Sunday, November 11, 2007

പാനിങ്ങ്




ഫാള്‍ നിറങ്ങളെ പശ്ചാത്തലമാക്കി പാനിങ്ങിന് ശ്രമിച്ചപ്പോള്‍!

പാനിങ്ങ് : ഒരു ചലിക്കുന്ന വസ്തുവിന്റെ ചലനം പിടിച്ചെടുക്കുവാന്‍ ഛായാഗ്രഹകര്‍ ഉപയോഗിക്കുന്ന വിദ്യയാണ്‌ പാനിങ്ങ് (panning) . ചലിക്കുന്ന വസ്തുവിനു ആപേക്ഷികമായി ക്യാമറയും ചലിപ്പിക്കുക, അതൊടൊപ്പം കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ഫോട്ടോ എടുക്കുക എന്നതാണ്‌ ഇതു കൊണ്ട്‌ ഉദ്ദേശ്ശിക്കുന്നത്‌. ബാക്ക്ഗ്രൌണ്ട്‌ ബ്ലര്‍ ആയതു ശ്രദ്ധിക്കുക.

11 comments:

ദിലീപ് വിശ്വനാഥ് Sunday, November 11, 2007 7:12:00 PM  

അസാധ്യ പടങ്ങള്‍! വളരെ നന്നായിട്ടുണ്ട്.

കുട്ടിച്ചാത്തന്‍ Sunday, November 11, 2007 8:19:00 PM  

ചാത്തനേറ്: അപ്പോള്‍ ഓടുന്ന കുറേ വാഹനങ്ങള്‍ ബാക്ക് ഗ്രൌണ്ടാക്കി നില്‍ക്കുന്ന വസ്തുവിന്റെ പടമെടുത്താല്‍ അതിനെ എന്തുപറയും? അതിനും ഒരു പാനിംഗ് എഫക്ടുണ്ടായിരുന്നു.

ശ്രീലാല്‍ Sunday, November 11, 2007 9:49:00 PM  

സന്തോഷം :) പുതിയ പാഠങ്ങള്‍ കുറച്ചു പോസ്റ്റുചെയ്താല്‍ നന്നായിരുന്നു.

-ശ്രീലാല്‍

പ്രയാസി Sunday, November 11, 2007 10:48:00 PM  

മാഷേ..പടങ്ങള്‍ നന്നായിട്ടുണ്ട്..!
പക്ഷെ ഒരു സംശയം..
കാറിനു മുന്നിലുള്ള വസ്തുവും എന്താ ബ്ലര്‍ ആയതു..
എന്റെ വിവരമില്ലായ്മയാണോ..!?

krish | കൃഷ് Monday, November 12, 2007 2:09:00 AM  

വിശദീകരണം ഇങ്ങനെ ആയാലോ..
നമ്മുടെ ശ്രീനിവാസന്‍ ‘ചിന്താവിഷ്ടയായ ശ്യാമള’യില്‍ പടം പിടിച്ചപോലെ..
അതായത്, പരിമള സോപ്പിന്റെ പരസ്യത്തിനുള്ള മോഡല്‍ സ്വിമ്മിംഗ് പൂളിലേക്ക് എടുത്ത് ചാടുന്നു. അപ്പോള്‍ ക്യാമറയും ഒപ്പം ചാടട്ടെ എന്ന് പറയുന്നില്ലേ... ആ വിദ്യയല്ലേ പാനിംഗിനുള്ള വിദ്യ.. ല്ലേ സപ്താ.. ഹ.ഹ.

മഴത്തുള്ളി Monday, November 12, 2007 3:55:00 AM  

കുറെ നാള്‍ മുമ്പ് താങ്കള്‍ എവിടെയോ പാനിങ്ങിനേപ്പറ്റിയെഴുതിയതോര്‍ക്കുന്നു. വളരെ നന്നായിരിക്കുന്നു ഈ ചിത്രങ്ങള്‍.

എന്റെ കയ്യില്‍ ക്യാമറ കിട്ടിയാല്‍‍ അതുമായി കാറിനൊപ്പം ഓടിയാവും ഞാന്‍ പാനിംഗ് ചിത്രമെടുക്കുക ;)

Anonymous Monday, November 12, 2007 9:38:00 AM  

ഉപകാരപ്രദമായ ആര്ട്ടിക്കിള്‍..ഞാന്‍ കരുതി ഇതൊക്കെ ഗ്രാഫിക് ട്രിക്സ് ആണെന്നു.ഇപ്പഴല്ലേ മനസ്സിലായതു ക്യാമറ ട്രിക് ആണെന്നു ..

മൂര്‍ത്തി Monday, November 12, 2007 10:22:00 AM  

ഒരു കൈ നോക്കണം...:)

പൈങ്ങോടന്‍ Friday, November 16, 2007 3:09:00 AM  

ഈ ചിത്രങ്ങളിലൂടെ പാനിങ്ങ് എന്ന വിദ്യയെ പരിചയപ്പെടുത്തിയത് വളരെ ഉപകാരപ്രദമായി

ഈ ചിത്രങ്ങളെടുക്കാന്‍ ഷട്ടര്‍ സ്പീഡ് എത്രയാണുപയോഗിച്ചത്?ആ വിവരം കൂടി നല്‍കിയിരുന്നെങ്കില്‍ ഞങ്ങള്‍ക്കും ആ രീതിയില്‍ ഒരു ശ്രമിക്കാമായിരുന്നു

Unknown Wednesday, November 28, 2007 8:27:00 PM  

നന്ദി!
പൈങ്ങോടന്‍,
പാനിങ്ങിനെ കുറിച്ച് പകുതി എഴുതി നിര്‍ത്തി, സമയം, മടി ഇതൊക്കെ തന്നെ കാരണങ്ങള്‍!
കുറഞ്ഞ ഷട്ടര്‍ സ്പീഡാണ് ഉപയോഗിക്കേണ്ടത്, അത് ആപേക്ഷികമാണ്. മണിക്കൂറില്‍ 40 മൈല്‍ വേഗത്തില്‍ പോകുന്ന കാര്‍ വീശിപ്പിടിക്കാന്‍ ഞാന്‍ ഉപയോഗിച്ചത് സെക്കന്റിന്റെ 1/30,1/15 .

പാനിങ്ങ് എങ്ങനെ ചെയ്യാം.
1.Set the camera on a slow shutter speed
2. Set the shooting mode to continous mode (if you have any in your camera)
3.Set the focussing mode to Continous focus(AF-C in Nikon)
4.Set the focal length to the wide angle side.

Your settings for panning is done.
Now wait for the car to come, aim and focus the car, move the camera along with the car movement, at the same time make clicks, continue clicking following the car. You will get hold of the moving speed, shutter speed and panning speed after a few tires.Need patience, try hard, you will get good shots.


This technique can be used to potray motion of cars, kids, animals.. so don't limit panning to vehicles only.

പൈങ്ങോടന്‍ Thursday, November 29, 2007 11:20:00 AM  

പാനിങ്ങിനെക്കുറിച്ച് വിശദീകരിച്ചതിനു പ്രത്യേകം നന്ദി. ഇനി ഇതൊക്കെ ഒന്നു പരീക്ഷിക്കണം :)

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP