നയാഗ്രാ ജലപാതം
അമേരിക്കയുടെ അധീനതയിലുള്ള നയാഗ്രാ ജലപാതത്തിലെ ജലപാതം. വലിയ ജലപാതമായ അമേരിക്കന്‍ ഫാള്‍സും (American Falls) ചെറിയ ജലപാതമായ ബ്രൈഡല്‍ വെയില്‍ ഫാള്‍സും (Bridal Veil Falls) കാനഡയില്‍ നിന്നുള്ള കാഴ്ച്ചയില്‍.
ഭൂരിഭാഗവും കാനഡയില്‍ ഉടമസ്ഥതയിലുള്ള, അമേരിക്കന്‍ കാനഡ അതിര്‍ത്തിയിലുള്ള ഹോഴ്സ് ഷൂ ഫാള്‍സ് (HorseShoe Falls) , കാനഡയുടെ മണ്ണില്‍ നിന്നു കണ്ടത്.
നയാഗ്രാ ജലപാതത്തിലൂടെ വിനോദസഞ്ചാരികളേയും വഹിച്ച് പോകുന്ന
മൂടല്‍ മഞ്ഞിന്റെ തോഴി (Maid of the Mist- The boat tour of Niagra Falls). പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഫാള്‍സ്. മെയിഡ് ഓഫ് ദ മിസ്റ്റ് എന്ന ബോട്ടിന്റെ ഡെക്കില്‍ നിന്നും അമേരിക്കന്‍ ഫാള്‍സ്
ഹോഴ്സ് ഷൂ ഫാള്‍സിന്റെ ഒരു വശത്തുനിന്നുള്ള ദൃശ്യം
മെയിഡ് ഓഫ് ദ മിസ്റ്റ് എന്ന ബോട്ടിന്റെ ഡെക്കില്‍ നിന്നും ഹോഴ്സ് ഷൂ ഫാള്‍സിന്റെ മറ്റൊരു ദൃശ്യം
ഭൂരിഭാഗവും കാനഡയില്‍ ഉടമസ്ഥതയിലുള്ള, അമേരിക്കന്‍ കാനഡ അതിര്‍ത്തിയിലുള്ള ഹോഴ്സ് ഷൂ ഫാള്‍സ് (HorseShoe Falls) , കാനഡയുടെ മണ്ണില്‍ നിന്നു കണ്ടത്.
നയാഗ്രാ ജലപാതത്തിലൂടെ വിനോദസഞ്ചാരികളേയും വഹിച്ച് പോകുന്ന
മൂടല്‍ മഞ്ഞിന്റെ തോഴി (Maid of the Mist- The boat tour of Niagra Falls). പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഫാള്‍സ്. മെയിഡ് ഓഫ് ദ മിസ്റ്റ് എന്ന ബോട്ടിന്റെ ഡെക്കില്‍ നിന്നും അമേരിക്കന്‍ ഫാള്‍സ്
ഹോഴ്സ് ഷൂ ഫാള്‍സിന്റെ ഒരു വശത്തുനിന്നുള്ള ദൃശ്യം
മെയിഡ് ഓഫ് ദ മിസ്റ്റ് എന്ന ബോട്ടിന്റെ ഡെക്കില്‍ നിന്നും ഹോഴ്സ് ഷൂ ഫാള്‍സിന്റെ മറ്റൊരു ദൃശ്യം
13 comments:
കാണാന്‍ കൊതിയാവുന്നു. ആ, എന്നെങ്കിലും പറ്റുമായിരിക്കും, അല്ലേ?
ഈ കാഴ്ചകള്‍ ഇങ്ങനെയെങ്കിലും കാണാന്‍ കഴിയുന്നുണ്ടല്ലോ.
നന്ദി മാഷേ
:)
ithaanu kaazhaa!!!
ചാത്തനേറ്: ആ ബോട്ടില്‍ നിന്നുള്ള ആദ്യ പടം!!! ആ കല്ലുകളില്‍ കുറച്ച് നേരം പോയിരിക്കാന്‍ തോന്നുന്നു... ഹൌ....
കിടു ഷോട്ട്സ് നവീന്‍ ഭായ് :)
ഫ്ലിക്കറില്‍ പോസ്റ്റിയോ? ഇല്ലെങ്കില്‍ ഉടന്‍ പോസ്റ്റൂ :)
സൂപ്പര്‍ ഫോട്ടോസ്..ശ്രീയും,എഴുത്തുകാരിയും പറഞ്ഞതുപോലെ ഇതൊക്കെ എന്നെങ്കിലും കാണാന്‍ പറ്റുമോ ആവോ?
താങ്കള്‍ അടക്കമുള്ള ഭൂലോഗത്തിലെ പുലി ഫോട്ടോഗ്രാഫേര്‍സിന്റെ ബ്ലോഗുകള്‍ സന്ദര്‍ശിച്ച് പ്രചോദനമുള്‍കൊണ്ട് ഞാനും ഒരു slr നാളെ വാങ്ങുവാന്‍ പോകുകയാണ്. എര്‍ണകുളത്തുനിന്നാണ് വാങ്ങുന്നത്. തല്‍ക്കാലം nikon D40 വാങ്ങാനുള്ള ബഡ്ജറ്റേ ഇപ്പോഴുള്ളൂ. താങ്കളുടെയും, അപ്പുമാഷിന്റെയും ബ്ലോഗിലെ ലേഖനങ്ങള്‍ ഒരു നൂറവര്‍ത്തിയെങ്കിലും ഞാന്‍ വായിച്ചിട്ടുണ്ടാകും. എന്നെപ്പോലെ ഫൊട്ടോഗ്രാഫിയ്യെപ്പറ്റി ഒന്നുമറിയാത്ത ഒരാളെ ഈ പോസ്റ്റുകള്‍ എത്ര സ്വാധീനിച്ചിട്ടുണ്ടാകുമെന്ന് ഊഹിച്ചിട്ടുണ്ടോ?
നാളെത്തൊട്ട് ഞാനും ജീവിതത്തിലെ പുതിയ ഒരദ്ധ്യായം ആരംഭിക്കുകയാണ്. നിങ്ങളുടെ ബ്ലോഗിലെ തിയറികള്‍ പ്രാക്റ്റിക്കല്‍ ആക്കി പഠിക്കുവാന്‍ എന്നെ അനുഗ്രഹിച്ചാലും...
പിന്നെ ഒരു സംശയം:
ആദ്യത്തെ ചിത്രത്തിലെ ഷട്ടെര്‍ സ്പീഡും, ആപ്രേച്ചര്‍ വാല്യുവും എത്രയാ, പറഞ്ഞുതരാമോ?
പിന്നെ ഒരു സംശയം കൂടി:
നമ്മള്‍ ഒരു സീനറിയുടെ ചിത്രം എടുക്കുമ്പോള്‍ ഒരു ഭാഗങ്ങളും out of focuss ആകാതെ എടുക്കുവാന്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ദയവായി പറഞ്ഞുതരാമോ?
ഈ സംശയം വരാനുള്ള കാരണം, നമ്മള്‍ ഒരു വസ്റ്റുവില്‍ ഫോക്കസ് ചെയ്യുമ്പോള്‍ ആ വസ്റ്റു ഫോകസിലാകുകയും മറ്റുഭാഗങ്ങള്‍ out ആയിക്കിടക്കുകയും ചെയ്യില്ലേ, പക്ഷേ ഒരു landscaped pic. എടുക്കുമ്പോള്‍ മേല്പറഞ്ഞതുപോലെ വന്നാല്‍ ആ ചിത്രത്തിന്റെ ക്ലാരിറ്റി നഷ്ടപ്പെടും, so ie.
ഈ സംശയങ്ങള്‍ എല്ലാം slr camera ഇതുവരെ ഉപയോഗിച്ചിട്ടില്ലത്തതിനാലാണ്, തെറ്റുകളുണ്ടെങ്കില്‍ സദയം ക്ഷമിക്കുക... മറുപടി പ്രതീക്ഷിക്കുന്നു.
പോണം പോണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് 3 വര്‍ഷമായി. ഇനി അത് മാറി വെച്ചാല്‍ ശരിയാവില്ല. നല്ല കിടുക്കന്‍ പടങ്ങള്‍..
Nice photos. Thanks for sharing :)
നയാഗ്രാ പടങ്ങള്‍ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി, നമസ്ക്കാരം!
നയാഗ്രാ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാഹചര്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
വാല്‍മീകി,
ന്യൂയോര്‍ക്ക്, ഡീസി എല്ലാം കറങ്ങിയ വാല്‍മീകിയില്‍ നിന്ന് നയാഗ്രാ എങ്ങനെ മിസ്സായി????
ഹരീഷ്,
ഒരു വ്യക്തിപരമായ മെയില്‍ വിട്ടിട്ടുണ്ട്, നമ്മള്‍ പരിചയക്കാരാ ഇഷ്ടാ..:))
ആദ്യ ഫോഒട്ടോയുട്റ്റെ വിശദാംശങ്ങള്‍: f10,1/320,40mm
ഇനി സംശയത്തിലേക്ക്: പഴയ ഒരു പോസ്റ്റില്‍ ഈ തരത്തിലുള്ള് ഒരു സംശയത്തിന്റെ മറുപടി ഇവിടെയും പകര്‍ത്തുന്നു.
എങ്ങനെ പശ്ചാത്തലം ബ്ലറ് ആകുന്നു എന്ന് നോക്കാം.
