Thursday, June 15, 2006

മറുനാട്ടില്‍ ഒരു പൂര വെടിക്കെട്ടു്‌!
















സിംഹപുരത്തില്‍ വര്‍ഷത്തില്‍ 2 - 3 തവണ വെടിക്കെട്ട്‌ നടത്തും. കഴിഞ്ഞ ഫെബ്രുവരിയിലും പുതു വര്‍ഷത്തോടനുബന്ധിച്ച്‌ വെടിക്കെട്ട്‌ നടത്തി. സമയവും സന്ദര്‍ഭവും ഒത്തു വന്നതു കൊണ്ടു ആ സംഭവം ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ സാധിച്ചു. ഒരു 5 മിനിറ്റ്‌ നേരം ആകാശത്തില്‍ വര്‍ണ്ണവിസ്മയം സ്രിഷ്ടിച്ചുകൊണ്ടു ഒരു 'സൈലെണ്റ്റ്‌' വെടിക്കെട്ട്‌.. സൈലെണ്റ്റ്‌ എന്നു വെച്ചാല്‍ കളര്‍ മാത്രമേയൊള്ളു സൌണ്ട്‌ ഒട്ടും തന്നെയില്ല..ഞങ്ങളുടെ നാട്ടിലെ പാവം അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും വെടിക്കെട്ടിനോടു താല്‍പര്യം ഇല്ലായിരുന്നു. ഇല്ലായുരുന്നോ എന്നു ചോദിച്ചാല്‍ അതിനുള്ള അവസ്ഥയില്ലായിരുന്നു എന്നതായിരുന്നു സത്യം. അതു കൊണ്ടു ഞാന്‍ ആകെ കണ്ടിരുന്ന/കേട്ടിരുന്ന വെടിക്കെട്ട്‌ മാലപടക്കവും അതിണ്റ്റെ ഇടയിലുള്ള 4 -5 ഗുണ്ടുകളുമായിരുന്നു.. അതു വെച്ചു നോക്കുമ്പോള്‍ ഇവിടെ ഗുണ്ടും കതിനയുമൊന്നുമില്ല, കുടകളും അതേപോലത്തെ വര്‍ണ്ണകാഴ്ച്ചകളും മാത്രം!

വെടിക്കെട്ടെല്ലാം കഴിഞ്ഞു മുക്കാലിയും മടക്കി ക്യാമറയും ബാഗിലാക്കി തിരിച്ചു നടക്കുമ്പോള്‍ ഭാര്യയോട്‌ പറഞ്ഞു 'നല്ല അടിപൊളി വെടിക്കെട്ട്‌.. അല്ലേ? ലോകത്തില്‍ വേറെ ഒരിടത്തും നമ്മള്‍ക്ക്‌ ഇതുപോലെ വെടിക്കെട്ട്‌ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല..' രണ്ടാമത്‌ പറഞ്ഞത്‌ ഇഷ്ടപെടാതെ ചാലക്കുടിക്കാരിയായ എണ്റ്റെ ദേശസ്നേഹി ഭാര്യ മൊഴിഞ്ഞു 'മോനേ ഇതൊന്നുമല്ല വെടിക്കെട്ട്‌.ത്രിശ്ശൂറ്‍ പൂരത്തിണ്റ്റെ വെടിക്കെട്ടാണ്‌ വെടിക്കെട്ട്‌.. അതിണ്റ്റെ 7 അയലത്തുപോലും വരില്ല ഇത്‌'! വായ്‌ കൊണ്ടു ടൊ..ഡോ..ഷൂ..ശൂ.. എന്നു 3-4 സൌണ്ടും കൈകള്‍ കൊണ്ടു 2-3 കുട വിരിയുന്നതും..സേമ്പിളു്‌ ... എനിക്കായിട്ട്‌! ത്രിശ്ശൂറ്‍ പൂരം കണ്ടിട്ടിലാത്തതിനാലും കുടുംബ സമാധനത്തിണ്റ്റെ പ്രാധാന്യം ഓര്‍ത്തതുകൊണ്ടും ഞാന്‍ എണ്റ്റെ അഭിപ്രായം ഒന്നും അറിയിച്ചില്ല. എന്നെങ്കിലും ത്രിശ്ശൂറ്‍ പൂരം ഞാനും കാണും, അതിനു ശേഷം ഇതിന്‌ മറുപടി എന്നു മനസ്സില്‍ വിചാരിക്കുകയും ചെയ്തു.

അങ്ങനെ ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ത്രിശ്ശൂറ്‍ പൂരത്തിണ്റ്റെ സമയമായിരുന്നു..ഭാര്യാഭവനം കേന്ദ്രികരിച്ചുള്ള പരിപാടികള്‍ ഈ പൂര ദിവസങ്ങള്‍ക്കു ചുറ്റുമായി ആസൂത്രണം ചെയ്തു. ബിയര്‍ വാഗ്ദാനം കൊടുത്ത്‌ ഒരു കസിണ്റ്റെയും അവണ്റ്റെ ബൈക്കിണ്റ്റെയും സമയം ബുക്ക്‌ ചെയ്തു കാത്തിരിക്കുകയായിരുന്നു ത്രിശ്ശൂറ്‍ പൂരത്തിണ്റ്റെ വെടിക്കെട്ട്‌ കാണാന്‍..എവിടെയും പോകാന്‍ മടി പിടിക്കുന്ന ഞാന്‍ പോകാന്‍ തയ്യാറായതുക്കൊണ്ടാണോ എന്നറിയില്ല, ഒരു വെടിക്കെട്ടപകടം, അതുകൊന്ദു വെടിക്കെട്ട്‌ മാറ്റിവെയ്ക്കുകയും ചെയ്തു.

ഇവിടെ നടന്ന വെടിക്കെട്ടിണ്റ്റെ ഒരു 200-ഓളം ഫോട്ടോസ്‌ എടുത്തപ്പോള്‍ ഒരു 8-10 എണ്ണം ഒരു മാതിരി ഒത്തു കിട്ടി.. അതിണ്റ്റെ അഹങ്കാരം കൊണ്ടാണോ എന്നറിയില്ല, നാട്ടില്‍ ചെല്ലുമ്പോള്‍ വെടിക്കെട്ടുകള്‍ കാണാനും അവയെ ഒപ്പിയെടുക്കാനും അടക്കാനാക്കാത്ത ആഗ്രഹം.. പൂരം പോലെ തന്നെ പ്രശസ്തമായ ചില വെടിക്കെട്ടുകള്‍ - നെന്‍മാറ, മരട്‌, എപ്പോഴെങ്കിലും ഇവയൊകെ കാണാമെന്നും ക്യാമറക്കുള്ളിലാക്കാമെന്നുമുള്ള പ്രതീക്ഷയോടെ അടുത്ത അവധിക്കുവേണ്ടി കാത്തിരിക്കുന്നു....

PS: അവന്‍ താന്‍ ഇവന്‍!

10 comments:

Unknown Thursday, June 15, 2006 6:36:00 AM  

മറുനാട്ടില്‍ ഒരു പൂര വെടിക്കെട്ടു്‌!
സിംഹപുരത്തില്‍ വര്‍ഷത്തില്‍ 2 - 3 തവണ വെടിക്കെട്ട്‌ നടത്തും. കഴിഞ്ഞ ഫെബ്രുവരിയിലും പുതു വര്‍ഷത്തോടനുബന്ധിച്ച്‌ വെടിക്കെട്ട്‌ നടത്തി. സമയവും സന്ദര്‍ഭവും ഒത്തു വന്നതു കൊണ്ടു ആ സംഭവം ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ സാധിച്ചു. ഒരു 5 മിനിറ്റ്‌ നേരം ആകാശത്തില്‍ വര്‍ണ്ണവിസ്മയം സ്രിഷ്ടിച്ചുകൊണ്ടു ഒരു 'സൈലെണ്റ്റ്‌' വെടിക്കെട്ട്‌.. സൈലെണ്റ്റ്‌ എന്നു വെച്ചാല്‍ കളര്‍ മാത്രമേയൊള്ളു സൌണ്ട്‌ ഒട്ടും തന്നെയില്ല..

Unknown Thursday, June 15, 2006 7:07:00 AM  

ഈ പടങ്ങള്‍ മുന്‍‌പൊരിക്കല്‍ കണ്ടാസ്വദിച്ചതാണു (മലയാളവേദിയില്‍). ഇവിടെ വീണ്ടും കണ്ടതില്‍ സന്തോഷം. വെടിക്കെട്ടിന്റെ പടം പിടുത്തം എളുപ്പമല്ലെന്നിരിക്കെ ഇതെല്ലാം ഉഗ്രന്‍!

എം.വി-യിലെ പേരു ഇവിടെ വന്നപ്പോ വേറെ ആളു കൊണ്ടുപോ‍യി അല്ലേ??

ബാക്കി പടങ്ങളും പോരട്ടെ..

സു | Su Thursday, June 15, 2006 9:15:00 AM  

സപ്തവര്‍ണങ്ങള്‍ തന്നെ ആയിട്ടുണ്ട്. സൈലന്റ് ആയിട്ടാണെങ്കില്‍ അത്രയും സന്തോഷം. :)

ശനിയന്‍ \OvO/ Shaniyan Friday, June 16, 2006 8:00:00 PM  

മാഷേ, തൃശ്ശൂര്‍ പൂരം വര്‍ണ്ണ പ്രധാനമെങ്കില്‍ മരട് ശബ്ദപ്രധാനമാണ്. നെന്മാറ കാണാന്‍ പറ്റിയിട്ടില്ല ഇതു വരെ.. കണ്ടതു രണ്ടും ഉഗ്രന്‍!! ആ നടുവിലാലിന്റെ അവിടെ റൌണ്ടില്‍ നിന്ന് പൊട്ടിത്തുടങ്ങുമ്പോ ഡൈനയുടെ ശക്തി കൂടുന്നതനുസരിച്ച് ജനാവലി മതില്‍ക്കെട്ടില്‍ നിന്ന് റോഡിന്റെ മറ്റേ അറ്റത്തേക്ക് നീങ്ങണതു കാണാന്‍ നല്ല തമാശയാണ്.. മരടില്‍ വെടിക്കെട്ടിനു മരുന്നു പുരയില്‍ പണിയുന്നത് നാട്ടുകാര്‍ തന്നെയാണെന്നതും ഒരു പ്രത്യേകതയാണ്.. ആ പ്രദേശം മുഴുവന്‍ കുലുക്കുന്ന വെടിക്കെട്ട്!

Unknown Sunday, June 18, 2006 8:21:00 PM  

യാത്രാമൊഴി,
അതെ അതേ..പഴയതൊക്കെ പൊടി തട്ടിയെടുത്തു ഇവിടെ പോസ്റ്റുന്നു.. MV യിലെ പേരു്‌ ഇവിടെ കിട്ടിയില്ല, പിന്നെ കണ്‍ഫ്യുഷന്‍ ഉണ്ടാക്കെണ്ടല്ലോ എന്നു കരുതി പഴയ പേരിന്റെ വിവിധ versions-ന്‌ ശ്രമിച്ചില്ല, ഒരു പുതിയ പേരു്‌ സ്വീകരിച്ചു.

MV ഉപേക്ഷിച്ചു അല്ലേ? ഞാനും.. ഇനി ഇവിടെ കാണാം!

സൂ,
:) എന്റെ അഭിപ്രായത്തില്‍ വെടിക്കെട്ടിന്‌ sound-light-colours ഒരു പോലെ വേണം. നിറം സൌന്‌ദര്യമെങ്കില്‍ ശബ്ദം അതിന്റെ ആഢ്യത!

ശനിയന്‍,
'അതി ഗംഭിരം' , 'തകര്‍പ്പന്‍' എന്ന രീതിയിലുള്ള വര്‍ണ്ണനകളാണ്‌ ഈ 3 വെടിക്കെട്ടുകളെക്കുറിച്ചു സുഹൃത്തുക്കളില്‍ നിന്നും കേട്ടിരിക്കുന്നത്‌.

കണ്ണൂസ്‌ Sunday, June 18, 2006 9:21:00 PM  

വര്‍ണ്ണമേ,

ഓര്‍മ്മക്കുറവിനു ക്ഷമിക്കണേ. എന്തായിരുന്നു MVയിലെ അവതാരനാമം?

Unknown Sunday, June 18, 2006 9:36:00 PM  

കന്നുസ്സ്‌,
ആ ജന്‍മത്തില്‍ 'കുട്ടപ്പായി'.. ഇവിടെ 7 നിറങ്ങള്‍..സ്വാഗതം!

സിദ്ധാര്‍ത്ഥന്‍ Sunday, June 18, 2006 11:27:00 PM  

ഓഹോ!
അന്ത നോസു്‌ എങ്കെയോ പാത്തമാതിരിയിരുക്കേ എന്നു ഞാനോര്‍ക്കാതിരുന്നില്ല ആ ചന്ദിരന്റെ പാഠങ്ങള്‍ കൊണ്ടു തന്നപ്പോള്‍.

7വര്‍ണ്ണങ്ങള്‍ പഴയ വരമൊഴിയാണോ ഉപയോഗിക്കുന്നതു്‌? തൂലികയൊക്കെയുള്ളതു്‌? ആണെങ്കില്‍ അതുടനെ മാറ്റി പുതിയതിട്ടാല്‍ സൈലന്റ്‌ എന്നതു്‌ അങ്ങനെതന്നെ എഴുതാം.

സിംഹപുരിയിലല്ലേ നമ്മുടെ ബഹുവ്രീഹിയണ്ണന്‍. ആളെ പരിചയമുണ്ടെങ്കില്‍ വിളി. എല്ലരും വരട്ടു്‌.

പടങ്ങള്‍ കേമായിട്ടുണ്ടു്‌.

ദേവന്‍ Sunday, June 18, 2006 11:31:00 PM  

ആഹ്‌ കുട്ടപ്പായി ആയിരുന്നോ. ആളെ മനസ്സിലായില്ലപ്പാ.
(സിദ്ധാ, ബഹു എം വി ചാറ്റില്‍ കറങ്ങുന്നെന്ന് ന്യൂസ്‌.. ചാറ്റര്‍ജീമാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉരുപ്പടിയെ കുരുക്കിട്ട്‌ ബൂലോഗം ഒന്ന് കാണിക്ക്‌)

Unknown Friday, July 07, 2006 4:41:00 PM  

ഇതിപ്പൊഴാ കണ്ടത്.
എം.വി ഉപേക്ഷിച്ചിട്ടില്ല സപ്താ...
വെറുതെ ഒരിടവേള മാത്രം..
അത്ര പെട്ടന്നൊന്നും ഉപേക്ഷിക്കാന്‍ പറ്റുന്ന ഒരു ബന്ധമല്ല അത്!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP