അനോനിയായി ബ്ലോഗുന്നവര്‍
അനോനിയായി ബ്ലോഗുന്നത് ബ്ലോഗ് തരുന്ന സ്വാതന്ത്ര്യമാണ്. മുഖം കാണിക്കുന്നതും വ്യക്തിത്വം വെളിപ്പെടുത്തുന്നതു തികച്ചും വ്യക്തിപരമായ കാര്യമാണ്. അനോനിയായി ബ്ലോഗുന്നത് പ്രശ്നങ്ങളില്‍ ഇടപ്പെട്ട് സംസാരിക്കുമ്പോള്‍ ഒരു ന്യൂന്യതയായി കാണേണ്ട കാര്യമില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സ്ഥിരമായി ബ്ലോഗുന്നവരുടെ ബ്ലൊഗുകള്‍ക്ക് ഒരു സ്വഭാവമുണ്ട്, അവയ്ക്കു ഒരു ഭാഷയുണ്ട്, വ്യക്തിത്വമുണ്ട്,അവരുടെ കമന്റുകള്‍ക്കും, അതല്ലേ ബ്ലോഗറുടെ വ്യക്തിത്വമായി പരിഗണിക്കേണ്ടത്?
ഇതു സൂര്യഗായത്രിയുടെ കറിവേപ്പില ബ്ലോഗില്‍ കുറുമാന്‍ ഇഞ്ചിയെ പരാമര്‍ശിച്ച് നടത്തിയ കമന്റിലുള്ള പ്രതിഷേധവും പ്രതികരണവും. ആ ബ്ലോഗ് പോസ്റ്റില്‍ ഈ വിഷയത്തെ കുറിച്ച് പറഞ്ഞ് ഓഫ് ടോപ്പിക്ക് ആകുന്നില്ല.
- അനോനിയായി ബ്ലോഗുന്ന ഞാന്‍
സപ്തവര്‍ണ്ണങ്ങള്‍
സപ്തവര്‍ണ്ണങ്ങള്‍
21 comments:
അവസാനത്തെ ഫോട്ടോ അത്ര അനോണി അല്ലല്ലോ :)
-- അനോണി ആയി കമന്റുന്ന ഞാന്‍ --
മുഖം മൂടികളണിയാത്തവര്‍ ആരുണ്ട്?
സപ്തം എന്താണു ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.
കുറുമാന്‍ സൂവിന്റെ ബ്ലോഗില്‍ നടത്തിയ പരാമര്‍ശനത്തിന്റെ പ്രതികരണമാണോ....
അതോ അനോണികളുടെ ഇടപെടലുകളെ കുറിച്ചുള്ള ചര്‍ച്ചയാണോ......
എന്താണു ഇവിടെ ഉദ്ദേശിക്കുന്നത്.
'മുഖം കാണിക്കുന്നതും വ്യക്തിത്വം വെളിപ്പെടുത്തുന്നതു തികച്ചും വ്യക്തിപരമായ കാര്യമാണ്. '
വളരെ ശരിയാണ്. തുളസി പറഞ്ഞതും വളരെ ശരി.:)എനിക്കും ഒളിച്ചിരുന്ന് ബ്ലോഗിയാല്‍ മതിയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
കമന്റ് പരീക്ഷണം
ഇതില്‍ കൊടുത്തിരിക്കുന്ന "അനോണിപ്പടം" ഇഞ്ചിയുടേതാണോ സപ്താ..
ആണോ.. ഇഞ്ചീീീീീ...????
(നല്ല സ്റ്റെയിലന്‍ പടം)
കൃഷ് | krish
ഹഹ..സപ്താ താങ്ക്സ് ഉണ്ടെ...വളരെയധികം താങ്ക്സ് ഉണ്ടെ. അതു വായിച്ചപ്പോള്‍ ഉണ്ടായിരുന്ന വിഷമം മാറിക്കിട്ടി.
ഇത്രയും നാളും ഞാന്‍ പലരേയും ‘ചേട്ടാ’ എന്ന് ചേര്‍ത്ത് ആത്മാര്‍ത്ഥയോടെ വിളിച്ചിരുന്നു. ഇനി സപ്തനെയൊക്കെയാ ഞാന്‍ ചേട്ടാ അനിയാ എന്നൊക്കെ വിളിക്കാന്‍ പോണെ....പ്ലിസ് എന്ന തടയരുത്...! ഡോണ്ട് തടയല്‍ മീ ഡോണ്ട് തടയല്‍ മീ! :-)
ബിന്ദൂട്ടിയേ, ഒളിക്കൂ ഒളിക്കൂ....എന്നിട്ട് നമ്മക്കൊരു കലക്ക് കലക്കാം! :-)
ചാറ്റുകളും ഇമെയിലുകളും ഫോണും ഒക്കെ കൊണ്ട് കിട്ടുന്ന നൈമിഷിക സൌഹൃദത്തിന്റെ ചങ്ങലകള്‍ നമ്മളുടെ ആശയങ്ങള്‍ക്കും പ്രതികരണശേഷിക്കു സ്വാതന്ത്ര്യത്തിനും തടങ്ങല്‍ അവാതെ ഇരിക്കട്ടെ. (സ്വല്പ ഓവറായൊ?!) :)
ആര്‍ ആര്‍,
എന്നാലും അനോനി അല്ലേ?
തുളസീ,
ഫോട്ടോ കാണിച്ചും, മീറ്റിയും , കള്ളു കുടിച്ചും, ചാറ്റിയും പരിചയപ്പെടുന്നവരുടെ യഥാര്‍ത്ഥ മുഖം തന്നെയാണോ നമ്മള്‍ കാണുന്നത്?
സാന്‍ഡോസ്,
പ്രാധാനമായും ഇതു ഒരു പ്രതിഷേധമാണ്. ഇഞ്ചിയെപോലെ എന്നെ പോലെ അനോനിയായി ബ്ലോഗുന്നവരുടെ പ്രതിഷേധം. ബൂലോകത്തിലുള്ളവരുടെ വ്യക്തിത്വമാണ് അവരുടെ ബ്ലോഗുകള്‍.
ബിന്ദു,
ഇപ്പോഴും ഒളിവില്‍ തന്നെയല്ലേ? പ്രൊഫൈലില്‍ പടവും പ്രസ്ഥാനവും ഒന്നുമില്ലല്ലോ!
കൃഷ്,
ആകാന്‍ സാധ്യതയില്ല, ഇഞ്ചി തന്നെ പറയണം. ( ഇഞ്ചിക്ക് അങ്ങനെ ആകണമെന്ന് ആഗ്രഹം ഉണ്ടാകൂം!)
ഇഞ്ചി,
ഓവറായില്ല, എന്തായാലും പല കാര്യങ്ങളും ഞാനും കണ്ട് പഠിക്കുന്നു(ഇഞ്ചി കൊണ്ടും!) ബൂലോകത്തിനു വെളിയില്‍ ജിടാക്കു ഉണ്ട്, ജിമെയില്‍ ഉണ്ട്, പിന്നെ പല വഴികളും പരിചയങ്ങളും.
സപ്താ,
അത് കലക്കി.
അനോണികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത!
ടൈം വാരിക 2006-ലെ പേഴ്സണ്‍ ഓഫ് ദി ഇയര്‍
ആയി തിരഞ്ഞെടുത്തത് അനോണികളായ "നിങ്ങളെ" ആണു.
"പരിചയമുള്ള" പോലീസുകാരന്‍ നാലിടി കൂടുതലിടിക്കും എന്ന് ഞങ്ങടെ നാട്ടിലൊരു ചൊല്ലുണ്ട്. ബ്ലോഗിലും ഈ ചൊല്ല് അന്വര്‍ത്ഥമാണെന്ന് തോന്നുന്നു.
ഉദാത്തം! ഗംഭീരം! അലക്കിപ്പൊളിച്ചു! കിടിലം! മനോഹരം! വാക്കുകളുടെ വര്‍ണപ്പെയ്ത്ത്! കാവ്യഭംഗിയുടെ മനോഹാരിത ഇതില്‍ ഓരോ വാക്കിലും തുളുമ്പിനില്‍ക്കുന്നു. നിങ്ങളു പുലിയല്ല സപ്താ, മനുഷ്യനാണ്. മലയാളസാഹിത്യത്തിന്റെ ഭാവിവാഗ്ദാനം ആണ്. അതിന്റെ ഉത്തുംഗശൃംഗങ്ങളില്‍ എത്തുമ്പോള്‍ എനിക്കും അഭിമാനിക്കാം സപ്തന്‍ കയറിയ കടയില്‍, ഞാനും പച്ചക്കറി വാങ്ങാന്‍ കയറിയിട്ടുണ്ട് എന്ന്.
ഓ...പോസ്റ്റ് എന്താന്ന് നോക്കാന്‍ മറന്നു!
Ho ithu inji chEchiyaaNO
bootiful...:)
(aNONi aayi commentunnathil prashanam illallO :)
-Patteri-
qw_er_ty
നന്നായി സപ്താ.വളരെ നന്നായി.
സപ്താ :) രണ്ടാം കമന്റ്. ശാലിനിയുടെ അഭിപ്രായം കോപ്പി പേസ്റ്റ്.
ഈ പോസ്റ്റിനു നന്ദി. മറ്റുള്ളവര്‍ക്ക് ദ്രോഹം ഇല്ലാത്തിടത്തോളം, നമ്മളുടെ വ്യക്തിത്വം, മുഴുവനായി വെളിപ്പെടുത്തണോ എന്നൊക്കെയുള്ളത് ഓരോരുത്തരുടെ ഇഷ്ടമല്ലേ. മനസ്സിലേക്ക് കയറാന്‍ പാസ്പോര്‍ട്ട് വേണ്ടല്ലോ.
qw_er_ty
സപ്തനോട് യോജിക്കുന്നു.....ചാറ്റല്‍ മഴയില്‍ ഞാനും അംഗമാണെങ്കിലും ആരുടെ മുന്‍പിലും ഞാന്‍ ഇതുവരെ പ്രത്യക്ഷനായിട്ടില്ല....എന്തിനു കൊച്ചിന്‍ ബ്ലോഗേഴ്സിനു പോലും ഞാന്‍ ആരാണെന്ന് അറിയില്ലാ......ഈ സമയം കൊല്ലല്‍ പരിപാടിക്ക്[എന്റെ രീതി]വേണ്ടി ഫിസിക്കലായി പ്രത്യക്ഷപ്പെട്ടേ പറ്റൂ എന്നൊക്കെ പറയുന്നത് ബാലിശമാണു.പിന്നെ വിശ്വാസ്യതയുടെ പ്രശ്നം....ആരേയും ആധാരം ഒന്നും ഏല്‍പ്പിക്കുന്നില്ലല്ലോ....
'ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ....കളിച്ചിരിക്കാന്‍ ....കളിപറയാന്‍........'
ഇതാണു എന്റെ മുദ്രാവാക്യം.....
[പിന്മൊഴി ഇപ്പഴും തെങ്ങേല്‍ തന്നെയാ സപ്താ..]
കമന്റ് പരീക്ഷണം
സപ്തവര്‍ണങ്ങള്‍,
പോസ്റ്റ് ഉചിതമായി.യന്ത്രങ്ങളെ വഞ്ചിക്കുന്ന, ഒളിപ്പിച്ചുവച്ച ഒരു വ്യക്തിത്വം എല്ലാ ബ്ലൊഗെര്‍സിനും ഉണ്ടെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. സൃഷ്ടികളിലും, കമന്റുകളിലും പൊലും സ്പഷ്ടമായി പതിയാത്ത ആന്തരിക വ്യക്തിത്വത്തിന്റെ കൈരെഖകള്‍ ഫോട്ടോകളില്‍ എങ്ങനെ തെളിയാന്‍ ??
നമ്മുടെ പ്രകടിത സത്വത്തിന്റെമറുഭാഗത്ത് നമ്മുടെ സമാന സ്ഥാപിത താല്‍പ്പര്യക്കാരെ പ്രത്യേകം സ്വീകരിച്ച് കുശലം പറയാനുള്ള ഒരു പാംബു മടയുണ്ട്. നമ്മുടെയൊക്കെ സത്യസന്ധമായ വ്യക്തിത്വം അതിനകത്താണെന്ന് കണ്ടെത്താന്‍ ചിത്രകാരനെ ബ്ലൊഗ് വളരെ സഹായിച്ചിരിക്കുന്നു.
ഇത എന്റെ വക
കൈപ്പള്ളീ,
മറുപടി കൈപ്പളിയുടെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്!
sസപ്താ.വളരെ നന്നായി..Well said !Completely agree with you , I saw ur comment to kaippaly also ; വളരെ നന്നായി ,My feelings are very similar.
(Sorry, too busy to type in malayalam)
priyamvada
qw_er_ty
സപ്താാ
അറിഞ്ഞില്ലെ, ഞാന്‍ അനോണിയാവാതെയിരിക്കാന്‍ പെട്ടെന്ന് തീരുമാനിച്ചു... :)
എന്ന് ഇഞ്ചിപ്പെണ്ണ്
L.L.M specialising in International Law (Harvard Law School )
P.H.D in Electrical Engineering (spl in Computer Science, Illinois Urbana)
Master Degree in Social Work - M.S.W Member of SAJA, Supporting Member of RAWA(Afghanistan), Member in Society for Rehabilitation of Iraqi Kurd in U.S
അല്ല, ചുമ്മാ ഇരിക്കട്ടെ ഇതൊക്കെ. ക്രെഡെന്ഷ്യത്സൊന്നും സ്ലീവില് ധരിച്ചോണ്ട് നടക്കേണ്ട കാര്യമില്ലല്ലൊ..പിന്നെ ചില സംശയങ്ങളും ലേഖനങ്ങളും വന്നതുകൊണ്ട് ;)എല്ലാം കൂടി ഇരിക്കട്ടെ. ഇനിയും ഇറക്കാം വെണമെങ്കില്...ഒന്ന് പറഞ്ഞാല് മതി! :-)
(ഇത് മറ്റൊരു പോസ്റ്റില്‍ ഇട്ട കട്ട് ആന്റ് പേസ്റ്റ്)
ലേഖനത്തിനു മറുപടി ഇപ്പോള്‍ കൊടുക്കണ്ട എന്നു ഞാന്‍ വിചാരിക്കുന്നു. കാരണം ഇഷ്യൂ ഡൈവേര്‍ഷന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. കളവിന്റെ പ്രശ്നം ആദ്യം തീരട്ടെ.ശ്രദ്ധ മാറരുതല്ലൊ...:)
നന്ദി!
അജ്ഞാതരായൊ അഥവ അനോണിയായൊ അല്ലെങ്കില്‍ തൂലികാനമത്തിലൊ, സ്വന്തം പേരിലൊ ബ്ലൊഗില്‍ കമന്റുന്നതും,ആശയപ്രകാശനം നടത്തുന്നതും അന്തസ്സില്‍ ഉയര്‍ച്ച താഴ്ച്ചകളൊന്നും ഉണ്ടാക്കുന്നില്ല.(പറയുന്ന മനസിന്റെ-blogger's- ഇരട്ട മുഖമാണ് ബ്ലൊഗിന്റെ ശാപം)
വളരെ നല്ല പ്രൊഫെയില്‍ സൂക്ഷിക്കുന്ന പരിചയ സംബന്നരും, പക്വമതികളുമായ ചില ബ്ലൊഗര്‍മാര്‍തന്നെയാണ് ക്ഷുദ്ര വൃത്തിക്കായി അനൊണി വെഷം കെട്ടുന്നത്.
ഉദാഹരണം നൊക്കൂ.... ഇങ്ങിനെ എത്ര ...എത്ര ..ഉദാഹരണങ്ങള്‍ വേണമെങ്കിലും പല പുതിയ ബ്ലൊഗര്‍മാരുടെയും അനുഭവങ്ങളില്‍ നിന്നും കണ്ടെടുക്കാം.
//////മലയാളം ബ്ലോഗ്ഗേഴ്സ് കൂട്ടായ്മ said...
ആദ്യം ബുദ്ധന്‍, പിന്നെ അയ്യപ്പന്‍, പിന്നെ ശ്രീ... ശ്രീ... രവിശങ്കര്‍, പിന്നെ മാതാ അമൃത...പിന്നെ ആറ്റുകാലമ്മ
ആവോ. ഈശ്വരാ ഇനി ഈ പിന്മൊഴിയിലൂടെ.
ലോകം മൊത്തം പല അനിശ്ചിതാവസ്ഥയിലും, പട്ടിണിയിലും പാരിവട്ടത്തിലും കിടന്നുഴുലുമ്പോ ചിത്രകാരന്‍ എന്ത് ഭാവിച്ചാണു ഈ മാതിരി പോസ്റ്റുകള്‍ ഇട്ട് ആളെ കൂട്ടുന്നത്? കഴിഞ്ഞ തവണത്തേ പോസ്റ്റില്‍ അബദ്ധത്തിനാണു ഈ ബ്ലൊഗ് കുടുമ്മത്തിലേ ആളുകള്‍ വന്ന് പെട്ട് വളരെ ഗൗരവമായ ചര്‍ച്ചയ്ക് നിങ്ങളുടെ കൂടെ നിന്നത്. അവര്‍ അഭിനന്ദനമര്‍ഹിയ്കുന്നുമുണ്ട്. പക്ഷെ താങ്കള്‍ ഇത് ഒരു സ്റ്റണ്ടായി കൊണ്ട് നടക്കുന്നുവെന്ന് പറയാതെ വയ്യാ. പണ്ട് ഒരു ജനശക്തി ന്യൂസുമുണ്ടായിരുന്നും ഇത് പോലെ. ദയവായി ഇങ്ങനെയുള്ള തലക്കെട്ടുകളില്‍ പോസ്റ്റിട്ട് മനുഷ്യരേ മെനക്കെടുത്താതിരിയ്കുക.
ഈ കൂട്ടായ്മയിലേ എല്ലാരൊടും ആയിട്ടാണു ഇത് പറയുന്നത്, ചിതൃകാരന്റെ ഉദ്ദേശം ഇതിന്റെ പൊരുള്‍ അറിയുക അല്ലാ,കാരണം അതായിരുന്നുവെങ്കില്‍, ബ്ലോഗ്ഗ് അതിനു ഒരു മീഡിയ ആയിട്ട് അദ്ദേഹം തിരഞ്ഞെടുക്കില്ല. മറിച്ച്, ഇതിലൂടെ ഇതിന്റെ ഒക്കെ ഒപ്പവും/എതിരേയും ആയിട്ടുള്ള ആളുകളേ വേര്‍തിരിച്ചറിയുകയാണു, നമ്മളുടെ വിലയേറിയ സമയം കളയുകയാണു. ദയവായി മാറിനില്‍ക്കുക. ബ്ലോഗുകള്‍ വര്‍ഗ്ഗിയതയോ സംവരണമോ ഒക്കെ വിഷയമാക്കുമ്പോ ഉയരുന്ന തീ ഈ ചിത്രകാരന്‍ ആളിക്കത്തിയ്കുകയാണു.
ചിത്രകാരാ അണുബോംബിന്റെ ആവശ്യകതയോ, ദാരിദ്ര്യ നിര്‍മാജനത്തേയോ ജനനസംഖ്യയുടെ ഉയരുന്ന നിരക്കുകളേയോ പറ്റി പോസ്റ്റിടുക നിങ്ങള്‍, ഞങ്ങള്‍ നിങ്ങളുടേ ഒപ്പം ഉണ്ടാവും.
പോസ്റ്റില്‍ നിന്ന് മാറി നില്‍കാന്‍ ഇമെയില്‍ ആയിട്ട് സന്ദേശം പോയിട്ടുണ്ട്. കമന്റിടാത്തവര്‍ക്ക് ചിത്രകാരന്റെ ദുര്‍ദ്ദേശം മനസ്സിലായിട്ടുണ്ടാവുമെന്നും മനസ്സില്ലായിട്ടുണ്ടാവും.
ദയവായി പിന്മൊഴി അംഗങ്ങള്‍ ഈ വിവാദതത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍കുക.
പിന്മൊഴിയുടെ നിലനില്‍പ്പിനു വേണ്ടി ഇത്രയും എങ്കിലും നമുക്ക് ചെയ്യാം.
Tuesday, November 28, 2006 4:17:00 PM ////////
Post a Comment