Sunday, August 06, 2006

സൌഹൃദത്തിന്റെ പ്രകാശം!

വിവാദങ്ങളും പ്രശ്നങ്ങളും ബൂലോകസൌഹൃദത്തിന്റെ പ്രകാശം കെടുത്താതിരിക്കട്ടെ!

14 comments:

saptavarnangal Sunday, August 06, 2006 10:49:00 PM  

വിവാദങ്ങളും പ്രശ്നങ്ങളും ബൂലോകസൌഹൃദത്തിന്റെ പ്രകാശം കെടുത്താതിരിക്കട്ടെ!

അരവിന്ദ് :: aravind Monday, August 07, 2006 8:02:00 AM  

സപ്തം, എന്റെ പ്രാര്‍ത്ഥനയും അതു തന്നെ...വീക്കെണ്ട് കഴിഞ്ഞു തിരിച്ചെത്തിയ ഞാന്‍ ചില ബ്ലോഗുകളില്‍ പോസ്റ്റിയ ചില കമന്റുകള്‍ കണ്ട് വളരെ ദുഖിതനായിപ്പോയി..
ഒരു കുടുംബം പോലെ കഴിയുന്നത് ഇത്ര മോശപ്പെട്ട കാര്യമാണോ?
ലോകോത്തരനിലവാരമില്ലെങ്കിലും ചില പോസ്റ്റുകള്‍ നന്നായി എന്ന് പറയുന്നത് പുറം ചൊറിയലാണോ?
വേശ്യയുടെ കഥകള്‍ വരെ പ്രസിദ്ധീകരിക്കാനും വായിക്കാനും ആള്‍ക്കാര്‍ ക്യൂ നില്‍ക്കുമ്പോള്‍, ചെറിയ ഓര്‍മകളും സംഭവങ്ങളും തിരക്കിനിടയില്‍ മലയാളത്തിലെഴുതി അങ്ങോട്ടുമിങ്ങോട്ടും പ്രോത്സാഹിപ്പിക്കുന്നത് അത്ര തെറ്റാണോ?
ബൂലോഗം വളര്‍ന്നു, മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി. ഇനി വന്‍ പുലികള്‍ കടന്നു വരും..ലോകോത്തര്‍ക്ലാസ്സിക്കുകള്‍ മാത്രം വായിച്ച്, ബാക്കിയെല്ലാം വെറും ഊശികള്‍, രണ്ട് സെന്റന്‍സിനിടക്ക് ഞാന്‍ നമ്മടെ കുറുപ്പിനെ(ഒ.എന്‍.വി), വിജയനെ(ഒ.വി) കണ്ടപ്പോള്‍ എന്നൊക്കെ പറയുന്ന യഥാര്‍ത്ഥ പുലികള്‍.
നമ്മളൊക്കെ എഴുതിവക്കുന്ന വാചകങ്ങള്‍ കണ്ടാല്‍ ശര്‍ദ്ദിക്കുന്നവര്‍.
ആരുടേയും കുറ്റമല്ല, കുറവുമല്ല...മലയാളം ബൂലോഗത്തും അമേച്വറുകള്‍ക്ക് രക്ഷയില്ലാതായോ ഈശ്വരാ...
:-))
തല്ലല്ലേ..ഒരു വഴിപോക്കനാണേ.

ദില്‍ബാസുരന്‍ Monday, August 07, 2006 8:15:00 AM  

എന്റെ ചില സംശയങ്ങള്‍ ഞാന്‍ ഇവിടെ എഴുതട്ടെ.

1)ബ്ലോഗിങ്ങ് എന്നത് സാഹിത്യവുമായി എന്ത് ബന്ധം പുലര്‍ത്തുന്നു?

2)പഴയ ഓര്‍മ്മകളും ഡയറിക്കുറിപ്പുകളും വായിച്ച് ആ വരി നന്നാക്കാമായിരുന്നു, കാവ്യ ഭംഗി പോര തുടങ്ങിയ കമന്റുകള്‍ ഇടുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?

3)പലരും തങ്ങളുടെ കഥ,കവിത തുടങ്ങിയവ ബൂലോഗം വഴി പ്രസിദ്ധപ്പെടുത്തുന്നുണ്ട്. അവ കണ്ട് പുതിയതായി വരുന്ന ചിലര്‍ക്കെങ്കിലും ഇത് കഥയും കവിതയും മാത്രം എഴുതാനുള്ള സ്ഥലമാണെന്ന തോന്നലില്ലേ? അത് പല ബ്ലോഗുകളിലും പ്രതിഫലിക്കുന്നില്ലേ?

എനിക്ക് തോന്നിയത് പറഞ്ഞതാണ്. ശരിയാവണമെന്നില്ല.

വല്യമ്മായി Monday, August 07, 2006 8:40:00 AM  

ഞാന്‍ മനസ്സിലാക്കിയിടത്തോളം ബ്ലോഗിങ്ങ് ആത്മപ്രകാശനത്തിനുള്ള ഒരു മാര്‍ഗ്ഗമാണ്.ഓരോരുത്തരുടേയും കഴിവ് അനുസരിച്ച് അത് ഖദ്യമോ പദ്യമോ ചിത്രമോ ശബ്ദമോ ആകാം.ഇന്ന് ഒരു ബ്ലോഗില്‍ വായീച്ചു“ബൂലോഗത്ത് നല്ല കവികള്‍ ഇല്ല എന്ന്”.എല്ലാവര്‍ക്കും ഒരേ അളവില്‍ ഒരേ കഴിവ് ആണെന്‍കില്‍ ബോറാകില്ലേ??

mariam Monday, August 07, 2006 8:43:00 AM  

ഹോക്കി കളി കണ്ടു പിടിച്ചത്‌ നമ്മളാണെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ.. അരവിന്ദാ?
അതിന്റെ ലോഗ ഗപ്പ്‌ ഇപ്പൊ ഓസ്റ്റ്രേലിയ ജെര്‍മനി ജെര്‍മനി ഓസ്റ്റ്രേലിയ എന്ന തലയാട്ടു താളത്തില്‍ ഷട്ടില്‍ കളിക്കുകയല്ലേ..?

ആ സമയത്ത്‌ നമുക്കു ഉപയോഗിക്കാന്‍ തക്ക പ്രഹരശേഷിയുള്ള ഒരു ആയുധം നമുക്കു ജന്മസിദ്ധ്മല്ലെ..- നെടുവീര്‍പ്പ്‌.
അത്‌ രണ്ടെണ്ണം വിട്ടിട്ടു പോയി കിടന്നുറങ്ങണം. ഹല്ല പിന്നെ..
(എന്നെയും ചേര്‍ത്താണേ..)

ദില്‍ബു പറഞ്ഞതു ശരിയാണെന്നു എനിക്കും തോന്നുന്നു. ഇത്‌ സാഹിത്യത്തേക്കാളെറെ ഒരു കൂട്ടായ്മയും ഓര്‍മ പങ്കുവെക്കലുമാണെന്നു. ഗൃഹാതുരത പോലെ നമ്മളെ നാട്ടിലേക്കു വലിച്ചു നിര്‍ത്തുന്ന ഒരു കൊളുത്ത്‌.

അരവിന്ദ് :: aravind Monday, August 07, 2006 9:01:00 AM  

മറിയാമ്മോ :-))
ശരിക്കും ആ പറഞ്ഞതാ ശരി മറിയമേ..

ഒന്നാലോചിച്ചേ...എന്നും രാവിലെ പാന്‍സ്റ്റും ഷര്‍ട്ടും ടൈയ്യുമൊക്കെയിട്ട് കേരളത്തിനകത്തും പുറത്തും സാഹിത്യവുമായി പുലബദ്ധം പോലുമില്ലാതെ പരദേശി ഭാഷയും പറഞ്ഞ് അഷ്ടിക്ക് വക നേടുന്നു ഇവിടെ പലരും. അവരില്‍ എക്സിക്യൂട്ടീവ്സ് ഉണ്ട്, ടെക്കീസ് ഉണ്ട്, ഡോക്ടേര്‍സ് ഉണ്ട്, ബിസിനസ്സുകാരുണ്ട്, ബീയെംഡബ്ല്യൂ ഓടിക്കുന്നവരുണ്ട്(ഒണ്ടെന്നേ), സൈക്കിള് ചവിട്ടുന്നവരുമുണ്ട്.എല്ലാവരുമുണ്ട്. പൊള്ളയായ മുഖങ്ങള്‍കണ്ട് അവസാനം വീട്ടില്‍ വന്ന് നെറ്റില്‍ കയറി, രണ്ട് വരിയെഴിതിയാല്‍, ഒരു തമാശ പറഞ്ഞാല്‍, അതിന് ലോകോത്തര നിലവാരമില്ല, എന്നൊക്കെപ്പറഞ്ഞ് നല്ല അറിവും വിവരവുമുള്ളവര്‍, കുടുംബ പ്രസ്ഥാനത്തിനും ഇവിടെയുള്ള മ്യൂച്ചല്‍ എന്‍‌കറേജ്മെന്റ് സിസ്റ്റത്തിനുമൊക്കെ കടിച്ചാല്‍ പൊട്ടാത്ത സിദ്ധാന്തങ്ങളുമായി എതിരായിട്ട് വന്നാല്‍? അല്ല, സമ്മതിച്ചു, അവര് വെവരവും വായനാശീലവും സാഹിത്യകാരന്മാര്‍ക്ക് വലിച്ച ബീഡി കൊടുക്കുന്നവരും ഒക്കെത്തന്നെ...പക്ഷേ അവര്‍ക്ക് മേയാന്‍ വന്‍‌പുല്‍മേടുകളില്ലേ? പുകഴ്ത്താന്‍ ആരാധകവൃന്ദമില്ലേ...ഈ കുഞ്ഞുലോകത്ത് അവര്‍ എന്താണ് ചെയ്യുന്നത്?
സാമ്പാറു കട്ടതും, കഞ്ഞി വച്ചതും മറ്റും എഴുതി ദുബായിലിരുന്ന് ഒരുവന്‍ അമേരിക്കയിലുള്ളവനെ ചിരിപ്പിച്ചാല്‍, എന്നിട്ടവനെ ആഫ്രിക്കയിലും ഇന്ത്യയിലുമുള്ളവര്‍ പ്രോത്സാഹിപ്പിച്ചാല്‍ അതൊക്കെ നല്ലതല്ലേ? മലയാളം മരിക്കാതിരിക്കുന്നത് ആശ്വാസകരമല്ലേ?
ബൂലോഗകുടുംബം എന്ന സങ്കല്‍പ്പം ദഹിക്കാത്ത സാഹിത്യകാരന്മാര്‍ ദയവായി എനിക്കൊന്നും(വേറെ ആരുടേം പേര് പറയാന്‍ ധൈര്യമില്ല) വിവരമില്ലെന്ന് മനസ്സിലാക്കി പെരുമാറണേ എന്നേയുള്ളു അപേക്ഷ.നിങ്ങളുടെയൊക്കെ യൂണിലാട്ടറല്‍ കൊളാട്ടറല്‍ കമന്റുകള്‍ക്ക് മറുപടി പറയാന്‍ ഏനറിഞ്ഞൂട. പക്ഷേ സങ്കടം വരും അത് വായിക്കുമ്പോള്‍.

സാഹിത്യവുമായി ആകെ ബന്ധമുള്ളത് സാഹിത്യാക്കാദമി അവാര്‍ഡ് എങ്ങെനെയോ കിട്ടിയ ഒരു കവി എന്റെ അപ്പൂപ്പന്റെ ചേട്ടനാണെന്ന് മാത്രമാണ്.അത് ഉപയോഗിക്കാത്തത് എന്റെ വിവരമില്ലായ്മയുടെ ലജ്ജകൊണ്ട് മാത്രവും.അല്ലേല്‍ അങ്ങേര്‍ക്ക് കോളാമ്പീ നീട്ടിവച്ചു കൊടുത്തപ്പോള്‍ അങ്ങേര്‍ എന്നോട്പറഞ്ഞു എന്നൊക്കെ ഞാനും ‍ തട്ടിയേനെ..ങ്‌ഹാ!:-))

എല്ലാവര്‍ക്കും സമാധാനം..

എല്ലാവരിലും ഒരു കുട്ടിയുണ്ടേ..അതല്ലേ കെട്ടിച്ച് കുട്ട്യോളുമായ പലരും ഇവിടെ വന്ന് കൊച്ചുകുട്ടികളേപോലെ അര്‍മാദിക്കുന്നത്!! അതില്‍ എല്ലാവര്‍ക്കുമൊരു ചിരി കണ്ടെത്താനാകട്ടെ.

:-))

mariam Monday, August 07, 2006 9:10:00 AM  

ഓടൊ. എനിക്കിനി മന്ത്രി ആവെണ്ട തന്ത്രി ആയാല്‍ മതി എന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു എന്നു കേട്ടതു നേരാണൊ..?

സു | Su Monday, August 07, 2006 9:16:00 AM  

സപ്തവര്‍ണം :)

പെരിങ്ങോടന്‍ Monday, August 07, 2006 11:54:00 AM  

ദില്‍ബു,
1. ബ്ലോഗിന്റെ ഒരു മുഖം മാത്രമാണു സാഹിത്യകുതുകികളുടെ ലോകം. ഇതു മാത്രമാണു ബ്ലോഗെന്ന് ആരെങ്കിലും തെറ്റായി ധരിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ പ്രശ്നമാകണം. കുറച്ചുകാലത്തിനു മുമ്പ് എനിക്കേറ്റവും നല്ല ബ്ലോഗെന്നു തോന്നിയിരുന്നതു ഒരു ‘അമ്മ’ അവരുടെ കുട്ടിയെ കുറിച്ചു എഴുതിയിരുന്ന ബ്ലോഗായിരുന്നു. അത് സാഹിത്യസംബന്ധിയായിരുന്നില്ല, ഓര്‍മ്മക്കുറിപ്പുകളോ, ടെക്ക് ജേര്‍ണലോ ആയിരുന്നില്ല (ഈ ബ്ലോഗേതാണെന്നു് ഇപ്പോഴോര്‍ത്തിട്ടു കിട്ടുന്നില്ല, ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?)
2. അരവിന്ദനെപ്പോലെ ഒരാളെഴുതുന്ന ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചു പലരും ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതു കണ്ടിട്ടുണ്ടു്. അതു്, അരവിന്ദന്‍ എഴുതുന്നതു ശുദ്ധസാഹിത്യമെന്നു ബോധമുള്ളതുകൊണ്ടല്ല, അഭിപ്രായം പറയുന്നവര്‍ അരവിന്ദന്റെ സ്ഥിരവായനക്കാരാണു്, സൌഹൃദത്തിന്റെ പുറത്താവണം അത്തരം മിക്ക അഭിപ്രായങ്ങളും.
3. കഥയും കവിതയും എഴുതുന്നവരുടെ തെറ്റല്ല അതു്, പുതുതായി വരുന്നവന്റെ സ്ഥലജലവിഭ്രാന്തിയാകണം. സിബുവിന്റെ what is a blog? എന്ന ലേഖനം പലരും വായിച്ചിട്ടേ ഇല്ലെന്നു തോന്നുന്നു. പുതുതായി ആരെങ്കിലും വരുമ്പോള്‍ ദില്‍ബു തന്നെ ഇനീഷ്യേറ്റീവ് എടുത്തു ഈ ലേഖനം അത്തരക്കാരിലെത്തിക്കുക.

nalan::നളന്‍ Monday, August 07, 2006 7:14:00 PM  

ബൂലോക‌കൂട്ടായ്മ ബ്ലോഗിന്റെ ഒരു സാധ്യതമാത്രമാണു. പരസ്പരം പ്രോത്സാഹിപ്പിച്ചും, പിണങ്ങിയും ഒരു കുടുമ്പം പോലെ മുന്നോട്ടു പോകുന്നതും ഒരു സാധ്യത.
ഇതില്‍ തന്നെ എത്രയോ നല്ല രചനകള്‍ ഉണ്ടായിരിക്കുന്നു.

എന്നാല്‍ ഇതിനുമപ്പുറമുള്ള നല്ല രചനകളും ഒരു സാധ്യത, അതാണു ബ്ലോഗിന്റെ പ്രസക്തിയും. അനന്തമായ സാധ്യതകള്‍! കൂട്ടായ്മയ്ക്കും, ഗൃഹാതുരത്വത്തിനുമൊന്നും ബ്ലോഗുകളുടെ സാധ്യതകളെ തളച്ചിടാനാവില്ല, കാത്തിരുന്നു കാണൂ!!

പിന്നെ അനവസരത്തില്‍ കയറി രചനകളില്‍ സാഹിത്യപരമായ അതില്ല, ഇതില്ല എന്നൊക്കെ പറയണത് അപ്പറയുന്നവരുടെ പരിമിതിയായി കണ്ടാല്‍ മതി. സാഹിത്യത്തിനവര്‍ കൊടുക്കുന്ന അമിതപ്രാധാന്യമെന്ന പരിമിതി. അത്രേയുള്ളൂ.

ദിവ (diva) Monday, August 07, 2006 7:42:00 PM  

വളരെ ശരി, നളന്‍.

ദില്‍ബാസുരന്‍ Monday, August 07, 2006 11:30:00 PM  

നളന്‍ ചേട്ടന്‍ പറഞ്ഞതാണ് അതിന്റെ ശരി.

പെരിങ്ങ്സ്: ഞാന്‍ ഇനിഷ്യേറ്റീവ് എടുക്കാം. പരമാവധി ശ്രമിക്കുകയും ചെയ്യാം.പക്ഷേ കമന്റുകളില്‍ ലിങ്ക് ഇടാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ട് എനിക്ക്.

പാര്‍വതി Tuesday, August 08, 2006 12:15:00 AM  

Sapthavarnagal,

Sorry to write in English, I'm working from my new office in a guest system, but want to express my concern regarding this.

aa mezhukuthiri anayathirikkan yenteayum kaikal oru kumbilakkunnu najn.

-parvathy.

saptavarnangal Thursday, August 10, 2006 10:52:00 PM  

സഭ്യമായ ഭാഷയും പരസ്പര ബഹുമാനത്തോടെയും ഔചിത്യത്തോടെയുള്ള കമന്റുകളുമാണെങ്കില്‍ സൌഹൃദങ്ങള്‍ക്ക് ഒരു കോട്ടവും തട്ടില്ല എന്നാണ് എന്റെ വിശ്വാസം.

നളന്‍ പറഞ്ഞതു പോലെ നല്ല രചനകളായിരിക്കണം ബ്ലോഗുകളുടെ ആത്യന്തികമായ സാധ്യത!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP