Sunday, July 30, 2006

ഒന്നു ചിരിച്ചേ,ഫോട്ടോ എടുക്കട്ടെ!


നേര്‍കാഴ്ച്ചയിലെ കുട്ടി ഫോട്ടോഗ്രാഫര്‍!

ഇതിനു മുന്‍പു അച്ഛി ഒരു കോണിക്കയുടെ സാദാ ക്യാമറയാണ്‌ എനിക്കു തന്നത്‌. അതു കൊണ്ട്‌ ഞാന്‍ കാര്യങ്ങളൊക്കെ പഠിച്ചു വന്നപ്പോഴേക്കും ആ ക്യാമറ ഒരു നിലയിലായി ,അതിനെ കഷ്ണം കഷ്ണമാക്കി കൊട്ടയിലാക്കി എന്നു അച്ഛി പറയുന്നു! അച്ഛി എനിക്കു ഈ ക്യാമറ തരാം എന്നു പറഞ്ഞിട്ടുണ്ട്‌. ലെന്‍സിലും ബോഡിയിലും നിറച്ചും ഫങ്ഗസ്സ്‌ കേറിയതാ, എന്നാലും സാരമില്ല.കിട്ടിയ സമയത്തു ഒന്നു എടുത്ത്‌ പയറ്റി നോക്കട്ടെ!


ഇപ്പോ തിരക്കിലാ..,
അച്ഛി ഇതു എടുത്തു വെയ്ക്കുന്നതിനു മുന്‍പ്‌ എല്ലം ഒന്നു പഠിക്കണം.
പരിചയപ്പെടാന്‍ ഞാന്‍ പിന്നെ വരാട്ടോ..!

Wednesday, July 26, 2006

വേനല്‍ചൂടില്‍..


ഇന്നലത്തെ ഓര്‍മ്മകളുടെ മഴക്കൂടിനുള്ളില്‍ കുളിരാണെങ്കില്‍ ഇന്നത്തെ ജീവിതയാഥാര്‍ത്യങ്ങള്‍ക്ക്‌ പൊള്ളുന്ന ചൂടാണ്‌. ചൂടില്‍ നിന്നു രക്ഷപെടാനായി മരങ്ങള്‍ അറിഞ്ഞു കൊണ്ട്‌ ഇലകള്‍ കൊഴിക്കുന്നുവെങ്കില്‍, ജീവിത യാഥാര്‍ത്യങ്ങള്‍ക്കു മുന്‍പില്‍ അറിഞ്ഞോ അറിയാതെയോ നമ്മിലെ നന്മകളും കൊഴിഞ്ഞു വീഴുന്നു. ഒരിറ്റ്‌ ആശ്വാസമായി ഒരു തലോടലായി ഒരു ചെറുകാറ്റുപ്പോലുമില്ല ഈ വീഥിയില്‍.. എങ്കിലും മുന്‍പോട്ടു പോയേ മതിയാകു..
പൊള്ളാച്ചിയില്‍ എവിടെയോ നിന്നു ഒരു നട്ടുച്ച കാഴ്ച!

Monday, July 24, 2006

പുല്ല്‌ പോയ വഴി!

യാത്രാമൊഴിയുടെ മഴ വീണു നനഞ്ഞ്‌ കുളിര്‍ത്തു കിടന്നിരുന്ന 'ഫ്രഷ്‌' പുല്ല്‌ ഞാന്‍ വാരി എന്റെ ആടിനും അതിന്റെ കുട്ടിക്കും കൊടുത്തു!

നല്ല രുചി.. ഒരു പുല്‍നാമ്പ്‌ പോലും ബാക്കി വെക്കുന്നില്ല!




ഇങ്ങു തിരിച്ചെടുക്കാന്‍ വാ... ഇടിച്ച്‌ ഷേപ്പ്‌ മാറ്റും!

Wednesday, July 19, 2006

ആദരാഞ്ജലികള്‍






വി പി സത്യന്‍
ജനനം :1969 ഏപ്രില്‍ 29
മരണം :2006 ജൂലയ്‌ 18

ഒരുകാലത്തില്‍
-ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍
-മോഹന്‍ ബഗാന്‍, മുഹമ്മദ്ദീന്‍ സ്പോര്‍ട്ടിങ്ങ്‌ ടീം അംഗം
-കേരളാ പോലീസ്സ്‌ ടീം അംഗം
-കളിച്ച എല്ലാ ടീമിലേയും പ്രതിരോധ നിരയിലെ പ്രധാന കളിക്കാരന്‍


ജീവിതത്തില്‍ കണക്ക്ക്കൂട്ടലുകള്‍ പിഴച്ചപ്പ്പ്പോള്‍ സ്വയം ചുവപ്പു കാര്‍ഡ്‌ കാണിച്ച്‌ വേറൊരു കളത്തിലേക്ക്‌..
ആദരാഞ്ജലികള്‍

Tuesday, July 18, 2006

പഴക്കട

ഏത്തപഴം, മാമ്പഴം, ഓറഞ്ചും,മുന്തിരിയും ആപ്പിളും!
മേടിക്കുന്നതിനു മുന്‍പു വീട്ടിലേക്ക്‌ ഒന്നു വിളിച്ചു ചോദിക്കണോ... ?
അതിനു ഒരു ടെലിഫോണും!

Thursday, July 13, 2006

കശുവണ്ടി (കപ്പലണ്ടി)


കുട്ടിക്കാലത്തെ ചില നിമിഷങ്ങള്‍!

കശുവണ്ടി (കപ്പലണ്ടി) കുറച്ച്‌ മണല്‍ കൂട്ടിയിട്ട്‌ അതിന്റെ മുകളില്‍ കുത്തി നിര്‍ത്തി കുറച്ചകലെ നിന്ന് റബ്ബര്‍ ചെരുപ്പു കൊണ്ടെറിഞ്ഞ്‌ ഒരു വരക്കപ്പുറം എത്തിക്കുക,ഇതു ആ സീസണിലെ ഒരു കളിയായിരുന്നു. സ്ക്കൂളില്‍ നിന്നു വരുന്ന വഴിയുള്ള കശുമാവിന്റെ ചുവടില്‍ വീണു കിടക്കുന്ന കശുമാവിന്‍ പഴത്തില്‍ നിന്നു അണ്ടി പിരിചെടുത്തു പോക്കറ്റില്‍ ഇടുന്നതും മറ്റേ കൈയിലിരിക്കുന്ന പഴം അകത്തിപിടിച്ചു കടിചീമ്പുന്നതും സുഖമുള്ള ഓര്‍മ്മകള്‍. പഴത്തിന്റെ ചാറ്‌ കറയായതു കൊണ്ട്‌ വളരെ സൂക്ഷിച്ചാണ്‌ ഇതു ചെയ്യുന്നതെങ്കിലും ഉടുപ്പില്‍ എവിടെയെങ്ങിലും ഇത്തിരി കറ പറ്റും, അല്ലെങ്കില്‍ അറിയാതെ കൈ നിക്കറിലോ ഷര്‍ട്ടിന്റെ അറ്റത്തോ തുടക്കും.501 ബാറസോപ്പ്‌ കൊണ്ട്‌ തേച്ചുരച്ച്‌ പാറക്കല്ലില്‍ അടിച്ചു നനച്ചു തുണി വെളുപ്പിക്കാനായി വേണ്ടിവരുന്ന ഓവര്‍ടൈമിന്റെ തോതനുസരിച്ചു അമ്മയുടെ വക ശകരം,അടി..

കൈ തരിക്കുന്നു..കല്ലെടുത്തു എറിഞ്ഞ് വീഴ്ത്താന്‍..
വാ കൊതിക്കുന്നു.. ആ പഴത്തിന്റെ ‘കാറിച്ച്’ രുചി അനുഭവിക്കാന്‍..

Monday, July 10, 2006

ഒരു ചിരി

കേള്‍ക്കുന്ന മൊഴിയിലെ നന്മയോ, ഹാസ്യമോ ഈ ചിരിയുടെ കാരണം..?
അതോ വാക്കുകളില്‍ പതിയിരിക്കും നുണയെ തിരിച്ചറിഞ്ഞതോ?
അതോ കാണികളില്‍ ഒരുവനെ തിരിച്ചറിഞ്ഞു സമ്മാനിക്കുന്ന മന്ദഹാസമോ?

Friday, July 07, 2006

അതിരപ്പള്ളി വെള്ളച്ചാട്ടം - ഒരിക്കല്‍ കൂടി!

റോഡില്‍ നിന്നും താഴേക്കിറങ്ങി വെള്ളചാട്ടത്തിന്റെ ചുവട്ടിലേക്കു നടന്നു. അടുത്തു ചെല്ലും തോറും പാറകളില്‍ വീണ്‌ ചിന്നി ചിതറുന്ന ജലപ്രവാഹത്തിന്റെ മര്‍മ്മരം ശക്തമായികൊണ്ടിരുന്നു..

മരങ്ങള്‍ക്കിടയിലൂടെ, വെള്ളചാട്ടത്തിന്റെ ചുവട്ടിലേക്ക്‌..




മെയ്‌ മാസത്തിലെ വേനലിന്റെ കാഠിന്യത്തില്‍ ചാലക്കുടി പുഴയിലെ വെള്ളം ഗണ്ണ്യമായ തോതില്‍ കുറഞ്ഞിരുന്നു.. ജലപാതം ക്ഷീണിച്ച്‌, 2 വശങ്ങളിലേക്കും ഒതുങ്ങിയിരുന്നു..

ഇതു ഇടതു വശം ചേര്‍ന്നൊഴുകി വീഴുന്ന പുഴ..



പാറക്കല്ലുകളില്‍ ആര്‍ത്തലച്ചു വീണ്‌ ചിതറിതെറിക്കുന്ന പുഴയുടെ ആത്മാവു പോലെ ജലകണങ്ങള്‍ വായുവില്‍ ഒഴുകി നടക്കുന്നു..

Tuesday, July 04, 2006

ഇവക്കു ജലദോഷം വരുമോ..പനി പിടിക്കുമോ..??




ഇവര്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ ഇടനാഴിയില്‍, ചട്ടിയില്‍ വളരുന്നവര്‍..
സൂര്യകിരണങ്ങളെ പുണരുവാന്‍..
കാറ്റില്‍ ഉയലാടാന്‍....
മഴയില്‍ നനയാന്‍...
ഇതിനായി കെട്ടിടത്തിന്റെ അര/മുക്കാല്‍ ഭിത്തിക്കുമപ്പുറം
ആകാശത്തിലേക്ക്‌ ഇവര്‍ വളര്‍ന്നു.
മഴ പെയ്തു തോര്‍ന്നുപോയി...
കണ്ടില്ലേ ഈ പുല്‍ നാമ്പ്‌ വിറങ്ങലിച്ചു നില്ക്കുന്നതു..
വേപ്പ്‌ മഴ മുഴുവന്‍ നനഞ്ഞിട്ട്‌ നില്ക്കുന്നതു..
ഇവക്കു ജലദോഷം വരുമോ..പനി പിടിക്കുമോ..??

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP