Sunday, July 30, 2006

ഒന്നു ചിരിച്ചേ,ഫോട്ടോ എടുക്കട്ടെ!


നേര്‍കാഴ്ച്ചയിലെ കുട്ടി ഫോട്ടോഗ്രാഫര്‍!

ഇതിനു മുന്‍പു അച്ഛി ഒരു കോണിക്കയുടെ സാദാ ക്യാമറയാണ്‌ എനിക്കു തന്നത്‌. അതു കൊണ്ട്‌ ഞാന്‍ കാര്യങ്ങളൊക്കെ പഠിച്ചു വന്നപ്പോഴേക്കും ആ ക്യാമറ ഒരു നിലയിലായി ,അതിനെ കഷ്ണം കഷ്ണമാക്കി കൊട്ടയിലാക്കി എന്നു അച്ഛി പറയുന്നു! അച്ഛി എനിക്കു ഈ ക്യാമറ തരാം എന്നു പറഞ്ഞിട്ടുണ്ട്‌. ലെന്‍സിലും ബോഡിയിലും നിറച്ചും ഫങ്ഗസ്സ്‌ കേറിയതാ, എന്നാലും സാരമില്ല.കിട്ടിയ സമയത്തു ഒന്നു എടുത്ത്‌ പയറ്റി നോക്കട്ടെ!


ഇപ്പോ തിരക്കിലാ..,
അച്ഛി ഇതു എടുത്തു വെയ്ക്കുന്നതിനു മുന്‍പ്‌ എല്ലം ഒന്നു പഠിക്കണം.
പരിചയപ്പെടാന്‍ ഞാന്‍ പിന്നെ വരാട്ടോ..!

8 comments:

saptavarnangal Sunday, July 30, 2006 10:51:00 PM  

ഒന്നു ചിരിച്ചേ,ഫോട്ടോ എടുക്കട്ടെ!
ഞാന്‍ നേര്‍കാഴ്ച്ചയിലെ കുട്ടി ഫോട്ടോഗ്രാഫര്‍!

Anonymous Monday, July 31, 2006 1:28:00 AM  

:)
ഫോട്ടോ എന്നു കിട്ടും?

കുറുമാന്‍ Monday, July 31, 2006 1:35:00 AM  

ഈ ക്യാമറയില്‍ മോനു പടമെടുത്താല്‍ തല കിട്ടാന്‍ പാടാ....ഭാരം കാരണം ലെന്‍സ് കീഴ്പ്പോട്ടിരിക്കും :)

സു | Su Monday, July 31, 2006 2:45:00 AM  

എന്റെ ഫോട്ടോ നന്നായിട്ട് കിട്ടണേ :)

nalan::നളന്‍ Monday, July 31, 2006 7:19:00 PM  

എല്ലായിടത്തും കറുത്ത ഫ്രേം ആണല്ലോ!
അതു ഭംഗി കുറയ്ക്കുന്നതായി തോന്നുന്നു.
കുട്ടി ഫോട്ടൊഗ്രാഫറുടെ പടങ്ങളൂടെ ഇടൂ.

saptavarnangal Tuesday, August 01, 2006 7:27:00 AM  

തുളസ്സി ചേട്ടാ, സൂ ആന്റി, കുറു അങ്കിള്‍,
ഫോട്ടോ പിന്നെ തരാട്ടോ ..)
കുട്ടിഫോട്ടോഗ്രാഫര്‍ മാത്തുകുട്ടി!


നളന്‍,
വെളുത്ത ബാക്ക്ഗ്രൌണ്ട്, വെള്ള റ്റെമ്പ്ലെറ്റ് - ഇവ കാരണം കറുത്ത ബോര്‍ഡര്‍ നോക്കിയതാ, മാറ്റി നോക്കാം അടുത്ത പടത്തില്‍.കുട്ടിഫോട്ടോഗ്രാഫര്‍ മാത്തുകുട്ടിയുടെ പടവും ഇടാം!

Anonymous Tuesday, August 01, 2006 9:24:00 AM  

അതേയ്..ഈ ലെന്‍സില്‍ ഫംഗസ് കേറിയാല്‍ എന്തു ചെയ്യും? എങ്ങിനെ അതു തടയാം? ഒന്ന് പറയോ?

saptavarnangal Tuesday, August 01, 2006 11:13:00 PM  

എല്‍ ജി,
ലെന്‍സില്‍/ക്യാമറയില്‍ ഫംഗസ് വന്നാല്‍ അതു ക്യാമറ സര്‍വീസ്സ് സെന്ററില്‍ കൊടുത്തു വൃത്തിയാക്കേണ്ടി വരും. അതിനു നല്ല കാശാകും.
അല്ലെങ്കില്‍ പിന്നെ പിള്ളേര്‍ക്കു കളിക്കാന്‍ കൊടുക്കാം , ഇതു പോലെ! ഈ ലെന്‍സ്സ്‍/ക്യാമറ നന്നാക്കാന്‍ നിക്കോണ്‍ 120 സിംഗപ്പൂര്‍ ഡോളര്‍ പറഞ്ഞു. ഇതിന്റെ റീസെയില്‍ വില അത്രെയും പോലുമില്ല.


ലെന്‍സില്‍/ക്യാമറയില്‍ ഫംഗസ് വരാതിരിക്കാ‍ന്‍ ചെയേണ്ടതില്‍ എറ്റവും എളുപ്പമായ കാര്യം ക്യാമറ സ്ഥിരം ഉപയോഗിക്കുക എന്നതാണ് . ഇടക്കു ക്യാമറയെ വെയില്‍ കൊള്ളിക്കണം. സൂര്യപ്രകാശത്തിലെ ചില അള്‍ട്രാ വയിലറ്റ് രശ്മികള്‍ ഫംഗസ് വളര്‍ച്ച തടയും.

സാധാരണയായി ഫംഗസ് ശല്യം humidity കൂടുതല്‍ ഉള്ള പ്രദേശങ്ങളിലാണ്, ഈര്‍പ്പം ആണ് ഫംഗസിനു പ്രധാനകാരണം!

സിലിക്കാ ജെല്‍ ഇന്റെ പാക്കെറ്റ് ക്യാമറ കേസ്സിനുള്ളില്‍ വെക്കുക എന്നതു ഒരു ചിലവ് കുറഞ്ഞ ഫംഗസ് പ്രതിരോധന മാര്‍ഗ്ഗമാണ്.

ഇനി കാശുണ്ടെങ്കില്‍ ഒരു dry cabinet മേടിക്കാം. കറണ്ടിലേക്ക് കുത്തി വെച്ചാല്‍ മതി, അകത്തെ ഈര്‍പ്പം നിയന്ത്രിച്ചോളും.

ഇനി dry box, dry cabinetനെ അപേക്ഷിച്ച് കുറച്ചുകൂടി ചിലവ് കുറഞ്ഞ മാര്‍ഗ്ഗം, പക്ഷെ സിലിക്ക ഇടക്കിടക്ക് മാറ്റേണ്ടി വരും.

ഇതില്‍ dry cabinet മാര്‍ഗ്ഗം ആണ് എറ്റവും കൂടുതല്‍ വിശ്വസിക്കാവുന്ന മാര്‍ഗ്ഗം.മറ്റുളളവ സ്വന്തം റിസ്ക്കില്‍ ചെയ്യുക!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP