Sunday, July 12, 2009

മേഘങ്ങൾക്ക് താഴെ..20 comments:

ഹരീഷ് തൊടുപുഴ Sunday, July 12, 2009 7:35:00 PM  

ആ റോഡിന്റെ ഇങ്ങേയറ്റം ഫ്രേയിമില്‍ ബാലന്‍സ് ചെയ്ത് നിന്നിരുന്നുവെങ്കില്‍ അല്ലെങ്കില്‍ നിറഞ്ഞു നിന്നിരുന്നെവെങ്കില്‍ എന്നാശിച്ചു പോകുന്നു..

നല്ലൊരു കളര്‍ഫുള്ളായ ചിത്രം!!!

നാട്ടുകാരന്‍ Sunday, July 12, 2009 7:44:00 PM  

നന്നായിരിക്കുന്നു!

സെറീന Sunday, July 12, 2009 8:02:00 PM  

പഞ്ഞിത്തുണ്ടുകളില്‍ തൂങ്ങി
ആകാശമിറങ്ങി വരുമ്പോലെ..

Typist | എഴുത്തുകാരി Sunday, July 12, 2009 9:02:00 PM  

മേഘങ്ങള്‍ക്കു താഴെ എന്നതിനേക്കാള്‍ മേഘങ്ങളെ തൊട്ട് എന്നാവും കൂടുതല്‍ നല്ലതു്.

hAnLLaLaTh Sunday, July 12, 2009 10:01:00 PM  

മേഘങ്ങളുടെ താഴ്വരയിലെക്കൊരു സഞ്ചാരം

വിനയന്‍ Monday, July 13, 2009 12:44:00 AM  

Beautiful shot!!!
Pakshe harishettan paranjapole balance cheythu ninnirunnuvenkil enn thonnipoyi!!!

ദീപക് രാജ്|Deepak Raj Monday, July 13, 2009 1:44:00 AM  

ആശാനെ. ചിലപ്പോള്‍ ഇതെടുക്കും. വാള്‍ പേപ്പര്‍ ആക്കാനാ കേട്ടോ.

കുട്ടു | Kuttu Monday, July 13, 2009 3:12:00 AM  

നല്ല ലൈറ്റിങ്ങ്.. ആകാശവും നന്നായികിട്ടിയിരിക്കുന്നു...

കോമ്പോസിഷനില്‍ ഹരീഷ് പറഞ്ഞതൊന്ന് പരീക്ഷിക്കാമായിരുന്നു...

കുട്ടു | Kuttu Monday, July 13, 2009 3:20:00 AM  

ഇടതുവശത്തുള്ള വേലി(?) യും ഒരല്‍പ്പം distracting ആണ്.

കുക്കു.. Monday, July 13, 2009 8:02:00 AM  

miles to go before I sleep...

:)

അപ്പു Monday, July 13, 2009 8:08:00 AM  

എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ ചിത്രം.

കുട്ടുവേ എല്ലാ ചിത്രങ്ങളിലും ഡിസ്ട്രാക്റ്റിംഗ് ‘സംഗതികള്‍’ മാത്രമേ കാണുന്നുള്ളുവല്ലോ :) ഇതിനൊരു പരിഹാരം എന്താണ്?

കുട്ടു | Kuttu Monday, July 13, 2009 8:56:00 AM  

അപ്പുവേട്ടാ.
ഹി...ഹി..ഹി
മനപ്പൂര്‍വ്വമല്ല, കണ്ടുപോകുന്നതാണ്.രണ്ടുവീടുകളും, വേലിയും മേഘത്തിന്റെ നിഴലും പശുക്കളും... അങ്ങിനെയങ്ങിനെ ഓരോന്നും.. അപ്പോള്‍ മനസ്സില്‍ തോന്നുന്നത് സത്യസന്ധമായി പറയുന്നു എന്നേയുള്ളൂ...

ഒരുപക്ഷെ, ഓരോ ദിവസം കഴിയുന്തോറും ഫോട്ടോയെ കാണുന്ന രീതി മാറിക്കൊണ്ടിരിക്കുകയാണ് - അതായിരിക്കും കാരണം... ഇന്നലെ കണ്ട ആസ്പെക്റ്റിലൂടെയല്ല ഇന്ന് പടങ്ങള്‍ കാണുന്നത്. കുറച്ചുകൂടി പുതിയ ഒരു ആംഗിളിള്‍, കുറച്ചുകൂടി അറിവോടെ കാണാന്‍ ശ്രമിക്കുന്നു. അത്രേള്ളൂ.

ഈ പടത്തിന്റെ കോമ്പോസിഷന്‍ എനിക്കിഷ്ടപ്പെട്ടു. പുല്‍മേടും, ആകാശവും നന്നായിട്ടുണ്ട്. ഹരീഷ് പറഞ്ഞപോലെ റോഡിനെ ഫ്രെയിമില്‍ ബാലന്‍സ് ചെയ്ത് നിറുത്തിയാല്‍ കൂടുതല്‍ ഭംഗിണ്ടാവും എന്നൊരു അഭിപ്രായം എനിക്കുമുണ്ട്.

താരകൻ Monday, July 13, 2009 10:07:00 AM  

താണിഴയുമീ മേഘങ്ങളെ തൊട്ടുതലോടാന് മോഹം

saptavarnangal Monday, July 13, 2009 6:56:00 PM  

അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി, നമസ്കാരം.


ഹരീഷ്‌ പറഞ്ഞതു പോലെ എടുക്കാൻ നോക്കിയില്ല എന്നതാണ്‌ സത്യം. വണ്ടി ഒതുക്കി നിർത്തി പെട്ടന്ന് കമ്പോസ്‌ ചെയ്തെടുത്ത്‌ ഓടി പോയതാ..ആ വീട്ടിലേക്കെത്തുന്ന വഴി ലീഡ്‌ ലൈനാക്കി വെച്ച്‌ ആ വീട്‌ റൂൾ ഒഫ്‌ തേർഡ്‌ രീതിയിൽ താഴെ നടുക്കാക്കി കമ്പോസ്‌ ചെയ്യുകയായിരുന്നു. അപ്പുറത്തെയും ഇപ്പുറത്തേയും പച്ചയും റോഡും ആ വേലി പോലെ തോന്നിക്കുന്നവയും മേഘങ്ങളും ലീഡ്‌ ലൈനുകളായി ആ വീട്ടിലേക്ക്‌ കൺവേർജ്‌ ചെയ്യും എന്ന വിചാരത്തിലാണ്‌ ഈ ഷോട്ടെടുത്തത്‌.ടൈപ്പിസ്റ്റേ,
തലക്കെട്ടിന്റേയും അടിക്കുറിപ്പുകളുടേയും കാര്യത്തിൽ ഞാൻ വളരെ വളരെ മോശമാ.. ഫോട്ടോ കൊടുത്ത്‌ സെറീനയെക്കൊണ്ടൊക്കെ അടുകുറിപ്പെഴുതിച്ചാല്ലോ എന്നൊക്കെ തോന്നാറുണ്ട്‌ ഇവരുടെയൊക്കെ എഴുത്തുകൾ കാണുമ്പോൾ..

കുട്ടൂ,
അത്‌ വേലിയല്ല, പുല്ല്‌ ചെത്തു ഉരുട്ടി വെച്ചിരിക്കുന്നതാണെന്നു തോന്നുന്നു. പല പുൽ മേടുകളിലും ഞാൻ ഇവ റോളുകൾ കണ്ടിട്ടുണ്ട്‌. നന്നായി , കൃത്യമായ അകലങ്ങളിൽ ഇങ്ങനെ റോളുകൾ.. ഫോട്ടോയെടുക്കാൻ സാധിച്ചിട്ട്റ്റില്ല. അമേർക്കയിൽ വണ്ടി ഓടിക്കുമ്പോൾ കാണുന്ന പല നല്ല സീനറികളും ഫോട്ടോയാക്കാൻ സാധിക്കാറില്ല, വണ്ടി ഒതുക്കി നിർത്താൻ സാധിക്കില്ല എന്നതു കൊണ്ടു തന്നെ. പിന്നെ എങ്ങാനും ഒതുക്കി നിർത്തി ഫോട്ടോയെടുത്താൽ ചിലപ്പം പോലീസും വരും.

ദീപക്കേ,
ഫോട്ടോ എടുത്ത്‌ വാൾപ്പേപ്പറക്കിക്കോ, നോ പ്രോബ്ലംസ്‌!

അപ്പു Monday, July 13, 2009 7:33:00 PM  

കുട്ടു പറഞ്ഞ അഭിപ്രായത്തെ ഞാൻ എതിർക്കുകയാണെന്നു വിചാരിക്കരുത്. സത്യസന്ധമായ അഭിപ്രായം പറഞ്ഞതിൽ ശരികേടും ഇല്ല.

ഞാൻ പറഞ്ഞത് എന്താണെന്ന് ഒന്നു വിശദീകരിച്ചോട്ടെ. സപ്തൻ കാറോടിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു. വഴിയിൽ വച്ച് ഈ ഫ്രെയിമിൽ കാണുന്ന നീലാകാശവും, തുണ്ടുമേഘങ്ങളും, പച്ചപ്പുൽത്തകിടിയും അകലെയൂള്ള വീടും ചേർത്ത് ഒരു ഫ്രെയിം കാണുന്നു. മേഘങ്ങൾക്കു താഴെ എന്നൊരു തലക്കെട്ടിനു യോജിച്ച രീതിയിൽ ഫ്രെയിമിന്റെ മൂന്നിൽ രണ്ടു ഭാഗവും ആകാശത്തിനു പ്രാധാന്യം കൊടൂത്തുകൊണ്ട് കമ്പോസ് ചെയ്ത് ഈ ഫ്രെയിം എടുക്കുന്നു. വീടിലേക്കുള്ള ഒരു ലീഡ് ലൈൻ ആയി റോഡിനെ ഉപയോഗിക്കുകയും ചെയ്തു.

ഇനി കുട്ടുപറഞ്ഞ വേലി ( അടുക്കിവച്ചിരിക്കുന്ന പുൽ‌ക്കെട്ടുകൾ). ഈ കെട്ടുകളെ ആ സന്ദർഭത്തിൽ സപ്തൻ എന്തുചെയ്യണം എന്നാണ് കുട്ടു ഉദ്ദേശിക്കുന്നത്? അവിടെനിന്ന് അവ എടുത്തുമാറ്റാൻ സാധിക്കില്ല. അവയെ ഒഴിവാക്കിക്കൊണ്ട് ഒരു ആംഗിൾ എടുക്കാൻ പോയാൽ റോഡിനെ ലീഡ് ലൈൻ ആക്കുവാൻ സാധിക്കില്ല. മാത്രവുമല്ല ഈ പുൽക്കെട്ടുകൾ ആ സിറ്റുവേഷനിൽ ഉള്ള ഒരു സംഭവമാണ്. അതിനെ ഒരു ഡിസ്ട്രാക്ഷന് എന്ന രീതിയിൽ എന്തിനു കാണണം? അവ അടുക്കിവയ്ക്കാതെ പുൽത്തകിടിയിൽ വാരിവലിച്ചിട്ടിരിക്കുകയാണെങ്കിൽ സമ്മതിച്ചു :) ഇതങ്ങനെയല്ലല്ലോ. അതുപോലെ, ഹരീഷ് ആഗ്രഹിച്ച ഫ്രെയിം നിറഞ്ഞു നിൽക്കുന്ന റോഡ് - ഈ ഫോട്ടോയുടെ ഭംഗി ഇതിന്റെ വൈഡ് ആംഗിൾ ആണെന്നാണ് എനിക്കു മനസ്സിലാകുന്നത്. ഈ റോഡിന് അങ്ങേയറ്റം പോയാൽ ഒരു അഞ്ചു മീറ്റർ വീതിയുണ്ടാവും. അഞ്ചു മീറ്ററിനെ 2:3 ഫ്രെയിമിൽ ഫുൾ വീതിയിൽ പ്രതിഷ്ഠിക്കണമെങ്കിൽ ഫോക്കൽ ലെങ്ത് എത്രവേണ്ടിവരും? കുറഞ്ഞത് 55 mm എന്നെങ്കിലും കൂട്ടാം, അല്ലേ? ആ ആംഗിളിൽ ആയിരുന്നുവെങ്കിൽ ഈ ചിത്രം ഇത്ര ഭംഗിയാവുകയുമില്ലായിരുന്നു എന്നെനിക്കു തോന്നുന്നു.

സപ്തന്റെ ഒരു ഫോട്ടോയെപ്പറ്റി ഇത്രവലിയ അവലോകനം നടത്തുക എന്നത് ഒരു അഹങ്കാരമാണ് എന്നറിയാം. എങ്കിലും അഭിപ്രായങ്ങൾ പറഞ്ഞു എന്നുമാത്രം.

saptavarnangal Monday, July 13, 2009 8:28:00 PM  

അഭിപ്രായങ്ങൾ പറയുന്നതിന് ഒരു പ്രശ്നവുമില്ല, ഹരീഷ് അങ്ങനെ പറഞ്ഞതു കൊണ്ട് അടുത്ത പ്രാവശ്യം കൂടുതൽ ശ്രദ്ധിക്കും. ഹരീഷിന്റെ നിർദ്ദേശത്തോട് അടുത്ത് നിൽക്കുന്ന ഷോട്ട് ഇതാ, അപ്പു പറഞ്ഞ പ്രശ്നങ്ങൾ ഇതിൽ കാണാം.


അപ്പു പറഞ്ഞതു പോലെ ഈ പുല്ലിന്റെ കെട്ടുകൾ, ആ പശുക്കൽ എല്ലാം ഇടത്തു വശത്തുള്ള പുൽ മേടുകളുടെ ഭാഗമായിരുന്നു.അതും ആ വീട്ടിലേക്ക് കണ്‌‌വേർജ് ചെയ്യുന്നു എന്നു തോന്നിയതു കൊണ്ടാണ് ഞാൻ ഈ ഫോട്ടോ പോസ്റ്റിയത്. പിന്നെ വിശാലമായ നീലാകാശം ആധാരമാക്കി വൈഡ് ആംഗിൾ ഷോട്ടാണ് എന്റെ മനസ്സിലുണ്ടായിരുന്നത്.

കുട്ടു | Kuttu Monday, July 13, 2009 9:01:00 PM  

അപ്പുവേട്ടാ/സപ്തന്‍:
ശ്ശൊ. ഞാന്‍ പറഞ്ഞത് ഇത്ര വലിയ ചര്‍ച്ചയായോ...
അതിമനോഹരമായ ആകാശത്തിനു കീഴെ മനോഹരമായ പുല്‍‌മേട്. അവിടെ ഒരു വീട്, അതിലേക്ക് ഒരു ലീഡ് ലൈന്‍ (റോഡ്). നല്ല ഫ്രെയിം ആണ് അത്. അമേരിക്കയിലെ ഒരു ഗ്രാമ(?)ക്കാഴ്ച അതേപോലെ ഒപ്പിയെടുത്തിരിക്കുന്നു. ആ പോയന്റ് ഞാന്‍ സമ്മതിക്കുന്നു.

പക്ഷെ, വീടിന്റെ അതേ കോണ്ട്രാസ്റ്റില്‍ കുറെ പുല്‍ക്കെട്ടുകള്‍ കൂടി കണ്ടപ്പോള്‍ അതും ശ്രദ്ധിച്ചുപോയി. (ഫുള്‍സ്ക്രീന്‍ മോഡിലാണേ) കൂടുതല്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ കാരണം പുല്‍ക്കെട്ടുകള്‍ വൃത്തിയുള്ള ഒരു പാറ്റേണ്‍ ഫോളൊ ചെയ്യുന്നതു കൊണ്ടാണ്.
Repetition & Patterns ഫോട്ടോയില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുമല്ലോ. ആ ഒരു അഭിപ്രായം ഇവിടെ തുറന്നുപറഞ്ഞെന്ന് മാത്രം. അല്ലാതെ അതിനെ ഒരു വിമര്‍ശനമായൊന്നും കരുതേണ്ട. സപ്തന്റെ ഒരു പടം വിമര്‍ശിക്കാനൊന്നും ഞാനാളല്ല. അതിനുള്ള അറിവും ഇല്ല. ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ തോന്നിയത് പറഞ്ഞു എന്നു മാത്രം. അങ്ങനെയേ എടുക്കാവൂ... തെറ്റാണെങ്കില്‍ ക്ഷമീര്‍... :)

Kichu $ Chinnu | കിച്ചു $ ചിന്നു Tuesday, July 14, 2009 12:59:00 AM  

എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു. ഒരു പക്കാ വാള്‍പേപ്പര്‍ ഷോട്ട്!

saptavarnangal Tuesday, July 14, 2009 4:02:00 AM  

കുട്ടു,
ഒരു പ്രശ്നവുമില്ല.അഭിപ്രായങ്ങൾ തുറന്നു പറയണം. എന്റ്റെ അഭിപ്രായത്തിൽ കൊള്ളാം, കേമം എന്ന കമന്റുകളേകാൾ വിലയുണ്ട് ഇങ്ങനെയുള്ള അഭിപ്രായങ്ങൾക്ക്!

വിവാദങ്ങളൊന്നുമില്ല, ഇങ്ങനെ വിശകലനം ചെയ്യുമുമ്പോൾ മാത്രമേ ‘എന്തു കൊണ്ടാണ് ഒർ ഫോട്ടോ നല്ലതാകുന്നത്/മോശമാകുന്നത്’ എന്ന് വ്യക്തമാകൂ.

ബ്ലോഗിൽ ഇപ്പോൾ എനിക്ക് സമയം തീരെ കിട്ടാറില്ല. ഇവിടെ വേനലാണ് മിക്കപ്പോഴും വീടിനു വെളിയിലായിരിക്കും, അതു കൊണ്ട് വലിയ വിശദമായ കമന്റുകൾ മറ്റു ഫോട്ടോ ബ്ലോഗുകളിൽ ഇടാൻ സാധിക്കാറില്ല :( അതു കൊണ്ട് പ്രതികരണങ്ങൾ വൈകിയാൽ യാതൊരു രീതിയിലും വിഷമിക്കേണ്ട കേട്ടോ :)

അഗ്രജന്‍ Tuesday, September 08, 2009 12:21:00 AM  

മനോഹരമായ ചിത്രം...

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP