Wednesday, June 07, 2006

അവധിക്കാലത്ത്‌

ക്രിക്കറ്റ്‌ കളിയും കനാലില്‍ കുളിയും...
ഇവരുടെ അവധിക്കാലം ഇങ്ങനെ ആയിരുന്നു.
കൈയിലെ ക്യാമറ കണ്ടപ്പോള്‍ ഇവര്‍ക്കു ആവേശം കൂടി
ക്യാമറക്കു മുന്‍പില്‍ പല അഭ്യാസങ്ങളും കാണിച്ചു..
......................................
എന്റെ കുട്ടിക്കാലം ഞാന്‍ ഇവരില്‍ കാണുന്നു.

9 comments:

saptavarnangal Wednesday, June 07, 2006 2:19:00 AM  

ക്രിക്കറ്റ്‌ കളിയും കനാലില്‍ കുളിയും...
ഇവരുടെ അവധിക്കാലം ഇങ്ങനെ ആയിരുന്നു.
കൈയിലെ ക്യാമറ കണ്ടപ്പോള്‍ ഇവര്‍ക്കു ആവേശം കൂടി
ക്യാമറക്കു മുന്‍പില്‍ പല അഭ്യാസങ്ങളും കാണിച്ചു..
......................................
എന്റെ കുട്ടിക്കാലം ഞാന്‍ ഇവരില്‍ കാണുന്നു.

വര്‍ണ്ണമേഘങ്ങള്‍ Wednesday, June 07, 2006 5:59:00 AM  

കളിയായാലും കുളിയായാലും ..
പടം കിടിലന്‍.

saptavarnangal Wednesday, June 07, 2006 6:25:00 PM  

കമന്റുകള്‍ ഇല്ലാതെ വരണ്ടു തുടങ്ങിയിരുന്ന ഈ ബ്ലൊഗിലേക്ക്‌ ഒരു മഴയായ്‌ പെയ്തിറങ്ങിയ മേഘങ്ങള്‍ക്കു നന്ദി.!

വക്കാരിമഷ്‌ടാ Wednesday, June 07, 2006 6:44:00 PM  

ഏഴുവര്‍ണ്ണങ്ങളേ, സാക്ഷി മാത്രല്ല, ഞങ്ങളും എല്ലാം കാണുന്നു. കുഴപ്പം ഈ മൌസാണേ. ഇത് കണ്ട് കമാന്നൊന്നു കമന്റാന്‍ തുടങ്ങുമ്പോള്‍ മൌസ് വേറേ എന്തെങ്കിലും ലിങ്കില്‍ ക്ലിക്കും. പിന്നെ അങ്ങോട്ടു പോകും. അവിടുന്നും കിട്ടും നാഴിയരി. അവിടുന്ന് വേറേ എങ്ങോട്ടെങ്കിലും പോകും. അവിടുന്നും കിട്ടും അരക്കിലോ അരി.....അങ്ങിനെ പോയിപ്പോയി എവിടുന്നാ തുടങ്ങിയതെന്ന് യാതൊരു പിടുത്തവും കിട്ടില്ല. ഇതു തന്നെ ദേ ഇപ്പോ കുറുമാന്‍, കല്ല്യാണി, ഇത്യാദിയില്‍ക്കൂടിയൊക്കെ കയറിയിറങ്ങി എങ്ങിനെയോ ഇവിടെ വന്നു പെട്ടു.

ഇനി കാര്യത്തിലേക്ക് കടക്കാം. നല്ല പടം കേട്ടോ. കനാലിലെ വെള്ളമൊക്കെ ക്ലീനാണോ ആവോ. എന്റെ അമ്മവീടിനടുത്തുകൂടി നെല്‍കൃഷി പരിപോഷിപ്പിക്കാനും തെങ്ങില്‍ കൂടുതല്‍ തേങ്ങയുണ്ടാകാനും വന്‍‌തോതില്‍ കനാലു വെട്ടി. കനാലു കുഴിക്കാനുള്ള മണ്ണൊക്കെയിട്ട് പാടമെല്ലാം നികത്തി ആള്‍ക്കാര്‍ വീടുവെച്ചു. കനാല് വന്നപ്പോള്‍ പാടവുമില്ല, തോപ്പുമില്ല.

Anonymous Wednesday, June 07, 2006 6:49:00 PM  

ഹൊ! എനികിങ്ങനെ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നെങ്കില്‍..

ഇന്നലെ മുതല്‍ ഈ ബ്ലൊഗര്‍ -നു എന്തോ കുഴപ്പം ഉണ്ടായിരുന്നു.. ഇന്നലെ സ്ലോ ആയിരുന്നു..
ഇന്ന് മൊത്തം പണിമുടക്കും..ഇപ്പൊ ശരിയായി എന്നു തോന്നുന്നു..

Adithyan Wednesday, June 07, 2006 7:52:00 PM  

ഇതു കണ്ടിട്ടൊരു സമ്മര്‍സോള്‍ട്ടടിക്കാന്‍ തോന്നുന്നു.

ബിന്ദു Wednesday, June 07, 2006 9:17:00 PM  

ഇതെവിടെയാ??? ഫ്ലാഷ്‌ബായ്ക്കു പോലെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍...
:)

saptavarnangal Wednesday, June 07, 2006 11:23:00 PM  

വക്കാരി,
ബ്ലോഗ്‌ മഹസമുദ്രത്തില്‍ ബ്ലോഗലും കമന്റലും എല്ലാം നടത്തി നീന്തി തുടക്കട്ടെ എല്ലാവരും..
അതിന്റെ കരയില്‍ കിടക്കുന്ന 2-3 കമന്റുകള്‍ പെറുക്കിയെടുക്കാന്‍ എനിക്കുമില്ലേ ഒരു ആഗ്രഹം ( കടപ്പാട്‌. : തുരുപ്പുഗുലാന്‍)

കനാലിലെ വെള്ളം നല്ലതാണ്‌.. ഇതു ഞങ്ങളുടെ ഇടവെട്ടി പഞ്ചായത്തിലുടെ പോകുന്ന കനാല്‍. ഡാമിനു അടുത്തായതു കൊണ്ടു വെള്ളത്തിന്റെ ക്ലീന്‍ലിനെസ്സ്‌ അത്ര മോശം അല്ല..

ല്‍ ജി ,
ബ്ലോഗ്ഗറിന്‌ ഇന്നലെ മുതലേ കുഴപ്പം ഉണ്ടായിരുന്നു ഇവിടെയും... തുമ്മലും ചീറ്റലും..കാണാതാകലും..
എന്ദെ കുട്ടിക്കാലതു ഈ കനാലിന്റെ പണി നടക്കുന്നതേ ഉണ്ടായിരുന്നൊള്ളു.. അടുത്ത്‌ ഒരു തോടുണ്ടായിരുന്നു..അവിടെയും മുവാറ്റുപുഴ ആറിലുമണ്‌ ഞാന്‍ നീന്തല്‍ പഠിച്ചത്‌. പിന്നെ തൊടുപുഴ ആറും ( ആനക്കൂടന്റെ ആനക്കൂട്‌ കടവും) ജീവിതത്തിന്റെ ഭാഗമായി..

ആദിത്യന്‍,
സമ്മര്‍ സാള്‍ട്ട്‌ അടിക്കുന്നതു കൊള്ളം, പക്ഷേ അരക്കൊപ്പം വെള്ളമേ ഒള്ളു എന്ന കാര്യം ഓര്‍ത്തോണം കേട്ടോ.

ബിന്ദു,
ഇതു ഞങ്ങളുടെ ഇടവെട്ടി പഞ്ചായത്തിലുടെ പോകുന്ന കനാല്‍.

ഫ്ലാഷ്‌ബായ്ക്കു പോലെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍...?

ഫ്ലാഷ്‌ ബാക്ക്‌ മൂഡ്‌ ഉണ്ടാക്കാന്‍..
പിന്നെ ഫോട്ടോ-യില്‍ നോയ്സ്‌ ലെവെല്‍ കൂടുതല്‍ ആയിരുന്നു..അതും ഒരു കാരണം..

☮ Kaippally കൈപ്പള്ളി ☢ Wednesday, February 10, 2010 11:48:00 AM  

This is one of those exceptional photographs that defies all percepts and traditional notions of photographic excellence.

It stands out for having captured this wonderful moment in time. A celebration of playfulness, joy and childhood.

Cheers.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP