അതിരപ്പള്ളി വെള്ളച്ചാട്ടം - ഒരിക്കല്‍ കൂടി!
റോഡില്‍ നിന്നും താഴേക്കിറങ്ങി വെള്ളചാട്ടത്തിന്റെ ചുവട്ടിലേക്കു നടന്നു. അടുത്തു ചെല്ലും തോറും പാറകളില്‍ വീണ് ചിന്നി ചിതറുന്ന ജലപ്രവാഹത്തിന്റെ മര്‍മ്മരം ശക്തമായികൊണ്ടിരുന്നു..
മരങ്ങള്‍ക്കിടയിലൂടെ, വെള്ളചാട്ടത്തിന്റെ ചുവട്ടിലേക്ക്..
മരങ്ങള്‍ക്കിടയിലൂടെ, വെള്ളചാട്ടത്തിന്റെ ചുവട്ടിലേക്ക്..
മെയ് മാസത്തിലെ വേനലിന്റെ കാഠിന്യത്തില്‍ ചാലക്കുടി പുഴയിലെ വെള്ളം ഗണ്ണ്യമായ തോതില്‍ കുറഞ്ഞിരുന്നു.. ജലപാതം ക്ഷീണിച്ച്, 2 വശങ്ങളിലേക്കും ഒതുങ്ങിയിരുന്നു..
ഇതു ഇടതു വശം ചേര്‍ന്നൊഴുകി വീഴുന്ന പുഴ..
പാറക്കല്ലുകളില്‍ ആര്‍ത്തലച്ചു വീണ് ചിതറിതെറിക്കുന്ന പുഴയുടെ ആത്മാവു പോലെ ജലകണങ്ങള്‍ വായുവില്‍ ഒഴുകി നടക്കുന്നു..
10 comments:
മരങ്ങള്‍ക്കിടയിലൂടെ, വെള്ളചാട്ടത്തിന്റെ ചുവട്ടിലേക്ക്..
മനോഹരം!!
അതിരപ്പള്ളി പണ്ടത്തേക്കാള്‍ സുന്ദരിയായോ..
ഞാനും കണ്ടീട്ടുന്ടല്ലൊ ഈ അതിരപ്പിള്ളി. എന്നീട്ട് പകുതി സൌന്ദര്യം തോന്നിയില്ല. ആദ്യ ഷൊട്ട് ഗംഭീരം.
അതേ.. ആദ്യ ഷോട്ട് ഗംഭീരം.
അതിമനോഹരം പ്രത്യേകിച്ച് ആദ്യത്തേത്, ഇത് ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്യാമായിരുന്നു.
സപ്തവര്‍ണങ്ങളേ,
ആദ്യത്തെ പടം വളരെ നന്നായിട്ടുണ്ട്.
ആ ഇലകള്‍ ഒഴിവാക്കാനൊത്തില്ല അല്ലേ..
ബാക്കി പടങ്ങളും കൊള്ളാം.
ഞാനും ഒരിക്കല്‍ പോയിട്ടുണ്ട് ആതിരപ്പള്ളിയില്‍.
നന്നായിരിക്കുന്നു.പ്രത്യേകിച്ച് ആദ്യത്തേത്.അതു ഞാന്‍ എന്റെ ഡെസ്ക് റ്റോപിന്റെ ബാക്ക് ഗ്രൌണ്ട് ആക്കി.ഇത് ഇപ്പോള്‍ എടുത്തതാണോ ?.മഴക്കാലത്ത് സര്‍വ്വ ഐശ്യരങ്ങളോടും കൂടി നിറഞ്ഞു ഒഴുകേണ്ടവളല്ലെ അതിരപ്പിള്ളി? തമിഴ് നാട്ടുകാര്‍ കൈ വെക്കുന്നുണ്ടോ ആവോ
വളരെ മനോഹരം. ശരിക്കും ഒരു പ്രൊഫഷണല്‍ തന്നെ.
ബിരിയാണിക്കുട്ടി,അപ്പൊള്‍ ദമനകന്‍, സിബു, പരസ്പരം,സഹയാത്രികന്‍,
നേര്‍കാഴ്ചകളിലേക്കു സ്വാഗതം.
അഭിപ്രായങ്ങള്‍ക്ക് നന്ദി :)
ഡാലി,
നന്ദി :)
ബാബു,
മെയ് മാസത്തിലെ വേനല്‍ അല്ലേ..വെള്ളം അത്രയുമൊക്കെയെ കാണ്ണു എന്നു എന്റെ ഒപ്പം വന്ന കസിന്‍ പറഞ്ഞു.ഞാന്‍ ഇതിനു മുന്‍പും മെയ് മാസത്തിലാണു അതിരപള്ളി കണ്ടിട്ടുള്ളതു.
യാത്രാമൊഴി,
യാത്രാമൊഴി അങ്ങനെ പറഞ്ഞപ്പോള്‍ അതു ഒരു ‘ഡിസ്റ്റ്രാക്ഷന്‍‘ ആയി തോന്നുന്നു. ഇതൊന്നും വിചാരിച്ചല്ല ആ ഷോട്ട് എടുത്തതു. മരങ്ങള്‍ക്കിടയിലൂടെ അതിരപള്ളിയുടെ ഒരു കാഴ്ച.. ഇനി അടുത്ത തവണ .. കുറച്ചു കൂടി നേരത്തെയും പോകണം.. ഇത്തവുണ 930 നു ചെന്നപ്പോഴേക്കും സൂര്യന്‍ ഫുള്‍ പവറിലായി കഴിഞ്ഞിരുന്നു!
ഇന്നൊരു ഫോര്‍വേര്‍ഡില്‍ കിട്ടിയതാണീ ചിത്രം ഇത്രക്കും വെള്ളം അതിരപ്പിള്ളിയില്‍ കണ്ടവരുണ്ടോ?.
Post a Comment