ബീന കണ്ണന്‍ ദാ..ഇതാ...
ഫുട്ബാള്‍ ബ്ലോഗിനെ ഓഫ് ടോപ്പിക്കാക്കിയ ബീന കണ്ണന്‍ ദാ..ഇതാ...മേക്കപ്പണോ അതോ ഒറിജിനലാണോ എന്നു നോക്കി തീരുമാനിച്ചോ എല്‍ ജി, ബിന്ദു കുട്ടിയേടത്തി ഇത്യാദിയായവരേ!!ബീന കണ്ണന്‍ ശീമാട്ടി കിഡ്സ് വിഭാഗത്തിന്റെ ഉത്ഘാടന വേളയില്‍!കണ്‍കുളിര്‍ക്കേ കണ്ടോള്ളൂ..! ഇതിനോടനുബന്ധിച്ചു ചൈനീസ്സ് കലാകാരന്മാരുടെ പ്രകടനവും ഉണ്ടായിരുന്നു!
65 comments:
"ബീന കണ്ണന്‍ ദാ..ഇതാ..."
ഫുട്ബാള്‍ ബ്ലോഗിനെ ഓഫ് ടോപ്പിക്കാക്കിയ ബീന കണ്ണന്‍ ദാ..ഇതാ...മേക്കപ്പണോ അതോ ഒറിജിനലാണോ എന്നു നോക്കി തീരുമാനിച്ചോ എല്‍ ജി, ബിന്ദു കുട്ടിയേടത്തി ഇത്യാദിയായവരേ!!ബീന കണ്ണന്‍ ശീമാട്ടി കിഡ്സ് വിഭാഗത്തിന്റെ ഉത്ഘാടന വേളയില്‍!കണ്‍കുളിര്‍ക്കേ കണ്ടോള്ളൂ..! ഇതിനോടനുബന്ധിച്ചു ചൈനീസ്സ് കലാകാരന്മാരുടെ പ്രകടനവും ഉണ്ടായിരുന്നു!
ഞാന്‍.... വെറുതെ... ഗൂഗിള്‍ ഇമേജില്‍ ബീനാ കണ്ണന്‍ എന്നു കൊടുത്തിട്ട് കിട്ടിയത് ഇതാ
ഹിഹി! എനിക്കു വയ്യ..
ആ ലാസ്റ്റ് പടത്തില്‍, ഇവരെ കണ്ടാല്‍ ഞാന്‍ ഞെക്കിക്കൊല്ലും എന്നാണൊ ബീന ചേച്ചി പറയുന്നേ?
ഇതൊക്കെ എങ്ങിനെ നിങ്ങള്‍ക്കു കിട്ടുന്നു?
അതിന്നലെ പാപ്പാനും കിട്ടിയതാണേ.. വക്കാരീ..
എന്നാലും, ഇത്ര പെട്ടെന്നു ഒരു ഫോട്ടോ ഒക്കെ തപ്പി.. :)
ഹ..ഹ.. പാപ്പാനും പറ്റിയോ :) ഇപ്പ വരും ഇപ്പ വരും ബീനാ കണ്ണനെന്നും പറഞ്ഞ് പതുക്കെ പതുക്കെ പേജ് ലോഡ് ചെയ്തു വന്നപ്പോള്‍ ആകെ ഡെസ്‌പായി..
കുറച്ചുനാളു മുന്‍പായിരുന്നു, അവരുടെ ഡാന്‍സിന്റെ അരങ്ങേറ്റം. നൃത്തമാണ് അവരെ ഇപ്പോഴും ഇത്ര ചെറുപ്പമാക്കി തോന്നിക്കുന്ന ഒരു കാരണമെന്ന് തോന്നുന്നു.
ഇവര്‍ക്കു എത്ര വയസ്സുണ്ടു? 60 എന്നൊന്നും പറയരുതു? ഞാന്‍ പിന്നെ നൃത്തം പഠിക്കന്‍ പോയ്ക്കളയും...
ഇവരുടെ വയസ്സറിയില്ല പക്ഷെ മകന്റെ കല്ല്യാണം കഴിഞ്ഞതാണ്. പേരക്കുട്ടിയും ഉണ്ടെന്നു തോന്നുന്നു. വക്കാരീ ഡാന്‍സ് അവര്‍ ഈയിടെ പഠിച്ചതല്ലേ? ഒരിക്കല്‍ ദീപികയില്‍ ഒരു ഇന്റെര്‍വ്യു ഉണ്ടായിരുന്നല്ലൊ.
അവര്‍ പതിനെട്ടു വയസ്സില്‍ കല്യാണം കഴിച്ചാല്‍,മകനു ഒരു 25 വയസ്സും ഒരു പേരക്കുട്ടിയും കൂടി ആവുമ്പോള്‍ ഒരു 45-48 ? ഉം?
45-48 വയസ്സുണ്ടാകും. എന്നാലും നോക്കൂ എന്തൊരു സുന്ദരിയാണെന്ന്. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കില്ല എന്നു പറയുന്നത് ഇവരെക്കൊണ്ടായിരിക്കും. ഭര്‍ത്താവ് മരിച്ചും പോയി. എന്നിട്ടും എന്തൊരു ഉഷാറോടെയാ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. എനിക്കിവരെ വല്യ ഇഷ്ടം ആണ്. അവരുടെ ധൈര്യത്തിനെ.
അപ്പോ എല്‍ജിയ്ക്കു ഗണിതവും വഴങ്ങും, അല്ലേ?
(രാവിലെ എല്‍ജിയെ ഒന്നു ചൊറിഞ്ഞാലേ ആ ദിവസത്തിനൊരു ഉഷാറുള്ളൂ :-))
സീരിയസായി പറയട്ടേ. ബൂലോകത്തില്‍ മണ്ടന്‍/ണ്ടി കളിക്കുന്ന ശ്രീജിത്ത്/വക്കാരി/എല്‍ജികളാണു് ഏറ്റവും വലിയ ജീനിയസ്സുകള്‍ എന്നു തോന്നുന്നു. കുട്ട്യേടത്തിയുടെ അന്ധവിശ്വാസപോസ്റ്റിനു് എല്‍ജി കൊടുത്ത കമന്റുകള്‍ അതിഗംഭീരം!
പാചകബ്ലോഗും കിടിലം! അപ്പോ കപ്പ കൊണ്ടുവന്നതു സ്വാതിതിരുനാളാണല്ലേ? ചുമ്മാതല്ല, കപ്പ തിന്നുമ്പോള്‍ എനിക്കെപ്പെഴുമൊരു പാട്ടു് :-)
(എന്താന്നറിയില്ല, ഈയിടെയായീ എഴുതുന്നതെല്ലാം ഓഫ്‌ടോപ്പിക്. ഇതൊരു മാനസികരോഗമാണോ ഡോക്ടര്‍? എനിക്കു് അടുത്ത ജന്മത്തില്‍ കല്ല്യാണം കഴിക്കാമോ?)
എല്‍ജിയെപ്പറ്റി ഇത്തിരി മുമ്പു പറഞ്ഞതു തിരിച്ചെടുത്തു. എല്‍ജി തന്ന ലിങ്കു നോക്കിയപ്പോള്‍ “ഹിന്ദു”വിലെ “മെട്രോ പ്ലസ്” എന്ന പേജു കിട്ടി.
സംശയമില്ല. മണ്ടി തന്നെ... :-)
എല്‍ ജീ :) ഹായ് സാരി ഉടുത്തിട്ടുള്ള ഫോട്ടോ ആണല്ലോ. പക്ഷെ നല്ല ക്ലിയര്‍ അല്ല.
ദേ വെറൊ,.
വയസ്സൊക്കെ ഉണ്ടു ഇതില്‍. വളരെ നല്ല ആര്‍ടിക്കിള്‍.
Link1
Link2
Link3
സോറി, ഇത്രേം ലിങ്കിനു.ഞാന്‍ ഒരു ആരാധിക ആവുകയാണു..
എ മാര്‍വെല്ലസ് ലേഡി! ഈ ചേച്ചിയെ കൊണ്ടു ഒരു ബ്ലോഗ് തുടങ്ങിപ്പിച്ചാലൊ?
മണ്ടന്‍ ഞാന്‍ തന്നെ. ലിങ്കു വെട്ടിയൊട്ടിച്ചതിലുള്ള പ്രശ്നം.
എല്‍ജീ, ക്ഷമിച്ചു എന്നൊരു വാക്കു്....
ഉമേഷേട്ടാ
എന്നെ പറ്റി ജീനിയസ്സ് എന്നതു വായിച്ചിട്ട് എനിക്കു സത്യം ആയിട്ടു പേടി ആവുന്നു.
ഒന്നില്ലെങ്കില്‍ ചേച്ചി ചിരവ കൊണ്ടു ഇന്നലെ തലക്കടിച്ചിട്ടുണ്ടു.അല്ലെങ്കില്‍ എന്തോ ഗുളിക നേരം തെറ്റി കഴിച്ചിടുണ്ടു.. :)
ഇതൊക്കെ കണ്ടിട്ടു ജിനിയസ്സാണെന്നു പറയുവാണെങ്കില്‍ ഞങ്ങടെ ശരിയായ
‘കഴിവുകള്‍‘ ഒക്കെ കണ്ടാള്‍ ഇവരെന്താവും പറ്യാ അല്ലെ ,ശ്ര്രീ കുട്ട, വക്കാരിചേട്ടാ ? :-)
എല്‍ ജീസേ.. എന്നാലൊരു മെയില്‍ അയക്കൂ അവര്‍ക്ക്, ദേ.. മെയില്‍ ഐഡി ഒക്കെ കൊടുത്തിട്ടുണ്ട്.
:)
എല്‍ ജി എനിക്കിതുവരെ ഒരു മെയില്‍ അയച്ചില്ല പിന്നെയാ അവര്‍ക്ക്.
യ്യൊ! എന്റെ ബിന്ദൂട്ടി,ഇവിടെ ഇത്രേം കാരണവന്മാര്‍ ഒക്കെ ഉള്ളപ്പോള്‍ നമ്മളെങ്ങിനെയാ ക്ഷണിക്കാ? തല ഇരിക്കുമ്പൊ വാല്‍...
എനിക്കറിയാമായിരുന്നു... എന്നെങ്കിലും എന്റെ തല അംഗീകരിക്കപ്പെടുമെന്ന്. കുറെയേറേ സംവത്സരങ്ങള്‍ കാത്തിരിക്കേണ്ടി വന്നെങ്കിലെന്താ, ഒരാളെങ്കിലും പറഞ്ഞല്ലോ..എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന നാടോടിക്കാറ്റു സൂക്തം ഇന്നാളും സന്തോഷ്‌ജിയോട് പറഞ്ഞതേ ഉള്ളൂ.. വെയിറ്റു ചെയ്യേണ്ടി വരും.. :)
ഏതായാലും ബീനാകണ്ണന്‍ ഏഴുകളറുകളുടെ പ്രൊഫൈലെല്ലാം ഇടിച്ചു താഴ്‌ത്തി :)
അതെ എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ.
എന്റെ സമയം എന്നാണോ ഇനി വരിക. ഈ ജീനിയസ് എന്നുള്ളത് ഒരിക്കല്‍ വന്നാല്‍ പോകാത്തത് ആണോ?
ഹ..ഹ, സൂ ജീനിയസ്സ് പിടിക്കാനാണ് പാട്. പിടിച്ചാല്‍ പിന്നെ പിടിവിടില്ലെന്നുള്ളതാണ് അതിന്റെ ഒരു രീതി. നമുക്ക് വേണ്ടാ എന്നുവെച്ചാല്‍ പോലും പോവില്ലാത്രേ..
സു, ഈ എല്‍ ജീസിതു വരെ എനിക്കൊരു മെയില്‍ അയച്ചില്ല അറിയുമോ? (കരയുന്നു)..
ഈ ജീനിയസ് എന്നതു.. എന്താണോ എനിക്കറിയില്ല എന്തായാലും..
സൂവേച്ചീനെ സ്പെഷ്യല്‍ ആയി ജീനിയസ്സ് എന്നൊന്നു എപ്പോഴും വിളിക്കണ്ടല്ലൊ..
എല്ലാര്‍ക്കു അറിയാവുന്ന കാര്യമല്ലെ..
കര്‍ത്താവെ! ഞാന്‍ എന്തിനാന്നേ നിങ്ങക്കൊക്കെ മെയില്‍ അയക്കണെ? എന്താ പ്രശ്നം?
കുട്ട്യേടത്തി എവിടെപ്പോയി? ഈ ഓഫ്ട്ടോപ്പിക്കില്‍ കുട്ട്യേട്ടത്തിയുടെ സംഭാവന എവിടെ?
എന്നാ എനിക്കു പനി പിടിച്ചാ മതി. എന്റെ മുഖം ഒക്കെ കാണാന്‍ നല്ല രസം ഉണ്ടാവും അപ്പോള്‍. കണ്ണൊക്കെ ഇടുങ്ങി, തടിച്ച്, മുഖം വീര്‍ത്ത്. ഒരു ചൂടുകാപ്പീം കയ്യില്‍ ഉണ്ടെങ്കില്‍ ഉഷാര്‍. പിന്നെ മരുന്നു കഴിച്ചാല്‍ മാറൂം ചെയ്യും. ജീനിയസ് പിടിച്ചാല്‍ മാറില്ലെങ്കില്‍ കുഴപ്പമാ.
അയ്യോ.. ഞാന്‍ വെറുതെ എല്‍ ജീസിന്റെ കയ്യില്‍ നിന്നു വടി കൊടുത്തടി വാങ്ങിച്ചു..
കര്‍ത്താവേന്നോ... സമയം കിട്ടുമ്പോള്‍ ഒക്കെ ഭര്‍ത്താവേന്നു വിളിക്കൂ കുട്ടീ ;) എന്തെങ്കിലും കിട്ടും.
എണ്റ്റമ്മേ....
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേലേ... ഞാനിപ്പം മാനത്തേക്കോടിക്കേറും... ബീന കണ്ണന്‍ നിമിത്തം ഒരു 25 കമ്മെണ്റ്റ്സ്! എല്ലാര്‍ക്കും നന്ദി..ബീന കണ്ണനും..
യ്യൊ! ഇതു സപ്തന്‍ ചേട്ടാന്റെ ബ്ലോഗായിരുന്നൊ?ഞാന്‍ കരുതി ബൂലോഗ ക്ലബാണു എന്നു..സോറി..സപ്തന്‍ ചേട്ടന്‍ ദേ താഴെ കിടക്കുന്നു..
സപ്തന്റെ സ്വഭാവത്തിന്റെ കളര്‍ മാറുന്നതിനു മുമ്പ് സ്ഥലം വിടാം. എനിക്ക് മീറ്റിനൊക്കെ പങ്കെടുക്കാന്‍ ഉള്ളതാ.
ശ്യോ..ഇവിടെ ബീന കണ്ണന്‍ തകര്‍ക്കുവാണല്ലോ. എനിക്കാണെങ്കില്‍ പണിയും. എല്ലാരുടെം കൂടെ ഓളം വയ്ക്കാന്‍ മുട്ടീട്ടു വയ്യ.
എന്തായാലും,ഉമേഷ്ജിയുടെ നിര്‍ദ്ദേശ പ്രകാരം, ഫിഫ ബ്ലോഗ് ഓഫ്റ്റോപ്പിക്കാക്കാന്‍ വേണ്ടി, ഞാന്‍ കൂടു തുറന്നു വിട്ട ബീന കണ്ണന്‍ ഇവിടെ വരെയെത്തിയല്ലോ. സന്തോഷമായി ഗോപ്യേട്ടാ, സന്തോഷമായി :)
ഈശ്വരാ... മന്‍ജിത്തിന്റെ പേരു ഗോപി എന്നാക്കിയോ? എന്നാല്‍ ഗോപി ആയതു തന്നെ.
ബീനാ കണ്ണനെ ഈ ഫോട്ടോയിലൊക്കെ കാണുന്നതിനെക്കാള്‍ സുന്ദരി നേരിട്ടു കാണാന്‍ തന്നെ. യെന്തൊരു സ്കിന്നപ്പാ. വെട്ടി തെളങ്ങുവല്ലേ ? കണ്ണടിയില്‍ കാണുന്ന പോലെ കാണാം അവരുടെ സ്കിന്നിലൂടെ.
പിന്നെ എല്‍ജിയെ, കേരളത്തിലെ ആള്‍ക്കാരുടെ സ്കിന്ന ഏറ്റവും നല്ലതെന്നമ്മ ചുമ്മാ, പറ്റിക്കാന്‍ പറഞ്ഞതാണേ. ബാംഗ്ലൂരിലെ പെണ്ണുങ്ങളുടെ സ്കിന്‍ കണ്ടു ഞാന്‍ കൊതിച്ചിട്ടുണ്ട്. നമ്മുടെ സ്കിന്‍ പോലും ആദ്യമവിടെ ചെല്ലുമ്പോള്‍ ഇച്ചരെ കൊളമായാലും, ഒരാറു മാസമവിടെ നിന്നാല്‍, പതുക്കെ ഒരു തെളക്കമൊക്കെ വന്നു തുടങ്ങും.
യെവരു ഇത്രേം വലിയ ആളായത് എങ്ങനാപ്പാ? ആന്തര്‍പ്രിണേറിയല്‍ ഷിപ്പ് ആണെങ്കില്‍ ശീമാട്ടിക്കട തുടങ്ങിയത് വീരയ്യാ റെഡ്ഡിയാരല്ലേ? അങ്ങേരുടെ പടമെന്താ ഇടാത്തത്? മൂപ്പര്‍ ലിപ്സ്റ്റിക്കും കണ്മഷീം തേക്കാത്തോണ്ടോ?
യെവരാണ് ഇതിപ്പോ ഓടിച്ചുകൊണ്ട് പോകുന്നത് ദേവേട്ടാ.. ഇവര്‍ നല്ല കഴിവുള്ള ഒരു സ്ത്രീയാണെന്നാണ്.... സ്ത്രീകള്‍ പറയുന്നത്.
കാറു കണ്ടുപിടിച്ചത് അമരിഗോക്കാരാണെങ്കിലും ഞങ്ങടെ ടൊയോട്ടയൊക്കെയല്ലേ ഇപ്പോള്‍ വീശി നില്‍ക്കുന്നത് :)
തുടങ്ങിയത് അവരുടെ മുത്തച്ഛന്‍ തന്നെ. പക്ഷെ അത് ഇത്രേം വിപുലമാക്കി, നല്ലൊരു സ്ഥാപനമാക്കിക്കൊണ്ടുവന്നത് ബീന കണ്ണന്‍ ആണ്. ഇവരുടെ പ്രയത്നം ഇല്ലായിരുന്നെങ്കില്‍ ആ കട പണ്ടേ പൂട്ടിപ്പോയേനെ.
ഏയ്, ബാംഗ്ഗ്ലൂറിലെ വെയില്‍ കൊണ്ടാല്‍ കറത്തു പോവും. പിന്നെ ഈ ബാഗ്ഗ്ലൂറില്‍ ശരിയായ കന്നഡികകളെ കാണെണമെങ്കില്‍ മഷിയിട്ടു നോക്കണം. അവരില്‍ തന്നെ Manglore ഉള്ളൊരു അതീവ സുന്ദരികളും.എന്തു കൊണ്ടു? കോസ്റ്റല്‍ ഏരിയയും,അവരും മീന്‍ തിന്നും. ;)
(നമ്മുടെ ഐശ്വര്യാ റായ് തന്നെ ഉദാഹരണം)
അമ്മ ചുമ്മാ പറഞ്ഞതാന്നു എനിക്കു കേരളത്തിനു വെളിയില്‍ ചെന്നപ്പോള്‍ മനസ്സിലായി :) മീന്‍ തോടാത്ത നല്ല പട്ടന്മാരൊക്കെ നല്ല ചുവ ചുവാന്നു ഇരിക്കുന്നു..പക്ഷെ അമ്മ ഉദ്ദേശിച്ചതു മിനിലെ കാത്സ്യം ഒക്കെ കണ്ണിനും തൊലിക്കും എന്നാണു..
