കശുവണ്ടി (കപ്പലണ്ടി)
കുട്ടിക്കാലത്തെ ചില നിമിഷങ്ങള്‍!
കശുവണ്ടി (കപ്പലണ്ടി) കുറച്ച് മണല്‍ കൂട്ടിയിട്ട് അതിന്റെ മുകളില്‍ കുത്തി നിര്‍ത്തി കുറച്ചകലെ നിന്ന് റബ്ബര്‍ ചെരുപ്പു കൊണ്ടെറിഞ്ഞ് ഒരു വരക്കപ്പുറം എത്തിക്കുക,ഇതു ആ സീസണിലെ ഒരു കളിയായിരുന്നു. സ്ക്കൂളില്‍ നിന്നു വരുന്ന വഴിയുള്ള കശുമാവിന്റെ ചുവടില്‍ വീണു കിടക്കുന്ന കശുമാവിന്‍ പഴത്തില്‍ നിന്നു അണ്ടി പിരിചെടുത്തു പോക്കറ്റില്‍ ഇടുന്നതും മറ്റേ കൈയിലിരിക്കുന്ന പഴം അകത്തിപിടിച്ചു കടിചീമ്പുന്നതും സുഖമുള്ള ഓര്‍മ്മകള്‍. പഴത്തിന്റെ ചാറ് കറയായതു കൊണ്ട് വളരെ സൂക്ഷിച്ചാണ് ഇതു ചെയ്യുന്നതെങ്കിലും ഉടുപ്പില്‍ എവിടെയെങ്ങിലും ഇത്തിരി കറ പറ്റും, അല്ലെങ്കില്‍ അറിയാതെ കൈ നിക്കറിലോ ഷര്‍ട്ടിന്റെ അറ്റത്തോ തുടക്കും.501 ബാറസോപ്പ് കൊണ്ട് തേച്ചുരച്ച് പാറക്കല്ലില്‍ അടിച്ചു നനച്ചു തുണി വെളുപ്പിക്കാനായി വേണ്ടിവരുന്ന ഓവര്‍ടൈമിന്റെ തോതനുസരിച്ചു അമ്മയുടെ വക ശകരം,അടി..
കൈ തരിക്കുന്നു..കല്ലെടുത്തു എറിഞ്ഞ് വീഴ്ത്താന്‍..
വാ കൊതിക്കുന്നു.. ആ പഴത്തിന്റെ ‘കാറിച്ച്’ രുചി അനുഭവിക്കാന്‍..
14 comments:
കുട്ടിക്കാലത്തെ ചില നിമിഷങ്ങള്‍!
കശുമാവിന്‍ പഴത്തില്‍ നിന്നു അണ്ടി പിരിചെടുത്തു പോക്കറ്റില്‍ ഇടുന്നതും മറ്റേ കൈയിലിരിക്കുന്ന പഴം അകത്തിപിടിച്ചു കടിചീമ്പുന്നതും സുഖമുള്ള ഓര്‍മ്മകള്‍. പഴത്തിന്റെ ചാറ് കറയായതു കൊണ്ട് വളരെ സൂക്ഷിച്ചാണ് ഇതു ചെയ്യുന്നതെങ്കിലും ഉടുപ്പില്‍ എവിടെയെങ്ങിലും ഇത്തിരി കറ പറ്റും, അല്ലെങ്കില്‍ അറിയാതെ കൈ നിക്കറിലോ ഷര്‍ട്ടിന്റെ അറ്റത്തോ തുടക്കും.501 ബാറസോപ്പ് കൊണ്ട് തേച്ചുരച്ച് പാറക്കല്ലില്‍ അടിച്ചു നനച്ചു തുണി വെളുപ്പിക്കാനായി വേണ്ടിവരുന്ന ഓവര്‍ടൈമിന്റെ തോതനുസരിച്ചു അമ്മയുടെ വക ശകരം,അടി..
കനലില്‍ ചുട്ടെടുത്ത കശുവണ്ടി... ഹായ്! പക്ഷേ കപ്പലണ്ടി നിലക്കടലയല്ലേ (പീനട്ട്)?
കശുവണ്ടി- കശുനട്ട്- കാശൂനട്ട്-ക്യാഷൂനട്ട്-കാശിനെട്ട്
പക്ഷേ ചില ദേശങ്ങളില്‍ അമ്പലപ്പറമ്പില്‍ കിട്ടുന്ന കൊറിക്കുന്ന കടലയ്ക്കും കപ്പിലണ്ടി എന്ന് പറയുന്നുണ്ടെന്നാണ് തോന്നുന്നത്.
ഇതു ശരിയ്ക്കും പഴുത്തിട്ടില്ലാന്നു തോന്നുന്നു. കണ്ടിട്ട് നല്ല കട്ടി തോന്നുന്നു.
ഞങ്ങടെ നാട്ടിലും കപ്പലണ്ടി ഇതാണ്. പക്ഷെ കപ്പലണ്ടി മിഠായി വേറെ. അതു കടല തന്നെ.
തിരുവന്തപുരം ഭാഗത്ത് നിലക്കടല തന്നെ.
ഇത് കശുവണ്ടിയും അമ്മ കശുമാങ്ങയും തന്നെ. ഞാന്‍ എപ്പഴും ഇവിടെയുള്ള കോട്ടയം കൂട്ടരുമായി അടികൂടുന്നതാ.. അവര്‍ക്കിത് കപ്പലണ്ടിയാണ്. കപ്പലിന്റെ ആകൃതിയിലിരിക്കുന്നത് നോക്കിക്കേ എന്നൊരു ന്യായവും. എന്റെ അമ്മച്‌ഛന്‍ പറഞ്ഞത് ഇത് കപ്പലേറി പോയി സായിപ്പിന്റെ നാട്ടീന്ന് മണീസ് വരാന്‍ തുടങ്ങിയത് കൊണ്ടാണ് കപ്പലണ്ടി എന്ന പേര് വന്നത് എന്നാണ്. അപ്പൊ കപ്പല്‍ കയറുന്നതിന് മുന്‍പ് പേരുണ്ടായിരുന്നില്ലേ ആവോ..
പേരക്കുട്ടികള്‍ ഒരു നിമിഷം വെറുതെ കളിച്ചു സമയം കളയുന്നത് കാണാന്‍ ഇഷ്ട്ടമില്ലാത്ത അമ്മൂമ്മ കശുവണ്ടിക്കാലമായാല്‍ ഒരു സ്വൈരം തരില്ല.. “പോയി ആ വീണ് കിടക്കുന്ന കശുവണ്ടിയൊക്കെ ഒന്ന് പെറുക്കി കൊണ്ട്വാടാ/ടീ..“ അമ്പസ്താനിയും കുഴി ഗോട്ടിയും ഒക്കെ കൊടുമ്പിരി കൊണ്ടിരിക്കുന്ന നേരത്ത് അതങ്ങട് കേട്ടാല്‍ പിള്ളേര്‍ക്കെളകും. എന്നാല്‍ ചുട്ട്, തല്ലി, തൊലി കളഞ്ഞ് വായിലേക്ക് ആക്കാന്‍ നേരം ആര്‍ക്കും ഒരു പരാതിയുമില്ല.
അമ്മൂമ്മ കാണാത്ത വെറോരു പ്രയോഗം, കശുമാങ്ങ നീരെടുത്ത് കുപ്പിയിലാക്കി പഞ്ചസാരയുമിട്ടു കുലുക്കി മണ്ണില്‍ കുഴിച്ചിടലാണ്. ഒരു 3 മാസം കഴിഞ്ഞാല്‍ ... ആഹ!! പക്ഷെ പിന്നെ മൂട് തടുക്കാനാണ് പാട്.
ബിരിയാണി പണ്ടേ വെള്ളമടിയായിരുന്നു, അല്ലേ?
ഇതിനു തിരുവന്തരത്ത് പറങ്കിയണ്ടി എന്നാണു പറയുക. കൊളോക്കിപ്പറഞ്ഞാല്‍ ‘പറിങ്ങാണ്ടി’
കശുവണ്ടി ബ്രായ്ക്കറ്റില്‍ കപ്പലണ്ടി അത്ഭുതമുളവാക്കുന്ന ഹെഡിങ്.
പറങ്കിമാങ്ങയും പറങ്കിയണ്ടിയും..
അനില്‍ ചേട്ടന്‍ പറഞ്ഞപോലെ 'പറിങ്ങാണ്ടീം പറിങ്കാങ്ങയും' : )
വായില്‍ വെള്ളമൂറുന്നു..
പറങ്കിമാങ്ങയും കൊരട്ടയും :)
പറങ്കിമാങ്ങയുടെ കറപുരന്ദതായിരുന്നു വേനലവധിദിനങ്ങള്‍ ഒക്കെയും.
ഇന്ദു,
ഞങ്ങളുടെ നാട്ടില്‍ (തൊടുപുഴ) ഇവന്‍ കശുമാവ്,കപ്പലുമാവ്, പറങ്കിമാവ് എന്നീ പേരുകളുല്‍ അറിയപ്പെടുന്നു. നിലക്കടലയെ വെറും കടല എന്നാണു വിളിക്കാറ്.
ചുട്ട കശുവണ്ടിയുടെ മണം, സ്വാദ്..ഹാ..
വക്കാരി,
തിരൊന്തരം ഭാഗത്തേക്ക് കപ്പലണ്ടി നിലക്കടല തന്നെ!
ആദിത്യന്‍,
അങ്ങനെ തന്നെ പാലാക്കാരാ.. :)
ബിരിയാണിക്കുട്ടി,
അപ്പൊ ചെറുപ്പത്തിലെ വാറ്റ് ഉണ്ടായിരുന്നു അല്ലെ.. ഭാവി കണവന്റെ ഭാഗ്യം! :)
സന്തോഷ്,
വെള്ളമടിയായിരുന്നോ വാറ്റായിരുന്നൊ എന്നു ബിരിയാണിക്കുട്ടി വ്യക്തമാക്കട്ടെ!
അനില്‍,
ആദ്യം പറഞ്ഞതു പൊലെ ഇവന്‍ നമ്മ നാട്ടില്‍ കശുവണ്ടി, കപ്പലണ്ടി, പറങ്കിയണ്ടി. തിരൊന്തരം ദേശത്തേക്കു ലവന്‍ കപ്പലണ്ടി അല്ലാത്തു കൊണ്ടായിരുന്നു ബ്രാക്കറ്റ് :)
അജിത്,
:) ആ കാറിയ രുചി എന്റെയും വായിലുണ്ട്!
തുളസി,
തുളസിയുടെ അവധിക്കാലം അങ്ങനെ തന്നെയായിരിക്കും എന്നു ഭൂതക്കാലക്കൂളിര്‍ കാണുന്നവര്‍ക്ക് ഊഹിക്കാം..കൊരട്ട എന്തുവാ??
പറിങ്കിയണ്ടി വച്ചുള്ള കളി!.. ആ ബൌണ്‍സിങ്ങിന്റെ ആംഗിള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൌതുകകരമായി തോന്നുന്നു..
പണ്ടൊരു പറിങ്കിയണ്ടി എടുത്തു കടിച്ച് വാ പൊള്ളിയതും.
പറിങ്കിമാങ്ങയുടെ ഗുണങ്ങളെപ്പറ്റി ദേവനോ, ചന്ദ്രേട്ടനോ എന്തേലും പറഞ്ഞു താാാ!
ഹൊ.. കുറെ കാലമായി കശുമാങ്ങയുടെ സ്വാദ് അറിഞ്ഞിട്ട്!
സത്യത്തില്‍ ചുവന്ന പഴത്തേക്കാള്‍ മഞ്ഞ നിറമുള്ള പഴത്തിനാണ് കൂടുതല്‍ സ്വാദ് എന്നു പണ്ട് പറയാറുണ്ട്. അവധിക്കാലത്ത് ട്രൌസറിന്റെ പോക്കറ്റിലെ സ്ഥിരം ഐറ്റമായിരുന്നു പറങ്കിയണ്ടി!
പോര്‍ത്തുഗീസുകാര്‍ കപ്പല്‍ വഴി കൊണ്ടുവന്ന ഐറ്റമായത് കൊണ്ടാണത്രേ നമ്മളിതിനെ കപ്പലണ്ടിയും പറാങ്കിയണ്ടിയും ആക്കിയത്! (എന്താ എന്റെ ജനറല്‍ നോളജ്! ഹൊ)
നളന്‍,
:)
സതീഷ്,
:)കശുവണ്ടി കുട്ടിക്കാലത്തെ ഒരു കളക്ക്ടബിള്‍ ഐറ്റമായിരുന്നു. പിന്നീട് അവയെ ചുട്ടെടുത്തു ചിരട്ടയുടെ മൂട് കൊണ്ട് തൊണ്ട് തല്ലി പൊട്ടിച്ച് തിന്നും.. ആ സ്വാദ് പാക്കറ്റില്‍ വരുന്ന കാഷ്യു റോസ്റ്റിനുണ്ടോ..??
ഹായ് പറങ്കിമാങ്ങ!
കശുവണ്ടിക്ക് ഞങ്ങടെ നാട്ടില്‍ പറയുക പറങ്ക്യാണ്ടി ന്നാ. :-)
നല്ല ഫോട്ടം സപ്തം :-)
Post a Comment