-------------<--DOF---->-------
<)-----------|----*----|-------
Camera N S F
N = Near Point
S = Subject
F = Far Point
DOF = Depth of field = Distance of acceptable sharpness
ക്യാമറയിലൂടെ ഒരു വസ്തുവിനെ(subject) ഫോക്കസ് ചെയ്യുമ്പോള്‍ ആ വസ്തുവും അതിന്റെ കുറച്ച് മുന്‍പിലോട്ടുള്ള പ്രദേശവും പുറകിലുള്ള പ്രദേശവും നല്ല വ്യക്തമായി ഫോട്ടോയില്‍ കിട്ടും. ഈ പ്രദേശത്തെയാണ് 'ഡെപ്ത് ഓഫ് തി ഫീല്‍ഡ്' എന്ന് പറയുന്നത്. മുകളില്‍ കൊടുത്തിരിക്കുന്ന ലളിതമായ രേഖാചിത്രത്തില്‍ നിന്നും അത് വ്യക്തമാകും. 'ഡെപ്ത് ഓഫ് തി ഫീല്‍ഡ്' പ്രധാനമായും അപ്പേറ്‌ച്ചര്‍, ലെന്‍സ് ഉപയോഗിക്കുന്ന ഫോക്കല്‍ ലെങ്ത്, സബ്ജെക്‍റ്റ് - ക്യാമറ ദൂരം, സെന്‍സര്‍ ക്രോപ്പ് ഫാക്ടര്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 'ഡെപ്ത് ഓഫ് തി ഫീല്‍ഡ്' കണ്ടു പിടിക്കാന്‍ സമവാക്യങ്ങളുണ്ട്.
ഇവിടെ ഒരു 'ഡെപ്ത് ഓഫ് തി ഫീല്‍ഡ്' കാല്‍ക്കുലേറ്റര്‍ കാണാം.
സപ്താ,എന്താണെന്നറിയില്ല ഈ ഫോട്ടോകള്‍ താങ്കളുടെ മറ്റു ഫോട്ടോകളുടെയത്ര ഇഷ്ടമായില്ല. (ഞാന്‍ നയാഗ്ര ഫോട്ടോസ് എടുത്തു കഴിഞ്ഞു അതിന്റെ കോലം കണ്ടപ്പോള്‍ യാത്രാമൊഴിയോ സപ്തനൊ എടുത്താല്‍ എങ്ങിനെയിരിക്കുമെന്ന് വെറുതെ ഊഹിച്ചിരുന്നു. പിന്നെ ഫ്ലിക്കറില്‍ പോയി കുറെ നയാഗ്ര ചിത്രങ്ങള്‍ കണ്ടിരുന്നു). പക്ഷെ ഈ ചിത്രങ്ങള്‍ എന്റെ ഊഹം തെറ്റിച്ചു. (എന്താണ് കുറ്റവും കുറവും എന്നൊന്നും ചോദിച്ചെന്നെ ചുറ്റിക്കരുതേ).
എന്തെ ഫോള്സിന്റെ ചിത്രങ്ങളില്‍ മാത്രം ഒതുക്കിയത്? ആ പരിസരത്ത് വച്ചെടുത്ത മറ്റു ചിത്രങ്ങള്‍ കൂടി ഇടൂ.
പിന്നെ "മൂടല്‍മഞ്ഞിന്റെ തോഴി" (Maid of the Mist) ആയിരിക്കും കൂടുതല്‍ ശരി എന്നെനിക്കു തോന്നുന്നു.
:-)
സപ്തന്‍ ജിയുടെ മുഴുവന്‍ കഴിവും പുറത്തുവന്നില്ലെന്ന് തോന്നുന്നു.
പാഞ്ചാലി, നാടന്‍,
സത്യസന്ധമായ അഭിപ്രായങ്ങള്‍ക്ക് നന്ദി!
ഞാനും ഈ നയാഗ്രാ ചിത്രങ്ങളെടുത്ത ശേഷം ഒരു തൃപ്തി വരാതെ ഒന്നു ഗൂഗ്ലി നോക്കിയിരുന്നു, മിക്കതും ഒരേ പോലുള്ളവ തന്നെ, വിനോദസഞ്ചാരികള്‍ കാണുന്ന കാഴ്ച്ചകള്‍ എല്ലാം ഒരേ സ്ഥലങ്ങളില്‍ നിന്ന് തന്നെ, അതു കൊണ്ട് ചിത്രങ്ങളും ഒരേ പോലെ.
ഇനിയും പോകാന്‍ സാധിച്ചാല്‍ കുറച്ചൂകൂടി മെച്ചപ്പെടുത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
പാഞ്ചാലി,
തോഴിയാക്കി തിരുത്തിയിട്ടുണ്ടേ, അതിന് പ്രത്യേകം നന്ദി. ഈ യാത്രയില്‍ നയാഗ്രയില്‍ വേറെ സ്ഥലങ്ങള്‍ കണ്ടില്ല, ഒരു മൂന്ന് മണിക്ക് ചെന്നു, ബോട്ടില്‍ കയറി , പിന്നെ കുട്ടികളെ ഐ മാക്സ് കാണിച്ചു, കുറച്ചു നേരം പാര്‍ക്കിലിരുന്നു, ലൈറ്റ് ഷോ തുടങ്ങിയപ്പോള്‍ തിരിച്ചു പോന്നു.
Post a Comment