പിന്നെ കാത്സ്യം ഉണ്ട് എന്നൊക്കെ പറഞ്ഞാല്‍ പിള്ളേര്‍ എപ്പൊ മീന്‍ കഴിപ്പു നിറ്ത്തി എന്നു ചോദിച്ചാല്‍ മതി..പക്ഷെ സുന്ദരി ആവും എന്നു പറഞ്ഞാല്‍,വേണമെങ്കില്‍ പച്ചക്കും തിന്നും :)
പക്ഷെ,ത്രിശൂരിലെ വെയിലു കൊണ്ടാല്‍ വെളുക്കും..ആരും ചിരിക്കണ്ട, എനിക്ക് ശരിക്കും തോന്നിയിട്ടുണ്ടു.. :)
വ്വോ... ശരിതന്നെ.. മനം പോലെ മംഗല്ല്യം... മനസേ നിന്‍ മണ്‍കലം... രമണീയമാകുമീ, രമണീക എന്നൊക്കെ പറഞ്ഞ് എന്തൊരു വരവായിരുന്നു രമണിക. പാര്‍ട്ട്‌നേഴ്‌സ് രണ്ടും കൂടി അടിച്ച് പിരിഞ്ച്..
എറണാകുളത്തെ ഇവരുടെ ഷോറൂം ഗംഭീരം. കോട്ടയത്ത് അകത്തു കയറി പുറത്തോട്ടു നോക്കിയാല്‍ കാണുന്ന പുളിമൂട്ടായൊക്കെ ഇപ്പോള്‍ മൂട്ടയേയും കൊന്നുകൊണ്ടിരിക്കുന്നു...
മൂപ്പര്‍ ലിപ്സ്റ്റിക്കും കണ്മഷീം തേക്കാത്തോണ്ടോ?
ഇതിനെയാണു പച്ച മലയാളത്തില്‍ കുശുമ്പെന്നു പറയുന്നതു ദേവേട്ടാ :) കുറച്ചു പെമ്പിള്ളേരു ഷൈന്‍ ചെയ്യണ സഹിക്കണില്ല്യ അല്ലെ? :)വെറുതയാണെ..
(ഈ ജീനിയസ് ജീനിയസ് എന്നു പറേണത് നീല നിറത്തിലുള്ള ഒരു തരം കട്ടിത്തുണി കൊണ്ടു തയ്പ്പിക്കുന്ന പാന്റ്സ് അല്ലേ?)
അങ്ങിനെ പല നിറത്തിലും വര്‍ണ്ണത്തിലും സപ്‌തവര്‍ണ്ണങ്ങളിലുമുള്ള ജീനിയസ്സുകള്‍ക്ക് സമീപിക്കൂ പാപ്പാനേ, ബീനാ കണ്ണന്റെ ശീമാട്ടി (ബീനാ കണ്ണനെ സമീപിക്കണ്ട കേട്ടോ)
ഒരു സംഗതി എങ്ങിനെ ടോപ്പിക്കില്‍ കൊണ്ടുക്കെട്ടാമെന്ന് ഇപ്പോള്‍ പിടി കിട്ടിയില്ലേ :)
പക്ഷെ രമണിക ആണു ആക്ചുവലി ഈ സാരി ഇത്രേം വലിയ സംഭവമാക്കമെന്നു കാണിച്ചു തന്നതു.അതേപിന്നെയാണു പൊടിപിടിച്കു കിടന്ന ജയലക്ഷിയും സീമാട്ടിയും ഒക്കെ ഇപ്പൊ ഈ കാണുന്ന വമ്പന്‍ ഷോറുമുകളും കസ്റ്റ്മര്‍ സെര്‍വീസും ഒക്കെ ആയതു...അതുകൊണ്ടു സാരീ ഉടുക്കല്‍ പെമ്പിള്ളേരു നിര്‍ത്തീല്ല എന്നുള്ളതു ഒരു മഹാ കാര്യം..ചുരിദാറുകളിലേക്കു എല്ലാവരും
മൊത്തമായി മാറുവാന്‍ തുടങ്ങിയിരുന്ന സമയത്താണു സാാരിയിലും ഫാഷന്‍ ഉണ്ടു എന്നു രമണിക കാണിച്ചു തന്നതു...
ബീനാക്കണ്ണനെ കാണുമ്പോള്‍ പേടി തോന്നുന്നു. ഇതൊരുതരം മാനസികരോഗമാണോ ഉമേഷ് ഡോക്ടര്‍? സപ്തമേ, ആ ചൈനക്കാരുടെ പടം ഇട്ടാ മതിയായിരുന്നു.
സപ്തവര്‍ണ്ണങ്ങളിലെ ജീനിയസ്! അഹോ വക്കാരീ, ഒഹോ തന്റെ ഭാവന!
ശീമാട്ടി എന്ന ഒരു പ്രസ്താനത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതു ബീനാ കണ്ണന്‍ ആണ്.പാര്‍ഥാസ്,അയ്യപ്പാസ്,ശീമാട്ടി ഇവരൊക്കെ തുടക്കം കോട്ടയത്തായിരുന്നു.പക്ഷെ ഈ മത്സരബുധ്ദികളുടെ ഇടയില്‍, ഒരു വത്യസ്ഥമായ കാഴ്ച്ചപ്പടുണ്ടാക്കിയെടിത്തത് ബീനയാണ്.പിന്നെ "exclusive" എന്നൊരു പുതിയ trend കൊണ്ടുവന്നു. കോട്ടയം പോലെയുള്ള ഒരു യഥാസ്തികരുടെ ഇടയില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണ്, പ്രെത്ത്യേകിച്ച് സ്ത്രീകള്‍ക്ക്. അതുകൊണ്ട്, വെറും ബാഹികമായ ഒരു കാഴ്ച്ചപ്പാടില്‍ നിന്നും മാറി നിന്നുനോക്കിയാല്‍, ബീനാ കണ്ണന്റെ പ്രായത്തിനെ വെല്ലുന്ന മറ്റൊരു സൌന്ദര്യം കണാം,മനസ്സിന്റെ ,ആത്മവിശ്വാസത്തിന്റെ!!!പിന്നെ കോട്ടായംകാരി പെമ്പിള്ളാര്‍ അങ്ങനെയാ... നല്ല കഴിവുള്ളവര്‍!!എന്താ പിടിച്ചില്ലെ?
ശീമാട്ടി, ആയിരത്തി തൊള്ളായിരങ്ങളില്‍ തുടങ്ങിയ സ്ഥാപനം. ജയലക്ഷ്മി നാല്‍പതോ അമ്പതോ കൊല്ലമായിട്ടുള്ള സ്ഥാപനം (ശരിക്കറിയില്ല). രമണിക വരുന്നത് 1992-93. പൊട്ടുന്നത് 1996-98. ശീമാട്ടി എറണാകുളത്ത് വിപുലീകരിക്കുന്നത് രമണിക പൊട്ടിക്കഴിഞ്ഞിട്ട്. കോട്ടയത്ത് വിപുലീകരിക്കുന്നത് അതും കഴിഞ്ഞ് രണ്ടായിരമാണ്ടില്‍. രമണിക ഒരു ഓളമുണ്ടാക്കി എന്നല്ലാതെ ശീമാട്ടിയുടെയും ജയലക്ഷ്മിയുടേയും പൊടി എത്രമാത്രം രമണിക അടിച്ചുമാറ്റി എന്നുള്ളത് സംശയം. ഒരു നല്ല ഓളം അവരുണ്ടാക്കി. എങ്കിലും കല്ല്യാണ സാരികള്‍ മുതലായവയുടെ ജയലക്ഷ്‌മിയുടെ കച്ചവടം രമണികയുള്ളപ്പോഴും നല്ല രീതിയില്‍ തന്നെ ഉണ്ടായിരുന്നു.
സ്തീകള്‍ സാരിയില്‍ നിന്നും മാറി ചുരീദാറാക്കാതെ സാരിയെ നിലനിര്‍ത്തിയത് രമണികയാണെന്നൊക്കെ പറഞ്ഞാല്‍.. സാരിക്കച്ചവടം രമണികയ്ക്ക് മുന്‍പും ഉണ്ടായിരുന്നു, രമണിക ഉള്ളപ്പോഴും ഉണ്ട്, അത് കഴിഞ്ഞും നിലനില്‍ക്കുന്നു. കൂടുതല്‍ സ്ത്രീകള്‍ ഇപ്പോള്‍ ചുരിദാര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലേ ഉള്ളൂ.
പക്ഷേ ആ കാലയളവില്‍ രമണിക ഒരു ഓളമുണ്ടാക്കി എന്നുള്ളത് വാസ്തവം. പക്ഷേ അവരുടെ പ്രധാന എതിരാളി അക്കാലത്ത് ജയലക്ഷ്‌മിയായിരുന്നു, ശീമാട്ടിയേക്കാളും. ശീമാട്ടി രമണികയുടെ അപ്പുറത്ത് വലിയ വലിപ്പമൊന്നുമില്ലാത്ത ഒരു സ്ഥാപനമായിരുന്നു, അക്കാലങ്ങളില്‍.
സ്ഥാപിക അല്ലെങ്കിലും ശീമാട്ടിയെ 'ഈ നിലയില്‍' എത്തിച്ചത് ബീനാ കണ്ണനാണ് . ഇത്തവണത്തെ മാര്‍ക്കെറ്റിംഗ് തന്ത്രം jaal tharang എന്ന ബീനാ കണ്ണാന്‍ ഡിസ്സൈനര്‍ സാരികള്‍ ആയിരുന്നു . രമണികയെ കുറിച്ചു പറഞ്ഞപ്പോള്‍ .. സാരീ പരസ്യങ്ങളില്‍ ഒരു കാര്യമായ മാറ്റം trend setter ഉണ്ടാക്കിയത് രമണികയാണ്.. കമ്പനി പൂട്ടി പോയി എന്നതു വേറേ കാര്യം... !!!
ദൈവമേ... ഈ ഫോട്ടൊ ഇടുമ്പോള്‍ സപ്തവര്‍ണം പോലും കരിതിയിരിക്കില്ല ഇതിത്രയും ഓളം ആവുമെന്നു അല്ലേ?? ബീനാ കണ്ണന്‍ അറിയുന്നില്ലല്ലൊ ഇത്രയും ആരാധകര്‍ അവര്‍ക്കു വേണ്ടി ടൈപ്പു ചെയ്തു കൈകള്‍ കുഴയ്ക്കുന്ന കാര്യം ! എന്തായാലും അവരു തന്നെയാണു ശീമാട്ടി ഇത്രയും വളര്‍ത്തിയത്.
"50 "
ബ്ലോഗ്ഗനാര്‍ക്കാവിലമ്മേ. ദേ എനിക്കു നേരെ പെണ്ണുങ്ങള്‍ പോരെടുക്കുന്നു.
കാനാ. ഛേ ചേ ബീനാ കണ്ണന്‍ കട തുടങ്ങിയ വീരയ്യാ റെഡ്ഡിയാരെക്കാളും എന്തിനു സാക്ഷാല്‍ എസ് റ്റി റെഡ്ഡിയാരെക്കാളും കേമി.
കൊചൌസേപ്പ് ചിറ്റിലപ്പള്ളി, ഹൈക്കൌണ്ട് ഹമീദ് സാര്‍, എം പി വീരേന്ദ്രകുമാര്‍, രവീന്ദ്രനാഥന്‍ നായര്‍, ബീ പീ എല്‍ നമ്പ്യാര്‍ എന്നിവരെക്കാളൊക്കെ ഭയങ്കരി ഇവരായതുകൊണ്ടാണ് എനിക്ക് അസൂയ ആയത്.
മേളാമ്പറമ്പില്‍ തങ്കം ഫിലിപ്പിനു കൊടുത്ത പദ്‌മശ്രീ ഇവര്‍ക്കായിരുന്നു കൊടുക്കേണ്ടിയിരുന്നത്.
സപ്തം പറഞ്ഞത് കറക്ട്. പുതുമയുള്ള ഒരു പരസ്യ രീതിയായിരുന്നു അവരുടേത്. പക്ഷേ അവര്‍ക്കത് ആവശ്യവുമായിരുന്നു. പരസ്യം ഇല്ലാതെ തന്നെ ആള്‍ക്കാര്‍ അറിയുന്ന ശീമാട്ടി, ജയലക്ഷ്‌മി മുതലായ സ്ഥാപനങ്ങള്‍ക്കിടയില്‍ ഒരു നല്ല തുടക്കം കിട്ടണമെങ്കില്‍ എന്തെങ്കിലുമൊക്കെ വ്യത്യസ്ഥത വേണമായിരുന്നു. എല്ലാ ആഴ്‌ചയും ഫാഷന്‍ പരേഡ് തുടങ്ങിയ സംഗതികളുമുണ്ടായിരുന്നു, അവിടെ.
പക്ഷേ അപ്പോഴും കല്ല്യാണ സാരികള്‍ തുടങ്ങിയ ബിഗ് ബിസിനസ്സുകളില്‍ രമണികയ്ക്ക് അത്ര സാന്നിധ്യമില്ലായിരുന്നു എന്നു തോന്നുന്നു. പാര്‍ട്ട്‌ണേഴ്‌സ് തമ്മില്‍ അടിച്ചു. അവരുടെ വീട് സമ്മാനപദ്ധതികളൊക്കെ കോടതി കയറുകയും ചെയ്തൂ എന്ന് തോന്നുന്നു.
ദേവേട്ടാ, ബിന്ദൂ, പെരിങ്ങോടരുടെ കര്‍ണ്ണസംവാദമല്ലാതെ മറ്റേതൊരു പോസ്റ്റിലും സ്ത്രീ സാന്നിദ്ധ്യമില്ലാതെ കമന്റുകളുടെ പെരുമഴ പറ്റില്ലെന്നായല്ലോ. :)
വക്കാരിയ്ക്കെങ്കിലും മനസ്സിലായല്ലോ സ്ത്രീ സാന്നിധ്യത്തിന്റെ ആവശ്യകത. ഇതിനെത്ര നാനി വേണം??
;-)
യ്യോ, നാനി എത്ര വേണമെങ്കിലും അങ്ങോട്ടു തരാം. ഉള്ള മാനിയൊക്കെ ഇങ്ങോട്ട് പോരട്ട്..
അങ്ങിനെ ബീനാ കണ്ണനും ബ്ലോഗ് താരമായി......
http://www.manoramaonline.com/advt/Yuva/malayalam.htm
online edition കണ്ടൊ?
ഉവ്വു വക്കാരിയേ
ഞാനിന്നേവരെ ഒരു ഹാഫ് സെഞ്ച്വറി പോലും അടിച്ചിട്ടില്ല. എന്താ ഒരു വഴി? എന്തെഴുതിയാല്‍ കമന്റുകള്‍ കൂമ്പാരമാകും?
ടോപ്പിക്കില്‍ തിരിച്ചുവരട്ടേ. ശീമാട്ടി കോട്ടയത്ത് ഇന്നു വലിയ കട ആണോ? കൊല്ലത്തെ ശീമാട്ടി പഴേ പോലെ ഒരു കൊച്ചു റെഡ്ഡിയാര്‍ ജവുളിക്കട തന്നെ ഇന്നും അതാണേ ചോദിച്ചത്. അയ്യപ്പാസ്, ആലുവിള, ആലൂക്കന്‍ തുടങ്ങിയവര്‍ നടത്തുന്ന തുണിക്കടകളോട് കിടുപിടി നടത്താന്‍ ശീമ ടീ ശ്രമിക്കുന്നുപോലുമില്ല കൊല്ലത്ത്. കോട്ടയം സെറ്റ് അപ്പ് അറിഞ്ഞൂടാ.
ആശ കൊടുത്താലും ചേച്ചിമാരെ ആന ...അല്ല ..തിരിച്ചാണല്ലെ?
എന്തായാലും... ചര്‍മ്മമാണ്, പ്രായമാണ്, സൌന്ദര്യത്തിന്റെ ഉത്തമോദാഹരണമാണ്, മാതകമാണ് എന്നൊക്കെ കമന്റുകള്‍ കണ്ട് ഓടി വന്നു നോക്കിയപ്പോ... ചെയ്യ്...
പാപ്പാനേ, ആ രോഗത്തിനു മരുന്നു കിട്ടിയാല്‍ എന്നോടും പറയണേ..
ദേവാ, മുരിങ്ങയിലയും ചര്‍മ്മസൌന്ദര്യവും, ബീനാകണ്ണനും മുരിങ്ങയിലയും ഇങ്ങനെയുള്ള പോസ്റ്റുകള്‍ ഇട്ടുനോക്കൂ, കമന്റിന്റെ ആറാട്ടായിരിക്കും. കമന്റാത്തവര്‍ കമന്റുമ്പോള്‍ എന്നൊ മറ്റോ തുടങ്ങുന്ന ഒരു ചൊല്ലില്ലേ, അതുപോലെ...
ദേവേട്ടാ.. കോട്ടയത്തും ഏര്‍ണാകുളത്തും ശീമാട്ടി കെങ്കേമം. വലിപ്പത്തില്‍ എര്‍ണാകുളമാണ് മുമ്പന്‍. കോട്ടയത്ത് ഇപ്പോഴും നിലകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. എങ്കിലും കല്ല്യാണ സാരീ സെലക്ഷന്‍ എര്‍ണാകുളത്താണ് കൂടുതലെന്നാണ് ചില സ്ത്രീജനങ്ങളുടെ സാക്ഷ്യം. കല്ല്യാണ സാരിക്ക് എര്‍ണാകുളം ജയലക്ഷ്‌മിയും മെച്ചമാണത്രേ.
കല്ല്യാണ്‍ എങ്ങിനെയുണ്ട് തൃശ്ശിവപേരൂര്‍ക്കാരേ? അവര് എര്‍ണാകുളത്തും തുടങ്ങി എന്ന് കേട്ടല്ലോ.
ബ്ലോഗില്‍ എങ്ങിനെ പരസ്യം ചെയ്യാമെന്നും പിടികിട്ടിയില്ലേ...
വക്കാരീ ശീമാട്ടിയെപ്പറ്റി ഇട്ടിരിയ്ക്കുന്ന കമന്റൊക്കെ കണ്ടിട്ട് ‘വക്കാരി പെണ്ണോ അതോ ആണോ’ എന്ന പഴയ ചോദ്യചിഹ്നം എന്റെ മുന്നില്‍ ഒന്നൂടെ വളഞ്ഞു വന്നു നില്‍ക്കുന്നു... എല്‍ജി പറഞ്ഞതിനേക്കാളും ആധികാരികമായി സാരിയെക്കുറിച്ചും രമണികയെക്കുറിച്ചുമൊക്കെ വക്കാരി രമണീയമായി സംസാരിയ്ക്കുന്നു.
വക്കാരി,
എറണാകുളത്തെ കല്യാണ്‍ സില്‍ക്സ് ലോകത്തിലെ ഏറ്റവും വലിയ സില്‍ക് സാരീ ഷോറുമാണ് പോലും. ഞാന്‍ പണ്‍ദ് പോസ്റ്റ് ചെയ്ത് ഗുരുവായൂര്‍ പദ്മനാഭന്റെ ഫോട്ടോ അവരുടെ ഉത്ഘാടനത്തിന് എടുത്തതായിരുന്നു.മുപ്പതാനനകളെ അണിനിരത്തി അവരൊരു ‘കല്യാണ്‍ പൂരം” നടത്തിയിരുന്നു.
ആദിത്യാ, ഇനിയെങ്ങാനും ദേവേട്ടന്‍ പണ്ടു പറഞ്ഞതുപോലെ ഗൈനക്കോമന്ന്യാന്നസ്സ്യയെങ്ങാനുമാണോ? സാരി, സിനിമ, തുണി, തുണിക്കട, ചായ, ചായക്കട, തീറ്റ, ഹോട്ടല്‍ ഇതിലൊക്കെ കൊച്ചുവര്‍ത്തമാനം പറയാന്‍ എനിക്കു വല്ല്യ ഇഷ്ടാ..
അതെയോ തുളസീ.. അപ്പോള്‍ അടുത്ത പ്രാവശ്യം എര്‍ണാകുളം കല്ല്യാണ്‍സില്‍ ഒന്ന് ചുറ്റണമല്ലോ.. ചുമ്മാ, കാണാന്‍!
ആസനസ്ഥനായ വക്കാരിയെയും, സിംഹത്തെയും, പൊള്ളലിനെയും ഒക്കെ ആദി ഇത്രവേഗം മറന്നൊ?
സത്യത്തില്‍ അങ്ങനെയാണെങ്കില്‍ വക്കാരി കെട്ടുന്ന പെണ്ണു രക്ഷപെട്ടു.എന്റെ കൂടെ ആരു തുണി എടുക്കാന്‍ വന്നിട്ടുണ്ടോ അവരൊക്കെ പിണങ്ങിയിട്ടൂണ്ട്
അയ്യേ!!!! ഇതാ??????????
...വെറുതെ മനുഷേനെ ആസ്സാക്കി.
ഈ വകുപ്പിലാന്നേ എന്റെ ഭാര്യ ഐശ്വര്യാ റായി. ഞാന്‍ കമലാഹാസന്‍.
Post a Comment