Saturday, June 10, 2006

ഇതാ ഇവിടെ ഒരു ചന്ദ്രന്‍!



ഇതാ ഇവിടെ ഒരു ചന്ദ്രന്‍...മുഴുവന്‍ ആയിട്ടില്ല..
കഴിഞ്ഞ ആഴ്ച്ച എടുത്തതാ.. ഈ ആഴ്ച്ച മുഴുവന്‍ ആകും...
അവനെ ക്യാമറക്കുള്ളില്‍ ആക്കാന്‍ നോക്കിയിരിക്കുന്നു..
ഇതു 450mm (300mm X 1.5) ഫോക്കല്‍ ലെങ്ങ്ത്തില്‍ എടുത്തതാണ്‌..
അതിണ്റ്റെ 100 % ക്രോപ്പ്‌
ഞെക്കിയാല്‍ കാണാം!

7 comments:

ശനിയന്‍ \OvO/ Shaniyan Saturday, June 10, 2006 9:59:00 PM  

മന്നവേന്ദ്രാ വിളങ്ങുന്നു,
ചന്ദ്രനേപ്പോലെ നിന്‍ മുഖം..

മന്നവേന്ദ്രന്‍ ഈ ജാതി സൂമില്‍ ചന്ദ്രനേ കാണാത്തത് പാടിയോന്റെ ഭാഗ്യം.. ഇല്ലെങ്കില്‍ പാടിയവന്റെ മോന്ത ചന്ദ്രനേപ്പോലെ ആക്കി വിട്ടേനെ..

myexperimentsandme Saturday, June 10, 2006 10:02:00 PM  

മന്നവേന്ദ്രാ വിളങ്ങുന്നു, ചന്ദ്രനേപ്പോല്‍ നിന്‍‌തല എന്നാണല്ലോ കഷണ്ടിക്കാരുടെ നാഷണല്‍ ആന്തം.

പകല്‍ ചന്ദ്രനെ ആരും കാണാത്തതെന്തുകൊണ്ട്?
ചന്ദ്രന്‍ ജോലിക്കു പോകുന്നതുകൊണ്ട്.

അപ്പോള്‍ പറഞ്ഞുവന്നത് നല്‍‌ പട്

Sapna Anu B.George Sunday, June 11, 2006 8:01:00 AM  

ഇതനാള്‍ എങ്ങായിരുന്നു നീ,
എന്നെ ഒളിച്ചൊളിച്ച്,
വളരെ നന്നായിരിക്കുന്നു.

Unknown Sunday, June 11, 2006 6:49:00 PM  

ശനിയന്‍ ,
ഇതു ഒരു സാധരണ 70-300 mm ലെന്‍സിന്റെ സൂം ആണ്‌. ഡിജിറ്റല്‍ ക്രോപ്പിംഗ്‌ ഉള്ളതു കൊണ്ടു ഇഫ്ഫെക്റ്റിവ്‌ സൂം 450 ആകും. ഒരു 600 ഇല്‍ പിടിച്ചാല്‍ നല്ല ക്ലിയര്‍ ക്ലോസ്‌ അപ്പ്‌ ഷോട്ട്‌ കിട്ടും. അതു കണ്ടാല്‍ കവിയുടെ കാറ്റ്‌ അപ്പോഴേ കുത്തി വിട്ടേനെ മന്നവേന്ദ്രന്‍!

വക്കാരിമഷ്ടാ,
കഷണ്ടിയേക്കാള്‍ കൂടുതല്‍ സാമ്യം ചില മുഖങ്ങള്‍ക്കല്ലേ..
കഷണ്ടി പ്രതലം നല്ല മിനുസം..
പക്ഷെ ചില മുഖങ്ങള്‍ കുണ്ടും കുഴിയും..(എന്റെ :- പോലെ)

സ്വപനം,
നന്ദി..മറ്റു ഫോട്ടോ ബ്ലോഗുകളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്‌ ഒരു ചെറിയ തുടക്കം..
അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മടി കാണിക്കരുതേ..

കുറുമാന്‍ Sunday, June 11, 2006 9:55:00 PM  

ഇത് കഷണ്ടി തലയുമല്ല (എന്റെ പോലെ) ചിലരുടെ മുഖം പോലേയുമല്ല.....ബോറോട്ടയ്ക്ക് മാവു കുഴച്ചപോലേയുണ്ട്. ഓ....ചുമ്മാ..

പൂര്‍ണ്ണ ചന്ദ്രനെയും പിടിച്ച് പോസ്റ്റണേ.....

നല്ല അറ്റമ്പ്റ്റ്

Santhosh Sunday, June 11, 2006 10:30:00 PM  

നല്ല ചിത്രങ്ങള്‍. ഇതും പട്ടത്തിയും ഇതിനുമുമ്പുള്ളവയുമെല്ലാം...

Anonymous Thursday, June 15, 2006 9:18:00 AM  

ദിസ് ചന്ദ്രന്‍ ഈസ് ദി ചന്ദ്രന്‍..വളരെ നന്നായിരിക്കുന്നു...

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP