വേനല്‍ചൂടില്‍..
ഇന്നലത്തെ ഓര്‍മ്മകളുടെ മഴക്കൂടിനുള്ളില്‍ കുളിരാണെങ്കില്‍ ഇന്നത്തെ ജീവിതയാഥാര്‍ത്യങ്ങള്‍ക്ക് പൊള്ളുന്ന ചൂടാണ്. ചൂടില്‍ നിന്നു രക്ഷപെടാനായി മരങ്ങള്‍ അറിഞ്ഞു കൊണ്ട് ഇലകള്‍ കൊഴിക്കുന്നുവെങ്കില്‍, ജീവിത യാഥാര്‍ത്യങ്ങള്‍ക്കു മുന്‍പില്‍ അറിഞ്ഞോ അറിയാതെയോ നമ്മിലെ നന്മകളും കൊഴിഞ്ഞു വീഴുന്നു. ഒരിറ്റ് ആശ്വാസമായി ഒരു തലോടലായി ഒരു ചെറുകാറ്റുപ്പോലുമില്ല ഈ വീഥിയില്‍.. എങ്കിലും മുന്‍പോട്ടു പോയേ മതിയാകു..
പൊള്ളാച്ചിയില്‍ എവിടെയോ നിന്നു ഒരു നട്ടുച്ച കാഴ്ച!
പൊള്ളാച്ചിയില്‍ എവിടെയോ നിന്നു ഒരു നട്ടുച്ച കാഴ്ച!
9 comments:
പൊള്ളാച്ചിയില്‍ എവിടെയോ നിന്നു ഒരു നട്ടുച്ച കാഴ്ച!
പൊള്ളാച്ചിയില്‍ കാറ്റാടിയന്ത്രങ്ങള്‍ ഉണ്ടോ? ചിത്രം നന്നായിട്ടുണ്ട്. ഇഷ്ടമായി.
ശ്രീജിത്ത്,
:)
ഇതു പഴ്നിക്കും പൊള്ളാച്ചിക്കും ഇടയില്‍ ,പൊള്ളാച്ചി
ടൌണിനടുത്ത്!
നല്ല ‘ചൂടന്‍’ ഫോട്ടോ. :)
സപ്തമേ!..
ഏതായാലും സപ്തത്തിന്റെ വരവ് ടെക്നിക്കാലിറ്റിക്കുറ്റിക്ക് ഒരു കയറും കൊണ്ടാ.. പടങ്ങളെ അങ്ങനെ നോക്കാന്‍ എപ്പോഴോ മറന്നുപോയിരുന്നു.
കോണ്ട്രാസ്റ്റിലെ വ്യത്യാസം കൊണ്ടു ചൂട് തിരിച്ചറിയാന്‍ കഴിഞ്ഞു! അതു കൊള്ളാം , പക്ഷെ അതു മതിയോ ?
Wow..a cute pic it was..!
ആദിത്യന്‍,
:)
നളന്‍,
ഇഷ്ടമാകാത്തതും മതിയായില്ല എന്നു തോന്നുന്നതും തീര്‍ച്ചയായും പറഞ്ഞ് തരണം, അതില്‍ നിന്നും പഠിക്കാന്‍ ഒത്തിരി ഉണ്ടാകുമെന്നറിയാം.
ചിത്രങ്ങളെ അത്ര ടെക്നിക്കാലായി ഞാന്‍ സമീപിക്കാറില്ല, അതിനുള്ള വിവരവും ഇല്ല. ‘content and composition' ന് തന്നെയാണ് ഞാന്‍ പ്രാധാന്യം കൊടുക്കാറ്. അതു കഴിഞ്ഞേ ടെക്നിക്കാലിറ്റി വശത്തെ കുറിച്ച് ചിന്തിക്കാറൊള്ളൂ.അതും കുറച്ച് ബേസിക്ക് ആയിട്ടുള്ള അപേര്‍ച്ചര്‍, ഷുട്ടര്‍ സ്പീഡ് , വൈറ്റ് ബാലന്‍സ് എന്നിവയൊക്കെ! അതിനു മുകളിലേക്കുള്ള വിവരം ആയിട്ടില്ല!
കിരണ്‍സ്,
നേര്‍കാഴ്ചകളിലേക്ക് സ്വാഗതം!
നന്ദി :)!
സപ്തമേ,
പടം ഇഷ്ടപ്പെട്ടില്ലന്നല്ല കേട്ടോ, കൊള്ളാം
ടെക്നിക്കലായിയുള്ള അവലോകനം സ്വാഗതാര്‍ഹം തന്നെ.
പലപ്പോഴും മടിച്ചുമറന്നു തന്നെ പോയ കാര്യമാ! ഇപ്പോഴും മടി തന്നെ. ബ്ലോഗതിനു പറ്റിയ വേദിയല്ലെന്നു തോന്നി, അത്രേയുള്ളൂ. നോക്കട്ടെ.
നളന്‍,
എല്ലാ ഫോട്ടോ ബ്ലോഗുകളും അതിനു പറ്റിയ വേദി അല്ല എന്നു തന്നെയാണ് എന്റ്യും അഭിപ്രായം. ഡി എസ്സ് എല്‍ ആര്‍ വെച്ച് ചിത്രം എടുക്കുന്നവരോടും എക്സിഫ് വിവരം പകര്‍ത്തി ഇടുന്നവരോടും സാങ്കേതികമായ കാര്യങ്ങള്‍ സംസാരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്.
:)
Post a Comment