Thursday, October 19, 2006
Tuesday, October 10, 2006
താമര വിളക്കുകള്‍!
താമര വിളക്കുകള്‍ തെളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ നടക്കും എന്നു ചൈനീസ്സുകാരുടെ വിശ്വാസം. വെറുതെ നടക്കില്ല, 2 ഡോളര്‍ കൊടുത്തു താമരവിളക്കു വാങ്ങണം!

താമരവിളക്കുകള്‍ കൊണ്ട് നിറഞ്ഞ ഒരു കുഞ്ഞ് താമരക്കുളം!
കുളത്തിന് കാവലിരിക്കുന്ന മയിലുകള്‍!
പ്രാര്‍ത്ഥനയോടെ താമര നീറ്റിലിറക്കുന്ന ഒരു ജോഡി!‘ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലയ്ക്കുമോ?‘ എന്ന ചോദ്യം പോലെ മന്ഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അന്ത്യമുണ്ടോ?
ആഗ്രഹങ്ങള്‍ കുളത്തില്‍ തിങ്ങിനിറയുമ്പോള്‍ താമരവിളക്കുകളെ എടുത്തു മാറ്റാന്‍ നില്‍ക്കുന്ന സ്ത്രീയേയും കാണാം.
ഫ്ലാഷിട്ട് എടുത്ത ഒരു ചിത്രം
താമരവിളക്കുകള്‍ പിക്കാസ്സയില്‍!
ഞങ്ങളുടെ അടുത്തുള്ള ആശ്രമത്തിലെ ദീപങ്ങളുടെ തീം ‘പക്ഷികള്‍’ ആയിരുന്നു. ആ ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍, ഇപ്പോള്‍ ആ ഗ്രഹങ്ങള്‍ നിറയുന്ന താമരവിളക്കുകളുടെ കുളം!
Posted by Unknown at 10/10/2006 05:02:00 AM 14 comments
Labels: സിംഗപ്പൂര്‍
Thursday, October 05, 2006
വെള്ളക്കടുവകള്‍
ബംഗാള്‍/ആമുര്‍ വംശത്തില്‍പ്പെട്ട, പിങ്ക് നിറമുള്ള മൂക്കും, വെള്ള നിറമുള്ള രോമക്കൂടും, അതില്‍ ചോക്കലേറ്റ് അല്ലെങ്കില്‍ ചാര നിറമുള്ള വരകളോടും കൂടിയ കടുവകളാണ് വെള്ളക്കടുവകളായി അറിയപ്പെടുന്നത്. അവറ്റകളുടെ കണ്ണുകള്‍ക്ക് പൊതുവേ നീല നിറമായിരിക്കും. ലോകമെമ്പാടുമുള്ള പല മൃഗശാലകളിലുമായി ഇന്നു നൂറുകണക്കിനു വെള്ള കടുവകളുണ്ട്. ഈ ബ്ലോഗിലെ ചിത്രങ്ങള്‍ സിംഗപ്പൂര്‍ മൃഗശാലയിലെ 2 വെള്ളകടുവകളില്‍ ഒന്നിന്റേതാണ്. എല്ലാ വെള്ളകടുവകളുടേയും മുതുമുത്തശ്ശന്‍ 'മോഹന്‍' എന്ന ബംഗാളി കടുവയാണ്.1951-ല്‍ മഹാരാജാ മാര്‍ത്താണ്ട് സിങ്ങ് വേട്ടയാടി പിടിച്ച് വളര്‍ത്തിയ ഒരു വെള്ള കടുവായാണ് ‘മോഹന്‍‘. അവസാനമായി വനത്തില്‍ നിന്നു പിടിച്ച വെള്ള കടുവയും ഇവന്‍ തന്നെ!വെള്ള കടുവകളുടെ നിറത്തിനു കാരണം recessive ജീനുകളാണ്. കൂടുതല്‍ വായനക്കായി വീക്കിയിലെ ലിങ്ക്!
വെള്ളക്കടുവ പിക്കാസയില്‍
Posted by Unknown at 10/05/2006 05:57:00 AM 14 comments
Labels: ജന്തുലോകം, സിംഗപ്പൂര്‍
Friday, September 29, 2006
ജാഗ്വാര്‍ (ജഗ്വാര്‍ എന്നും പറയും!)
ജാഗ്വാറിന്റെ പുട്ടടിക്കലില്‍ നിന്നും ചില ദൃശ്യങ്ങള്‍!







ബ്ലോഗ്ഗറിലെ ചിത്രം കാണാന്‍ സാധിക്കാത്തവര്‍
ഗൂഗിള്‍ പേജസ്സില് കാണാന്‍ ഇവിടെ ഞെക്കൂ!
ചില്ല് ഭിത്തിക്കു പുറകില്‍ നിന്നാണ് ഇതെല്ലാം പകര്‍ത്തിയത്, അതു കൊണ്ട് ചില ചിത്രങ്ങളില്‍ ഗ്ലാസിലെ പ്രതിഫലനം കാണാന്‍ സാധിക്കും, ഇതു ഒഴിവാക്കാനായി പോളറയിസര്‍ ഫില്‍റ്റര്‍ ഉപയോഗിക്കണം. ഈ പറഞ്ഞ ഫില്‍റ്റര്‍ എന്റെ കൈവശം ഇല്ലായിരുന്നു.അതു പോലെ തെറിച്ചു വീണ വെള്ളത്തുള്ളികള്‍ ചിത്രത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു പാരയായി മാറി. ചില ചിത്രങ്ങളെ ഫോട്ടൊഷോപ്പില്‍ കയറ്റി പണിതിട്ടുണ്ട്.
Posted by Unknown at 9/29/2006 10:48:00 PM 31 comments
Labels: ജന്തുലോകം, സിംഗപ്പൂര്‍
Saturday, September 23, 2006
താമര - വക്കാരിക്ക്!
വക്കാരിയുടെ ഒരു താമരകുളം മാറി ആമ്പല്‍ കുളമായി, പിന്നെ ആകെ അലമ്പായി! ആകെ അലമ്പലായല്ലോ അപ്പാ
സംശയങ്ങളൊക്കെ തീരട്ടെ വക്കാരി, ഇന്നാ ചൈനീസ്സ് താമര!
താമര ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നൊരു മൊട്ട്!2 ദിവസ്സത്തിനകം ഇവന്‍ വിടരുമായിരിക്കും!
വട്ടത്തിലുള്ളൊരു താമരയില!
ദളങ്ങള്‍ ഉണ്ടായിരുന്ന ആ സുന്ദര ഭൂതകാല കുളിരില്ശേഷകാലം തള്ളി നീക്കുന്ന ഒരു വയസ്സന്‍ താമരപ്പൂവ് !
സുവര്‍ണ്ണനിറമാര്‍ന്നൊരു തങ്കമേനിയാണ് ഇപ്പോള്‍ പച്ചയായി നില്‍ക്കുന്നതു!
യൌവനകാലം, സുവര്‍ണ്ണകാലം!
ദാ, ഈ പിങ്ക് നിറമുള്ള ദളത്തിലൊന്നു തൊട്ടു നോക്കൂ..
ജീവിത ചക്രത്തിലെ വിവിധ അവസ്ഥാന്തരങ്ങള്‍!തലയറ്റു പോയ ഒരു താമര തണ്ടിനേയും കാണാം!
ഇതു ഒരു ആമ്പല്‍ പുവ്!
ഒരു തളിര്‍ താമരയിലയും രണ്ട് ആമ്പലിലകളും!Posted by Unknown at 9/23/2006 12:01:00 AM 24 comments
Labels: സസ്യജാലം
Sunday, September 17, 2006
താറാവുകള്‍




പടം പിടിത്തക്കാരെക്കൊണ്ട് തോറ്റു.ഒരിടത്തും സമാധാനമായി നില്‍ക്കാന്‍ സമ്മതിക്കുന്നില്ല :(
ഒന്നുകില്‍ ചട്ടിയില്‍, അല്ലെങ്കില്‍ ചിത്രത്തില്‍!
Posted by Unknown at 9/17/2006 09:17:00 PM 9 comments
Labels: ജന്തുലോകം
Tuesday, September 12, 2006
എഫ് 16 യുദ്ധവിമാനങ്ങള്‍
റണ്‍വേയില്‍ ടേക്ക് ഓഫിനു തയ്യാറായിരിക്കുന്നു..
റണ്‍ വേയില്‍ വളരെ കുറച്ച് ദൂരം മാത്രം ഓടി,ആകാശത്തിലേക്ക് പറന്നുയരുന്ന ഒരു F 16 വിമാനം!



ആകാശത്തില്‍ ചില പ്രകടനങ്ങള്‍!
തിരിച്ചിറങ്ങുന്ന ഒരു F 16
നിലത്തിരിക്കുന്നവന്‍.
മുന്‍പിലെ കൂര്‍ത്ത കമ്പി പൊതിഞ്ഞു വെച്ചിരിക്കുന്നു.
വെളിച്ചം കുറവായിരുന്നു, മൂടലും ഉണ്ടായിരുന്നു.ഫോട്ടോഷോപ്പില്‍ കയറ്റി എന്തെക്കെയൊ ചെയ്തു, അതാണ് ചില ചിത്രങ്ങള്‍ക്കു ഒരു തെളിച്ചം!
ടിപ്സ്:വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ക്യാമറയുടെ ഫോക്കസ്സിങ്ങ് മോഡ് AF-C ആയിരിക്കണം. ക്യാമറയിലുള്ള സ്പോര്‍ട്സ് മോഡ് തിരഞ്ഞെടുക്കുമ്പോള്‍ ക്യാമറ തന്നെ സ്വയം ഈ ഫോക്കസ്സ് മോഡിലേക്കു മാറുന്നു.പിന്നെ സബ്ജെക്റ്റിനെ പിന്‍തുടരാം!
Posted by Unknown at 9/12/2006 05:32:00 AM 7 comments
Labels: വാഹനങ്ങള്‍
Saturday, September 09, 2006
ഹെലികോപ്റ്ററുകള്‍



ഇവന്‍ സൂപ്പര്‍ പ്യൂമ (Super Puma ) . സിംഗപ്പൂര്‍ സേന ഈ ഹെലികോപ്റ്ററിന്റെ AS 332 എന്ന മോഡലാണ് ഉപയോഗിക്കുന്നത്. 2, 3 ചിത്രങ്ങള്‍ നിലത്ത് അടങ്ങിയിരിക്കുന്ന ഒരു സൂപ്പര്‍ പ്യൂമയുടേതാകുന്നു.
ഇവനെ കുറിച്ചുള്ള വീക്കി ലേഖനം

അപ്പാച്ചിയാണ് താരം. യുദ്ധരംഗത്തില്‍, ലവന്‍ ഒരു പുലിയാണ് കേട്ടോ! അമേരിക്കയുടെ പ്രധാന ഹെലികോപ്റ്റര്‍ , ഗള്‍ഫിലും അഫ്ഗാനിലും ഒക്കെ ഇവന്‍ നല്ല പ്രകടനം കാഴ്ച്ച വെച്ചു. കൂടുതല്‍ അറിയാന്‍ വീക്കീയിലെ ലേഖനം നോക്കുക. Apache എന്നു ഇംഗ്ലീഷില്‍(?) . ഞാന്‍ അപ്പാച്ചി എന്നു വിളിക്കും, നിങ്ങള്‍ക്ക് വേണമെങ്കില്‍ അപ്പാച്ചേ, അപ്പാഷേ എന്നൊക്കെ വിളിക്കാം. അപ്പാച്ചി-വീക്കിയില്‍


ചിനൂക്ക് ബോയിംഗ് കമ്പനിയുടെ സൃഷ്ടിയാണ്. പ്രധാനമായും സാധനങ്ങളും സൈനികരേയും കൊണ്ടുപോകാനാണ് ഈ 2 ഫാനുള്ള ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. ചീനൂക്കിന്റെ CH-47SD മോഡലാണ് സിംഗപ്പൂര്‍ വായു സേന ഉപയോഗിക്കുന്നത്. വീക്കിയില്‍ - ചിനൂക്ക്
Posted by Unknown at 9/09/2006 05:04:00 PM 12 comments
Labels: വാഹനങ്ങള്‍












