ഇതാ ചില ചുണക്കുട്ടികള്‍!
സമര്‍പ്പണം: സന്തോഷിന്റെ ശേഷം ചിന്ത്യം ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന ജില്ലിന്റെ കരയുന്ന കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടു വിഷമിച്ചവര്‍ക്ക്..സാക്ഷിയുടെ ബൂലോക ക്ലബിലെ പാപത്തിന്‍റെ പങ്ക് രേഖാ ചിത്രം കണ്ടു മനസ്സു വേദനിച്ചവര്‍ക്ക്...
ഇതാ ചില ചുണക്കുട്ടികള്‍..
പ്രസന്നമായ മുഖങ്ങള്‍..
നിഷ്ക്കളങ്കമായ ഭാവങ്ങള്‍..
അവരുടെ ഈ ചിത്രങ്ങള്‍ നിങ്ങളുടെ കണ്ണിന് കുളിര്‍മ്മയേകട്ടെ..!
ഇവിടെ സിങ്കപ്പൂര്‍ നടന്ന ഒരു ഫാഷന്‍ ഷോയില്‍ നിന്ന്..
പശ്ചാത്തല സംഗീതത്തിന്റെ താളത്തിനൊത്തല്ലെങ്കിലും റാമ്പില്‍ അവര്‍ ചുവടു വെച്ചു..
വിവിധ പോസുകളില്‍ ക്യാമറക്കു മുന്‍പില്‍ നിന്നു..
കാണികളെ കൈയിലെടുത്തു...!!
നന്ദി:ഈ ഫോട്ടോകള്‍ എടുക്കുവാന്‍ ലെന്‍സ് കടം തന്നു സഹായിച്ച സുഹൃത്ത് വിനോദിന്!
10 comments:
ഇതാ ചില ചുണക്കുട്ടികള്‍!
സമര്‍പ്പണം: സന്തോഷിന്റെ ശേഷം ചിന്ത്യം ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന ജില്ലിന്റെ കരയുന്ന കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടു വിഷമിച്ചവര്‍ക്ക്..സാക്ഷിയുടെ ബൂലോക ക്ലബിലെ പാപത്തിന്‍റെ പങ്ക് രേഖാ ചിത്രം കണ്ടു മനസ്സു വേദനിച്ചവര്‍ക്ക്...
ഇതൊക്കെ നമ്മുടെ അമ്മുമാരും പാറുമാരും പാറന്മാരും അല്ലേ?
നല്ല കുറുമ്പന്‍ കുട്ടികള്‍.. നല്ല ക്യാമറ...നല്ല ക്യാമറമാന്‍
ഡാലി,
ഇവര്‍ നമ്മുടെ അമ്മുവും പാറുക്കുട്ടിയും തന്നെ.. ചൈനീസുകാര്‍ക്ക് ഇവര്‍ xio juin, li thing , xin ru *** എന്നിങ്ങനെ! ഇതു ഈ കുട്ടികളുടെ ശരിയായ പേരുകള്‍ അല്ല കേട്ടോ..
***ചൈനീസ് പെണ്‍കുട്ടികളുടെ ചില commonly used പേരുകള്‍,ചൈനീസ് സഹ പ്രവര്‍ത്തകനോടു ചോദിച്ചു് മനസ്സിലാക്കിയത്!
“കവായി“ കുട്ടികള്‍
സപ്തം പറഞ്ഞത് കേട്ടപ്പോള്‍ “ഹൂ ഈസ് ദ പ്രസിഡന്റ് ഓഫ് ചൈന“ എന്ന് ബുഷിന്റെ സെക്രട്ടറി പുള്ളിയോട് പറഞ്ഞപ്പോള്‍ “അതു തന്നെയാണ് ഞാനും ചോദിക്കുന്നത്, ഹൂ ഈസ് ദ പ്രസിഡന്റ് ഓഫ് ചൈന, പറയൂ” എന്ന് ബുഷ് ചോദിച്ചപ്പോള്‍ “ഹൂ ഈസ് ദ പ്രസിഡന്റ് ഓഫ് ചൈന” എന്ന് സെക്രട്ടറി ഒന്നുകൂടി പറഞ്ഞപ്പോള്‍ ബുഷിനു വട്ടായി കോഫീ അന്നനെ വിളിക്കൂ എന്ന് അലറിയപ്പോള്‍ “കോഫീ ഓണ്‍ ലൈന്‍ സാര്‍” എന്ന് പറഞ്ഞ് സെക്രട്ടറി ഫോണ്‍ കൊടുത്തപ്പോള്‍ “ഇപ്പോള്‍ കോഫി കുടിക്കണമെന്ന് ആരാ പറഞ്ഞത്” എന്നും പറഞ്ഞ് ബുഷ് ചൂടായി കോണ്ടിയെ വിളിക്കൂ എന്ന് കൂവിയപ്പോള്‍ “യൂ മീന്‍ റൈസ് (കോണ്ടലീസാ റൈസ്) സാര്‍?” എന്ന് സെക്രട്ടറി ക്ലാരിഫൈ ചെയ്യാന്‍ ചോദിച്ചപ്പോള്‍ “എന്നാല്‍ കൂടെ രണ്ട് ഉരുളക്കിഴങ്ങും കൂടി പോരട്ടെ” എന്ന് ബുഷ് പറഞ്ഞ ആ തമാശ ഓര്‍മ്മ വരുന്നു!
എന്താ ഗൌരവം ചില കൊച്ചു സുന്ദരീസുന്ദരന്മാരുടെ... സൂപ്പര്‍മോഡലുകള്‍ തോറ്റുപോകുമല്ലോ... :)
ആദ്യത്തെ ഫൊട്ടോ സൂപ്പര്‍.
ഇവിടെ ആനെങ്കില്‍ ഇതും ബാലപീഡനം ആകുമായിരുന്നു.
ആ വിനോദിനെകൊണ്‍ദും ബ്ലോഗിക്കൂന്നേ.
വര്‍ണ്ണം, ഇവിടെ ഉള്ള ചൈനക്കാരനോട് ഞങല്‍ പറയുന്നന്തെന്താണെന്നൊ? കുട്ടിക്കു പേരിടാറാവുമ്പോള്‍ അവര്‍ ഒരു നാണയം നിലത്തിടും. അതുണ്ടക്കുന്ന ശബ്ദം ആയിരിക്കും പേരു എന്നു. ആശാന്‍ നന്നായി ചിരിക്കും അതു കേള്‍ക്കുമ്പോള്‍
വക്കരി,
:)
ആദിത്യന്‍,
:)
തുളസി,
നന്ദി,വിനോദ് തിരിച്ച് നാട്ടിലേക്കു പോയി.
ഡാലി,
:)
ഡാലിയേ, ആ ചൈനീസ് തമാശയുടെ മറുപടിയായി ഒരു മലയാളം തമാശയും ഉണ്ട് :)
മലയാളം പഠിച്ചെടുക്കാന്‍ വളരെ എളുപ്പമാണത്രെ. ഒരു കൊക്കക്കോള ക്യാന്‍ എടുക്കുക. അതില്‍ അഞ്ചാറു കല്ലു പെറൂക്കി ഇടുക. നന്നയി കുലുക്കുക. അതാ മലയാളത്തിലെ വാക്കുകളൊക്കെ കേട്ടു തുടങ്ങുന്നു. ഇനി വെറുതെ പഠിച്ചെടുത്താല്‍ മാത്രം മതി :)
ആദിത്യന്‍,
ഒരു കാര്യം സത്യം..ചൈനീസ് ഭാഷ പഠിച്ച് എടുക്കുക എന്നതു അതി കഠിനം.. 4 വര്‍ഷം കൊണ്ടു 3-4 വാക്കുകള്‍ പഠിച്ചെടുത്തു..
സാലഹ് - wrong
താ പാ - take way
സി സിയെ - thank you
Post a Comment