Friday, June 30, 2006

കഥയിലെ രാജകുമാരനും രാജകുമാരിയും...


കഥയിലെ രാജകുമാരിയും...


രാജകുമാരനും ...

നേര്‍ക്കാഴ്ചകളില്‍ ഇതു ഫാഷന്‍ കാലം...
നിറങ്ങളുടെ സംഗമം..

Wednesday, June 28, 2006

ഇതാ ചില ചുണക്കുട്ടികള്‍!

സമര്‍പ്പണം: സന്തോഷിന്റെ ശേഷം ചിന്ത്യം ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന ജില്ലിന്റെ കരയുന്ന കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടു വിഷമിച്ചവര്‍ക്ക്‌..സാക്ഷിയുടെ ബൂലോക ക്ലബിലെ പാപത്തിന്‍റെ പങ്ക് രേഖാ ചിത്രം കണ്ടു മനസ്സു വേദനിച്ചവര്‍ക്ക്‌...











ഇതാ ചില ചുണക്കുട്ടികള്‍..
പ്രസന്നമായ മുഖങ്ങള്‍..
നിഷ്ക്കളങ്കമായ ഭാവങ്ങള്‍..
അവരുടെ ഈ ചിത്രങ്ങള്‍ നിങ്ങളുടെ കണ്ണിന്‌ കുളിര്‍മ്മയേകട്ടെ..!

ഇവിടെ സിങ്കപ്പൂര്‍ നടന്ന ഒരു ഫാഷന്‍ ഷോയില്‍ നിന്ന്‌..
പശ്ചാത്തല സംഗീതത്തിന്റെ താളത്തിനൊത്തല്ലെങ്കിലും റാമ്പില്‍ അവര്‍ ചുവടു വെച്ചു..
വിവിധ പോസുകളില്‍ ക്യാമറക്കു മുന്‍പില്‍ നിന്നു..
കാണികളെ കൈയിലെടുത്തു...!!

നന്ദി:ഈ ഫോട്ടോകള്‍ എടുക്കുവാന്‍ ലെന്‍സ്‌ കടം തന്നു സഹായിച്ച സുഹൃത്ത്‌ വിനോദിന്‌!

Sunday, June 25, 2006

ഇതാ നന്ദിയുടെ പനിനീര്‍ പൂവു്‌!



നേര്‍കാഴ്ചകളില്‍ 50 comments യാഥാര്‍ത്ഥ്യമായിരിക്കുന്നു..Leave your comment പേജില്‍ വിയര്‍പ്പൊഴുക്കിയ നല്ലവരായ ബ്ലോഗിണി ബ്ലോഗന്മാര്‍ക്കു്‌ നന്ദി.. ഇതാ നന്ദിയുടെ പനിനീര്‍ പൂവു്‌ !

പിന്നെ ഒരു സൂര്യകാന്തി പൂവും..!

സൂര്യകാന്തി സൂര്യകാന്തി....
സ്വപ്നം കാണുവതാരേ..?

Thursday, June 22, 2006

ബീന കണ്ണന്‍ ദാ..ഇതാ...









ഫുട്ബാള്‍ ബ്ലോഗിനെ ഓഫ്‌ ടോപ്പിക്കാക്കിയ ബീന കണ്ണന്‍ ദാ..ഇതാ...മേക്കപ്പണോ അതോ ഒറിജിനലാണോ എന്നു നോക്കി തീരുമാനിച്ചോ എല്‍ ജി, ബിന്ദു കുട്ടിയേടത്തി ഇത്യാദിയായവരേ!!ബീന കണ്ണന്‍ ശീമാട്ടി കിഡ്സ്‌ വിഭാഗത്തിന്റെ ഉത്ഘാടന വേളയില്‍!കണ്‍കുളിര്‍ക്കേ കണ്ടോള്ളൂ..! ഇതിനോടനുബന്ധിച്ചു ചൈനീസ്സ്‌ കലാകാരന്മാരുടെ പ്രകടനവും ഉണ്ടായിരുന്നു!

Wednesday, June 21, 2006

ഇടപ്പള്ളി പള്ളിയിലെ പെരുന്നാള്‍!


ഉത്സവങ്ങളും പെരുന്നാളുകളും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്‌ . അതിനോടനുബന്ധിച്ചുള്ള ഓര്‍മ്മകളും എന്നും അവന്‍ മനസില്‍ കാത്തു സൂക്ഷിക്കുന്നു..
തിരക്കു കാരണം കാറില്‍ നിന്നു ഇറങ്ങാതെ, മുക്കാലി ഇല്ലാതെ എടുത്ത ഒരു ഫോട്ടോ.

Thursday, June 15, 2006

മറുനാട്ടില്‍ ഒരു പൂര വെടിക്കെട്ടു്‌!
















സിംഹപുരത്തില്‍ വര്‍ഷത്തില്‍ 2 - 3 തവണ വെടിക്കെട്ട്‌ നടത്തും. കഴിഞ്ഞ ഫെബ്രുവരിയിലും പുതു വര്‍ഷത്തോടനുബന്ധിച്ച്‌ വെടിക്കെട്ട്‌ നടത്തി. സമയവും സന്ദര്‍ഭവും ഒത്തു വന്നതു കൊണ്ടു ആ സംഭവം ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ സാധിച്ചു. ഒരു 5 മിനിറ്റ്‌ നേരം ആകാശത്തില്‍ വര്‍ണ്ണവിസ്മയം സ്രിഷ്ടിച്ചുകൊണ്ടു ഒരു 'സൈലെണ്റ്റ്‌' വെടിക്കെട്ട്‌.. സൈലെണ്റ്റ്‌ എന്നു വെച്ചാല്‍ കളര്‍ മാത്രമേയൊള്ളു സൌണ്ട്‌ ഒട്ടും തന്നെയില്ല..ഞങ്ങളുടെ നാട്ടിലെ പാവം അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും വെടിക്കെട്ടിനോടു താല്‍പര്യം ഇല്ലായിരുന്നു. ഇല്ലായുരുന്നോ എന്നു ചോദിച്ചാല്‍ അതിനുള്ള അവസ്ഥയില്ലായിരുന്നു എന്നതായിരുന്നു സത്യം. അതു കൊണ്ടു ഞാന്‍ ആകെ കണ്ടിരുന്ന/കേട്ടിരുന്ന വെടിക്കെട്ട്‌ മാലപടക്കവും അതിണ്റ്റെ ഇടയിലുള്ള 4 -5 ഗുണ്ടുകളുമായിരുന്നു.. അതു വെച്ചു നോക്കുമ്പോള്‍ ഇവിടെ ഗുണ്ടും കതിനയുമൊന്നുമില്ല, കുടകളും അതേപോലത്തെ വര്‍ണ്ണകാഴ്ച്ചകളും മാത്രം!

വെടിക്കെട്ടെല്ലാം കഴിഞ്ഞു മുക്കാലിയും മടക്കി ക്യാമറയും ബാഗിലാക്കി തിരിച്ചു നടക്കുമ്പോള്‍ ഭാര്യയോട്‌ പറഞ്ഞു 'നല്ല അടിപൊളി വെടിക്കെട്ട്‌.. അല്ലേ? ലോകത്തില്‍ വേറെ ഒരിടത്തും നമ്മള്‍ക്ക്‌ ഇതുപോലെ വെടിക്കെട്ട്‌ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല..' രണ്ടാമത്‌ പറഞ്ഞത്‌ ഇഷ്ടപെടാതെ ചാലക്കുടിക്കാരിയായ എണ്റ്റെ ദേശസ്നേഹി ഭാര്യ മൊഴിഞ്ഞു 'മോനേ ഇതൊന്നുമല്ല വെടിക്കെട്ട്‌.ത്രിശ്ശൂറ്‍ പൂരത്തിണ്റ്റെ വെടിക്കെട്ടാണ്‌ വെടിക്കെട്ട്‌.. അതിണ്റ്റെ 7 അയലത്തുപോലും വരില്ല ഇത്‌'! വായ്‌ കൊണ്ടു ടൊ..ഡോ..ഷൂ..ശൂ.. എന്നു 3-4 സൌണ്ടും കൈകള്‍ കൊണ്ടു 2-3 കുട വിരിയുന്നതും..സേമ്പിളു്‌ ... എനിക്കായിട്ട്‌! ത്രിശ്ശൂറ്‍ പൂരം കണ്ടിട്ടിലാത്തതിനാലും കുടുംബ സമാധനത്തിണ്റ്റെ പ്രാധാന്യം ഓര്‍ത്തതുകൊണ്ടും ഞാന്‍ എണ്റ്റെ അഭിപ്രായം ഒന്നും അറിയിച്ചില്ല. എന്നെങ്കിലും ത്രിശ്ശൂറ്‍ പൂരം ഞാനും കാണും, അതിനു ശേഷം ഇതിന്‌ മറുപടി എന്നു മനസ്സില്‍ വിചാരിക്കുകയും ചെയ്തു.

അങ്ങനെ ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ത്രിശ്ശൂറ്‍ പൂരത്തിണ്റ്റെ സമയമായിരുന്നു..ഭാര്യാഭവനം കേന്ദ്രികരിച്ചുള്ള പരിപാടികള്‍ ഈ പൂര ദിവസങ്ങള്‍ക്കു ചുറ്റുമായി ആസൂത്രണം ചെയ്തു. ബിയര്‍ വാഗ്ദാനം കൊടുത്ത്‌ ഒരു കസിണ്റ്റെയും അവണ്റ്റെ ബൈക്കിണ്റ്റെയും സമയം ബുക്ക്‌ ചെയ്തു കാത്തിരിക്കുകയായിരുന്നു ത്രിശ്ശൂറ്‍ പൂരത്തിണ്റ്റെ വെടിക്കെട്ട്‌ കാണാന്‍..എവിടെയും പോകാന്‍ മടി പിടിക്കുന്ന ഞാന്‍ പോകാന്‍ തയ്യാറായതുക്കൊണ്ടാണോ എന്നറിയില്ല, ഒരു വെടിക്കെട്ടപകടം, അതുകൊന്ദു വെടിക്കെട്ട്‌ മാറ്റിവെയ്ക്കുകയും ചെയ്തു.

ഇവിടെ നടന്ന വെടിക്കെട്ടിണ്റ്റെ ഒരു 200-ഓളം ഫോട്ടോസ്‌ എടുത്തപ്പോള്‍ ഒരു 8-10 എണ്ണം ഒരു മാതിരി ഒത്തു കിട്ടി.. അതിണ്റ്റെ അഹങ്കാരം കൊണ്ടാണോ എന്നറിയില്ല, നാട്ടില്‍ ചെല്ലുമ്പോള്‍ വെടിക്കെട്ടുകള്‍ കാണാനും അവയെ ഒപ്പിയെടുക്കാനും അടക്കാനാക്കാത്ത ആഗ്രഹം.. പൂരം പോലെ തന്നെ പ്രശസ്തമായ ചില വെടിക്കെട്ടുകള്‍ - നെന്‍മാറ, മരട്‌, എപ്പോഴെങ്കിലും ഇവയൊകെ കാണാമെന്നും ക്യാമറക്കുള്ളിലാക്കാമെന്നുമുള്ള പ്രതീക്ഷയോടെ അടുത്ത അവധിക്കുവേണ്ടി കാത്തിരിക്കുന്നു....

PS: അവന്‍ താന്‍ ഇവന്‍!

Saturday, June 10, 2006

ഇതാ ഇവിടെ ഒരു ചന്ദ്രന്‍!



ഇതാ ഇവിടെ ഒരു ചന്ദ്രന്‍...മുഴുവന്‍ ആയിട്ടില്ല..
കഴിഞ്ഞ ആഴ്ച്ച എടുത്തതാ.. ഈ ആഴ്ച്ച മുഴുവന്‍ ആകും...
അവനെ ക്യാമറക്കുള്ളില്‍ ആക്കാന്‍ നോക്കിയിരിക്കുന്നു..
ഇതു 450mm (300mm X 1.5) ഫോക്കല്‍ ലെങ്ങ്ത്തില്‍ എടുത്തതാണ്‌..
അതിണ്റ്റെ 100 % ക്രോപ്പ്‌
ഞെക്കിയാല്‍ കാണാം!

അവ്യക്തമായ ഒരു പുലര്‍കാല സ്വപ്നം പോലെ..


അവ്യക്തമായ ഒരു പുലര്‍കാല സ്വപ്നം പോലെ..
പട്ടത്തി, പട്ടത്തി കനകംബരം എന്നൊക്കെ ഈ പൂവിനു വിളിപേരുകള്‍.

Wednesday, June 07, 2006

അവധിക്കാലത്ത്‌

ക്രിക്കറ്റ്‌ കളിയും കനാലില്‍ കുളിയും...
ഇവരുടെ അവധിക്കാലം ഇങ്ങനെ ആയിരുന്നു.
കൈയിലെ ക്യാമറ കണ്ടപ്പോള്‍ ഇവര്‍ക്കു ആവേശം കൂടി
ക്യാമറക്കു മുന്‍പില്‍ പല അഭ്യാസങ്ങളും കാണിച്ചു..
......................................
എന്റെ കുട്ടിക്കാലം ഞാന്‍ ഇവരില്‍ കാണുന്നു.

Monday, June 05, 2006

ഹണി ബീ

ഹണി ബീ - മധു നുകര്‍ന്നു പൂവുകളില്‍ നിന്ന്‌ പൂവുകളിലേക്ക്‌..

Sunday, June 04, 2006

വര്‍ണ്ണങ്ങള്‍




നാട്ടില്‍ ഇതു മഴക്കാലം, പക്ഷെ ഇവിടെ വസന്തകാലം.. നേര്‍കാഴ്ച്ചകളില്‍ വര്‍ണ്ണങ്ങള്‍ വാരി വിതറിക്കൊണ്ട്‌..

Thursday, June 01, 2006

ഒരു പകല്‍ കൂടി കൊഴിയുന്നു.....


ഒരു പകല്‍ കൂടി കൊഴിയുന്നു.....
ത്രിശ്ശുര്‍ വടക്കാഞ്ചെരി വഴിയില്‍ എവിടെയോ ഒരു കവല!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP