Wednesday, June 21, 2006

ഇടപ്പള്ളി പള്ളിയിലെ പെരുന്നാള്‍!


ഉത്സവങ്ങളും പെരുന്നാളുകളും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്‌ . അതിനോടനുബന്ധിച്ചുള്ള ഓര്‍മ്മകളും എന്നും അവന്‍ മനസില്‍ കാത്തു സൂക്ഷിക്കുന്നു..
തിരക്കു കാരണം കാറില്‍ നിന്നു ഇറങ്ങാതെ, മുക്കാലി ഇല്ലാതെ എടുത്ത ഒരു ഫോട്ടോ.

14 comments:

Unknown Wednesday, June 21, 2006 8:24:00 PM  

ഉത്സവങ്ങളും പെരുന്നാളുകളും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്‌ . അതിനോടനുബന്ധിച്ചുള്ള ഓര്‍മ്മകളും എന്നും അവന്‍ മനസില്‍ കാത്തു സൂക്ഷിക്കുന്നു..

പാപ്പാന്‍‌/mahout Wednesday, June 21, 2006 8:32:00 PM  

(ഇതേതാ പള്ളി?)

Anonymous Wednesday, June 21, 2006 8:51:00 PM  

ഹിഹി..അദപ്പൊ St. George എന്നു വെണ്ടക്കാ അക്ഷരത്തിലല്ലേ ഫോട്ടോയില്‍?

ശനിയന്‍ \OvO/ Shaniyan Wednesday, June 21, 2006 8:51:00 PM  

കോഴിപ്പെരുന്നാളാണോ ഇഷ്ടാ?

പാപ്പാന്‍‌/mahout Wednesday, June 21, 2006 8:57:00 PM  

(ഗീവറുഗീസ് പുണ്യാളന്റെ ഒരു പള്ളിയേ ഉള്ളൂ കേരളത്തില്‍ (ഇടപ്പള്ളി)? അറിയാത്തതുകൊണ്ടു ചോദിക്കണതാണ്‍, കളിയാക്കാനല്ല.)

Adithyan Wednesday, June 21, 2006 8:59:00 PM  

പാപ്പാനേ,
ഈരാറ്റുപേട്ട പള്ളി ഗീവര്‍ഗീസ് സഹദയുടെ പേരില്‍ അല്ലെ?

പാപ്പാന്‍‌/mahout Wednesday, June 21, 2006 9:06:00 PM  

എനിക്കു വലിയ പിടിയില്ലല്ലോ ആദിത്യാ. ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു സ്ഥലമാണ്‍ ഈരാറ്റുപേട്ട.

പാപ്പാന്‍‌/mahout Wednesday, June 21, 2006 9:08:00 PM  

(പോസ്റ്റിന്റെ തലേക്കെട്ട് ഇപ്പൊഴാ ശ്രദ്ധിച്ചത്. മഞവെളിച്ചം എന്റെ ചമ്മിയ മുഖത്തുനിന്ന്.)

Anonymous Wednesday, June 21, 2006 9:08:00 PM  

ഗീ വറൊഗീസ് പുണ്യാ‍ളനെ പുണ്യാളന്മാരുടെ ലിസ്റ്റില്‍ നിന്നു വെട്ടി എന്നണു ലാസ്റ്റ് കേട്ട ന്യൂസ്.

Unknown Thursday, June 22, 2006 5:52:00 AM  

ശനിയന്‍,
കോഴി പെരുന്നാളാണോ എന്നു ചോദിച്ചാല്‍..അതു തന്നെ.. ഈ മേയ്‌ മാസത്തില്‍ എടുത്തതാ..

പാപ്പാന്‍,
ഗീവര്‍ഗീസ്സിണ്റ്റെ പല പള്ളികള്‍ ഉണ്ടെല്ലോ നാട്ടില്‍.. അതില്‍ ഒന്നു മുതലക്കോടം സെണ്റ്റ്‌ ജോര്‍ജ്ജ്‌ പള്ളി..മുതലക്കോടത്തു മുത്തപ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്നു..

ആദിത്യന്‍,
ഈരറ്റുപേട്ട പള്ളി അരുവിത്തറ പള്ളി എന്നും അറിയപ്പെടുന്നു.. അതും സെണ്റ്റ്‌ ജോര്‍ജ്ജ്‌ തന്നെ.

എല്‍ ജി,
അതെങ്ങനെ ശരിയാകും... അങ്ങനെയാണെങ്കില്‍ മുതലക്കോടത്തു മുത്തപ്പന്‍ എന്നാ ചെയ്യും ??

Kuttyedathi Thursday, June 22, 2006 6:08:00 AM  

സപ്തവര്‍ണങ്ങളേ, എല്‍ജി പറഞ്ഞതു ശരിയാ. ഗീവറുഗീസു പുണ്യാളനെ, ആ ലിസ്റ്റില്‍ നിന്നും വെട്ടിയത്രേ. എന്നാലും മുറ്റത്തു നമ്മുടെ മുതലക്കോടത്തു മുത്തപ്പനുണ്ടായിരുന്നിട്ടും, എടപ്പള്ളിയില്‍ പോയി പടമെടുത്തിട്ടതു ശരിയായില്ലാട്ടോ. :)

പണ്ടു കേട്ടൊരു തമാശ.ഈ മുതലക്കോടത്തു മുത്തപ്പന്‍ നല്ല വരുമാനമുള്ള കക്ഷിയാണേ. ഓരോ ദിവസവും ഒരു ലക്ഷത്തിലധികം രൂപ ഭണ്ഡാരക്കുറ്റിയില്‍ വീഴുന്നുണ്ടെന്നാ പറയണേ. ഓരോ ബസും പോകുമ്പോള്‍, അവിടെ ഒരു ചില്ലറ മഴ തന്നെയാണ്‌. തൊമ്മന്‍കുത്തിലെ കൂപ്പില്‍ നിന്നും രാത്രി, തേക്കുതടി കള്ളക്കടത്തു നടന്ന ദിവസമാണെങ്കില്‍ രാവിലെ അഞ്ഞൂറിന്റെ നോട്ടു തന്നെ ഉണ്ടാവുമത്രേ. എത്ര ലോറി കള്ളത്തടിയുമായി പോയെന്നറിയാന്‍, ഭണ്ഡാരത്തിലെ അഞ്ഞൂറിന്റെ നോട്ടുകള്‍ എണ്ണിയാല്‍ മതിയത്രേ.

പത്തു കിലോമീറ്റര്‍ മാറി കോടിക്കുളത്തെങ്ങാണ്ടോ ഗീവറുഗീസിന്റെ പേരില്‍ തന്നെ മറ്റൊരു പള്ളിയുണ്ട്‌. ഒരിക്കലൊരു കുടിയന്‍ നാലു കാലില്‍, കോടിക്കുളത്തെ ഗീവറുഗീസിനെ നോക്കി,

' നീയെന്തിനാടാ ഇങ്ങനെ മഴയും വെയിലും കൊണ്ടു ചുമ്മാ ഇവിടെ ഇങ്ങനെ നിക്കണത്‌ ? നിന്നെ പോലെയൊരുത്തനാ മുതലക്കുടത്തു വഴിയരികില്‍ നില്‍പ്പുണ്ട്‌. അവന്‍ കാശു വാരുവല്ലേ ? എത്ര കാശാ ഒരു ദിവസമുണ്ടാക്കുന്നതെന്നു പോയി കണ്ടു പഠിക്ക്‌. അല്ലണ്ടെ, ചുമ്മാ, യാതൊരു പ്രയോജനോമില്ലണ്ടിവിടെ നിന്നിങ്ങനെ മഴ കൊള്ളാതെ ' :)

ബിന്ദു Thursday, June 22, 2006 6:13:00 AM  

അല്ലെങ്കിലും ശരിയാ, മുതലക്കോടത്തു വഴിയില്‍ വീഴുന്ന പൈസ എടുക്കാനായി തന്നെ ഒരാളെ വച്ചിട്ടുണ്ടല്ലൊ.. എന്തു മാത്രം മെഴുകുതിരി കത്തിച്ചിട്ടുണ്ടു ഞാനവിടെ.
:)

Anonymous Thursday, June 22, 2006 7:57:00 AM  

ഹിഹി..കുട്ട്യേടത്തി ഞാനതു ഔസേപ്പിതാവിനേയും മാതാവിനേയും വെച്ചു കേട്ടിട്ടുണ്ടു..

“നിന്റെ ഭാര്യ നല്ലോണം കാശ വാരുവാണു,
നീയിങ്ങനെ വടിയും കുത്തി പിടിച്ചു നിന്നോട്ടൊ..”

Unknown Thursday, June 22, 2006 8:10:00 PM  

കുട്ടിയേടത്തി,
ഇടപ്പള്ളിയില്‍ പോയതല്ല, ആ വഴി പോയപ്പോള്‍ കിട്ടിയ ഒരു ബ്ലോക്ക്‌ ഉപയോഗിച്ചതാ.. ഞാന്‍ കല്ലൂര്‍ പള്ളിയുടെ ആളാ.!
ബിന്ദു,
ഞാനും തിരി കത്തിക്കാറുണ്ട്‌ അവിടെ.. എന്റെ കല്യാണം ആ പള്ളിയില്‍ ആയിരുന്നു...
എല്‍ ജി,
ഈ തമാശായുടെ വേറൊരു വേര്‍ഷന്‍ ഞാനും കേട്ടിട്ടുണ്ട്‌..അതു അയ്യപ്പനെ വെച്ചിട്ടാണ്‌. അടിച്ചു പൂസായി വന്ന ഒരു പാവം ഭക്തന്‍ ഗീവര്‍ഗ്ഗീസ്സിനോടു : " നീ ഇവിടെ കുതിരപുറത്തു കുന്തവും പിടിച്ചു കൊണ്ടു ഇരുന്നോ.. അവിടെ ആ ശബരിമലയിലെ അയ്യപ്പന്‍ പുലിപ്പുറത്തിരുന്നു കാശ്‌ വാരുവാ!"

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP