കണിക്കൊന്ന
പ്രിയംവദയുടെ സ്വര്‍ണകിങ്ങിണി പോസ്റ്റില്‍ സിംഹപുരത്തെ കണിക്കൊന്നകളെക്കുറിച്ച് പറയുന്നുണ്ട്, പിന്നെ വിഷു ചിന്തകളും!
വിഷു ഇത്തവണ 15ന്, എന്നാലും നേര്‍ക്കാഴ്ച്ചകളില്‍ കുറച്ചു നേരത്തെ തന്നെ കൊന്നപൂക്കള്‍ !
ഒരു യാത്രയുടെ തിരക്കിലേയ്ക്ക് നീങ്ങുകയാണ്! 6 വര്‍ഷത്തെ സിംഗപ്പൂര്‍ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് തിരിക്കുകയാണ് ഈ ശനിയാഴ്ച്ച. അടുത്ത യാത്രയ്ക്ക് മുന്‍പ് ചെറിയ ഒരു വേനല്‍ അവധി കാലം! ഇനിയും ഇവിടെയൊക്കെ കാണാമെന്ന പ്രതീക്ഷയില്‍ ആരോടും യാത്ര പറയുന്നില്ല, എല്ലാവര്‍ക്കും വിഷു ആശംസകള്‍!
35 comments:
വിഷു ഇത്തവണ 15ന്, എന്നാലും നേര്‍ക്കാഴ്ച്ചകളില്‍ കുറച്ചു നേരത്തെ തന്നെ കൊന്നപൂക്കള്‍ !
സപ്തമേ, മംഗളാശംസകള്‍. യാത്രകളും ഇടവേളകളും ആനന്ദകരമാവട്ടെ. അതു കഴിഞ്ഞും സപ്തന്റെ ആഗ്രഹം പോലെ നടക്കട്ടെ കാര്യങ്ങള്‍.
ആശംസകള്‍. പുതിയ വഴിത്തിരിവിന്. :)
ഹലോ, ഇതെന്തു പോക്കാ മാഷേ?
നമ്മളെയൊക്കെ ഇവിടെ ഒറ്റക്കാക്കീട്ട് പോവുകാണോ?
എന്തു പറ്റി!
qw_er_ty
ചാത്തനേറ്: ഇവിടുന്നു കൊന്നപ്പൂ മൊത്തമായി എടുക്കുന്നു ബ്ലാക്കില്‍ വില്‍ക്കാനാ :)
ഇയ്യോ... ഹായ്
കൊന്നപ്പൂവ് കണ്ടിട്ട് കൊതി തീരുന്നില്ല.വാള്‍പേപ്പറിലിടാന്‍ കുറച്ച് കൊന്നപ്പൂവ് പറിച്ചോട്ടെ വിശാലന്റെ പട്ടി അവിടെയൊന്നുമില്ലല്ലൊ.
വിഷുദിനാശംസകളും യാത്രാമംഗളങ്ങളും നേരുന്നു.
അതാരാ [പ്രൊഫൈല്‍ ചിത്രത്തിനു താഴെ] മകനാണോ? അച്ഛനും മകനും ഒരേ സ്റ്റൈല്‍ ഷര്‍ട്ടാണല്ലോ?
നല്ല പൂക്കള്‍.. എല്ലാവിധമായ ആശംസകള്‍!
യാത്രകള്‍ അനുഗ്രഹമാകട്ടെ!
വീണ്ടും കാണാം..
സപ്തവര്‍ണം ..പോവുകയണോ?..നേരില്‍ കണുമ്പൊള്‍ ദക്ഷിണ വച്ചു ഫോട്ടോ പട സാങ്കേതിക വിദ്യ പഠിക്കാന്‍ ഞാന്‍ കുറച്ചു വെറ്റിലയും പാക്കും വാങ്ങി വച്ചിരുന്നു...:-(
എല്ലാ മംഗളങ്ങളും നേരുന്നു!
ലിങ്ക്നു നന്ദി! ഇവിടെ പുതിയ നാടിന്റെ പടങ്ങളുമായി എത്തും വരെ മാത്രം വിട..
ഏവൂര്‍ജിയേ, അപ്പോള്‍ പ്രൊഫൈലില്‍ അച്ഛനാണോ മകനാണോ? :)
ഇനി അച്ഛനും മകനും ഇരട്ടപെറ്റതാണോ? (സപ്താ തല്ലരുത്, തല്ലരുത്...) :)
സപ്താ, വിഷു ആശംസകള്‍!
നല്ല കണിക്കൊന്ന ചിത്രങ്ങള്‍! ഇതുപോലെ ഒരുകുടന്ന പൂക്കളെ കണികണ്ടുണരാന്‍ ആരാണ് കൊതിക്കാത്തത്?
പ്രോഫൈല്‍ ചിത്രങ്ങള്‍... ഇതില്‍ അഛനേത്, മോനേത്? അതോ അഛന്റെ കൊച്ചിലത്തെ ചിത്രമാണോ?
നാട്ടില്‍ ചെന്നാലും പടങ്ങള്‍ പോസ്റ്റുമല്ലോ. എല്ലാവിധ ആശംസകളും.
സപ്തേട്ടാ.....
തല്‍ക്കാലത്തേക്ക് യാത്രമൊഴി...
ബ്ലോഗില്‍ത്തന്നെ കാണണം കേട്ടോ... കൊന്നപ്പൂക്കള്‍ ഇഷ്ടമായി..
സപ്താ കിടിലന്‍ പടങ്ങള്‍.
ഇതില്‍ ചിലത് ഞാനെടുത്ത് തോന്നിയതെല്ലാം ചെയ്യാന്‍ തീരുമാനിച്ചു.
ഓടോ : അപ്പു, യാത്രാമൊഴി എന്തു ചെയ്തെന്നാ പറഞ്ഞു വന്നേ?
-സുല്‍
സപ്തന്‍ മാഷേ, ഈ ചെറിയ വട്ടത്തിനകത്തുതന്നെ നമുക്ക് നേരില്‍ കാണാന്‍ കഴിഞ്ഞില്ല! അപ്പോള്‍ പിന്നെ ഈ വലിയ ലോകത്തില്‍ എപ്പോള്‍ എവിടെവെച്ചു കാണും? ബൂലോഗത്തുനിന്ന് പോകുന്നില്ല എന്നതു തന്നെ വലിയ കാര്യം. എവിടെയായിരുന്നാലും സന്തോഷമായി ജീവിയ്ക്കൂ. ആശംസകള്‍!
***ക്ലാസിഫൈഡ്സ്***
സിംഗപൂരില്‍ ഒരു പടം പിടിയ്ക്കുന്ന പുലിയുടെ വേക്കന്‍സിയിലേയ്ക്ക് അപേക്ഷകരെ ക്ഷണിച്ചുകൊള്ളുന്നു. യോഗ്യതകള്‍: കാമറാ സാങ്കേതിക പരിജ്ഞാനം, ഉള്‍/നേര്കാഴ്ച, ചുരുങിയത് 6 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, സ്വന്തമായി ഒരു നികോണ്‍ D70 യും അതിനുവേണ്ട ഹെവി ലൈസന്‍സും, ബ്ലോഗര്‍.കോം അക്കൗണ്ടും പിന്നെ വെള്ളയില്‍ പച്ച കള്ളികളുള്ള ഒരു ഷര്‍ട്ടും വേണം.
സപ്താ, വെല്‍ക്കം റ്റു ഊട്ടി. ഹാവ് എ നൈസ് ഹോളിഡേ. :-)
ഇനിയെങ്ങോട്ടാ യാത്ര?
സപ്തന്‍, അതിഗംഭീരം
(ഈ വര്‍ഷവും നാട്ടിലെ കണി അന്യം :(
സിങ്കപ്പൂര്‍ വിടുകയാണോ..
വിഷു ആശംസകള്‍..
പുതിയ സംരംഭത്തിനും ആശംസകള്‍..
qw_er_ty
സന്തപ്തമായി, സപ്തമേ, മംഗളാശംസകള്‍ നേരുന്നു.
സിംബോളിക് ആയി അല്ലല്ലോ ഈ വിഷുപ്പൂ സമ്മാനം?
-വീണ്ടും വരിക, ശക്തനായി, ശക്തിമത്തനായി!
എല്ലാവര്‍ക്കും നന്ദി!
ഏവൂരാനേ,
2 ഫോട്ടങ്ങളും എന്റെ മകന്റെയാ! അവനാ എന്റെ മോഡല്‍ :)
കണ്ണൂസ്,
കാലിഫോര്‍ണിയ കവലയില്‍ ദില്‍ബന്‍സ് തട്ടുകടയുടെ ഒരു ബ്രാഞ്ച്! അതിനുള്ള വകുപ്പ് നോക്കി പോകുവാ, എനിക്കും കിട്ടി ഒരു എച് 1 ബി!
സപ്തയണ്ണാ ..പുതിയ വഴിത്തിരിവിന് ഹൃദയം നിറഞ്ഞ ആശംസകള്‍..
സപ്താ,
പോയി വരൂ, നാട്ടിലെ വിശ്രമക്കാലം സന്തോഷപ്രദമാവട്ടെ. പുതിയയിടത്തേക്കുള്ള പറിച്ചു നടല്‍ കൂടുതല്‍ വളര്‍ച്ചക്കാവട്ടെ.
സപ്താ,
എല്ലാ വിധ ആശംസകളും നേരുന്നു!
ഇനി അമേരിക്കന്‍ ജങ്ങ്ഷനില്‍ വെച്ച് കാണാം.
സപ്ത വര്‍ണ്ണങ്ങളേ ആശംസകള്‍.
നന്ദി, എന്റെ പ്രിയ കൊന്നപൂക്കളെ ധാരാളം തന്നതിന്.
സപ്തണ്ണാ, വെല്‍ക്കം ടു അമേരിക്ക, അണ്ണാ.
സീ യു സം ടൈം സൂണ്‍.
പിരിയുന്നില്ലാരും പ്രാണന്‍ ഉള്ളൈടത്തോളം.
ബൂലോഗത്തിന്റെ അമരത്തം അനുഭവിച്ചറിയുക.
അകലം ഒരു ആശങ്കയല്ല.
ഇത്തിരി കൊന്നപ്പൂ ഞാന്‍ എടുക്കട്ടെ!
എനിക്കൊന്നാശംസിക്കാനാ!
അതുശരി....അപ്പോ ഇതുവരെ കുട്ടിസപ്തന്‍ ആയിരുന്നു അല്ലേ...പച്ചക്കള്ളിയില്‍ വിലസിയത്....
അയ്യോ...പോകുവാണോ...മോഡല്‍സിന്റെ കാല്‍ ബ്രേക്കിലാണോ ക്ലെച്ചിലാണോ എന്ന് ഇതുവരെ തീരുമാനം ആയില്ലാ..അങ്ങനെ പോയാല്‍ എങ്ങനെയാ.......
എവിടെയായിരുന്നാലും സന്തോഷവും സമാധാനവും സ്നേഹവും ആശംസിക്കുന്നു.........
ലോകത്തിന്റെ ഏത് കോണിലായാലും ആ ക്യാമറകണ്ണിലൂടെ ആ ലോകത്തിന്റെ സൌന്ദര്യം കാണാനാവുമെന്ന പ്രതീക്ഷയോടെ..
ആശംസകളോടെ കാണാം എന്ന് മറുവാക്ക് :)
-പാര്‍വതി.
സപ്തൂ... ഇതെവിടന്നു കിട്ടി ഇത്രയും കൊന്നപ്പൂക്കള്‍?!
നാട്ടിലെത്തിയോ? എന്നെ വിളിക്കാന്‍ മറക്കരുത് :)
വിഷു ആശംസകള്‍ :)
വിഷു എന്നാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് മഞ്ഞ നിറത്തില്‍ പൂത്തു നില്‍ക്കുന്ന കണിക്കൊന്ന പൂക്കളാണു. ഒപ്പം നാടിണ്റ്റെ ഓര്‍മയും.
വിഷു എന്നാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് മഞ്ഞ നിറത്തില്‍ പൂത്തു നില്‍ക്കുന്ന കണിക്കൊന്ന പൂക്കളാണു. ഒപ്പം നാടിണ്റ്റെ ഓര്‍മയും. ഈ വിഷു പുലരിയില്‍ എല്ലാവര്‍ക്കും എണ്റ്റെ നന്‍മ നിറഞ്ഞ ആശംസകള്‍.
എല്ലാവര്‍ക്കും നന്ദി!
നാട്ടിലെത്തി, വേനലില്‍ ഉരുകി തുടങ്ങി :)!
എന്തായാലും വൈകിപോയ് എങ്കിലും ഒരു ആശംസകള്‍ ഇരിക്കട്ടെ. അടുത്ത വിഷുവിനു എടുത്താ മതി കേട്ടൊ :)
നാട്ടില്‍ മഴ തീര്‍ന്നോ?
പാടുന്നുണ്ടൊരു ഒരു വിഷു പക്ഷി,
പ്രവാസത്തിന്‍ വിഷു പക്ഷിയെന്‍-
മനസില്‍ വീണ്ടും പാടുന്നു........
വേര്‍പ്പാടിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും വിലപിക്കുന്നു.......
ദുഖത്തിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും കരയുന്നു........
എന്‍തിനീ വിഷു?ഈ പ്രവാസിക്ക്!
ആര്‍ക്കുവേണ്ടിയീ വിഷു?
ഈ പ്രവാസത്തില്‍!
എല്ലാ പ്രവാസികളുമണിയുന്നീ-
മുഖം മൂടി എന്തിനോ
ആര്‍ക്കോ വേണ്ടി...വീണ്ടും...
എന്നെങ്കിലുമൊരിക്കല്‍,
ഞാനും നേരും
ഒരാശംസാകുറിപ്പിങ്ങനെ!
ഐശ്വര്യവും, സമ്പല്സമൃദ്ധവും,
സന്തോഷകരവുമായ
വിഷു ആശംസകളെന്ന്....
Post a Comment