ്ത്തില്‍ ഹാരിസ്സ്ബര്‍ഗ്ഗിന് 2 ഇഞ്ച് ഘനത്തില്‍ ഒരു ചെറിയ മഞ്ഞുപുതപ്പ്!

Wednesday, November 28, 2007

ബീമാ‍നം


ഫോട്ടോയില്‍ ക്ലിക്കി വലുതായി കാണുക
best viewed in large size

Sunday, November 11, 2007

പാനിങ്ങ്




ഫാള്‍ നിറങ്ങളെ പശ്ചാത്തലമാക്കി പാനിങ്ങിന് ശ്രമിച്ചപ്പോള്‍!

പാനിങ്ങ് : ഒരു ചലിക്കുന്ന വസ്തുവിന്റെ ചലനം പിടിച്ചെടുക്കുവാന്‍ ഛായാഗ്രഹകര്‍ ഉപയോഗിക്കുന്ന വിദ്യയാണ്‌ പാനിങ്ങ് (panning) . ചലിക്കുന്ന വസ്തുവിനു ആപേക്ഷികമായി ക്യാമറയും ചലിപ്പിക്കുക, അതൊടൊപ്പം കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ഫോട്ടോ എടുക്കുക എന്നതാണ്‌ ഇതു കൊണ്ട്‌ ഉദ്ദേശ്ശിക്കുന്നത്‌. ബാക്ക്ഗ്രൌണ്ട്‌ ബ്ലര്‍ ആയതു ശ്രദ്ധിക്കുക.

Monday, November 05, 2007

‘ഫാള്‍‌’‍‍ കഴിഞ്ഞ് ‘ഫ്ലോട്ട്‘ !

‘ഫാള്‍‌’‍‍ കഴിഞ്ഞ് ‘ഫ്ലോട്ട്‘ !

Wednesday, October 24, 2007

നിറങ്ങള്‍ തന്‍ നൃത്തം!



ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ എന്ന് പാടിപഠിച്ചതൊക്കെ ഈ ‘ഫാള്‍’ കാലത്തില്‍ മാറ്റിയെഴുതണം! പെന്‍സില്‍‌വാനിയായിലെ ഹാരിസ്സ്‌ബര്‍ഗ്ഗില്‍ ‘ഫാള്‍’ അതിന്റെ പൂര്‍ണ്ണതയിലെത്തി വരുന്നതേയൊള്ളൂ! സമീപത്തുള്ള ഒരു പാര്‍ക്കില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച എടുത്ത ചിത്രങ്ങള്‍.
ഒരു ഇടവേളയ്ക്ക് ശേഷം പിന്നെയും ബൂലോകത്തിലേയ്ക്ക് :)

Friday, August 03, 2007

പച്ചപ്പ്

Monday, July 23, 2007

ഉപേക്ഷിക്കപ്പെട്ടവന്‍


അതെ, ശരിക്കും ഉപേക്ഷിക്കപ്പെട്ടവന്‍ തന്നെ! ഒരു പൂച്ചക്കുട്ടിയുടെ എല്ലാ ഓമനത്തവും അവനിലുണ്ട്, എങ്കിലും...

Monday, July 16, 2007

കണ്ണെഴുത്ത്





ഓര്‍മ്മകളെ പുറകിലേയ്ക്ക് പായിച്ചാല്‍ ഈ പുല്‍തണ്ടിറുത്ത് കണ്ണെഴുതിയ ഒരു കാലത്തിലെത്താം. അവിടെ വെളുത്ത തടി ഫ്രെയ്മുള്ള കല്ലുസ്ലേറ്റും, കല്ലു പെന്‍സിലുകളും, മുത്തു കൊണ്ട് 1,2,3 തീര്‍ക്കുന്ന പ്ലാസ്റ്റിക് ഫ്രെയ്മിനുള്ളിലെ പാട്ട സ്ലേറ്റും, ചെറു ചോക്കു കഷ്ണങ്ങളും! പിന്നെ മഷിത്തണ്ടും , പോക്കറ്റില്‍ തീപ്പെട്ടി പടങ്ങളും ഗോലികളും!

കൂടെ കാണുവാന്‍ പള്ളിക്കൂടത്തിലേയ്ക്ക് !

Tuesday, July 10, 2007

മുത്തുകള്‍


മുത്തുമണികള്‍ മഴത്തുള്ളികള്‍!

Friday, July 06, 2007

ഓര്‍ക്കിഡ് പുഷ്പങ്ങള്‍


ഒരു ഫോട്ടോഷോപ്പ് പരീക്ഷണം, വക്കാരിക്കും സിയക്കും നന്ദി!

Tuesday, July 03, 2007

ഉപ്പുകുന്ന് - 2


മഞ്ഞുമൂടിയ വഴികള്‍!
(ഉപ്പുകുന്ന് - ഒരു മഴയ്ക്ക് ശേഷം)

ഉപ്പുകുന്ന് ദൃശ്യങ്ങളുടെ തുടര്‍ച്ച.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP