പുല്ല് പോയ വഴി!
യാത്രാമൊഴിയുടെ മഴ വീണു നനഞ്ഞ് കുളിര്‍ത്തു കിടന്നിരുന്ന 'ഫ്രഷ്' പുല്ല് ഞാന്‍ വാരി എന്റെ ആടിനും അതിന്റെ കുട്ടിക്കും കൊടുത്തു!
നല്ല രുചി.. ഒരു പുല്‍നാമ്പ് പോലും ബാക്കി വെക്കുന്നില്ല!
ഇങ്ങു തിരിച്ചെടുക്കാന്‍ വാ... ഇടിച്ച് ഷേപ്പ് മാറ്റും!
6 comments:
പുല്ല് പോയ വഴി!
യാത്രാമൊഴിയുടെ മഴ വീണു നനഞ്ഞ് കുളിര്‍ത്തു കിടന്നിരുന്ന 'ഫ്രഷ്' പുല്ല് ഞാന്‍ വാരി എന്റെ ആടിനും അതിന്റെ കുട്ടിക്കും കൊടുത്തു!
നല്ല ക്ലാരിറ്റി!
നന്നായിരിക്കുന്നു.പുല്ലാണേ പുല്ലാണേ പാടത്തും പറമ്പിലും പുല്ലാണേ എന്ന് പറയാന്‍ തോന്നുന്നു.
യ്യൊ! എന്തൊരു ചുന്ദരി കുട്ടിയാണിത്..
എനിക്കെപ്പോഴും ആട്ടിന്‍ കുട്ടീനെ കാണുമ്പൊ ആട്ടിങ്കുട്ടിയായിട്ട് ജനിച്ചെങ്കില്‍ എന്ന് തോന്നും.
എന്തൊരു സോഫ്റ്റാ..അപ്പൊ റാബിറ്റിനെ കാണുമ്പൊ എന്നാ റാബിറ്റായാല്‍ മതീന്ന് തോന്നും..
നല്ല ചന്തമുള്ള ആടുകള്‍!
പക്ഷെ ഫോക്കസിങ്ങ് അത്രക്ക് ശരിയായിട്ടില്ല. അടുത്ത വീട്ടിലെ ആടിനെ ആടറിയാതെ സൂം ചെയ്ത് പിടിച്ചതാണോ?
ദില്‍ബാ,
:),നിരീക്ഷണങ്ങള്‍ക്ക് നന്ദി!
സൂ,
:) ഒരു :) കൂടി!
എല്‍ ജി,
കുട്ടികള്‍, മൃഗത്തിന്റെയാണെങ്കിലും മനുഷ്യന്റെയാണെങ്കിലും ഓമനകള്‍ തന്നെ, നോക്കി നിന്നു പോകും.പട്ടി കുട്ടിയും കിടപ്പുണ്ട്, സമയം പോലെ പൊടി തട്ടിയെടുത്തു പോസ്റ്റാം.
:)
യാത്രാമൊഴി,
ആടു സ്വന്തം അമ്മായിയുടെ!
പക്ഷെ പടം പിടിക്കുമ്പോള്‍ കൂടെ ഒരു മകന്‍ ഉണ്ടായിരുന്നതു കൊണ്ട് ക്യാമറ അങ്ങ് പ്രയോഗിക്കാന്‍ പറ്റിയില്ല. സന്ധ്യാ സമയം ആയിരുന്നതു കൊണ്ട് ഐ എസ് ഓ കൂട്ടിയിട്ടും അപെര്‍ച്ചര്‍ 2.8 ഇല്‍ ഇട്ടും മകനെ ഒരു വിധം ഒതുക്കിയും എടുത്ത ചിത്രമാണ്. depth തീരെ കുറവായതു കൊണ്ടാണ് ഒരു റ്റൈറ്റ് ക്രോപ്പ് നടത്തിയതു!
നിരീക്ഷണങ്ങള്‍ക്ക് നന്ദി!
Post a Comment