Saturday, December 30, 2006
Friday, December 29, 2006
Thursday, December 14, 2006
പത്രാധിപരുടെ അവസ്ഥകള്‍ - 2
എന്നു പറഞ്ഞ് ഒരു തുടലിട്ടു.
എഴുതാന്‍ വിഷയമില്ലാത്തതാവില്ല, ആ ബൂലോകഗ്ലബിലേക്ക് ഒന്നു എത്തി നോക്കിയാല്‍ പോരേ?
എന്തായാലും 8 ന് ഇറങ്ങുമെന്നു പറഞ്ഞ ബ്ലോഗഭിമാനി ഇഷ്ടിക ഇതു വരെ വെളിയില്‍ വന്നിട്ടില്ല!
Posted by Unknown at 12/14/2006 09:35:00 PM 7 comments
Monday, December 11, 2006
ആശംസകള്‍!
Posted by Unknown at 12/11/2006 05:55:00 AM 2 comments
Labels: സസ്യജാലം
Wednesday, November 29, 2006
Thursday, November 23, 2006
ചെറിയ ലോകത്തിലെ അപ്പൂപ്പന്‍താടി!
ഈ പൂവാണ് മൂത്ത് പൊട്ടി, താഴെ കാണുന്ന പോലെ അപ്പൂപ്പന്‍ താടികളാകുന്നത്!!
നിലത്തെ പുല്ലുകള്‍ക്കിടയില്‍ വളരുന്ന ഒരു ചെറിയ ചെടിയിലെ പൂവിന്റെ അവസാനം ഇങ്ങനെയാണ്, മറ്റൊരു സ്ഥലത്തു വീണ്ടും ജനിക്കാന്‍ ഒരു കാറ്റും കാത്ത്..!
Posted by Unknown at 11/23/2006 06:09:00 PM 16 comments
Labels: സസ്യജാലം
Sunday, November 19, 2006
തുളസിപ്പൂക്കള്‍
തുളസിക്കതിരും തുളസിയിലകളും കണ്ടിട്ടുണ്ട്, എന്നാല്‍ തുളസിപ്പൂക്കള്‍?
ലെന്‍സ് പരീക്ഷണങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചപ്പോള്‍ കണ്ട കാഴ്ച്ചകളില്‍ ഒരെണ്ണം!
Posted by Unknown at 11/19/2006 07:28:00 PM 9 comments
Labels: സസ്യജാലം
Wednesday, November 15, 2006
ചെറിയ ലോകത്തിലെ വലിയ കാഴ്ച്ചകള്‍!
Posted by Unknown at 11/15/2006 04:24:00 AM 8 comments
Labels: സസ്യജാലം
Tuesday, November 07, 2006
ഡൂറിയന്‍
സിംഗപ്പൂര്‍ നിവാസികള്‍ അവരുടെ അപ്രഖ്യാപിത ദേശീയ ഫലമായിട്ടാണ് ഡൂറിയനെ കരുത്തുന്നത്. ഡൂറിയന്‍ തിന്നുന്നവര്‍ക്കേ സിംഗപ്പൂര്‍കാരനാകാന്‍ കഴിയൂ എന്ന് പലരും കളിയാക്കി പറയാറുണ്ട്. ഇതൊക്കെയാണെങ്കിലും ബസ്സിലും ട്രയിനിലും ഡൂറിയന്‍ മേടിച്ചു കൊണ്ട് കയറുവാന്‍ അനുവാദമില്ല, അത്രയ്ക്കു നല്ല നാറ്റം! മിക്ക ഹോട്ടലുകളിലും ഡൂറീയന്‍ അതേപടി നല്‍കാറില്ല.നമ്മുടെ ചക്കയുടെ ഒരു അകന്ന ബന്ധുവായി വരും ഇവന്‍. ഒരു കടച്ചക്കയേക്കാള്‍ കുറച്ചുകൂടി വലിപ്പം, കുറച്ചു വലിയ മുള്ളുകള്‍.ഇവന്‍ ഒരു aphrodisiac ആണ് കേട്ടോ!ഡൂറിയന്റെ മണത്തെ കുറിച്ചു വീക്കീയില്‍ നിന്ന് എടുത്തിരിക്കുന്ന ഭാഗം വായിക്കൂ:
ഡൂറിയനെ കുറിച്ചു കൂടുതല്‍ വായിക്കാന്‍
ഡൂറിയന്റെ ആകൃതിയില്‍ ആട്ടത്തിനും പാട്ടിനും കൂത്തിനുമായി ഒരു തിയറ്റര്‍ പണിത്തിട്ടിടുണ്ട് സിംഗപ്പൂരില്‍. മെര്‍ലയണ്‍ (Merlion) പോലെ സിംഗപ്പൂരിന്റെ ഒരു Icon ആണ് ഈ തിയറ്റര്‍ : പേര് - Esplanade - Theatre on the bay. ഇവന്‍ ഒരു അടിപൊളി സംഭവമാണ്. നാട്ടുകാര്‍ ഇവനേയും സ്നേഹത്തോടെ ഡൂറിയന്‍ എന്നു വിളിക്കുന്നു.
സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിക്കണം. സിഡ്നിയ്ക്ക് ഒപ്പേറ ഹൌസ് പോലെയാണ് സിംഗപ്പൂരിനു എസ്പ്ലനേഡ്! ലവനെ കുറിച്ചു വായിക്കാന്‍:
Posted by Unknown at 11/07/2006 06:45:00 AM 4 comments
Labels: സിംഗപ്പൂര്‍
Tuesday, October 31, 2006
പത്രാധിപരുടെ അവസ്ഥകള്‍
2 ലക്കങ്ങള്‍ കൊണ്ട് ബൂലോകത്തില്‍ നിന്നു ലഭിച്ച പ്രതികരണങ്ങളില്‍ സന്തോഷിച്ച് തല ഉയത്തി നില്‍ക്കുന്നു!
വിമര്‍ശ്ശനങ്ങളുമായി മൂന്നാം ലക്കം വിശേഷാല്‍പ്രതി ഇറക്കിയതിനുശേഷം ലഭിച്ച പ്രതികരണങ്ങള്‍ കണ്ടിട്ട്..!
ഇനി അങ്ങോട്ട് ബ്ലോഗഭിമാനി ലക്കങ്ങള്‍ ഉണ്ടാകുമോ എന്നറിയില്ല/തീരുമാനിച്ചിട്ടില്ല :(
അതെല്ലാം നോക്കിയിട്ട് ഇവിടെയും പത്രാധിപരുടെ അവസ്ഥകള്‍ തുടരും.
പിന്‍കുറിപ്പുകള്‍ :
1. മുന്‍ ലക്കത്തില്‍ ലേഖകന്മാരെ ആവശ്യമുണ്ട് എന്നൊരു പരസ്യമുണ്ടായിരുന്നു, ഇനിയിപ്പോ അടുത്ത ലക്കത്തില്‍ ബ്ലോഗഭിമാനി വില്‍ക്കാനുണ്ട് എന്നാകുമോ?
2. ബ്ലോഗഭിമാനി പത്രാധിപരെ പട്ടി എന്നു വിളിച്ചു എന്നു കരുതരുതേ! :)
3. എല്ലാവര്‍ക്കും കേരളപ്പിറവിദിനാശംസകള്‍!
Posted by Unknown at 10/31/2006 05:47:00 PM 22 comments
Thursday, October 26, 2006
വെള്ളാരംകല്ലുകള്‍
അല്ല കേട്ടോ, ഇതു സൂവില്‍ പല ഭാഗങ്ങളിലായി കിടന്നിരുന്ന വെള്ളാരങ്കല്ലുകളുടെ അവസ്ഥകള്‍ ഒപ്പിയെടുത്തത്.
ഉള്ളം കുളിര്‍ന്ന ഉരുളന്‍ കല്ലുകള്‍!
കൂടുതല്‍ തണുപ്പിക്കുവാന്‍, ഒരു മന്ദമാരുതന്‍ ആ വഴി വന്നപ്പോള്‍!
Posted by Unknown at 10/26/2006 01:05:00 AM 14 comments
Labels: സിംഗപ്പൂര്‍
Thursday, October 19, 2006
വര്‍ണ്ണപ്പക്ഷികള്‍!
എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍!
Posted by Unknown at 10/19/2006 06:47:00 PM 8 comments
Labels: സിംഗപ്പൂര്‍
Tuesday, October 10, 2006
താമര വിളക്കുകള്‍!
താമര വിളക്കുകള്‍ തെളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ നടക്കും എന്നു ചൈനീസ്സുകാരുടെ വിശ്വാസം. വെറുതെ നടക്കില്ല, 2 ഡോളര്‍ കൊടുത്തു താമരവിളക്കു വാങ്ങണം!
താമരവിളക്കുകള്‍ കൊണ്ട് നിറഞ്ഞ ഒരു കുഞ്ഞ് താമരക്കുളം!
കുളത്തിന് കാവലിരിക്കുന്ന മയിലുകള്‍!
പ്രാര്‍ത്ഥനയോടെ താമര നീറ്റിലിറക്കുന്ന ഒരു ജോഡി!
‘ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലയ്ക്കുമോ?‘ എന്ന ചോദ്യം പോലെ മന്ഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അന്ത്യമുണ്ടോ?
ആഗ്രഹങ്ങള്‍ കുളത്തില്‍ തിങ്ങിനിറയുമ്പോള്‍ താമരവിളക്കുകളെ എടുത്തു മാറ്റാന്‍ നില്‍ക്കുന്ന സ്ത്രീയേയും കാണാം.
ഫ്ലാഷിട്ട് എടുത്ത ഒരു ചിത്രം
താമരവിളക്കുകള്‍ പിക്കാസ്സയില്‍!
ഞങ്ങളുടെ അടുത്തുള്ള ആശ്രമത്തിലെ ദീപങ്ങളുടെ തീം ‘പക്ഷികള്‍’ ആയിരുന്നു. ആ ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍, ഇപ്പോള്‍ ആ ഗ്രഹങ്ങള്‍ നിറയുന്ന താമരവിളക്കുകളുടെ കുളം!
Posted by Unknown at 10/10/2006 05:02:00 AM 14 comments
Labels: സിംഗപ്പൂര്‍
Thursday, October 05, 2006
വെള്ളക്കടുവകള്‍
ബംഗാള്‍/ആമുര്‍ വംശത്തില്‍പ്പെട്ട, പിങ്ക് നിറമുള്ള മൂക്കും, വെള്ള നിറമുള്ള രോമക്കൂടും, അതില്‍ ചോക്കലേറ്റ് അല്ലെങ്കില്‍ ചാര നിറമുള്ള വരകളോടും കൂടിയ കടുവകളാണ് വെള്ളക്കടുവകളായി അറിയപ്പെടുന്നത്. അവറ്റകളുടെ കണ്ണുകള്‍ക്ക് പൊതുവേ നീല നിറമായിരിക്കും. ലോകമെമ്പാടുമുള്ള പല മൃഗശാലകളിലുമായി ഇന്നു നൂറുകണക്കിനു വെള്ള കടുവകളുണ്ട്. ഈ ബ്ലോഗിലെ ചിത്രങ്ങള്‍ സിംഗപ്പൂര്‍ മൃഗശാലയിലെ 2 വെള്ളകടുവകളില്‍ ഒന്നിന്റേതാണ്. എല്ലാ വെള്ളകടുവകളുടേയും മുതുമുത്തശ്ശന്‍ 'മോഹന്‍' എന്ന ബംഗാളി കടുവയാണ്.1951-ല്‍ മഹാരാജാ മാര്‍ത്താണ്ട് സിങ്ങ് വേട്ടയാടി പിടിച്ച് വളര്‍ത്തിയ ഒരു വെള്ള കടുവായാണ് ‘മോഹന്‍‘. അവസാനമായി വനത്തില്‍ നിന്നു പിടിച്ച വെള്ള കടുവയും ഇവന്‍ തന്നെ!വെള്ള കടുവകളുടെ നിറത്തിനു കാരണം recessive ജീനുകളാണ്. കൂടുതല്‍ വായനക്കായി വീക്കിയിലെ ലിങ്ക്!
വെള്ളക്കടുവ പിക്കാസയില്‍
Posted by Unknown at 10/05/2006 05:57:00 AM 14 comments
Labels: ജന്തുലോകം, സിംഗപ്പൂര്‍
Friday, September 29, 2006
ജാഗ്വാര്‍ (ജഗ്വാര്‍ എന്നും പറയും!)
ജാഗ്വാറിന്റെ പുട്ടടിക്കലില്‍ നിന്നും ചില ദൃശ്യങ്ങള്‍!
ബ്ലോഗ്ഗറിലെ ചിത്രം കാണാന്‍ സാധിക്കാത്തവര്‍
ഗൂഗിള്‍ പേജസ്സില് കാണാന്‍ ഇവിടെ ഞെക്കൂ!
ചില്ല് ഭിത്തിക്കു പുറകില്‍ നിന്നാണ് ഇതെല്ലാം പകര്‍ത്തിയത്, അതു കൊണ്ട് ചില ചിത്രങ്ങളില്‍ ഗ്ലാസിലെ പ്രതിഫലനം കാണാന്‍ സാധിക്കും, ഇതു ഒഴിവാക്കാനായി പോളറയിസര്‍ ഫില്‍റ്റര്‍ ഉപയോഗിക്കണം. ഈ പറഞ്ഞ ഫില്‍റ്റര്‍ എന്റെ കൈവശം ഇല്ലായിരുന്നു.അതു പോലെ തെറിച്ചു വീണ വെള്ളത്തുള്ളികള്‍ ചിത്രത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു പാരയായി മാറി. ചില ചിത്രങ്ങളെ ഫോട്ടൊഷോപ്പില്‍ കയറ്റി പണിതിട്ടുണ്ട്.
Posted by Unknown at 9/29/2006 10:48:00 PM 31 comments
Labels: ജന്തുലോകം, സിംഗപ്പൂര്‍
Saturday, September 23, 2006
താമര - വക്കാരിക്ക്!
വക്കാരിയുടെ ഒരു താമരകുളം മാറി ആമ്പല്‍ കുളമായി, പിന്നെ ആകെ അലമ്പായി! ആകെ അലമ്പലായല്ലോ അപ്പാ
സംശയങ്ങളൊക്കെ തീരട്ടെ വക്കാരി, ഇന്നാ ചൈനീസ്സ് താമര!
2 ദിവസ്സത്തിനകം ഇവന്‍ വിടരുമായിരിക്കും!
വട്ടത്തിലുള്ളൊരു താമരയില!
ദളങ്ങള്‍ ഉണ്ടായിരുന്ന ആ സുന്ദര ഭൂതകാല കുളിരില്‍
ശേഷകാലം തള്ളി നീക്കുന്ന ഒരു വയസ്സന്‍ താമരപ്പൂവ് !
സുവര്‍ണ്ണനിറമാര്‍ന്നൊരു തങ്കമേനിയാണ് ഇപ്പോള്‍ പച്ചയായി നില്‍ക്കുന്നതു!
യൌവനകാലം, സുവര്‍ണ്ണകാലം!
ദാ, ഈ പിങ്ക് നിറമുള്ള ദളത്തിലൊന്നു തൊട്ടു നോക്കൂ..
ജീവിത ചക്രത്തിലെ വിവിധ അവസ്ഥാന്തരങ്ങള്‍!
തലയറ്റു പോയ ഒരു താമര തണ്ടിനേയും കാണാം!
ഇതു ഒരു ആമ്പല്‍ പുവ്!
ഒരു തളിര്‍ താമരയിലയും രണ്ട് ആമ്പലിലകളും!
Posted by Unknown at 9/23/2006 12:01:00 AM 24 comments
Labels: സസ്യജാലം